പോസ്റ്റുകള്‍

ഓഗസ്റ്റ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

"Onam" (ഓണം) ഓര്‍മ്മകള്‍ നുറുങ്ങുകള്‍ Vaikom Abdul Khader

ഇമേജ്
ഓണം ഓർമ്മകൾ ഓണം എന്നു കേൾക്കുമ്പോൾ ഓടിയെത്തുന്ന ഓർമ്മകൾക്ക് ആധുനിക യുഗത്തിലെ ഓണവുമായി യാതൊരു ബന്ധവുമില്ല. മുക്കുറ്റിയും മുല്ലയും തുമ്പയും വഴിമാറി, ഉപ്പും നിറവും പ്ലാസ്റ്റിക്കും ഓണ പൂക്കളായിമാറി... ഒന്നുകൂടി പറഞ്ഞാൽ നിർജ്ജീവ വസ്തുക്കളുടെ സുഗന്ധമില്ലാത്ത ഓണം... പ്ലാസ്റ്റിക് പൂക്കളിലും,റെഡിമെയ്ഡ് ഓണകിറ്റുകളിലും ടെലിവിഷൻ മുന്നിലെ ഹാസ്യ വിരുന്നിലും ഒതുങ്ങുന്ന ഓണമല്ല ഓർമ്മയിൽ പതഞ്ഞ് പൊങ്ങുന്നത്... തിരുവാതിരയും,വട്ടകളിയും, മാവിൻ കൊമ്പിലെ ഊഞ്ഞാലും, പുലികളിയും പുത്തൻ ഉടുപ്പും, അവിയലും, ഉപ്പേരിയും, കാളനും,സാമ്പാറും, അടപ്രഥമനും, പരിപ്പ് പായസവും അടുക്കളയിൽ അമ്മമാരുടെ തിരക്കുമെല്ലാം ഓണകാഴ്ച അല്ലാതായി മാറിയിരിക്കുന്നു... ഇതെല്ലാം റെഡിമെയ്ഡ് ആയി കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്നു... എനിക്ക് വളരെയധികം ഓർമ്മകയിൽ തങ്ങിനിൽക്കുന്ന ഓണാഘോഷം കേരളം വിട്ട് കടൽ കടന്ന് മണലാരണ്യത്തിൽ ഒരിങ്ങിയ ഓണമാണ്...   2001- ൽ ഞാൻ നിർമ്മിച്ച് ടെലികാസ്റ്റ് ചെയ്ത 'ഞങ്ങളുടെ ഓണം' എന്ന പരിപാടിയുടെ ഓർമ്മകളേക്കാൾ മധുരിക്കുഉന്നത് യുഏഇ ൽ ദുബായ് അൽ നാസർ ലക്ഷർ ലാൻഡിൽ നടന്ന 1994ലെ ഓണാഘോഷമാണ്... അയ്യായിരം പേരുടെ സമൂഹ സ...