കർക്കടകം

"കർക്കടകം"

"99 ലെ വെള്ളപ്പൊക്കം" എന്താണെന്ന് സൂചന തന്ന, കഴിഞ്ഞ കാലവർഷം സമ്മാനിച്ച ഭയം ചെറുതല്ല...

   വീണ്ടും കാലവർഷം വിരുന്നു വന്നു... കഴിഞ്ഞ വർഷത്തെ പോലെ താണ്ഡവം ഇല്ലാതെ....
   കോലാഹലം ഇല്ലാതെ...
       ശാന്തനായി തഴുകി...
പക്ഷേ... അന്താളിച്ചു നില്ക്കുന്നു കേരളം...
കാലവർഷം നീ കനിഞ്ഞു
പെയിതിറങ്ങിയില്ലെങ്കിൽ...
കരയാനെ ഞങ്ങല്ക്കാകൂ..

"കഴിഞ്ഞ കർക്കടക ഓർമ്മകൾ"
*******************************
"ഞാൻ സങ്കുചിത
മനസ്സിനുടമ"
പെരിയാർ കവിയാൻ തുടങ്ങി... ഞൻ പലപ്രാവശ്യം, എൻ്റെ പതിനെട്ട് വയസ്സുള്ള മോനെ വിളിച്ച് വിശേഷം ചോതിച്ചു... എറണാകുളം ഭാഗത്തേക്ക് ജലം കൂടുതൽ  നീങ്ങിയപ്പോൾ... മകനെ വിളിക്കുന്ന എണ്ണം വർദ്ധിച്ചു..
   മകൻ്റെ മറുപടി നീരസം നിറഞ്ഞതായി... ഞാൻ ചോദിച്ചു... എന്താണ് മോൻ്റെ മറുപടിയിൽ... ദേക്ഷ്യം...?
    "ഒന്നുമില്ല...ബാപ്പയെന്താണ് കൂടെ കൂടെ വിളിക്കുന്നത്...?  "ഇവിടെ എത്രപേർ കഷ്ടപ്പെടുന്നു... അതൊന്നും കാണുന്നില്ലേ...?"
 എനിക്ക് പ്രശ്നമൊന്നുമില്ല.. ഈ നേരം വരെയും ഞാനവനെ പിന്നീട് വിളിച്ചിട്ടില്ല....!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും