പോസ്റ്റുകള്‍

ഓഗസ്റ്റ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

25 പൈസയും പുതിയ അക്കൗണ്ടും

ഇമേജ്
സീറോബാലൻസ് അക്കൗണ്ട് അറിയാം... എന്നാൽ ഇരുപത്തിയഞ്ചുപൈസയുമായി തുടങ്ങിയ അക്കൗണ്ടാണ് ഓർത്ത് എടുക്കുന്നത്... തലയോലപ്പറമ്പ് യുപിസ്കൂളിൽ പഠിക്കുന്ന കാലത്താണ്... പോസ്റ്റ്‌ ഓഫീസിൽ അക്കൗണ്ട് തുടങ്ങിയത്... "സഞ്ചൈക" എന്നാണ് അക്കൗണ്ട് അറിയപ്പെടുന്നത് എന്നാണ് ഓർമ്മ... ഇരുപത്തിയഞ്ചു പൈസയുടെ അക്കൗണ്ട് എങ്ങനെ എന്ന് നോക്കൂ ... ഇരുപത്തിയഞ്ചു പൈസ കൊടുത്താൽ ഒരു സ്റ്റാമ്പ്‌ തരും... ഇതോടൊപ്പം ഇരുപത് കളമുള്ള ഒരു കാർഡും തരും... അതിൽ ആ സ്റ്റാമ്പ് ഒട്ടിക്കുക... പൈസ ഇരുപത്തിയഞ്ചു ഒത്താൽ പോസ്റ്റാഫീസിലേക്ക് ഓടും... അങ്ങനെ മാസങ്ങളായി ശേഖരിച്ച പൈസ മുടക്കി സ്റ്റാമ്പുകൾ ശേഖരിച്ച് ഇരുപതു എണ്ണം പൂർത്തീകരിച്ചു... ഇരുപത് ഇരുപത്തിയഞ്ചു പൈസ അന്നത്തെ വലിയ ഒരു തുകയായി... "അഞ്ച് രൂപ" ആ സ്റ്റാമ്പ് അവർ തിരികെ വാങ്ങി... ആ വലിയ തുകയുടെ സ്റ്റാമ്പുകല്ക്ക് പകരമായി ഒരു പാസ്സ്ബുക്ക് തന്നു.. ഞാൻ അന്നുമുതൽ അഞ്ച് രൂപയുടെ ഉടമയായി.... പിന്നെ കൊടുക്കുന്ന രൂപകൾ ആ ബുക്കിൽ പതിച്ചു നല്കും... അന്നാണ്.... ആദ്യമായി ഞാൻ ഒപ്പിട്ടത്.... ഇപ്പോൾ മനസ്സിലായോ അഞ്ച് രൂപയുടെ മുതലാളിയാവാൻ എത്ര കഷ്ടപ്പെണം... ഇപ്പോൾ നിങ്ങൾ മൂക...

രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മദിനം

ഇമേജ്
ആദുനിക ഇന്ത്യയുടെ ശില്പി...  ഇന്ത്യയുട ഉരുക്കു വനിത ശ്രീമതി ഇന്ദിരാഗാന്ധി യുടെ ഓമന പുത്രൻ...  രാഷ്ട്രശില്പി ജവഹർലാൽ നെഹുറുവിൻ്റെ ചെറുമോൻ  രാജീവ് ജിയുടെ എഴുപത്തിയഞ്ചാം ജന്മദിനം ഒരു ദിവസം സ്മരിച്ച് വിസ്മൃതിയിൽ തള്ളാതെ... അചഞ്ചലമായ വ്യക്തിത്വം ചരിത്ര താളുകളിൽ വികലമാക്കാൻ അനുവദിക്കാതെ മറോടണച്ചു്‌ അഖണ്ഡതയും സാഹോദര്യവും നിലനിർത്തി... നമുക്ക് മുന്നേറാം..  ഭാരതത്തിന്റെ നനാത്വത്തിൽ ഏകത്വം സംരക്ഷിച്ച്   മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ...    പടുത്തുയർത്താം... ... ആര് ഭരിക്കുന്നു എന്നതല്ല... ഞങ്ങൾ ഉയർത്തും മുദ്രാവാക്യം..  "ഗാന്ധി മാർഗം സിന്ദാബാദ്"

ഗാഡ്ഗിൽ 'പ്രളയം'

ഇമേജ്
ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ .... പരിസ്ഥിതി ലോല മേഖലകളില് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്ത്തനങ്ങള്..... 1. പശ്ചിമഘട്ടത്തില് ജനിതകമാറ്റം വരുത്തിയ വിളകള് പാടില്ല. (കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന് കമ്മിറ്റിയുടെ ശുപാര്ശയും ഇതു തന്നെയാണ്) 2. കടകളില് നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില് നിന്നും കച്ചവട സ്ഥാപനങ്ങളില് നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്ഗണനാ ക്രമത്തില് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക. (പ്ലാസ്റ്റിക് നിരോധനമല്ല) 3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില് സ്റ്റേഷനുകളും അനുവദിക്കരുത്. 4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്. (അതിനര്ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്ക്ക്, നേരത്തെ പട്ടയം കൊടുക്കാന് തീരുമാനിച്ചിരുന്നവര്ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള് അനുവദിക്കരുത് എന്നാണ്) 5. വനഭൂമി വനേതര ആവശ്യങ്ങള്ക്കും കൃഷിഭൂമി കാര്ഷികേതര ആവശ്യങ്ങള്ക്കും വകമാറ്റരുത്. എന്നാല് കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്ധനവിന് ആവശ...

ശിഹാബ് തങ്ങൾ

ഇമേജ്
Shihab Thangal ശിഹാബ് തങ്ങളുടെ ഓർമ്മകൾ... #പാണക്കാട് കുടുംബം  #പൂക്കോയാ തങ്ങൾ... സെയ്ദ് അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ തുടങ്ങിയവരുടെ ആദർശ ജീവിതം  ഉൾക്കൊള്ളുന്ന ജീവിത ശൈലി ആയിരുന്നു എൻ്റെ ബാപ്പ എംഏ. മുഹമ്മദ് അനുവർത്തിച്ചിരുന്നത്... "ഈ ഓർമ്മകൾ  നിലനിർത്തികൊണ്ട്... ശിഹാബ് തങ്ങൾ സ്മരണയിൽ..." ശിഹാബ് തങ്ങളുടെ പിതാവ് മുസ്ലിം ലീഗ് പ്രസിഡന്റ് ആയിരുന്ന പൂക്കോയാ തങ്ങൾ മരിച്ച ദിവസം ബാപ്പ കറുത്ത പതാക ഏന്തി മൗനജാഥക്ക് നേതൃത്വം കൊടുത്തു കടന്ന് പോകുമ്പോൾ... ഞാനും കൂട്ടുകാരും തോട്ടിലെ ഒഴിക്കിൽ ചീറിപ്പാഞ്ഞു വരുന്ന പരൽ മീനുകളെ പിടിച്ച് വലിയ കുപ്പിയിലാക്കി, കളിയിലായിരുന്നു... ബാപ്പ അന്ന് തന്നെ പാണക്കാട്ടേക്ക് യാത്ര തിരിച്ചത് ഓർക്കുന്നു... പിന്നെ തലയോലപ്പറമ്പിലെ പഴയ ഉപ്പ് മാർക്കറ്റിൻ്റെ മുന്നിൽ കെട്ടിയ സ്റ്റേജിൽ എം.ഏ.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സ്വീകരണത്തിൽ.. അക്ഷരങ്ങൾ പിറക്കി വളരെ സാവകാശം  പ്രസംഗം നടത്തിയ മുഹമ്മദലി ശിഹാബ് തങ്ങളെ ഞാൻ ഓർക്കുന്നു... അതേ ശിഹാബ് തങ്ങളെ പിന്നെ നേരിൽ കാണുന്നത് ഷാർജയിൽ ഡോക്ടർ അഷറഫ് സാറിൻ്റെ ഫ്ലാറ്റിൽ വച്ചാണ്... മുൻ എൻജിഒ അസോസിയേഷൻ സംസ്ഥാന...