പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുരു ശിക്ഷ്യ ബന്ധം

ഇമേജ്
ബ്രപ്മഃ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മയി ശ്രീ ഗുരുവേ ഗുരുശിഷ്യബന്ധങ്ങൾ  ഓർമ്മകൾ വർഷ കാലം... പുഴകൾ സജീവമായി ഒഴുകുന്നു... ആ ഒഴിക്കിൽ തിരിച്ചു നീന്തുന്ന മീനുകൾ ആണ് കുട്ടികൾ... കുറച്ചു പേർ ആ നീന്തലിൽ തളരും... കുറച്ചു പേർ വിജയലക്ഷ്യം കരതകമാക്കും...  അപ്പോൾ നേട്ടങ്ങല്ക്ക് മുന്നിൽ എല്ലാം എൻ്റെ കഴിവ് എന്ന തോന്നൽ... കൂടെ ഇരുന്ന സഹപാഠിയോ... ഞാൻ ഈ നിലയിൽ എത്താൻ രക്ത ബന്ധങ്ങൾ ഇല്ലാത്ത... നമുക്ക്‌ വേണ്ടി തുഴഞ്ഞ ഗുരുവിനേയോ ഓർത്തെന്ന് വരില്ല... അവരുടെ കണ്ണുകൾ എപ്പോഴും പോരാ എന്ന ചിന്തയിൽ അലയും... പരാജയപ്പെട്ടവർ പിറകു ബഞ്ചിൽ എപ്പോഴും ശകാരം കേട്ടവർ...  എന്നും പൂർവ്വ കാല ബന്ധങ്ങൾ മനസ്സിൽ താലോലിക്കുന്ന വരായിരിക്കും... അവർ അവരുടെ ഗുരുവിനെ കണ്ട് മുട്ടിയാൽ അണപൊട്ടിയ സ്നേഹവു മായി ഓടിയെത്തും... എൻ്റെ തോന്നൽ ആയിരിക്കും... ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അധ്യാപകൻ ആയിരുന്നു യുപിഎസിൽ സയൻസ് പഠിപ്പിച്ചിരുന്ന വർഗീസ് സാർ... ഒരു വർഷം മാത്രമാണ് എന്നെ പഠിപ്പിട്ടുള്ളത്... പക്ഷെ മറക്കാത്ത ഒരു ഗുരു ശിക്ഷ്യ ബന്ധമാണ് എനിക്കു തന്നത്... അതിനു മുമ്പായി ഞാൻ ഓർക്കു...

Navy Week നേവി വീക്ക് ഓർമ്മകൾ

ഇമേജ്
യുദ്ദകപ്പലിൽഒരുനാൾ... ഓർമ്മകൾ... നുറുങ്ങുകൾ.. ഒമ്പതിലോ പത്തിലോ പഠിക്കുന്ന കാലം... തലയോലപ്പറമ്പ് ചന്തയിൽ ഒരു നേവിയുടെ വലിയ വാഹനം നേവൽ വാരത്തിൻ്റെ പ്രചരണവുമായെത്തി.. പാറ്റൺ ടാങ്കർ... പോർവിമാനം... പടകപ്പൽ... എന്നിവ ആലേഖനം ചെയ്ത വാഹനം... നേവൽ വീക്ക് പ്രവേശന ടിക്കറ്റും അതിൽ ലഭ്യമായിരുന്നു...  നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ... ഞാൻ ഒരു ടിക്കറ്റ് എടുത്തു... ഭദ്രമായി സൂഷിച്ചു... നേവൽ വീക്ക് കാണാൻ പോകുന്നതിന് വീട്ടിൽ നിന്നും അനുവാദം കിട്ടുക ബുദ്ധിമുട്ടാണ്.. അതാണ് എൻ്റെ പ്രായം.. ബാപ്പയുടെ വളർത്തുമകൻ്റെ സ്ഥാനം ആയിരുന്നു ഏനാതിയിലുള്ള സുകുമാരൻ... സുകുമാരൻ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്... ജേഷ്ടൻ തങ്കപ്പൻ അനുജൻ ഗോപിയും സോപ്പ് കമ്പനി ജോലിക്ക് വരുമെങ്കിലും.. അവർ തിരിച്ചു പോകുമായിരുന്നു... കമ്പനി കാര്യങ്ങൾ മാത്രമല്ല ഒരു ജനറൽ സൂപ്പർവൈസർ ആയിരുന്നു സകുമാരൻ... സുകുമാരൻ്റെ ഭാര്യ രാധ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിര്യുന്ന ശ്രീ വാവയുടെ മകൾ ആണ്... എനിക്ക് കൊച്ചി നേവൽ ബേസിൽ പോകുവാൻ ഞാൻ കൂട്ടുപിടിച്ചത് സുകുമാരനെയാണ്...  ആദ്യം ഉമ്മയെ പാട്ടിലാക്കി......

ഇന്ദിരാഗാന്ധിയുടെ ബംഗ്ലാദേശ് ദുരിതാശ്വാസ ഫണ്ട്‌

ഇമേജ്
സ്കൂളില്‍ പത്തു പൈസ സ്റ്റാമ്പ് തന്നാല്‍ പോലും അതിന്‍റെ പൈസ കൊടുക്കാന്‍ വിഷമിക്കുന്ന കാലത്ത് സ്കൂളില്‍ ഒരു രൂപയുടെ സ്റ്റാമ്പ് വന്നു.... ഇന്ദിരാഗാന്ധിയുടെ ബംഗ്ലാദേശ് അഭയാർത്ഥി ഫണ്ട്... അതിന്‍റെ ഉല്ഘാടനം നിര്‍വഹിക്കാന്‍ തെരഞ്ഞെടുത്തത് എന്നെആയിരുന്നു... ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകന്‍ ഔസേഫ് സാര്‍, ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചര്‍ ഇവര്‍ ഒന്നിച്ചായിരുന്നു എന്നെ വിളിപ്പിച്ചു വിവരം പറഞ്ഞത്.. ബാപ്പയോട്‌ (എം ഏ.മുഹമ്മദ്‌) ചോദിച്ചു അനുവാദം വാങ്ങാന്‍ ചുമതലപ്പെടുത്തി.... എന്‍റെ,പ്രിയപെട്ട ബാപ്പ... പത്ത് സ്റ്റാമ്പ് വാങ്ങാൻ   പത്തു രൂപ തന്നു.... അസംബ്ലിയില്‍ വെച്ച് സ്റ്റാമ്പ് എട്ത്ത് ഉല്ഘാടനം ചെയ്തു.... ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു.... അവിസ്മരണീയമായ ഓർമ്മകളിൽ ഒന്നാണ്... വർത്തമാകലത്തെ പിസി വിഷ്ണു നാഥ് എക്സ് എംഎൽഎ യുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു ... കടപ്പാട്... പി.സി വിഷുണുനാഥ് എഐസിസി സെക്രട്ടറി ഈ ചിത്രത്തിന് പറയാനുള്ളത് കേവലമൊരു അതിഥി മര്യാദയുടേതോ സ്നേഹാശ്ലേഷത്തിന്റെയോ കഥയല്ല...  മറിച്ച് ചരിത്രത്തെ ത്രസിപ്പിച്ച ഓർമ്മകളുടെ വീണ്ടെടുപ്പാണ്; ഓരോ ഇന്ത്യക്കാരനും ...

പെരുമ്പളം കോയ

ഇമേജ്
പെരുമ്പളം കോയ "പെരുമ്പളം” കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളെ തലോടി ... ആലപ്പുഴയുടെ കുങ്കുമ ചാർത്തുപോലെ  ശരറാന്തൽ വെട്ടത്തിൽ..  സായം സന്ധ്യയെ എതിരേല്ക്കുന്ന പെരുമ്പളം... മനോഹരിയാണ്..... മത്സ്യ തൊഴിലാളികളാണ് ദ്വീപിന്റെ   അരങ്ങ്... നിറഞ്ഞ് നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ... ശരറാന്തൽ വെട്ടം പകരുന്ന ചീനവലകൽ... കൈതിരിയിൽ ചകിരി മാലകൊരുക്കുന്ന അമ്മമാർ... റാഡിൽ വിരിയുന്ന കയറുകൽ... കക്കവാരുന്നവർ... പുഴുങ്ങി കക്കയും ഇറച്ചിയും വേർതിരിക്കുന്ന പൊരുമ്പളം.. നീറ്റുകക്കയുടെ ചൂടും ചൂരും നിറഞ്ഞ പെരുമ്പളം... വർഷകാലം... കള്ളകർക്കടകം അവർക്ക് പേടിയാണ്.... ദാരിദ്ര്യം കണ്ണുരുട്ടി പേടിപ്പെടുത്തുമ്പോൾ... പെരുമ്പളം കോയയുടെ വഞ്ചിഇറങ്ങും... നെല്ലും തേങ്ങയും നിറച്ച് ഓരത്ത് തിരിച്ചെത്തും...  അതിലുള്ളത് എല്ലാം പെരുമ്പളം നിവാസികല്ക്കുള്ളതാണ്...     വൈക്കം ഏരിയയിൽ പ്രമാണികളുടെ വളപ്പിൽ കൂട്ടിയ തേങ്ങയും... ചായിപ്പിലെ പത്തായപുരയും പെരുമ്പളത്ത് എത്തും.... അരൂക്കുറ്റി... പൂച്ചാക്കൽ... വൈക്കം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യും... ദീപ് വളഞ്ഞാലും പെരുമ്പളം കോയയുടെ പൊടി പോലും കിട്ടി...

കോൺഗ്രസ് നേതാവ് ഏ.ജെ ജോൺ

ഇമേജ്
സ്മരണാഞ്ജലികൾ പ്രസിദ്ധനായ  കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്നു എ.ജെ. ജോൺ മദ്രാസ് ഗവർണർ... തിരുകൊച്ചി മുഖ്യമന്ത്രി എന്നീനലകളിൽ പ്രവർത്തിച്ച എ.ജെ ജോൺ സാറിന് #സ്മരണാഞ്ജലികൾ M.A.ViSiON A.J.John was a Travancore freedom fighter and statesman. He was Chief Minister of Travancore-Cochin and Governor of Madras State. Died: 1 October 1957,

ഫാത്തിമാ എംഏ മുഹമ്മദിന്റെ ഓർമ്മകൾ

ഇമേജ്
#ഞങ്ങളുടെഉമ്മ #ഫാത്തിമ_എംഎ_മുഹമ്മദ് ഒക്ടോബർ1 വേർപാടിന്റെ ഇരുപത്തിയൊന്നാം വർഷം കൊച്ചമ്മു മേത്തരുടെ മൂത്ത പുത്രി... ഉമ്മക്ക് മൂന്ന് അനുജത്തിമാർ... കൊച്ചമ്മു മേത്തരുടെ അനുജൻ വൈക്കം ഷംസുദ്ദീന്റെ പിതാവ് ഇസ്മയിൽ സാഹിബാൻ... തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രി തുടങ്ങുന്നത്... ഉമ്മയുടെ ബാപ്പയുടെ താമസത്തിനായി പണിത വീട്ടിലായിരുന്നു... അന്ന് സുഖപ്രദമായ കെട്ടിടം ഉണ്ടെങ്കിൽ ആശുപത്രിയിൽ. .. കെആർ സാറിന്റെ സന്തതസഹചാരിയായിരുന്ന കൊച്ചമ്മു മേത്തർ.. കെആർ സാറിന്റെ അഭ്യർത്ഥനയും... എത്രയും പെട്ടെന്ന് സ്ഥലം എടുത്ത് ആശുപത്രി മാറ്റിതരാം എന്ന എ.ജെ. ജോൺ സാറിന്റെ ഉറപ്പ്  ...  തലയോലിൽ അനുവദിച്ച കമ്മ്യൂണിറ്റി സെന്ററിന്... (കമ്മ്യൂണിറ്റി ഹാൾ) സ്ഥലം ഇല്ലാത്തതിനാൽ അനുമതി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ... പ്രസിഡന്റും.... വൈക്കം ഷംസുദ്ദീനും വീട്ടിൽ ഉമ്മയെ സന്ദർശിച്ചു... സ്ഥലം ഇല്ലാത്തതിനാൽ കമ്മ്യൂണിറ്റി സെന്റർ അവർ ഉമ്മയെ ധരിപ്പിച്ചു... അപ്പോൾ... എംഇ യുടെ ഭാര്യ ...  _ സ്ഥലം കണ്ടെത്തി... കമ്മ്യൂണിറ്റി. സെന്റർ അവിടെ സ്ഥാപിച്ചു.... "ഫണ്ട് ലാപ്സാകാതെ കാത്ത ഉമ്മക്ക്... അതിനൊരു പുനർ ചിന്ത വന്നില്ല......

പത്താമത്തെ വയസ്സിൽ സമരമുഖത്ത്

ഇമേജ്
എൻ്റെ ആദ്യത്തെ സമരമുഖവും... ലാത്തിച്ചാർജ്ജും... പത്താമത്തെ വയസ്സിൽ... അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ സമരമുഖത്ത് അണിനിരന്നത്...  ഓർമ്മയിൽ നിന്നും... തലയോലപ്പറമ്പ് ഗവൺമെൻ്റ് എൽപി സ്കൂൾ... യുപി സ്കൂൾ... ഹൈസ്കൂൾ എല്ലാം തൊട്ടു തൊട്ടാണ്... ഞങ്ങളുടെ ഹൈസ്കൂൾ .. രാഷ്ട്രീയ സമവാക്യങ്ങളുടെ, ഉദാഹരണമാണ്... സ്കൂൾ മതിലുകളിൽ മായാതെ കിടന്ന ഒരു മുദ്രാവാക്യമായിരുന്നു...  "എം. ജോൺ നമ്മെ നയിക്കും... പരിവർത്തന വാദികൾ സിന്ദാബാദ്..." ഹൈസ്കൂളിൽ പഠിപ്പുമുടക്കിയാൽ... സമരക്കാർ ആദ്യം എത്തുന്നത് യു.പി.എസിലെ മുടക്കാനാണ്.... കുത്ത് കേസ്. ... കടത്ത് വെള്ളം പൊക്കി സ്കൂളിൽ കൊണ്ടുവരിക... ആസിഡ് ബൾബ് ആക്രമണം... സൈക്കിൾ ചെയിൻ... തുടങ്ങിയ കലാപരിപാടികൾ... പേരുകേട്ട സ്കൂൾ... അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സിലുള്ള ബസ്സായ ഡീലക്സൽപടെ ട്രാൻസ്പോർട്ടുകൾ തടയുന്ന വിദ്യാർത്ഥി സമരം... എ.കെ. സോമൻ്റെ നിരാഹാരം തുടങ്ങിയ സമര മുഖങ്ങൾ കണ്ടായിരുന്നു എൻ്റെ ബാല്യം... രാഷ്ട്രീയ ബാലപാഠം...  എൻ്റെ പിതാവ് എം.എ. മുഹമ്മദ് തന്നെയാണ് എൻ്റെ ഗുരു... ആ കാലത്ത് എൻ്റെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂൾ ഇവിടെ തന്നെ... അവ...

Former Minister VC Kabeer Master

ഇമേജ്
Former minister V C Kabeer Master and Vaikom Abdul Khadar  വിസി കബീർ മാസ്റ്ററുടെ ഓർമ്മയിൽ നിന്നും... മലയാളമനോരമയുടെ ബാലജനസഖ്യവും തലയോലപ്പറമ്പിലെ ക്യാമ്പും...   പനമ്പിള്ളി...ഉമ്മൻചാണ്ടി... കെആർ നാരായണൻ എംഎൽഎ.. ഏസി ജോസ്.. കാർട്ടൂണിസ്റ്റ്  ടോം (ബോബനും മോളീം) തുടങ്ങി..  ഒന്നൊന്നായി ഓർമ്മയിൽ നിന്നും പിറക്കിയെടുത്തു...  ഡോക്ടർ കെ എം ചെറിയാൻ ക്ലാസ് എടുത്തുതും..  ഇന്നത്തെ പോലെ മാഷ് അയവിറക്കി... ഉമ്മൻചാണ്ടി മലയാളമനോരമ ബാലസഖ്യം പ്രസിഡന്റ് ആയിരുന്ന കാലം... വിസി കബീർ മാസ്റ്റർ മലബാർ റീജിണൽ സെക്രട്ടറി ആയിരുന്നു... പിസി. ജോസഫ് പ്രസിഡന്റും മനോരമ അന്ന് ഒരു എഡിഷൻ... അത് കോട്ടയത്ത് നിന്നും... അന്നാണ് മാഷ് പനമ്പിള്ളി എസി ജോസ് കാർട്ടൂണിസ്റ്റ് അനു (ടോം)തുടങ്ങിയവരെ നേരിട്ട് കാണുന്നത്...  സ്വാഗതസംഘം കെആർ നാരായണൻ എംഎൽഎ യുടെ നേതൃത്വത്തിൽ ആയിരുന്നു.. മാഷ് മനോരമയുടെ പത്രവണ്ടിയിൽ ആണ് വടക്കാഞ്ചേരിയിൽ നിന്നും തലയോലപ്പറമ്പിൽ എത്തിയത്... ആ ക്യാമ്പിൻ്റെ എല്ലാ ആഹ്ലാദവും തല്ലികെടുത്തികൊണ്ടാണ് പിറ്റേ ദിവസത്തെ പ്രഭാതം വരവേറ്റത്... മുവ്വാറ്റുപുഴയാറിൽ കുളിക്കാൻ ...

വിഷു.... ഓർമ്മകൾ

ഇമേജ്
V.K.Ramesan പഴയകാലത്തിലേക്ക് ഓർമ്മകളെ  പറിച്ചു നടുന്നു.ഈ മതേതര മാർക്കറ്റിൽ ജനിച്ചു വളർന്നതാണ് എന്റെ സൗഭാഗ്യം.സോദരത്വേന വാഴുന്ന ഈ മാർക്കറ്റിലെ നെടും തൂണുകൾ,ഹിന്ദു,മുസ്ലീം,ക്രിസ്ത്യാനികളാണ്.കച്ചവടക്കാരും തൊഴിലാളികളും എല്ലാം അവർ തന്നെ.അവർക്ക് മാർഗ്ഗദീപമായി കെയാറും എം.എ.മുഹമ്മദും.പിൽക്കാലത്ത് ഏ.കെ.സോമനും.ഇവരെ കൂടാതെ ജാതക കഥയിലെ ബോധിസത്വനെപ്പോലെ വൈക്കം മുഹമ്മദ് ബഷീർ എന്ന ഉമ്മിണി ബല്ല്യ എഴുത്തുകാരനും.ബഷീറിന്റെ ഗുളികച്ചെപ്പേന്താൻ കാലം അനുവദിച്ച വൈക്കം ചിത്രഭാനു എന്ന പിൻമുറക്കാരനും എ.ജെ ജോൺ എന്ന ഗാന്ധിയനും ഒക്കെ ഈ മാർക്കറ്റിന്റെ മതേതര സംസ്കാരത്തിന് ആന്തരികമായി പ്രചോദനം നൽകിയവരാണ്.ഇങ്ങനെയുള്ള മാർക്കറ്റിന്റെ മതേതര സ്വഭാവത്തെ അടയാളപ്പെടുത്തിയ രണ്ട് സ്ഥാപനങ്ങളാണ് വെടിക്കെട്ട് പുരയും എം.എ യുടെ സോപ്പ് കമ്പനിയും. ഹംസ ഇക്കായേയും താഹ ഇക്കായേയും ഓർത്തെടുക്കാൻ അബ്ദുൽ ഖാദറിന്റെ ഗൃഹാതരത്വം തുളുമ്പുന്ന ഈ കുറിപ്പിന് കഴിഞ്ഞു എന്നു പറയട്ടെ. @വി.കെ രമേശൻ " വിഷു " തലയോലപ്പറമ്പു്‌ കാരായ ഞങ്ങൾക്ക് പടക്കങ്ങളുടെ മേളയാണ്.... വിഷു തലയോലപ്പറമ്പു്‌ ചന്തയിൽ പച്ചക്കറികൾ പോലെ പടക്ക ചന്തയും ഒരു മേളം ആ...

25 പൈസയും പുതിയ അക്കൗണ്ടും

ഇമേജ്
സീറോബാലൻസ് അക്കൗണ്ട് അറിയാം... എന്നാൽ ഇരുപത്തിയഞ്ചുപൈസയുമായി തുടങ്ങിയ അക്കൗണ്ടാണ് ഓർത്ത് എടുക്കുന്നത്... തലയോലപ്പറമ്പ് യുപിസ്കൂളിൽ പഠിക്കുന്ന കാലത്താണ്... പോസ്റ്റ്‌ ഓഫീസിൽ അക്കൗണ്ട് തുടങ്ങിയത്... "സഞ്ചൈക" എന്നാണ് അക്കൗണ്ട് അറിയപ്പെടുന്നത് എന്നാണ് ഓർമ്മ... ഇരുപത്തിയഞ്ചു പൈസയുടെ അക്കൗണ്ട് എങ്ങനെ എന്ന് നോക്കൂ ... ഇരുപത്തിയഞ്ചു പൈസ കൊടുത്താൽ ഒരു സ്റ്റാമ്പ്‌ തരും... ഇതോടൊപ്പം ഇരുപത് കളമുള്ള ഒരു കാർഡും തരും... അതിൽ ആ സ്റ്റാമ്പ് ഒട്ടിക്കുക... പൈസ ഇരുപത്തിയഞ്ചു ഒത്താൽ പോസ്റ്റാഫീസിലേക്ക് ഓടും... അങ്ങനെ മാസങ്ങളായി ശേഖരിച്ച പൈസ മുടക്കി സ്റ്റാമ്പുകൾ ശേഖരിച്ച് ഇരുപതു എണ്ണം പൂർത്തീകരിച്ചു... ഇരുപത് ഇരുപത്തിയഞ്ചു പൈസ അന്നത്തെ വലിയ ഒരു തുകയായി... "അഞ്ച് രൂപ" ആ സ്റ്റാമ്പ് അവർ തിരികെ വാങ്ങി... ആ വലിയ തുകയുടെ സ്റ്റാമ്പുകല്ക്ക് പകരമായി ഒരു പാസ്സ്ബുക്ക് തന്നു.. ഞാൻ അന്നുമുതൽ അഞ്ച് രൂപയുടെ ഉടമയായി.... പിന്നെ കൊടുക്കുന്ന രൂപകൾ ആ ബുക്കിൽ പതിച്ചു നല്കും... അന്നാണ്.... ആദ്യമായി ഞാൻ ഒപ്പിട്ടത്.... ഇപ്പോൾ മനസ്സിലായോ അഞ്ച് രൂപയുടെ മുതലാളിയാവാൻ എത്ര കഷ്ടപ്പെണം... ഇപ്പോൾ നിങ്ങൾ മൂക...

രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മദിനം

ഇമേജ്
ആദുനിക ഇന്ത്യയുടെ ശില്പി...  ഇന്ത്യയുട ഉരുക്കു വനിത ശ്രീമതി ഇന്ദിരാഗാന്ധി യുടെ ഓമന പുത്രൻ...  രാഷ്ട്രശില്പി ജവഹർലാൽ നെഹുറുവിൻ്റെ ചെറുമോൻ  രാജീവ് ജിയുടെ എഴുപത്തിയഞ്ചാം ജന്മദിനം ഒരു ദിവസം സ്മരിച്ച് വിസ്മൃതിയിൽ തള്ളാതെ... അചഞ്ചലമായ വ്യക്തിത്വം ചരിത്ര താളുകളിൽ വികലമാക്കാൻ അനുവദിക്കാതെ മറോടണച്ചു്‌ അഖണ്ഡതയും സാഹോദര്യവും നിലനിർത്തി... നമുക്ക് മുന്നേറാം..  ഭാരതത്തിന്റെ നനാത്വത്തിൽ ഏകത്വം സംരക്ഷിച്ച്   മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ...    പടുത്തുയർത്താം... ... ആര് ഭരിക്കുന്നു എന്നതല്ല... ഞങ്ങൾ ഉയർത്തും മുദ്രാവാക്യം..  "ഗാന്ധി മാർഗം സിന്ദാബാദ്"

ഗാഡ്ഗിൽ 'പ്രളയം'

ഇമേജ്
ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ .... പരിസ്ഥിതി ലോല മേഖലകളില് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്ത്തനങ്ങള്..... 1. പശ്ചിമഘട്ടത്തില് ജനിതകമാറ്റം വരുത്തിയ വിളകള് പാടില്ല. (കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന് കമ്മിറ്റിയുടെ ശുപാര്ശയും ഇതു തന്നെയാണ്) 2. കടകളില് നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില് നിന്നും കച്ചവട സ്ഥാപനങ്ങളില് നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്ഗണനാ ക്രമത്തില് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക. (പ്ലാസ്റ്റിക് നിരോധനമല്ല) 3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില് സ്റ്റേഷനുകളും അനുവദിക്കരുത്. 4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്. (അതിനര്ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്ക്ക്, നേരത്തെ പട്ടയം കൊടുക്കാന് തീരുമാനിച്ചിരുന്നവര്ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള് അനുവദിക്കരുത് എന്നാണ്) 5. വനഭൂമി വനേതര ആവശ്യങ്ങള്ക്കും കൃഷിഭൂമി കാര്ഷികേതര ആവശ്യങ്ങള്ക്കും വകമാറ്റരുത്. എന്നാല് കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്ധനവിന് ആവശ...

ശിഹാബ് തങ്ങൾ

ഇമേജ്
Shihab Thangal ശിഹാബ് തങ്ങളുടെ ഓർമ്മകൾ... #പാണക്കാട് കുടുംബം  #പൂക്കോയാ തങ്ങൾ... സെയ്ദ് അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ തുടങ്ങിയവരുടെ ആദർശ ജീവിതം  ഉൾക്കൊള്ളുന്ന ജീവിത ശൈലി ആയിരുന്നു എൻ്റെ ബാപ്പ എംഏ. മുഹമ്മദ് അനുവർത്തിച്ചിരുന്നത്... "ഈ ഓർമ്മകൾ  നിലനിർത്തികൊണ്ട്... ശിഹാബ് തങ്ങൾ സ്മരണയിൽ..." ശിഹാബ് തങ്ങളുടെ പിതാവ് മുസ്ലിം ലീഗ് പ്രസിഡന്റ് ആയിരുന്ന പൂക്കോയാ തങ്ങൾ മരിച്ച ദിവസം ബാപ്പ കറുത്ത പതാക ഏന്തി മൗനജാഥക്ക് നേതൃത്വം കൊടുത്തു കടന്ന് പോകുമ്പോൾ... ഞാനും കൂട്ടുകാരും തോട്ടിലെ ഒഴിക്കിൽ ചീറിപ്പാഞ്ഞു വരുന്ന പരൽ മീനുകളെ പിടിച്ച് വലിയ കുപ്പിയിലാക്കി, കളിയിലായിരുന്നു... ബാപ്പ അന്ന് തന്നെ പാണക്കാട്ടേക്ക് യാത്ര തിരിച്ചത് ഓർക്കുന്നു... പിന്നെ തലയോലപ്പറമ്പിലെ പഴയ ഉപ്പ് മാർക്കറ്റിൻ്റെ മുന്നിൽ കെട്ടിയ സ്റ്റേജിൽ എം.ഏ.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സ്വീകരണത്തിൽ.. അക്ഷരങ്ങൾ പിറക്കി വളരെ സാവകാശം  പ്രസംഗം നടത്തിയ മുഹമ്മദലി ശിഹാബ് തങ്ങളെ ഞാൻ ഓർക്കുന്നു... അതേ ശിഹാബ് തങ്ങളെ പിന്നെ നേരിൽ കാണുന്നത് ഷാർജയിൽ ഡോക്ടർ അഷറഫ് സാറിൻ്റെ ഫ്ലാറ്റിൽ വച്ചാണ്... മുൻ എൻജിഒ അസോസിയേഷൻ സംസ്ഥാന...

കർക്കടകം

" കർക്കടകം " "99 ലെ വെള്ളപ്പൊക്കം" എന്താണെന്ന് സൂചന തന്ന, കഴിഞ്ഞ കാലവർഷം സമ്മാനിച്ച ഭയം ചെറുതല്ല...    വീണ്ടും കാലവർഷം വിരുന്നു വന്നു... കഴിഞ്ഞ വർഷത്തെ പോലെ താണ്ഡവം ഇല്ലാതെ....    കോലാഹലം ഇല്ലാതെ...        ശാന്തനായി തഴുകി... പക്ഷേ... അന്താളിച്ചു നില്ക്കുന്നു കേരളം... കാലവർഷം നീ കനിഞ്ഞു പെയിതിറങ്ങിയില്ലെങ്കിൽ... കരയാനെ ഞങ്ങല്ക്കാകൂ.. "കഴിഞ്ഞ കർക്കടക ഓർമ്മകൾ" ******************************* "ഞാൻ സങ്കുചിത മനസ്സിനുടമ" പെരിയാർ കവിയാൻ തുടങ്ങി... ഞൻ പലപ്രാവശ്യം, എൻ്റെ പതിനെട്ട് വയസ്സുള്ള മോനെ വിളിച്ച് വിശേഷം ചോതിച്ചു... എറണാകുളം ഭാഗത്തേക്ക് ജലം കൂടുതൽ  നീങ്ങിയപ്പോൾ... മകനെ വിളിക്കുന്ന എണ്ണം വർദ്ധിച്ചു..    മകൻ്റെ മറുപടി നീരസം നിറഞ്ഞതായി... ഞാൻ ചോദിച്ചു... എന്താണ് മോൻ്റെ മറുപടിയിൽ... ദേക്ഷ്യം...?     "ഒന്നുമില്ല...ബാപ്പയെന്താണ് കൂടെ കൂടെ വിളിക്കുന്നത്...?  "ഇവിടെ എത്രപേർ കഷ്ടപ്പെടുന്നു... അതൊന്നും കാണുന്നില്ലേ...?"  എനിക്ക് പ്രശ്നമൊന്നുമില്ല.. ഈ നേരം വരെയും ഞാനവനെ പിന്നീട് വിളിച്ചിട്ടില്ല....!!

Arrowroot. കുവ്വപ്പൊടി

ഇമേജ്
കറുത്ത സായിപ്പ് കേരളത്തിൽ തന്നെ ഏറ്റവുമധികം കുവ്വപ്പൊടി സംസ്ക്കരിച്ച് വിപണനം നടത്തിയിരുന്നത് എൻ്റെ പിതാവ് എം. ഏ.മുഹമ്മദ് ആയിരുന്നു... കുവ്വ നന്നായി തഴച്ചു വളർന്നിരുന്ന പ്രദേശമാണ്  വൈക്കം താലൂക്ക്... മകരം കുമ്പം മീനം മാസങ്ങളിലാണ്  കുവ്വ വിളവെടുപ്പ് നടക്കുന്നത്... ഈ മൂന്ന് മാസം തലയോലപ്പറമ്പിലെ ചന്ത ദിവസമായ ശനി ചൊവ്വാ ദിവസങ്ങളിൽ ഒരു സമാന്തര മാർക്കറ്റ് വീട്ടിലെ മിറ്റത്ത്  ഉണ്ടാകുമായിരുന്നു ... വീട്ടിലെ മുറ്റം നിറയെ സംസ്ക്കരിച്ച കുവ്വപ്പൊടിയുമായ് സ്ത്രീ ജനങ്ങളുടെ കൂട്ടം... ഒരിക്കൽ ഇംഗ്ലീഷുകാർ സംസ്ക്കരണം കാണാൻ എത്തുന്ന വിവരം വീട്ടിൽ ബാപ്പ പറഞ്ഞു.... അതനുസരിച്ച് കുവ്വപ്പൊടിയിൽ  പലതരം വിഭവങ്ങൾ തയ്യാറാക്കി അവരെ സ്വീകരിക്കാൻ കാത്തിരുന്നു.... മൂന്ന് മണി നാലായി അഞ്ച് ആയി... ആറായി.... ഏഴായി... ഞങ്ങൾ സായിപ്പിന്റെ വരവേൽക്കാൻ കാത്തിരുന്നു.... എട്ട് മണിയായി... രണ്ട് ആൾ എത്തി .... എൻ്റെ ബാപ്പയും കൂരാപ്പള്ളി കരുണാകരനും... ബാപ്പയുടെ പ്രിയ സുഹൃത്ത് കൂരാപ്പള്ളി പറഞ്ഞു... ഇന്ന് ഇപ്പോൾ ഈ കറുത്ത സായിപ്പും എം.ഏ. സായിപ്പും കൊണ്ട് തൃപ്തിപ്പെടാം...."സോപ്പ് കമ്പനി സ്റ്റാഫും അന്ന് കർത...

നന്മയുടെ നിഴലുകൾ

' നന്മയുടെ നിഴലുകൾ' ഇത് ഞാൻ കുറച്ചു കഴിഞ്ഞ് എഴുതാൻ കരുതി ഇരുന്നതാണ്... ഞാൻ ആ കുറച്ചു കഴിഞ്ഞു ഉണ്ടാവും എന്നുറപ്പ് ആർക്കാണുള്ളത്... പ്രത്യേകം ഓർക്കാൻ കാരണം രണ്ട് ദിവസമായി ഭാര്യക്ക് നല്ല പനിയും ശരീരം വേദനയും... ആശുപത്രിയിൽ പോകാൻ വിളിച്ചാൽ, വരുന്നുമില്ല... അവർ മരുന്നുകളിൽ വിശ്വാസം ഇല്ലാത്തവൾ... എന്ത് വന്നാലും ചുക്ക്, കുരുമുളക്, തുളസി ഇലകളും... ഉമ്മാ പൊന്നൂ സുലേ എന്നെല്ലാം വിളിച്ച് നരക്കവും മുരക്കവും... ഞാൻ അടുത്ത് വന്ന് കിടക്കുന്നതുവരെ കേറ്റം കേറുന്ന പന്ത്രണ്ട് പത്ത് ബെൻസ് പോലെ... ഇരപ്പ് മൂളലും മുക്കലും കൂടി വരും...     അടുത്ത് ചെന്ന് കിടന്നാൽ... പിന്നെ കുറെ വൊസിയത്തുകൾ ആണ്... ഞാൻ മരിക്കും... എൻ്റെ ഇക്കാനേക്കാൾ മുന്പേ എനിക്ക് മരിക്കണം... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല....    ഇതൊക്കെ പുതിയ കാര്യങ്ങൾ അല്ലല്ലോ...? ഞാൻ ചോദിക്കും... ഞാൻ പിന്നേയും പറയും... നീ നോക്കൂ... എൻ്റെ ഫേസ്‌ബുക്ക് ഞാൻ ഡിയാക്റ്റിവേറ്റ് ചെയ്തു... മാസങ്ങളായി... വാട്സ്ആപ് ഒരു ഗ്രൂപ്പ് പോലും ഇല്ല... നിൻ്റെ വാട്സ്ആപ് എത്ര മെസേജ്... എത്ര ഗുഡ്മോർണിഗ്... എത്ര നൂൺ... എത്ര ഈവനിംഗ്... എത്ര എത്ര മധുര...

Suicide

"കൗമാരപ്രായക്കാർ കൊലപാതകികളോ കൊലക്ക് ഇരയാകുകയോ.... ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന വാർത്തകൾ ഞെട്ടിക്കുന്ന വിധം വർദ്ധിച്ച് വരുന്നു....," *SUICIDE* ഞാൻ ഗർഭത്തിൽ വസിക്കുന്ന ഒരുപാവം.. ഈ അറയിൽ എനിക്ക് വളരെ സുഖം ആണ്..  ഭക്ഷണം തേടിഅലയണ്ട... അച്ഛൻ്റെ അമ്മയുടെ സ്വകാര്യ സ്വരങ്ങൾ എനിക്ക് കേൾക്കാൻ കഴിയുന്നു... ഇരുട്ടറയല്ലിവിടെ... ഇതാണ് ഭൂമിയിലെ സ്വർഗം... എങ്കിലും എനിക്ക് പുറംലോകം കാണാൻ ആഗ്രഹമുണ്ട്... എൻ്റെ അമ്മയും അച്ഛനും ഇപ്പോൾ ഗൗരവമായി ചർച്ചയിൽ ആണ്... എൻ്റെ പ്ലേ സൂക്കൂൾ അഡ്മിഷൻ ആണ് വിഷയം... ഇവരുടെ ചർച്ച ചിലപ്പോൾ തർക്കങ്ങളാവാറുണ്ട്.. ഞാൻ അപ്പോൾ എൻ്റെ അമ്മയുടെ വയറ്റിൽ കാലിട്ട് ചവിട്ടി തള്ളാറുണ്ട്... അമ്മയുടെ ജോലിതിരക്കുകൾ അഞ്ച് മണിക്ക് മുന്പേ തിരക്കിട്ട് ചെയ്തു തീർക്കും... ഈ സമയം എനിക്ക് പേടിയാണ്... അമ്മ തെന്നി വീഴുമോ... അമ്മയുടെ കൈ പൊള്ളുമോ... കൈ മുറിയുമോ... അമ്മ ജോലി തീർത്ത് ടെൻഷൻ എടുത്ത് ഓടുമ്പോൾ എനിക്ക് പേടിയാവും... ഞാൻ വീഴും എന്ന് തോന്നും... അമ്മയുടെ ഇനിയുള്ള രണ്ട് മണിക്കൂർ സീരിയൽ... എനിക്ക് ആ സമയം അരോചകമായി മാറും... ഞാൻ അപ്പോൾ വയറ്റിൽ ചവുട്ടി തള്ളുകയില്ല... എൻ്റെ അമ്മയുടെ...

ഞൊട്ടാവാടി

ഇമേജ്
"ഞൊട്ടാവാടി" (കേപ്പ് നെല്ലിക്ക) ഞൊട്ടാവാടിക്കുമുണ്ടൊരു കഥ.... കുട്ടികാലത്ത് നല്ലൊരു ആനന്ദം പകരുന്ന കളിയാണ്... ഊതി വീർത്തു നിൽക്കുന്ന ഞൊട്ടവാടി നെറ്റിയിൽ കുത്തിപ്പൊട്ടിക്കും... പാകമായ ഫലം കൈവെള്ളയിൽ ഇട്ട് ഉരുട്ടി ആനന്ദം കണ്ടെത്തും... നല്ല പഴുത്ത കായ്കൾ കഴിക്കും... ഇതൊന്നുമല്ല ..... എന്നെ അത്ഭുതപ്പെടുത്തിയത് . .. ഒരു ദിവസം ദുബായ് ക്യാരിഫോർ ഹൈപ്പർ മാർക്കറ്റിലെ ചില്ലറിൽ അമ്പതു ഗ്രാം പായ്ക്കറ്റിനുള്ളിൽ രാഷ്ട്രീയ പ്രൗഡിയിൽ ഷോ ചെയ്തിരിക്കുന്നു... ഈ പായ്ക്കറ്റിന്റെ വില (എൻ്റെ ഓർമ്മ) അറിയണോ...? 20ദിർഹം ഏകദേശം നന്നൂറ് രൂപ...!!!!

"മാങ്ങാചമ്മന്തി" Mango Recipe

ഇമേജ്
"മാങ്ങാചമ്മന്തി" എൻ്റെ വീട്ടിൽ നാലഞ്ച് വറ്റൽ മുളകുണ്ട്... കഞ്ഞികുടിക്കാൻ അത് മതി... എരിവാറ്റാനിറ്റെണ്ണയില്ല... ഭാർഗവിഅമ്മ പൊഴിഞ്ഞു തുടങ്ങിയ പല്ലുകൾ കാട്ടിമുറ്റത്ത്... 'പാത്തുമ്മാ...  ഇന്നലെ കാറ്റിൽ വീണതാ... നാലഞ്ച് മുവ്വാണ്ടൻ മാങ്ങാ...,' പാത്തുമ്മ വെളുക്കെ ചിരിച്ചു..  "ചമ്മന്തി  ചതക്കാൻ..." പറഞ്ഞില്ലബാക്കിയൊന്നും... രണ്ട് മാങ്ങയെടുത്ത് മറിയചേട്ടത്തിയെ ഓർത്ത്... 'അമ്മതന്നതാ ചമ്മന്തി അരക്കാം... തേ..രണ്ട് മുവ്വാണ്ടൻ...' 'തേങ്ങാപൂളുണ്ടോ ചേടത്തി...' "എന്തിനാ പൂള്.. തേങ്ങാ കൊണ്ടുപോ... നന്നായി  അവിടെ തെങ്ങ്  കയറുമ്പോൾ എടുക്കാം..." ഏൻ്റെ വീട്ടിലെ ചൂട് കഞ്ഞി, ഓണമായിരുന്നു.... https://www.youtube.com/channel/UCm5IRFCRRiBCPKbRH8D6UXw

എം.ഏ.മുഹമ്മദ്‌ സ്മരണയിൽ തൂതപുഴയോരത്ത്...

ഇമേജ്
തൂത: മലപ്പുറം ജില്ലയിൽ തൂതപുഴ തഴുകി ഒഴുകുന്ന ഗ്രാമം... തൂതയിലൂടെ രണ്ട് മൂന്ന് പ്രാവശ്യം കടന്ന് പോയപ്പോൾ എൻ്റെ പ്രിയ ഉസ്താദിനെ കാണണം എന്ന ആഗ്രഹം വർദ്ധിച്ചു... വെള്ളിയാഴ്ച ഞാൻ തൂത ലക്ഷ്യം വച്ച് പുറപ്പെട്ടു... വറ്റിവരണ്ട് തുടങ്ങിയ തൂതപുഴ മുറിച്ചു, ബസ്സ് വന്ന് നിന്നത് ജുമുഅ മസ്ജിദിന് മുന്നിൽ... വാച്ചിൽ നോക്കി പതിനൊന്ന് മുപ്പത്... പള്ളിയിൽ കയറി രണ്ട് റക്കഃത്ത് നമസ്കരിച്ചു... "ഉസ്താദിനെ", ജുമുഅ നമസ്‌കാരം കഴിഞ്ഞ് അന്വേഷിക്കാം എന്ന് കരുതി.... കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് കടന്ന് വന്നു... ഞാൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു അടുത്ത് ചെന്ന്‌  കെട്ടിപ്പിടിച്ചു... ഉമ്മവെച്ചു... ഉസ്താദിന്റെ ക്ഷണം സ്വീകരിച്ചു... ഞങ്ങൾ വീട്ടിൽ എത്തി.... ഉസ്താദ് ഓർമ്മയിൽ നിന്ന് ഓർത്ത് എടുത്ത ചില നിമിഷങ്ങൾ...  വർഷങ്ങൾക്ക് മുമ്പ് ഉസ്സ്താതിൻ്റ നിക്കാഹ്... ഉസ്താദ്, തലയോലപ്പറമ്പിൽ വന്ന വർഷം... അന്ന് ഉസ്താദിന്റെ  നിക്കാഹ് രാത്രിയിലായിരുന്നു.... ആ വൈകുന്നേരം  എംഏ മുഹമ്മദ്  സാഹിബ് കയറി വന്നു....  അന്ന് തൂതയിൽ ഇല്ലാതിരുന്ന ഒരു കീഴുവഴക്കം... നിക്കാഹ് കഴിഞ്ഞ് ബാപ...

ലാൽ ബഹാദൂർ ശാസ്ത്രി സ്മരണയിൽ

ഇമേജ്
ബഹുമാനപ്പെട്ട പ്രധാന മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ എൻ്റെ പിതാവ് എം ഏ മുഹമ്മദിൻ്റെ ഓർമ്മകൾ കടന്നു വരും... ലാൽജി യെ സ്മരിക്കാനായി... അവസാനമായി  ലാൽജി ഒപ്പ് വെച്ച താഷ്‌ക്കൻ്റ് കരാറിൻ്റെ  സ്മരണയിൽ ബാപ്പ തുടങ്ങിയ സോപ്പുകമ്പനിക്ക് താഷ്ക്കൻ്റ് ഇൻഡ്ട്രീസ് എന്നാണ് നാമകരണം ചെയ്തത്... തതവസരത്തിൽ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ആയിരുന്നു പി കെ കുഞ്ഞു സാഹിബ്‌... ബഹുമാനപ്പെട്ട  റവന്യു മന്ത്രി ആയിരുന്നു പി.എസ്. ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന  കെആർ. നാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു...

"മണലേൽ" 99 ലെ വള്ളപ്പൊക്കം തന്നതോ ..!!!

ഇമേജ്
മുവ്വാറ്റുപുഴയാർ... പാലാംകടവ് "മണലേൽ" തൊണ്ണൂറ്റൊമ്പത് തന്നതോ...? 99 ലെ വെള്ളപ്പൊക്കം വഴിമാറി... മുസ്ലീം തറവാടുകളിൽ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൾ അപരാധമാണ്..കമ്മ്യൂണിസ്റ്റ് കാരനെ മനസ്സ് കൊണ്ട് ഊരുവിലക്കിയിരുന്നു... അക്കാലത്ത്  ജനാബ് മൂസ്സാ സാഹിബ്‌ കമ്മ്യൂണിസ്റ്റ് ആയെങ്കിൽ, മഹാതൻ്റേടിയാണ്... അദ്ദേഹത്തിന്റെ ബാപ്പ പോലും 99നെ ഭയന്ന് മച്ചിന് പുറത്ത് ഇരുന്നു.... ഉപ്പുപ്പയെ Nassar Moosa വീരനായി ചിത്രീകരിക്കുന്നത്,99ലെ വെള്ളപ്പൊക്കം പോലും, പിതാമഹൻ മുകളിൽ ഇരിക്കുമ്പോൾ കോവണികയറാൻ ധൈര്യം കാണിക്കാതിരുന്നതിനെയാണ്... വെള്ളപ്പൊക്കം മുൾമുനയിൽ നില്ക്കുമ്പോൾ മണലാരണ്യത്തിൽ എവിടയോ,ശീതീകരിച്ച അറയിലിരുന്ന് എഴുതിയ നർമ്മം ഓടിച്ചു ഒന്നു നോക്കി...  അപ്പോൾ എൻ്റെ  മനസ്സിൽ ഓടിയെത്തി തലയോലപ്പറമ്പ് ചന്ത... ചന്തയുടെ നെറുകയിൽ ഒരൂ ഉപ്പ് ചന്ത ഉണ്ടായിരുന്നു... അതിപ്പോൾ ഇല്ല... അത് വേലുത്തമ്പി ദളവസ്ഥാപിച്ച ട്രൈഡ് സെൻ്റർ ആയിരുന്നു എന്ന് കരുതുന്നു... ആ ചന്തയുടെ ഉച്ചിയിൽ വന്ന് ഞങ്ങളുടെ തലയോലപ്പറമ്പ് സമൂഹത്തെ തൊടില്ല എന്ന വിശ്വാസം.. എന്നെ ധൈര്യമായി ഇരുത്തി ...  അതിലുപരി മുവ്വാറ്റുപുഴയാർ...

പെരുന്നാൾ ഓർമ്മകൾ

പെരുന്നാൾ ഓർമ്മകൾ (ഫെയ്സ്ബുക്ക് പോസ്റ്റ്) "വല്ലിത്താ"   തലയോലപ്പറമ്പ് മത്സ്യ ചന്തയുടെ എതിർവശം ആണ് വല്ലിത്താ അഥവാ വലിയ ഇത്ത താമസിച്ചിരുന്നത്... "വടക്കേ ക്കുറ്റ്" അതാണ് വീട്ടുപേര്... എൻ്റെ ബാല്യകാലം...  പെരുന്നാൾ പടി കിട്ടുന്നത് കുട്ടികല്ക്ക് വലിയ ആനന്ദമാണ്.. പെരുന്നാൾ തിമർക്കുന്നത് അന്ന് കിട്ടിയ പെരുന്നാൾ പടിയുടെ അളവ് അനുസരിച്ചാണ്... അന്ന് രണ്ട് പൈസ മുതൽ പത്ത് പൈസ വരെയാണ് പടിയുടയ അളവ് കോൾ.... മുപ്പത്തഞ്ച് പൈസ കൊടുത്താൽ സിനിമ കാണാൻ ബഞ്ചിൽ ഇരിക്കുന്ന ടിക്കറ്റ് കിട്ടും... പിന്നെ അറുപത് പൈസയും... മുന്തിയ ടിക്കറ്റ് ഒരു രൂപയും... പെരുന്നാൾ വന്നാൽ ഞാൻ ആകെ ഒരു  വീട്ടിൽ ആണ് പോകുന്നത്... അത് വല്ലിത്തയുടെ വീട്ടിൽ... ഇത്ത ഒരു കോഴിമുട്ട തരും... ഒരു ഉപദേശവും... ഇത് വില്ക്കരുത്... വലിയ മുട്ടയാ മോൻ വീട്ടിൽ കൊണ്ടുപോയി പുഴുങ്ങി തിന്നോ... ഞാൻ തലയാട്ടും വല്ലിത്താ... എൻ്റെ ബാപ്പയുടെ ഏക സഹോദരിയുടെ മൂത്ത മകൾ ആണ്... പിന്നെ ഒട്ടും താമസിക്കാതെ ഓടും... മണലേൽ ഷാജി യുടെ വാപ്പി... ഇബ്രാഹിം മാമയുടെ കടയിൽ കൊണ്ട് പോയി വില്ക്കും... പതിനാല് പൈസ മുതൽ പതിനേഴ് പൈസ വരെ കിട്ടും.. അത് മ...

വൈക്കം കായൽ Vaikom Kayal

 Old Facebook post "പഴയ ഫേസ്ബുക്ക് പോസ്റ്റ്" വൈക്കത്ത് നിന്നും എറണാകുളത്തേക്ക് ഏസി നോൺ എസി ബോട്ട് സർവീസ്‌ ആരംഭിക്കുന്നൂ... മനോഹരം... ഹൃദ്യം ആയിരിക്കും ഈ യാത്ര... ആശംസകൾ... **************************** വൈക്കം കായലിന് തിലകചാർത്തണിയിച്ച്... അറബി കടലിൽ പൊൻ ശോഭ ചാർത്താൻ ഒരിങ്ങിനില്ക്കുന്ന ജലറാണി.... ആദ്യം വൈക്കം എം എൽ ഏ ശ്രീമതി സി കെ ആശക്ക്    അഭിനന്ദനങ്ങൾ      ഓർമ്മകൾ അല്ല കേട്ടറിവ്.... തലയോലപ്പറമ്പ് പാലാംകടവിൽ നിന്നും എറണാകുളത്തേക്ക് ബോട്ട് സർവീസ് ഉണ്ടായിരുന്നു...   ഇവിടെ എൻ്റെ പിതാവ് എം.ഏ.മുഹമ്മദിന്റെ കൗമാരം ചികഞ്ഞെടുക്കുന്നു... നന്നേചെറുപ്പത്തിൽ മതാവും പിതാവും നഷ്ടപ്പെട്ട ബാപ്പ ജീവിത പാന്താവൊരുക്കാൻ തിരഞ്ഞെടുത്തത്... ഈ ബോട്ടിന്റെ കണ്ടക്ടർ ജോലിയാണ്...  ഞാൻ ആക്സിഡന്റിൽ പെട്ട് മെഡിക്കൽ സെൻ്ററിൽ കഴിയുമ്പോൾ... എം ഏ യുടെ മകനെ കാണുവാൻ, കെആർ സാറിന്റെ മകൻ ഡോക്ടർ കെ.എൻ. പ്രകാശൻ സാർ എൻ്റെ റൂമിൽ വന്നു... വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ, ഡോക്ടർ പഠിക്കാൻ പോകുന്ന കാലം ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു...  ബാപ്പ കണ്ടക്ടർ ആയിരുന്ന ഓർമ്മകൾ സ്മരിച്ചു...