"മാങ്ങാചമ്മന്തി" Mango Recipe
"മാങ്ങാചമ്മന്തി"
എൻ്റെ വീട്ടിൽ നാലഞ്ച് വറ്റൽ മുളകുണ്ട്... കഞ്ഞികുടിക്കാൻ അത് മതി...
എരിവാറ്റാനിറ്റെണ്ണയില്ല...
ഭാർഗവിഅമ്മ പൊഴിഞ്ഞു തുടങ്ങിയ പല്ലുകൾ കാട്ടിമുറ്റത്ത്...
'പാത്തുമ്മാ...
ഇന്നലെ കാറ്റിൽ വീണതാ...
നാലഞ്ച് മുവ്വാണ്ടൻ മാങ്ങാ...,'
പാത്തുമ്മ വെളുക്കെ ചിരിച്ചു..
"ചമ്മന്തി ചതക്കാൻ..."
പറഞ്ഞില്ലബാക്കിയൊന്നും...
രണ്ട് മാങ്ങയെടുത്ത് മറിയചേട്ടത്തിയെ ഓർത്ത്...
'അമ്മതന്നതാ ചമ്മന്തി അരക്കാം... തേ..രണ്ട് മുവ്വാണ്ടൻ...'
'തേങ്ങാപൂളുണ്ടോ ചേടത്തി...'
"എന്തിനാ പൂള്.. തേങ്ങാ കൊണ്ടുപോ...
നന്നായി അവിടെ തെങ്ങ് കയറുമ്പോൾ എടുക്കാം..."
ഏൻ്റെ വീട്ടിലെ ചൂട് കഞ്ഞി,
ഓണമായിരുന്നു....
https://www.youtube.com/channel/UCm5IRFCRRiBCPKbRH8D6UXw


Nice...
മറുപടിഇല്ലാതാക്കൂ