ഗുരു ശിക്ഷ്യ ബന്ധം
ബ്രപ്മഃ ഗുരു വിഷ്ണു
ഗുരു ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മയി ശ്രീ ഗുരുവേ
ഗുരു ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മയി ശ്രീ ഗുരുവേ
ഗുരുശിഷ്യബന്ധങ്ങൾ
ഓർമ്മകൾ
വർഷ കാലം... പുഴകൾ സജീവമായി ഒഴുകുന്നു... ആ ഒഴിക്കിൽ തിരിച്ചു നീന്തുന്ന മീനുകൾ ആണ് കുട്ടികൾ... കുറച്ചു പേർ ആ നീന്തലിൽ തളരും... കുറച്ചു പേർ വിജയലക്ഷ്യം കരതകമാക്കും...
അപ്പോൾ നേട്ടങ്ങല്ക്ക് മുന്നിൽ എല്ലാം എൻ്റെ കഴിവ് എന്ന തോന്നൽ... കൂടെ ഇരുന്ന സഹപാഠിയോ... ഞാൻ ഈ നിലയിൽ എത്താൻ രക്ത ബന്ധങ്ങൾ ഇല്ലാത്ത... നമുക്ക് വേണ്ടി തുഴഞ്ഞ ഗുരുവിനേയോ ഓർത്തെന്ന് വരില്ല... അവരുടെ കണ്ണുകൾ എപ്പോഴും പോരാ എന്ന ചിന്തയിൽ അലയും... പരാജയപ്പെട്ടവർ പിറകു ബഞ്ചിൽ എപ്പോഴും ശകാരം കേട്ടവർ... എന്നും പൂർവ്വ കാല ബന്ധങ്ങൾ മനസ്സിൽ താലോലിക്കുന്ന വരായിരിക്കും... അവർ അവരുടെ ഗുരുവിനെ കണ്ട് മുട്ടിയാൽ അണപൊട്ടിയ സ്നേഹവു മായി ഓടിയെത്തും... എൻ്റെ തോന്നൽ ആയിരിക്കും...
ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അധ്യാപകൻ ആയിരുന്നു യുപിഎസിൽ സയൻസ് പഠിപ്പിച്ചിരുന്ന വർഗീസ് സാർ... ഒരു വർഷം മാത്രമാണ് എന്നെ പഠിപ്പിട്ടുള്ളത്... പക്ഷെ മറക്കാത്ത ഒരു ഗുരു ശിക്ഷ്യ ബന്ധമാണ് എനിക്കു തന്നത്...
അതിനു മുമ്പായി ഞാൻ ഓർക്കുന്ന ചില കാര്യങ്ങൾ..
ജയ്ക്കബ് സാർ, അരവിന്ദാക്ഷൻ സാർ,ഔസേപ്പ് സാർ... മുവ്വരും ഹൈസ്‌കൂൾ...
ഔസേപ്പ് സാർ പത്താംക്ലാസിലെ ക്ലാസ് അധ്യാപകൻ ആണ്...
ഞാൻ തീരെ മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു...
ചോദ്യം ചോദിക്കുമ്പോൾ എൻ്റെ ശബ്ദം പുറത്തുവരില്ല... എൻ്റെ ക്ലാസ് അദ്യാപകൻ ഔസേപ്പ് സാർ പറയും നല്ലതുപോലെ തിന്നണം... കപ്പ ചാള മീൻ ഇറച്ചി എക്കെ കഴിക്കണം... എങ്കിലെ ശബ്ദം വെളിയിൽ വരൂ... സാറിന്റെ മകൻ ടോമിയും ക്ലാസിൽ സഹപാഠിയാണ്... സാർ ആരോഗ്യ ദൃഢഗാത്രൻ.. പ്രൗഢമായ ശബ്ദം... പഠിക്കാൻ മോശക്കാരനായ എൻ്റെ എസ് എൽസി ബുക്കിൽ പേഴ്സണൽ ഡേറ്റ കുറിക്കുന്ന പേജ് സമ്പുഷ്ടമായി എഴിതിചേർത്ത വാക്കുകൾ മകൻ ടോമിക്ക് പോലും എഴുതികാണുമോ...? സംശയമാണ്...
എൻ്റെ മറ്റൊരു ബ്ലോഗ് വരികൾ ചേർക്കുന്നു...
**********
**********
സ്കൂളില്‍ പത്തു പൈസ സ്റ്റാമ്പ് തന്നാല്‍ പോലും അതിന്‍റെ പൈസ കൊടുക്കാന്‍ വിഷമിക്കുന്ന കാലത്ത് സ്കൂളില്‍ ഒരു രൂപയുടെ സ്റ്റാമ്പ് വന്നു.... ഇന്ദിരാഗാന്ധിയുടെ ബംഗ്ലാദേശ് അഭയാർത്ഥി ഫണ്ട്... അതിന്‍റെ ഉല്ഘാടനം നിര്‍വഹിക്കാന്‍ തെരഞ്ഞെടുത്തത് എന്നെ ആയിരുന്നു... ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകന്‍ ഔസേഫ് സാര്‍, ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചര്‍ ഇവര്‍ ഒന്നിച്ചായിരുന്നു എന്നെ വിളിപ്പിച്ചു വിവരം പറഞ്ഞത്.. ബാപ്പയോട് (എം ഏ.മുഹമ്മദ്) ചോദിച്ചു അനുവാദം വാങ്ങാന്‍ ചുമതലപ്പെടുത്തി.... എന്‍റെ,പ്രിയപെട്ട ബാപ്പ... പത്ത് സ്റ്റാമ്പ് വാങ്ങാൻ പത്തു രൂപ തന്നു.... അസംബ്ലിയില്‍ വെച്ച് സ്റ്റാമ്പ് എട്ത്ത് ഉല്ഘാടനം ചെയ്തു.... ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു....
അവിസ്മരണീയമായ ഓർമ്മകൾ തിളങ്ങി നിൽക്കുന്നു...
ജേക്കബ് സാർ... അദ്ദേഹം ഞങ്ങളുടെ സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന അധ്യാപകൻ ആണ്... ഒരു സുപ്രഭാതം മുതൽ സാറിനെ കാണാൻ ഇല്ല.. ലീവിലാണ്... ഒരുമാസം രണ്ട് മാസം മൂന്നു മാസം.. ലീവ് നീണ്ടു പോയിരുന്നു... സാറിന്റെ മകന് അഡ്മിഷൻ ശരിയാക്കാൻ ലീവിലാണെന്നറിഞ്ഞു... ലക്ഷ്യം സാധിച്ചോ സാധിക്കാതയോ സാർ എത്തി... പിന്നെ സാർ സിലബസ് തീർക്കാൻ പുസ്തകവായന തുടങ്ങി... സാർ വയിക്കും... എല്ലാവരും അവരവരുടെ ബിസിനസിൽ മുഴുകും... സാർ ഇതൊന്നും ശ്രദ്ധിക്കാതെ വായന തുടരും...
ഞാൻ ഏറ്റവും മുൻ ബഞ്ചിൽ ആണ്... ഏറ്റവും പൊക്കം കുറഞ്ഞവരാണ് മുന്നിൽ ഇരിക്കുന്നത്... സാർ... എപ്പോഴും എൻ്റെ ഇരുപ്പിടത്തീനരികിൽ നിന്നാണ് വായന... ഞാൻ അനുസരണയുള്ള കുട്ടിയെ പോലിരിക്കുമെങ്കിലും... അല്ലചില്ലറ ഉഴപ്പ് ആസ്വദിച്ചു ഇരിക്കും... ഒരു ദിവസം രണ്ടാത് ഇരിക്കുന്ന ജോസഫ് ഒരു കുശ്രുതി കാണിച്ചു... എനിക്കു ചിരി അടക്കാൻ കഴിഞ്ഞില്ല...
സാർ... യൂ സ്റ്റാൻ്റ്അപ് എന്നക്രോശിച്ചു... ഞാൻ എഴുന്നേറ്റു...
"Are you sow,so shall you reap" സാർ തുടർന്നു.. "അബ്ദുൽ ഖാദർ" അബ്ദുൾ ഖാദറിനെ ഞങ്ങൾ ബഹുമാനിക്കുന്ന കുട്ടിയാണ്.... തിരിച്ചു പോകണം.. തിരിച്ചു പോകണം... എൻ്റെ കണ്ണുകൾ നിറച്ച നിമിഷങ്ങൾ മായാതെ മനസ്സിൽ...
#അരവിന്ദാക്ഷൻ സർ
അദ്ദേഹത്തിന്റെ ക്ളാസ് സയൻസ് ആണ്.... സാർ ഒരുദിവസം ചോദ്യം ചോദിച്ചപ്പോൾ ആൻസർ പറഞ്ഞില്ല... അന്ന് സാർ എന്നെ കുറ്റപ്പെടുത്തി.. സ്വന്തം കാര്യം നോക്കണ്ട... നാട്ടുകാര്യം നോക്കി നടന്നാൽ മതി... എനിക്ക് അതൊരു അംഗീകാരം പോലെയാണ് അനുഭവപ്പെട്ടത്...
പിന്നീട് ദീപിക ബാലസഖ്യം ലീഡർ ആയപ്പോൾ നടത്തിയ ക്വിസ് മാസ്റ്റർ ആയി സാറിനെ ചുമതല പ്പെടുത്തി... അതിനു ശേഷം ഞാൻ സാറിനെ കണ്ടുമുട്ടിയത് തിരുവനന്തപുരം ഭാസ്ക്കർ ഭവൻ ഹോട്ടലിൽ വെച്ചാണ്... അന്ന് ഞാൻ കെ എസ് യു താലൂക്ക് സെക്രട്ടറി ആണ്... സാർ അന്ന് ഗസറ്റഡ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരിന്നു... അരവിന്ദാഷൻ സാർ മറക്കാത്ത ഓർമ്മകളിൽ മന്ദസ്മിതം ചൊരിഞ്ഞു അതിഥിയെപോലെ ഓർമ്മയെ തലോടി കടന്നു വരും..
#വർഗീസ്_സാർ
ശീതകാറ്റിൻ്റെ താളലയത്തിൽ... ഹൃദയത്തിനെ സ്പർശിക്കുന്ന ഓർമ്മയാണെനിക്ക് വർഗീസ് സർ....കാലം എത്ര കഴിഞ്ഞാലും മയാത്ത മുദ്രയണെൻ്റെ സർ...
പതിനൊന്ന് വയസ്സിൽ ആറാം ക്ലാസിൽ പഠിപ്പിച്ച സാർ ഇത്രയും ആഴത്തിൽ ഹൃദയത്തിൽ പതിയുക എന്നാൽ...
#ഗുരു ബ്രപ്മഃ ഗുരു വിഷ്ണു
ഗുരു ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മയി ശ്രീ ഗുരുവേ നമഃ
ഞങ്ങളുടെ അടുപ്പം തുടങ്ങുന്നത്... ഒരുദിവസം ഞാൻ പഞ്ഞിയിൽ തയ്യാറാക്കിയ മനോഹരമായ ശ്വാസകോശ മോഡൽ ക്ലാസിൽ കൊണ്ടുപോയി...
അന്നാണ്... "സർ എന്നിലേക്ക്... ഞാൻ സാറിലേക്ക്...."
ഹൃദ്യമായ ഗുരു ശിക്ഷ്യയ ബന്ധം മായാത്ത ഓർമ്മയായി മനസ്സിൽ...
പിന്നെ ഒരിക്കൽ യു ട്യൂബ് അപ്പാരറ്റസ് ഉണ്ടാക്കുന്നതിനായ് സാർ എന്നെ സഹായിച്ചു.. ഗ്ലാസ്‌റോഡ് റബർ ട്യൂബ് സാർ തന്നു... ഞാൻ ആ ജോലി ഭംഗിയായി ചെയ്തു.. സാർ എന്നെ അനുമോദിച്ചു... ആ അപ്പാരറ്റസ് പിന്നെ ലാബിൽ സൂഷിച്ചു...
പിന്നെ ഉരുകുന്ന സുന്ദരി... ജലകുക്കുടം.... ഹോസ്പിറ്റലിൻ്റെ വാർഡ് തുടങ്ങിയ പലകാര്യങ്ങളും സാർ പറഞ്ഞു തന്നിരുന്നു... അതെല്ലാം ഞാൻ വീട്ടിൽ പോയി ഉണ്ടാക്കുകയും ചിലത് ലാബിൽ വെക്കുകയും ചെയ്തു...
എന്നോട് അതിരറ്റം വാത്സല്യം തന്ന സർ... ഞാൻ ഹൈസ്‌കൂളിൽ എത്തിയിട്ടും ഗുരുവിന്റെ ഹൃദയത്തിൽ ശിക്ഷ്യൻ ... കിടങ്ങൂർ സ്കൂളിൽ ശാസ്ത്ര പ്രദർശനം ജില്ലാതലത്തിൽ നടക്കുന്നു... സാർ എന്നെ വിളിപ്പിച്ചു... കിടങ്ങൂർ സ്കൂളിൽ പോയി സ്റ്റാൾ സെറ്റുചെയ്യാൻ സഹായിക്കണം... എനിക്കു മറിച്ചു ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു... മൂന്നുദിവസം മേളയോടൊപ്പം പങ്കാളിത്തം വഹിച്ചു... അതിലുപരി ഗുരുശിഷ്യ ബന്ധം ദൃഢമാക്കിയ നിമിഷം ആയിരുന്നു സ്കൂൾ ലാബിൽ ഞാൻ കണ്ടത്... അപ്പോഴും ഞാൻ ഉണ്ടാക്കിയ സാധനങ്ങൾ ലാബിൽ സൂഷിച്ചിരുന്നു..
#ഗുരുവിൻ്റെ_കരുതൽ




ഗുരു ശിഷ്യ ബന്ധങ്ങൾ
മറുപടിഇല്ലാതാക്കൂ