ശിഹാബ് തങ്ങൾ
![]() |
| Shihab Thangal |
ശിഹാബ് തങ്ങളുടെ ഓർമ്മകൾ...
#പാണക്കാട് കുടുംബം #പൂക്കോയാ തങ്ങൾ... സെയ്ദ് അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ തുടങ്ങിയവരുടെ ആദർശ ജീവിതം ഉൾക്കൊള്ളുന്ന ജീവിത ശൈലി ആയിരുന്നു
എൻ്റെ ബാപ്പ എംഏ. മുഹമ്മദ് അനുവർത്തിച്ചിരുന്നത്...
"ഈ ഓർമ്മകൾ നിലനിർത്തികൊണ്ട്... ശിഹാബ് തങ്ങൾ സ്മരണയിൽ..."
ശിഹാബ് തങ്ങളുടെ പിതാവ് മുസ്ലിം ലീഗ് പ്രസിഡന്റ് ആയിരുന്ന പൂക്കോയാ തങ്ങൾ മരിച്ച ദിവസം ബാപ്പ കറുത്ത പതാക ഏന്തി മൗനജാഥക്ക് നേതൃത്വം കൊടുത്തു കടന്ന് പോകുമ്പോൾ... ഞാനും കൂട്ടുകാരും തോട്ടിലെ ഒഴിക്കിൽ ചീറിപ്പാഞ്ഞു വരുന്ന പരൽ മീനുകളെ പിടിച്ച് വലിയ കുപ്പിയിലാക്കി, കളിയിലായിരുന്നു...
ബാപ്പ അന്ന് തന്നെ പാണക്കാട്ടേക്ക് യാത്ര തിരിച്ചത് ഓർക്കുന്നു...
പിന്നെ തലയോലപ്പറമ്പിലെ പഴയ ഉപ്പ് മാർക്കറ്റിൻ്റെ മുന്നിൽ കെട്ടിയ സ്റ്റേജിൽ എം.ഏ.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സ്വീകരണത്തിൽ.. അക്ഷരങ്ങൾ പിറക്കി വളരെ സാവകാശം പ്രസംഗം നടത്തിയ മുഹമ്മദലി ശിഹാബ് തങ്ങളെ ഞാൻ ഓർക്കുന്നു...
അതേ ശിഹാബ് തങ്ങളെ പിന്നെ നേരിൽ കാണുന്നത് ഷാർജയിൽ ഡോക്ടർ അഷറഫ് സാറിൻ്റെ ഫ്ലാറ്റിൽ വച്ചാണ്... മുൻ എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന ശ്രീരഞ്ജനും കൂടെ ഉണ്ടായിരുന്നു...
അന്ന് ഷാർജ യിൽ നടന്ന സ്വീകരണ പരിപാടി യുടെ വീഡിയോ ചിത്രീകരണം സ്പോൺസർ ചെയ്തത് ഞാൻ ആയിരുന്നു... ഒന്നിലധികം ക്യാമറയിൽ സ്പോട്ട് മിക്സിങ്ങായിരുന്നു...
മരണപ്പെട്ട തങ്ങന്മാരുടേയും.. എൻ്റെ വന്ദ്യ പിതാവിന്റേയും പരലോക ജീവിതം സന്തോഷപ്രഥമാക്കട്ടെ...
"ആമീൻ..."
![]() |
| Vaikom Abdul Khader |
www.thalayolaparambupo.blogspot.com


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ