ആരെയാണ് ഭയപ്പെടുന്നത്...?
ഇലക്ഷൻ ആസന്നമായ അവസരം... ഞാൻ ഒരു മണ്ഡലം പ്രവർത്തക യോഗത്തിൽ പങ്കെടുത്തു... എന്റെ ഭാര്യയും ഉണ്ടായിരുന്നു കൂടെ... സംസ്ഥാന മഹിളാ കോൺഗ്രസ് സെക്രട്ടറിയും കൂടാതെ ഒരു വനിത എന്റെ ഭാര്യ മാത്രം.. വൈകുന്നേരം ഏഴുമണിക്ക് തുടങ്ങിയ മീറ്റിംഗ് അവസാനിക്കുന്നത് പത്തര മണിയോടെ... ആ മീറ്റിംങ്ങിൽ പങ്കെടുക്കുന്ന പ്രമുഖർ.. പേര് പറയുന്നില്ല... മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റ്... കെപിസിസി സെക്രട്ടറി ... സ്ഥാനാർത്ഥി ലിസ്റ്റിൽ പേരുണ്ടായിരുന്ന പ്രാദേശിക നേതാവ്... കൂടാതെ ജില്ലാ നേതാക്കൾ... മുൻ പറഞ്ഞ മഹിളാ സെക്രട്ടറിയും... എങ്ങനെയും യുഡിഎഫ് അധികാരത്തിൽ എത്തിക്കാൻ എങ്ങനെ പ്രവർത്തനം നടത്തണം എന്ന ചർച്ചയും ക്ലാസ്സുമായി ചർച്ച മുന്നേറി... അവസാനം പ്രവർത്തകർ അഭിപ്രായങ്ങൾ പറഞ്ഞു... കെപിസിസി സെക്രട്ടറി എന്റെ ഭാര്യയെ ചൂണ്ടി ആവശ്യപ്പെട്ടു... എന്തെങ്കിലും രണ്ടു വാക്ക് പറയണം... അവർ ഒന്ന് ഭയന്നു... നിർബന്ധിച്ചപ്പോൾ... അവരുടെ വാക്കുകൾ എന്നെ ഞെട്ടിച്ചു . സദസിനേയും... അവർ പറഞ്ഞത് ആരവത്തോടെ കയ്യടി വാങ്ങി... ഞാൻ കാണുന്നത് എവിടെ നോക്കിയാലും കോൺഗ്രസിന്റെ പ്രവർത്തകർ ഭയക്കുന്നു... ആരെയെക്ക...