ഇന്ദിരാഗാന്ധിയുടെ ബംഗ്ലാദേശ് ദുരിതാശ്വാസ ഫണ്ട്
| സ്കൂളില്‍ പത്തു പൈസ സ്റ്റാമ്പ് തന്നാല്‍ പോലും അതിന്‍റെ പൈസ കൊടുക്കാന്‍ വിഷമിക്കുന്ന കാലത്ത് സ്കൂളില്‍ ഒരു രൂപയുടെ സ്റ്റാമ്പ് വന്നു.... ഇന്ദിരാഗാന്ധിയുടെ ബംഗ്ലാദേശ് അഭയാർത്ഥി ഫണ്ട്... അതിന്‍റെ ഉല്ഘാടനം നിര്‍വഹിക്കാന്‍ തെരഞ്ഞെടുത്തത് എന്നെആയിരുന്നു... ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകന്‍ ഔസേഫ് സാര്‍, ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചര്‍ ഇവര്‍ ഒന്നിച്ചായിരുന്നു എന്നെ വിളിപ്പിച്ചു വിവരം പറഞ്ഞത്.. ബാപ്പയോട് (എം ഏ.മുഹമ്മദ്) ചോദിച്ചു അനുവാദം വാങ്ങാന്‍ ചുമതലപ്പെടുത്തി.... എന്‍റെ,പ്രിയപെട്ട ബാപ്പ... പത്ത് സ്റ്റാമ്പ് വാങ്ങാൻ പത്തു രൂപ തന്നു.... അസംബ്ലിയില്‍ വെച്ച് സ്റ്റാമ്പ് എട്ത്ത് ഉല്ഘാടനം ചെയ്തു.... ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു.... അവിസ്മരണീയമായ ഓർമ്മകളിൽ ഒന്നാണ്... വർത്തമാകലത്തെ പിസി വിഷ്ണു നാഥ് എക്സ് എംഎൽഎ യുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു ... കടപ്പാട്... പി.സി വിഷുണുനാഥ് എഐസിസി സെക്രട്ടറി ഈ ചിത്രത്തിന് പറയാനുള്ളത് കേവലമൊരു അതിഥി മര്യാദയുടേതോ സ്നേഹാശ്ലേഷത്തിന്റെയോ കഥയല്ല... മറിച്ച് ചരിത്രത്തെ ത്രസിപ്പിച്ച ഓർമ്മകളുടെ വീണ്ടെടുപ്പാണ്; ഓരോ ഇന്ത്യക്കാരനും അയൽപക്കത്തു നിന്ന് കിട്ടുന്ന ആദരവാണ്. നാലാം തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന, പ്രിയങ്കാ ഗാന്ധിയെ ഗാഢമായ് ആലിംഗനം ചെയ്യുമ്പോൾ, അത് തലമുറകളായ് കാത്തുവെച്ച സ്നേഹോഷ്മള ബന്ധത്തിന്റെ പങ്കുവെപ്പാണ്. 1971 ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ നാം വിജയിച്ച ശേഷമാണ് ബംഗ്ലാദേശ് എന്ന രാജ്യമുണ്ടാകുന്നത്. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്ന് കിഴക്കൻ പ്രവിശ്യയെ മോചിപ്പിച്ചാണ് പുതിയ രാജ്യം സൃഷ്ടിച്ചത്. ഷേഖ് മുജീബുർ റഹ്മാൻ അങ്ങനെ ഇന്ത്യയുടെ മുൻകയ്യിൽ, ഇന്ദിരാജിയുടെ ആശിർവാദത്തിൽ ബംഗ്ലാദേശിന്റെ പ്രഥമ ഭരണാധികാരിയായി. 1975 ആഗസ്റ്റ് 15 ന് ഷേഖ് മുജീബുർ റഹ്മാനും കുടുംബവും ദാരുണമായി കൊല്ലപ്പെട്ടു. അന്ന് ജർമ്മനിയിൽ ആയതുകൊണ്ടാണ് ഷേഖ് ഹസീന രക്ഷപ്പെട്ടത്. പിന്നീട് അവർക്ക് ഇന്ത്യയും ഇന്ദിരാഗാന്ധിയും ഡൽഹിയിൽ അഭയം കൊടുത്തു. അവരുടെ മകൻ പഠിച്ചത് ഇന്ത്യയിലെ ബോർഡിങ് സ്കൂളിലാണ്. 1981 ൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതാവായതിനു ശേഷമാണ് അവർ അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ, അതിന്റെ നേതാക്കളുടെ രാജ്യാന്തര അംഗീകാരത്തിന്റെ ചരിത്രം ഇങ്ങനെയൊക്കെയാണ്. അതുകൊണ്ടാണ് ഇന്ത്യയിലെത്തുന്ന ഷേഖ് ഹസീന സോണിയാഗാന്ധിയുടെ മുന്നിലേക്ക് ആദരവോടെയും ആഹ്ലാദത്തോടെയും കടന്നുവരുന്നത്. അതുകൊണ്ടാണ് അധികാരമില്ലാത്ത പ്രിയങ്കയെ അവർ വാരിപ്പുണർന്ന് അംഗീകരിക്കുന്നത്. - പി സി വിഷ്ണുനാഥ് |

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ