പോസ്റ്റുകള്‍

ഫെബ്രുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Professor M Krishnan nair എം കൃഷ്ണൻ നായർ

ഇമേജ്
മൂന്ന്_കണ്ണൻ പ്രൊഫസർ.എം.കൃഷ്ണൻ നായർ (എൻ്റെ എഫ്ബി പോസ്റ്റ് വൈക്കം അബ്ദുൾ ഖാദർ) ചെറിയ പ്രായം മുതൽ എം കൃഷ്ണൻ നായരെ... എനിക്ക് മൂന്ന് കണ്ണുകൾ ഉള്ള പ്രേതത്തെ  പോലെ ഭയം ആയിരുന്നു... ഞാൻ ചെറുതായിരിക്കുമ്പോൾ മൂന്ന് കണ്ണൻ വരും എന്ന് ഉമ്മ പറഞ്ഞാൽ ഞാൻ പിന്നെ കരയില്ല... മൂന്നു കണ്ണൻ 'പിള്ളേര പിടുത്തക്കാരനാണ്' ഞാൻ ഭയന്നിരുന്ന പിശാചിന്റെ രൂപം ആയിരുന്നു മൂന്നു കണ്ണൻ്റേത്... പത്ത് പന്ത്രണ്ട് വയസ്സിൽ എനിക്ക് മനസിലായി... മൂന്നു കണ്ണൻ എന്ന ഭീകരർ ’തേങ്ങാ'യാണെന്ന്... ഞാൻ ആദ്യമായി വാങ്ങാൻ തുടങ്ങിയ മാസിക ജനയുഗം പത്രത്തിൻ്റെ പ്രസിദ്ധീകരണമായ ബാലയുഗം ആയിരുന്നു... കുറച്ചു കൂടി വലുതായപ്പോൾ കേരള കൗമുദി യുടെ പ്രസിദ്ധീകരണം ആയിരുന്ന "കഥ" കഥയുടെ അവസാന പേജിൽ ഭയപ്പെടുത്തുന്ന വിമർശനം  അഴിച്ചു വിടൂന്ന എം കൃഷ്ണൻ നായർ സാറിന്റെ ഓർമ്മ മൂന്നു കണ്ണനെ പോലെ വേട്ടയാടിയിരുന്നു... അതുകൊണ്ട് എഴുതുക എന്ന കുഞ്ഞു നാളിൽ തുടങ്ങിയ ആഗ്രഹം ചുരുട്ടി കൂട്ടി ഭരണിൽ വച്ചു.. പ്രൊഫ.എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്നു. 36 വർഷത്തോളം തുടർച്ചയായി ...

സുഭാഷ് ചന്ദ്രബോസ്

ഇമേജ്
Big Salute ....🇮🇳 കടലോരത്തെ നൂറ്റമ്പത് അടി ഉയരമുള്ള കൊടിമരത്തിൽ ത്രിവർണ പതാക പാറുന്നു . നീലക്കടലോരം പതിഞ്ഞ ശബ്ദത്തിൽ സ്വാതന്ത്ര്യം പാടുന്നു .ചുറ്റും അർദ്ധ വൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ തിരക്കുകളിൽ നിന്നേറെ അകലെയാണ് .പോർട്ട്ബ്ളയറിലെ flag point ന്  പറയാനൊരു കഥയുണ്ട് . ഇന്ത്യ 1947 ആഗസ്റ്റിൽ സ്വതന്ത്രമാവും മുന്നെ 1943 ഡിസംബറിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായി ,നേതാജി സുഭാഷ് ചന്ദ്ര ബോസ്  ത്രിവർണ പതാക ഉയർത്തിയ ഇടമാണിത് .  ആദ്യത്തെ സ്വാതന്ത്ര്യ കൊടിക്കൂറ . INA ആൻഡമാൻ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചശേഷം നേതാജിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു . നമുക്കു മുന്നെ സ്വതന്ത്രരായ ഇന്ത്യൻ ജനത ആൻഡമാനിൽ നിന്നുള്ളവരാണ് എന്നറിഞ്ഞതിലുള്ള അത്ഭുതം ,കാരണം സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയുടെ മാനുഷീയതയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ കാരാഗൃഹമായിരുന്ന സെല്ലുലാർ ജയിൽ നില്ക്കുന്ന ദ്വീപിൽ തന്നെയാണ് ,സ്വാതന്ത്ര്യത്തിന്റെ ആദ്യകാഹളം മുഴങ്ങിയത് . പോർട്ട് ബ്ളയറിലെ സ്‌റ്റേഡിയത്തിനും പ്രധാന നിരത്തിനും പാർക്കിനും നേതാജിയുടെ പേരാണെന്നതും എനിക്കേറെ സന്തോഷവും ...

കോൺഗ്രസ് നിലപാട് ശരിയുടെ വഴിയിൽ

അഭിനന്ദനങ്ങൾ കേജരിവാൾ  ഡൽഹിയിലെ തോൽവി അംഗീകരിക്കുന്നു, രാഷ്ട്രീയ നിലപാടിൽ കാരാട്ടു നടത്തിയ ആധിപത്യം ആ പാർട്ടിയുടെ ശക്തമായ മുന്നേറ്റങ്ങൾ തടഞ്ഞു... ഇപ്പോൾ അതിനെ പ്രോത്സാഹനം കൊടുത്ത കാരാട്ടു സംഘം സോഷ്യൽ മീഡിയയിൽ കഥ അറിയാതെ ആട്ടം കാണുന്നു... താഴെയുള്ള കുറിപ്പുകൾ എൻ്റേതല്ല... വയിക്കുക... കോൺഗ്രസ് നിലപാട് എന്തായിരുന്നു..... എന്നറിയാൻ...   രാഹുൽ ഗാന്ധി ഡൽഹിയിലെ മതേതര വോട്ടുകൾ ഭിന്നിച്ചു പോകുമെന്ന അപകടം മുന്നിൽ കണ്ടു കൊണ്ട് നടത്തിയ വിട്ടു വീഴ്ച കണ്ടില്ലെന്നു നടിക്കരുത് രാഹുൽ ഗാന്ധിക്കായി ചാർട്ട് ചെയ്തിരുന്നത് 16 റാലികൾ ആയിരുന്നു, പ്രിയങ്കയ്ക്ക് 10 ഉം, എന്നാൽ കോൺഗ്രസ്‌ കൂടുതൽ വോട്ട് പിടിച്ചാൽ അത് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കും എന്ന് മനസ്സിലാക്കിയ രാഹുൽ തന്റെ  അനലൈസ് ടീമിൽ നിന്നും ലഭിച്ച വിവരത്തിൽ കോൺഗ്രസിന് മികച്ച പ്രകടനം നടത്താനുള്ള സംഘടന ശേഷി നിലവിൽ ഇല്ല എന്ന യാതാർഥ്യം മനസ്സിലാക്കിയ രാഹുൽ റാലികൾ വെട്ടി ചുരുക്കി 2 എണ്ണമാക്കി, പ്രിയങ്കക്ക് നിശ്ചയിച്ചിരുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗം ക്യാൻസൽ ചെയ്തു, രണ്ടു പേരും കൂടി ഒരു റാലിയിൽ തന്നെ പങ്കെടുത്തു(ഒരു മണ്ഡലത്തിൽ മാത്രം), അത് പ...

വിടരാതെ പോയ റോസാ മൊട്ടിൻ്റെ ഓർമ്മ

ഇമേജ്
വിടരാതെപോയ  റോസ്സാമൊട്ടിൻ്റെ ഓർമ്മ മൂന്നോ നാലോ വയസ്സ് പ്രായം... അന്ന് ഞങ്ങൾ താമസിക്കുന്നത് തലയോലപ്പറമ്പ് ചന്തയിൽ നിന്നും പാലാംകടവിൽ പോകുന്ന റോഡിനരികിൽ... എൻ്റെ പിതാവ് എംഏ.മുഹമ്മദിൻ്റെ തറവാട് വീട്ടിൽ... "അറയുംപുരയും"തടിയിൽ പണിതവീടായിരുന്നു... എൻ്റെ മൂത്തസഹോദരി നട്ടുപിടിപ്പിച്ച റോസാ ചെടിയും... ഇന്നുവരെ മനസ്സിൽ സൂഷിച്ച ഒരു രഹസ്യം... അത് ഇനി രഹസ്യമായി സൂഷിക്കാൻ താല്പര്യമില്ല... ഓർമ്മയിൽ ഇപ്പോൾ തളിരിട്ടതിനു കാരണം എന്റെ ഭാര്യ ഒരു റോസാപൂ... അതിന്റെ ഇളം തലയോടെ മുറിച്ചു കൊണ്ടുവന്നു... ഇത് കുഴിച്ചിടാൻ എന്നോടു പറഞ്ഞു... ഞാൻ കളിയാക്കി ചിരിച്ചു... കൂടെ എടീ മണ്ടീ എന്നു നീട്ടി വിളിച്ചു... ഈ ഇളം തല എവിടെ കിളിർത്തു വരും... ഇതു പിടിക്കുകയില്ല... മൂത്ത കമ്പ് നട്ടാൽ പിടിക്കും... വീണ്ടും ഞാൻ പയ്യെ പറഞ്ഞു... മണ്ടി... അവൾ കേട്ടിട്ടില്ല... ഒന്നു തീരുമാനിച്ചു... അവളുടെ തൃപ്തിപ്പെടുത്താൻ കുഴിച്ചു വെക്കാം... അല്ലെങ്കിൽ എന്തിലും കുറ്റം കണ്ടെത്തി തല്ലുപിടിക്കും... ഒഴിവുള്ള ഒരു ചെടിച്ചട്ടിയിൽ കുഴിച്ചു വച്ചു... ഫലം കണ്ടു അന്ന് വാങ്ങിയ വറ്റമീൻ പൊരിച്ചതും എൻ്റെ ഉമ്മ വറ്റമീൻ വെക്കുന്നത് വർത്തരച്...