Navy Week നേവി വീക്ക് ഓർമ്മകൾ
യുദ്ദകപ്പലിൽഒരുനാൾ...
ഓർമ്മകൾ... നുറുങ്ങുകൾ..
ഒമ്പതിലോ പത്തിലോ പഠിക്കുന്ന കാലം...
തലയോലപ്പറമ്പ് ചന്തയിൽ ഒരു നേവിയുടെ വലിയ വാഹനം നേവൽ വാരത്തിൻ്റെ പ്രചരണവുമായെത്തി.. പാറ്റൺ ടാങ്കർ... പോർവിമാനം... പടകപ്പൽ... എന്നിവ ആലേഖനം ചെയ്ത വാഹനം...
നേവൽ വീക്ക് പ്രവേശന ടിക്കറ്റും അതിൽ ലഭ്യമായിരുന്നു... നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ...
ഞാൻ ഒരു ടിക്കറ്റ് എടുത്തു...
ഭദ്രമായി സൂഷിച്ചു... നേവൽ വീക്ക് കാണാൻ പോകുന്നതിന് വീട്ടിൽ നിന്നും അനുവാദം കിട്ടുക ബുദ്ധിമുട്ടാണ്.. അതാണ് എൻ്റെ പ്രായം..
ബാപ്പയുടെ വളർത്തുമകൻ്റെ സ്ഥാനം ആയിരുന്നു ഏനാതിയിലുള്ള സുകുമാരൻ... സുകുമാരൻ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്...
ജേഷ്ടൻ തങ്കപ്പൻ അനുജൻ ഗോപിയും സോപ്പ് കമ്പനി ജോലിക്ക് വരുമെങ്കിലും.. അവർ തിരിച്ചു പോകുമായിരുന്നു...
കമ്പനി കാര്യങ്ങൾ മാത്രമല്ല ഒരു ജനറൽ സൂപ്പർവൈസർ ആയിരുന്നു സകുമാരൻ... സുകുമാരൻ്റെ ഭാര്യ രാധ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിര്യുന്ന ശ്രീ വാവയുടെ മകൾ ആണ്...
എനിക്ക് കൊച്ചി നേവൽ ബേസിൽ പോകുവാൻ ഞാൻ കൂട്ടുപിടിച്ചത് സുകുമാരനെയാണ്...
ആദ്യം ഉമ്മയെ പാട്ടിലാക്കി... അതിലൂടെ ബാപ്പയേയും...
പോകേണ്ട ദിവസം വന്നു... ഉമ്മയെ പാട്ടിലാക്കി ഞങ്ങളുടെ ചിലവിന് ഇരുപത് രൂപയും ഒപ്പിച്ചു...
കുറച്ചു കഴിഞ്ഞു സുകുമാരനെ ബാപ്പ വിളിച്ചു... പോകാൻ അറിയാമോ...? മറുപടി വന്നു... അബ്ദുൽ ഖാദർ കുഞ്ഞിന് അറിയാം എന്നാണ് പറഞ്ഞത്.... അവൻ അങ്ങനെ എക്കെ പറയും... ബാപ്പ പറഞ്ഞു.. ഞാൻ ഇടപെട്ടു..
നമ്മുടെ കൊച്ചീലെ എളീമ്മയുടെ വീട്ടിൽ പോകുന്ന വഴിക്കാണ് നേവൽ ബേസ്...
ബാപ്പ വീണ്ടും സുകുമാരനെ നോക്കി പൈസ ഉണ്ടോ എന്ന് ചോദിച്ചു...
സുകുമാരൻ ഒന്നും മിണ്ടാതെ എന്നെ നോക്കി...
ബാപ്പ അവിടെ നില്ക്കാൻ പറഞ്ഞു... അകത്തേക്ക് പോയി ഇരുപത് രൂപ എടുത്തു വന്നു... അത് സുകുമാരൻ ചേട്ടന്റെ കൈയ്യിൽ കൊടുത്തു.. എന്നെ ഏല്പിച്ച ഇരുപതു രൂപ മതി ചിലവിന്...
ഞങ്ങളൊന്നിച്ചു കൊച്ചി ലക്ഷ്യമാക്കി ബസ്സ് കയറി.. പള്ളിമുക്കിൽ ഇറങ്ങി... അവിടെ നിന്നും ചായ കുടിച്ചു...
അടുക്കുന്ന ചെറിയ കപ്പലിൽ കയറിപ്പറ്റാൻ പെട്ട പ്രയാസം ഇന്നും എൻ്റെ മനസ്സിൽ മൂളിപ്പാട്ടും പാടി വരുന്ന കരിയലാം പീച്ചികളെ പോലെ ഇടക്ക് ഓർമ്മ പ്പെടുത്തുന്നു...
നേവിക്കാരുടെ പ്രൗഢമായ വേഷവും സിക്കുകാരുടെ തലപ്പാവിനുള്ളിലെ വീരപ്പൊലിമ വിളിച്ചോതുന്ന ഭാവവും അടുത്ത് കണ്ട നിമിഷം... മറക്കാൻ കഴിയുന്നില്ല...
അവർ സംസാരിക്കുന്നത് ഹിന്ദി... ഒന്നും മനസ്സിലാകുന്നില്ല... ഷിപ്പിൽ കയറിപ്പറ്റാനുള്ള തിരക്ക്.. ആകാശത്ത് നേവിയുടെ കാവല്ക്കാരൻ എന്ന ഭാവനയിൽ സൂര്യൻ...
തിരക്കിൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ ഞങ്ങൾ വിഷമിച്ചു... ഞാൻ ദയനീയമായി നോക്കി ഒരു നേവി ഉദ്യോഗസ്ഥനോട് പറഞ്ഞു പച്ചമലയാളത്തിൽ ഞാൻ ദൂരെ വൈക്കത്ത് നിന്ന് വന്നതാണ് പ്ലീസ്...
ഹിന്ദി ക്കാരനെന്തുമനസിലാക്കി എന്നറിയില്ല... വടം അല്പം പൊക്കി ജാവോ എന്ന് പറഞ്ഞു... ഞാൻ അകത്തേക്ക് കയറി... സുകുമാരൻ കയറിനപ്പുറം ഞാൻ ഇപ്പുറവും... ആ ഓഫീസറുടെ വയറിൽ ഇടതുവശം ഒന്ന് തോണ്ടി...
ഓഫീസർ നോക്കി... കയറിനപ്പുറത്തെ സുകുമാരനെ തൊട്ടു കാണിച്ചു... അവിടെയും ദൈവം തുണ... കയർ പൊക്കികൊടുത്തു... ആ തക്കത്തിൽ.സുകുമാരൻ്റെ കൂടെ മൂന്ന് പേർകൂടി തള്ളി കയറി... പിന്നെ ഒരു നിമിഷം പാഴാക്കാതെ ഷിപ്പിലേക്ക് ഓടി... ഷിപ്പ് പുപ്പെടാൻ ഒരുക്കത്തിൽ...
ജീവിതത്തിലെ അവിസ്മരണീയമായ നിമിഷം... ചെറിയ കപ്പലിൽ അറബികടലിലൂടെ നടും കടലിലേക്ക്...
പടുകൂറ്റൻ പടകപ്പൽ...
ആനന്ദം അതിരുകൾ ഇല്ലാതെ അണപൊട്ടിയ നിമിഷങ്ങൾ...
സുകുമാരൻ കാവൽ പട്ടാളക്കാരെനെ പോലെ സ്വതന്ത്രമായി ചലിക്കാൻ തടസ്സങ്ങൾ നിരത്തുന്നു...
അറബികടലിലൂടെ കെട്ടുവള്ളത്തിൽ പോയിട്ടുള്ള സുകുമാരൻ എന്നെ നിയന്ത്രിക്കുന്നു..
എന്ത് സംശയവും പറഞ്ഞു തരാൻ മലയാളി നേവിക്കാരുടെ സഹായം... ഞാൻ എല്ലാ നിലകളിലും സൂട്ടുകളിലും മുകൽ തട്ടിലെ ഹെലിപ്പാടിലും... പറന്നു ഉയരാൻ തയ്യാറായി നില്ക്കുന്ന ജറ്റ് വിമാനം... നടുക്ക് ക്യാപ്റ്റൻ റൂമും മിസൈൽവേത വലിയ പീരങ്കി ഗണ്ണും..
മുകളിൽ കയറാൻ ചണം കൊണ്ടുള്ള കോവണിയിൽ പിടിച്ച് ഞാൻ കയറിയ നിമിഷങ്ങൾ ഇപ്പോഴും എന്നെ അങ്ങോട്ട് മാടിവിളിക്കുന്നു... ഹാങ്ങ് ചെയ്ത ബോട്ടുകൾ... ലൈഫ് ബോയികൾ...
അവിസ്മരണീയമായതും സംഭവ ബഹുലമായ ദിവസത്തിന്റെ ഓർമ്മകൾ... നവംമ്പറിനെ തഴുകി എത്തുന്നു... നേവൽ വീക്കിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ..
@ വൈക്കം അബ്ദുൽ ഖാദർ
Sankumugam ഓർമ്മകൾ... നുറുങ്ങുകൾ..

നേവൽ ബേസിൽ കയറാൻ ടിക്കറ്റ് എനിക്ക് മാത്രമാണുണ്ടായിരുന്നത്... അത് ഞാൻ സുകുമാരന് കൊടുത്തു... ഞാൻ സുകുമാൻ്റെ കുടെയുള്ള കുട്ടിയായി മാറി ... അങ്ങനെ നേവി ഒരിക്കിയ എക്സിബിഷൻ കണ്ടു.... അതിനുശേഷം കിട്ടിയ അവിസ്മരണീയമായ യാത്ര... നടുകടലിൽ നങ്കൂരമിട്ട യുദ്ധ കപ്പലിലേക്ക് ഒരു ചെറിയ കപ്പലിൽ ഉള്ള യാത്ര... ഓർമ്മയിലെ ആദ്യ കപ്പൽ യാത്ര...നടുകടലിൽ നങ്കൂരമിട്ട ഷിപ്പിലേക്ക്.. അറബി കടലിൻ്റെ ഓളപ്പരപ്പിനെ വകഞ്ഞു മാറ്റി ചെറയ കപ്പൽ... ഭീമാകാരമായ യുദ്ദകപ്പലിലേക്ക് അടുക്കുകയാണ്...
അടുക്കുന്ന ചെറിയ കപ്പലിൽ കയറിപ്പറ്റാൻ പെട്ട പ്രയാസം ഇന്നും എൻ്റെ മനസ്സിൽ മൂളിപ്പാട്ടും പാടി വരുന്ന കരിയലാം പീച്ചികളെ പോലെ ഇടക്ക് ഓർമ്മ പ്പെടുത്തുന്നു...
നേവിക്കാരുടെ പ്രൗഢമായ വേഷവും സിക്കുകാരുടെ തലപ്പാവിനുള്ളിലെ വീരപ്പൊലിമ വിളിച്ചോതുന്ന ഭാവവും അടുത്ത് കണ്ട നിമിഷം... മറക്കാൻ കഴിയുന്നില്ല...
അവർ സംസാരിക്കുന്നത് ഹിന്ദി... ഒന്നും മനസ്സിലാകുന്നില്ല... ഷിപ്പിൽ കയറിപ്പറ്റാനുള്ള തിരക്ക്.. ആകാശത്ത് നേവിയുടെ കാവല്ക്കാരൻ എന്ന ഭാവനയിൽ സൂര്യൻ...
തിരക്കിൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ ഞങ്ങൾ വിഷമിച്ചു... ഞാൻ ദയനീയമായി നോക്കി ഒരു നേവി ഉദ്യോഗസ്ഥനോട് പറഞ്ഞു പച്ചമലയാളത്തിൽ ഞാൻ ദൂരെ വൈക്കത്ത് നിന്ന് വന്നതാണ് പ്ലീസ്...
ഹിന്ദി ക്കാരനെന്തുമനസിലാക്കി എന്നറിയില്ല... വടം അല്പം പൊക്കി ജാവോ എന്ന് പറഞ്ഞു... ഞാൻ അകത്തേക്ക് കയറി... സുകുമാരൻ കയറിനപ്പുറം ഞാൻ ഇപ്പുറവും... ആ ഓഫീസറുടെ വയറിൽ ഇടതുവശം ഒന്ന് തോണ്ടി...
ഓഫീസർ നോക്കി... കയറിനപ്പുറത്തെ സുകുമാരനെ തൊട്ടു കാണിച്ചു... അവിടെയും ദൈവം തുണ... കയർ പൊക്കികൊടുത്തു... ആ തക്കത്തിൽ.സുകുമാരൻ്റെ കൂടെ മൂന്ന് പേർകൂടി തള്ളി കയറി... പിന്നെ ഒരു നിമിഷം പാഴാക്കാതെ ഷിപ്പിലേക്ക് ഓടി... ഷിപ്പ് പുപ്പെടാൻ ഒരുക്കത്തിൽ...
ജീവിതത്തിലെ അവിസ്മരണീയമായ നിമിഷം... ചെറിയ കപ്പലിൽ അറബികടലിലൂടെ നടും കടലിലേക്ക്...
പടുകൂറ്റൻ പടകപ്പൽ...
ആനന്ദം അതിരുകൾ ഇല്ലാതെ അണപൊട്ടിയ നിമിഷങ്ങൾ...
സുകുമാരൻ കാവൽ പട്ടാളക്കാരെനെ പോലെ സ്വതന്ത്രമായി ചലിക്കാൻ തടസ്സങ്ങൾ നിരത്തുന്നു...
അറബികടലിലൂടെ കെട്ടുവള്ളത്തിൽ പോയിട്ടുള്ള സുകുമാരൻ എന്നെ നിയന്ത്രിക്കുന്നു..
എന്ത് സംശയവും പറഞ്ഞു തരാൻ മലയാളി നേവിക്കാരുടെ സഹായം... ഞാൻ എല്ലാ നിലകളിലും സൂട്ടുകളിലും മുകൽ തട്ടിലെ ഹെലിപ്പാടിലും... പറന്നു ഉയരാൻ തയ്യാറായി നില്ക്കുന്ന ജറ്റ് വിമാനം... നടുക്ക് ക്യാപ്റ്റൻ റൂമും മിസൈൽവേത വലിയ പീരങ്കി ഗണ്ണും..
മുകളിൽ കയറാൻ ചണം കൊണ്ടുള്ള കോവണിയിൽ പിടിച്ച് ഞാൻ കയറിയ നിമിഷങ്ങൾ ഇപ്പോഴും എന്നെ അങ്ങോട്ട് മാടിവിളിക്കുന്നു... ഹാങ്ങ് ചെയ്ത ബോട്ടുകൾ... ലൈഫ് ബോയികൾ...
അവിസ്മരണീയമായതും സംഭവ ബഹുലമായ ദിവസത്തിന്റെ ഓർമ്മകൾ... നവംമ്പറിനെ തഴുകി എത്തുന്നു... നേവൽ വീക്കിന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ..
@ വൈക്കം അബ്ദുൽ ഖാദർ
![]() |

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ