പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മതിലുകൾ തിളങ്ങുന്നു

ഇമേജ്
"ഓർമ്മകൾ"  ഒരു വർഷം മുൻമ്പുള്ള എഫ്ബി പോസ്റ്റ്  പ്രിയപ്പെട്ടവരെ ഈ പോസ്റ്റ് ഇട്ടതിനു ശേഷം പ്രൊഫ. സുരേഷ് കെ നായർ സാറിന്റെ ഒരു മെയിൽ ഇൻബോക്സിൽ.. വേദനയോടെ പറയട്ടെ ആ അമ്മ സുഭദ്രാമ്മ സ്നേഹകുടം... നമ്മോടൊപ്പം ഇല്ല... പ്രണാമം... ഞാൻ കൊടുത്ത ഗ്രൂപ്പ് ഫോട്ടോ കൂടാതെ പ്രൊഫസർ അയച്ചുതന്ന ഫോട്ടോ ചേർക്കുന്നു... നമ്മുടെയൊക്കെകാര്യം ഇത്രയെ ഒള്ളൂ... സ്നഹമായി ഒരു മാലയിൽ കൊരുത്ത പൂക്കൾ പോലെ ജീവിച്ചു കൂടെ...? #പൗരത്വം "ജീവിതം വിശ്രമിക്കാനുള്ളതല്ല... അതിന്റെ അന്ത്യത്തിലാണ് വിശ്രമം..." പ്രിയമുള്ളവരെ... ഞാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയത് വീൽചെയർ ഉപയോഗിച്ച് ആയിരുന്നു... എൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ എയർഹോസ്റ്റസ് ആണ് എനിക്ക് വീൽചെയർ ഏർപ്പെടുത്തി,  സഹായിയെ കൂട്ടിവിട്ടത്...  അവർ എന്നെ സഹായിക്കാൻ  താങ്ങാകുവാൻ തയ്യാറായി.. ഞാൻ സ്നേഹപൂർവ്വം നിരസിച്ചു... ആ സഹോദരി എൻ്റെ ഹാൻഡ് ബാഗ് നിർബന്ധിതമായി വാങ്ങി അനുധാവനം ചെയ്തു... അവരുടെ സന്ദേശം സ്വീകരിച്ച് വീൽചെയറുമായി ഒരു  സഹോദരൻ എത്തി... നന്ദിയോടെ ഓർക്കുന്നു...  ************** എൻ്റെ അഞ്ചാം ക്ലാസ് അദ്യാപകൻ ആയിരുന്ന ഗോപാലൻ സാർ ആണ് എൻ്റെ മ...

ആരെയാണ് ഭയപ്പെടുന്നത്...?

  ഇലക്ഷൻ ആസന്നമായ അവസരം... ഞാൻ ഒരു മണ്ഡലം പ്രവർത്തക യോഗത്തിൽ പങ്കെടുത്തു...  എന്റെ ഭാര്യയും ഉണ്ടായിരുന്നു കൂടെ... സംസ്ഥാന മഹിളാ കോൺഗ്രസ്  സെക്രട്ടറിയും കൂടാതെ ഒരു വനിത എന്റെ ഭാര്യ മാത്രം.. വൈകുന്നേരം ഏഴുമണിക്ക് തുടങ്ങിയ മീറ്റിംഗ് അവസാനിക്കുന്നത് പത്തര മണിയോടെ... ആ മീറ്റിംങ്ങിൽ   പങ്കെടുക്കുന്ന പ്രമുഖർ.. പേര് പറയുന്നില്ല... മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റ്... കെപിസിസി സെക്രട്ടറി ... സ്ഥാനാർത്ഥി ലിസ്റ്റിൽ പേരുണ്ടായിരുന്ന പ്രാദേശിക നേതാവ്... കൂടാതെ ജില്ലാ നേതാക്കൾ... മുൻ പറഞ്ഞ മഹിളാ സെക്രട്ടറിയും... എങ്ങനെയും യുഡിഎഫ് അധികാരത്തിൽ എത്തിക്കാൻ എങ്ങനെ പ്രവർത്തനം നടത്തണം എന്ന ചർച്ചയും ക്ലാസ്സുമായി ചർച്ച മുന്നേറി... അവസാനം പ്രവർത്തകർ അഭിപ്രായങ്ങൾ പറഞ്ഞു... കെപിസിസി സെക്രട്ടറി എന്റെ ഭാര്യയെ ചൂണ്ടി ആവശ്യപ്പെട്ടു... എന്തെങ്കിലും രണ്ടു വാക്ക് പറയണം... അവർ ഒന്ന് ഭയന്നു... നിർബന്ധിച്ചപ്പോൾ... അവരുടെ  വാക്കുകൾ   എന്നെ ഞെട്ടിച്ചു . സദസിനേയും... അവർ പറഞ്ഞത് ആരവത്തോടെ കയ്യടി വാങ്ങി... ഞാൻ കാണുന്നത് എവിടെ നോക്കിയാലും കോൺഗ്രസിന്റെ പ്രവർത്തകർ ഭയക്കുന്നു... ആരെയെക്ക...

കുടുംബപോലീസ്

  കുടുംബ കോടതി പോലെ കുടുംബ പോലീസ് സ്റ്റേഷൻ വേണം... ഉദ്യോഗസ്ഥർ പോലീസ് വേഷത്തിൽ ആവരുlത്... സാധാരണ പോലീസ് സ്റ്റേഷനിൽ കടന്ന് ചെന്ന് പരാതി പറയാൻ സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും വിമുഖത കാണിക്കുന്നു... പരാതി എത്തിയാൽ അവരുടെ മാനസികാവസ്ഥ പഠിച്ച് ഇടപെടൽ നടത്താൻ മനഃശാസ്ത്ര ഡോക്ടർ ഉല്പടെ ഡിഎസ്സ്എസ്സ് എംഎസ്ഡബ്ലിയു കോഴ്സ് കഴിഞ്ഞ അറുപത് ശതമാനം വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം... കൗൺസിലിംഗ് തുടങ്ങിയ മീറ്റിംഗിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അവരുടെ ക്ഷേമ കാര്യങ്ങൾക്ക് അന്വേഷണം നടത്താൻ ആശാവർക്കർ തുടങ്ങിയവരുടെ സഹായം തേടണം.. സ്കൂൾ കോളേജ് തലത്തിൽ  ഇവർ ക്ലാസ്സ്‌ എടുക്കണം... കുട്ടികൾ അവരുടെ സുഹൃത്തുക്കൾ    ആവണം..... ഗാർഹിക പീഢനങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും...

ലക്ഷദ്വീപിനെ സ്നേഹിച്ചുതുടങ്ങുന്നത്

ഇമേജ്
ലക്ഷദ്വീപിനെ  സ്നേഹിച്ചു തുടങ്ങുന്നത് 💞 ലക്ഷദ്വീപിനെ ഞാൻ സ്നേഹിച്ചു തുടങ്ങുന്നത് എന്റെ സഹോദരി സുഹ്‌റ മലപ്പുറത്ത് അറബി കോളേജിൽ പഠിക്കുന്ന കാലം... സഹോദരിക്ക് ദ്വീപിൽ നിന്ന് വരുന്ന രണ്ടു കൂട്ടുകാരികൾ ഉണ്ടായിരുന്നു... #ആത്തുക്കയും #ചെറിയാബിയും... ഞാൻ പെങ്ങളെ കോളേജിൽ ആക്കുവാനും കൊണ്ടുവരാനും പോകുമ്പോൾ ഈ കുട്ടികൾ കൂടാതെ വയനാട്ടിൽ നിന്നുള്ള സുലൈഖയും പെങ്ങളോടൊപ്പം എന്നെ സ്വീകരിക്കാൻ ഉണ്ടാകും,.. ദ്വീപ് മലയാളം എനിക്ക് അത്ര ഗ്രഹിക്കാൻ കഴിയില്ല.... പെങ്ങൾ അതൊക്കെ വീണ്ടും വിശ്വതീകരിച്ചു തരുമ്പോൾ അവർ പൊട്ടിച്ചിരിക്കും... ഒരുദിവസം രാവിലെ എത്തി... ഉച്ചക്ക് മുന്നേ തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ... ചെറിയാബി പറഞ്ഞു... കൂടിട്ടു പോകാം ഇറച്ചി ഉണ്ട്... അവരുടെ മെസ്സിൽ ഇറച്ചി ഉള്ള ദിവസം ആയിരുന്നു... ലക്ഷദ്വീപ് പ്രധാന പലഹാരം ആണ് തേങ്ങ കൊണ്ട് ഉണ്ടാക്കുന്ന അടക്കയുടെ വലിപ്പം... ഉണക്ക വാഴ ഇലയിൽ മനോഹരമായി പായിക്ക് ചെയ്ത രുചിയുള്ള പലഹാരം പെങ്ങൾ വീട്ടിൽ വന്നപ്പോൾ കൊണ്ട് വന്നിട്ടുണ്ട്.... അന്ന് ഞാൻ തിന്ന രുചി ഇന്നും നാവിൽ ഉണ്ട്... ഇക്കായിക്കു അതു നന്നായി ഇഷ്ടമായി കൂട്ടുകാരെ അറിയിച്ച വിവരം കത്തിൽ പെങ്ങൾ എഴുതിയിരുന്നു.....