പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

"നല്ല മനുഷ്യർ" Try this coat on

"എയർപോർട്ടിൽ"   23/5/2019        " പ്രാർത്ഥന"  ഇലക്ഷൻ റിസൾട്ട് ശ്രവിച്ച് കൊണ്ടിരുന്നപ്പോൾ ഒരു ഫോൺകോൾ... സ്ത്രീയാണ്... എൻ്റെ ഒരു ബന്ധുവാണ്... ഞാൻ ചെവികൂർപ്പിച്ചു... ഇന്നലെ എൻ്റെ നാത്തൂൻ്റെ ഭർത്താവ് ദുബായ് എയർപോട്ടിൽ പെട്ടിരിക്കുന്നു.... വിസിറ്റ് വിസയിൽ പോയതാണ്... വിസയും പാസ്പോർട്ട് ടിക്കറ്റ്  അടങ്ങിയ കവർ നഷ്ട്ടപ്പെട്ടു... ഭദ്രമായി ബാഗിൽ വച്ചു... ഫ്ലൈറ്റിൽ നിന്നും ഇറങ്ങി... എമിഗ്രേഷൻ ക്ളിയറൻസിന്... സ്വന്തം ബാഗിൽ താൻ വച്ച ഡോക്ക് മെൻ്റ് ഒന്നും കാണുന്നില്ല... എയർപോർട്ടിൽ പെട്ടിരിക്കുന്നു... ആദ്യയാത്ര... ഭാഷകൾ അറിയില്ല... തിരിച്ചു വിളിച്ചിട്ട് കിട്ടുന്നില്ല... "എൻ്റെ മറുപടി" വിഷമിക്കേണ്ട... അവിടെ അവർ 48 മണിക്കൂർ എയർപോട്ടിൽ തങ്ങാൻ അനുവദിക്കും എന്നാണ് എൻ്റെ അറിവ്... പരിഹാരം കിട്ടിയില്ലെങ്കിൽ തിരികെ കയറ്റി വിടും.. അല്ലെങ്കിൽ അറബിയുടേയോ മറ്റോ പാസ്പോർട്ട് ജാമ്യത്തിൽ ഇറങ്ങി കോൺസിലേറ്റ് മുഖേനയോ പരിഹാരം ഉണ്ടാവും... വിഷമിക്കേണ്ട... പ്രധാനമായും പ്രാർത്ഥന... മറിവെച്ച ബാഗിന്റെ ഉടമയുടെ ശ്രദ്ധയിൽ വരാനും... അയളുടെ മനസ്സിൽ ഏതെങ്കിലും...

കൂജ water pot

ഇമേജ്
കൂജ... ബാല്യം... അതുമാത്രമാണ്  മനസ്സിന് സാന്ത്വനം തരുന്ന കൊച്ചു കൊച്ച് മരീചിക... ബാല്യകാലം ഒരുപാട് ഡോക്ടർമാർ കരസ്പർശം നടത്തിയ ശരീരമാണ്... എൻ്റേത്...  ഇപ്പോഴും അതിനൊരു കുറവില്ല..  പതിനെട്ട് ഭാഗങ്ങളിൽ പന്ത്രണ്ട് ഓപ്പറേഷൻ... തിയ്യറ്ററിൽ കീറിമുറിച്ചു... പത്ത് വയസ്സിൽ എറണാകുളം മാർക്കറ്റിൽ തല ഉയർത്തി നിന്ന ബാവാ മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന ഓപ്പറേഷൻ പെടില്ല... അതായിരുന്നു ആദ്യ കൈനീട്ടം... "സുന" കട്ടിങായിരുന്നു... ട്രോളിയിൽ കിടത്തി.... മനോഹരമായി പുതപ്പിച്ച്... പൂർണമായും നഗ്ന ശരീരം... കുറെ മുഖം മൂടിധാരികൾ... തിയ്യറ്ററിൽ കയറ്റും മുൻപേ ബാപ്പയെ ഒന്ന് ദയനീയ  നോക്കി... മുടി വെട്ടാൻ വരുന്ന മമ്മാലി ഇക്കയും പണി പഠിക്കാൻ വരുന്ന മകൻ പരീതിനും മുന്നിൽ... മുസ്ലിയാക്കന്മാരും തലേക്കെട്ട് കാർന്നവന്മാരും നീട്ടി ഉച്ചത്തിൽ ചെല്ലുന്ന റാത്തീബിൻ്റ ശബ്ദത്തിൽ അല മുറയിട്ട് കരയാതെ... കഴിച്ചിലായ ഓപ്പറേഷൻ, നറുക്ക് എനിക്ക് വീണതിന് കാരണം... ഇക്കാക്ക ഇസ്മായിൽ ആണ്... അല്ലാഹുവിന് സുതുതി...      എൻ്റെ ഇക്കയുടെ "സുന" ജനിച്ചപ്പോൾ തന്നെ സുന്നത്ത് ചെയ്ത ഗമയിൽ ആയിരുന്നു... ഞാൻ ഇത്തിരി ബല്...

മറക്കാത്ത ബാല്യം ... "എൻ്റെ ഉമ്മ"

ഇമേജ്
മറക്കാത്ത ബാല്യം.. . എൻ്റെ ബാല്യം...  ഉമ്മ എൻ്റെ കൂട്ടുകാരി കൂടിയായിരുന്നു... എനിക്ക് പറഞ്ഞുതരുന്ന കാര്യങ്ങൾ പലതും ഓർക്കുമ്പോൾ... അതിലൊരു അദ്യാപികയുടെ മനോധർമ്മവും കൂട്ടുകാരിയുടെ കരുതലും മാതാവിന്റെ അധികാരവും പ്രകടമായിരുന്നു... എനിക്ക് പറഞ്ഞു തന്ന കഥകൾ ഇന്നു മരതക മുത്തുകളായ് തിളങ്ങുന്നു..... "ഇടങ്ങഴി അരിയെടുത്ത്... എട്ടപ്പം ചുട്ടു... ചുട്ടപ്പം രണ്ടപ്പം.ഞാൻ തിന്നു... പിള്ളേർക്ക് രണ്ടപ്പം കൊടുത്തപ്പം... രണ്ടപ്പം.ഞാൻ തിന്നു... ഇപ്പ രണ്ടപ്പം ഞാൻ തിന്നു...." ഈ കഥയിലെ പൊരുൽ കണക്ക് ശാസ്ത്രം തന്നെ...  അത് ഉമ്മ പറയുമ്പോൾ... ഇടങ്ങഴി അരിപ്പൊടി  എടുത്തു...! ഉമ്മ, ചോദിക്കും... എത്ര എടുത്തു...? ഞാൻ പറയും എടങ്ങഴി... ഇടങ്ങഴി പൊടി എടുത്ത് ’എട്ട്' അപ്പം ചുട്ടു....! ചോദ്യം... എത്ര അപ്പം...? ഞാൻ ആവേശം ഒട്ടും കുറക്കാതെ പറയും... "എട്ടപ്പം" പിന്നെ പറയും ശ്രദ്ധിച്ച്‌ കേൽക്കുക.... ഞാൻ ദേഷ്യത്തോടെ മൂളും...! ചുട്ടപ്പ രണ്ട് അപ്പം ഞാൻ തിന്നു... ചോദ്യം... എത്ര അപ്പം...? രണ്ട് അപ്പം.... ഉമ്മ ചോദിക്കും... ബാക്കി എത്ര അപ്പം...? ഉത്തരം കിട്ടാതെ വരുമ്പോൾ എട്ട് വ...