പോസ്റ്റുകള്‍

ജൂൺ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞൊട്ടാവാടി

ഇമേജ്
"ഞൊട്ടാവാടി" (കേപ്പ് നെല്ലിക്ക) ഞൊട്ടാവാടിക്കുമുണ്ടൊരു കഥ.... കുട്ടികാലത്ത് നല്ലൊരു ആനന്ദം പകരുന്ന കളിയാണ്... ഊതി വീർത്തു നിൽക്കുന്ന ഞൊട്ടവാടി നെറ്റിയിൽ കുത്തിപ്പൊട്ടിക്കും... പാകമായ ഫലം കൈവെള്ളയിൽ ഇട്ട് ഉരുട്ടി ആനന്ദം കണ്ടെത്തും... നല്ല പഴുത്ത കായ്കൾ കഴിക്കും... ഇതൊന്നുമല്ല ..... എന്നെ അത്ഭുതപ്പെടുത്തിയത് . .. ഒരു ദിവസം ദുബായ് ക്യാരിഫോർ ഹൈപ്പർ മാർക്കറ്റിലെ ചില്ലറിൽ അമ്പതു ഗ്രാം പായ്ക്കറ്റിനുള്ളിൽ രാഷ്ട്രീയ പ്രൗഡിയിൽ ഷോ ചെയ്തിരിക്കുന്നു... ഈ പായ്ക്കറ്റിന്റെ വില (എൻ്റെ ഓർമ്മ) അറിയണോ...? 20ദിർഹം ഏകദേശം നന്നൂറ് രൂപ...!!!!

"മാങ്ങാചമ്മന്തി" Mango Recipe

ഇമേജ്
"മാങ്ങാചമ്മന്തി" എൻ്റെ വീട്ടിൽ നാലഞ്ച് വറ്റൽ മുളകുണ്ട്... കഞ്ഞികുടിക്കാൻ അത് മതി... എരിവാറ്റാനിറ്റെണ്ണയില്ല... ഭാർഗവിഅമ്മ പൊഴിഞ്ഞു തുടങ്ങിയ പല്ലുകൾ കാട്ടിമുറ്റത്ത്... 'പാത്തുമ്മാ...  ഇന്നലെ കാറ്റിൽ വീണതാ... നാലഞ്ച് മുവ്വാണ്ടൻ മാങ്ങാ...,' പാത്തുമ്മ വെളുക്കെ ചിരിച്ചു..  "ചമ്മന്തി  ചതക്കാൻ..." പറഞ്ഞില്ലബാക്കിയൊന്നും... രണ്ട് മാങ്ങയെടുത്ത് മറിയചേട്ടത്തിയെ ഓർത്ത്... 'അമ്മതന്നതാ ചമ്മന്തി അരക്കാം... തേ..രണ്ട് മുവ്വാണ്ടൻ...' 'തേങ്ങാപൂളുണ്ടോ ചേടത്തി...' "എന്തിനാ പൂള്.. തേങ്ങാ കൊണ്ടുപോ... നന്നായി  അവിടെ തെങ്ങ്  കയറുമ്പോൾ എടുക്കാം..." ഏൻ്റെ വീട്ടിലെ ചൂട് കഞ്ഞി, ഓണമായിരുന്നു.... https://www.youtube.com/channel/UCm5IRFCRRiBCPKbRH8D6UXw

എം.ഏ.മുഹമ്മദ്‌ സ്മരണയിൽ തൂതപുഴയോരത്ത്...

ഇമേജ്
തൂത: മലപ്പുറം ജില്ലയിൽ തൂതപുഴ തഴുകി ഒഴുകുന്ന ഗ്രാമം... തൂതയിലൂടെ രണ്ട് മൂന്ന് പ്രാവശ്യം കടന്ന് പോയപ്പോൾ എൻ്റെ പ്രിയ ഉസ്താദിനെ കാണണം എന്ന ആഗ്രഹം വർദ്ധിച്ചു... വെള്ളിയാഴ്ച ഞാൻ തൂത ലക്ഷ്യം വച്ച് പുറപ്പെട്ടു... വറ്റിവരണ്ട് തുടങ്ങിയ തൂതപുഴ മുറിച്ചു, ബസ്സ് വന്ന് നിന്നത് ജുമുഅ മസ്ജിദിന് മുന്നിൽ... വാച്ചിൽ നോക്കി പതിനൊന്ന് മുപ്പത്... പള്ളിയിൽ കയറി രണ്ട് റക്കഃത്ത് നമസ്കരിച്ചു... "ഉസ്താദിനെ", ജുമുഅ നമസ്‌കാരം കഴിഞ്ഞ് അന്വേഷിക്കാം എന്ന് കരുതി.... കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് കടന്ന് വന്നു... ഞാൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു അടുത്ത് ചെന്ന്‌  കെട്ടിപ്പിടിച്ചു... ഉമ്മവെച്ചു... ഉസ്താദിന്റെ ക്ഷണം സ്വീകരിച്ചു... ഞങ്ങൾ വീട്ടിൽ എത്തി.... ഉസ്താദ് ഓർമ്മയിൽ നിന്ന് ഓർത്ത് എടുത്ത ചില നിമിഷങ്ങൾ...  വർഷങ്ങൾക്ക് മുമ്പ് ഉസ്സ്താതിൻ്റ നിക്കാഹ്... ഉസ്താദ്, തലയോലപ്പറമ്പിൽ വന്ന വർഷം... അന്ന് ഉസ്താദിന്റെ  നിക്കാഹ് രാത്രിയിലായിരുന്നു.... ആ വൈകുന്നേരം  എംഏ മുഹമ്മദ്  സാഹിബ് കയറി വന്നു....  അന്ന് തൂതയിൽ ഇല്ലാതിരുന്ന ഒരു കീഴുവഴക്കം... നിക്കാഹ് കഴിഞ്ഞ് ബാപ...

ലാൽ ബഹാദൂർ ശാസ്ത്രി സ്മരണയിൽ

ഇമേജ്
ബഹുമാനപ്പെട്ട പ്രധാന മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ എൻ്റെ പിതാവ് എം ഏ മുഹമ്മദിൻ്റെ ഓർമ്മകൾ കടന്നു വരും... ലാൽജി യെ സ്മരിക്കാനായി... അവസാനമായി  ലാൽജി ഒപ്പ് വെച്ച താഷ്‌ക്കൻ്റ് കരാറിൻ്റെ  സ്മരണയിൽ ബാപ്പ തുടങ്ങിയ സോപ്പുകമ്പനിക്ക് താഷ്ക്കൻ്റ് ഇൻഡ്ട്രീസ് എന്നാണ് നാമകരണം ചെയ്തത്... തതവസരത്തിൽ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ആയിരുന്നു പി കെ കുഞ്ഞു സാഹിബ്‌... ബഹുമാനപ്പെട്ട  റവന്യു മന്ത്രി ആയിരുന്നു പി.എസ്. ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന  കെആർ. നാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു...

"മണലേൽ" 99 ലെ വള്ളപ്പൊക്കം തന്നതോ ..!!!

ഇമേജ്
മുവ്വാറ്റുപുഴയാർ... പാലാംകടവ് "മണലേൽ" തൊണ്ണൂറ്റൊമ്പത് തന്നതോ...? 99 ലെ വെള്ളപ്പൊക്കം വഴിമാറി... മുസ്ലീം തറവാടുകളിൽ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൾ അപരാധമാണ്..കമ്മ്യൂണിസ്റ്റ് കാരനെ മനസ്സ് കൊണ്ട് ഊരുവിലക്കിയിരുന്നു... അക്കാലത്ത്  ജനാബ് മൂസ്സാ സാഹിബ്‌ കമ്മ്യൂണിസ്റ്റ് ആയെങ്കിൽ, മഹാതൻ്റേടിയാണ്... അദ്ദേഹത്തിന്റെ ബാപ്പ പോലും 99നെ ഭയന്ന് മച്ചിന് പുറത്ത് ഇരുന്നു.... ഉപ്പുപ്പയെ Nassar Moosa വീരനായി ചിത്രീകരിക്കുന്നത്,99ലെ വെള്ളപ്പൊക്കം പോലും, പിതാമഹൻ മുകളിൽ ഇരിക്കുമ്പോൾ കോവണികയറാൻ ധൈര്യം കാണിക്കാതിരുന്നതിനെയാണ്... വെള്ളപ്പൊക്കം മുൾമുനയിൽ നില്ക്കുമ്പോൾ മണലാരണ്യത്തിൽ എവിടയോ,ശീതീകരിച്ച അറയിലിരുന്ന് എഴുതിയ നർമ്മം ഓടിച്ചു ഒന്നു നോക്കി...  അപ്പോൾ എൻ്റെ  മനസ്സിൽ ഓടിയെത്തി തലയോലപ്പറമ്പ് ചന്ത... ചന്തയുടെ നെറുകയിൽ ഒരൂ ഉപ്പ് ചന്ത ഉണ്ടായിരുന്നു... അതിപ്പോൾ ഇല്ല... അത് വേലുത്തമ്പി ദളവസ്ഥാപിച്ച ട്രൈഡ് സെൻ്റർ ആയിരുന്നു എന്ന് കരുതുന്നു... ആ ചന്തയുടെ ഉച്ചിയിൽ വന്ന് ഞങ്ങളുടെ തലയോലപ്പറമ്പ് സമൂഹത്തെ തൊടില്ല എന്ന വിശ്വാസം.. എന്നെ ധൈര്യമായി ഇരുത്തി ...  അതിലുപരി മുവ്വാറ്റുപുഴയാർ...

പെരുന്നാൾ ഓർമ്മകൾ

പെരുന്നാൾ ഓർമ്മകൾ (ഫെയ്സ്ബുക്ക് പോസ്റ്റ്) "വല്ലിത്താ"   തലയോലപ്പറമ്പ് മത്സ്യ ചന്തയുടെ എതിർവശം ആണ് വല്ലിത്താ അഥവാ വലിയ ഇത്ത താമസിച്ചിരുന്നത്... "വടക്കേ ക്കുറ്റ്" അതാണ് വീട്ടുപേര്... എൻ്റെ ബാല്യകാലം...  പെരുന്നാൾ പടി കിട്ടുന്നത് കുട്ടികല്ക്ക് വലിയ ആനന്ദമാണ്.. പെരുന്നാൾ തിമർക്കുന്നത് അന്ന് കിട്ടിയ പെരുന്നാൾ പടിയുടെ അളവ് അനുസരിച്ചാണ്... അന്ന് രണ്ട് പൈസ മുതൽ പത്ത് പൈസ വരെയാണ് പടിയുടയ അളവ് കോൾ.... മുപ്പത്തഞ്ച് പൈസ കൊടുത്താൽ സിനിമ കാണാൻ ബഞ്ചിൽ ഇരിക്കുന്ന ടിക്കറ്റ് കിട്ടും... പിന്നെ അറുപത് പൈസയും... മുന്തിയ ടിക്കറ്റ് ഒരു രൂപയും... പെരുന്നാൾ വന്നാൽ ഞാൻ ആകെ ഒരു  വീട്ടിൽ ആണ് പോകുന്നത്... അത് വല്ലിത്തയുടെ വീട്ടിൽ... ഇത്ത ഒരു കോഴിമുട്ട തരും... ഒരു ഉപദേശവും... ഇത് വില്ക്കരുത്... വലിയ മുട്ടയാ മോൻ വീട്ടിൽ കൊണ്ടുപോയി പുഴുങ്ങി തിന്നോ... ഞാൻ തലയാട്ടും വല്ലിത്താ... എൻ്റെ ബാപ്പയുടെ ഏക സഹോദരിയുടെ മൂത്ത മകൾ ആണ്... പിന്നെ ഒട്ടും താമസിക്കാതെ ഓടും... മണലേൽ ഷാജി യുടെ വാപ്പി... ഇബ്രാഹിം മാമയുടെ കടയിൽ കൊണ്ട് പോയി വില്ക്കും... പതിനാല് പൈസ മുതൽ പതിനേഴ് പൈസ വരെ കിട്ടും.. അത് മ...

വൈക്കം കായൽ Vaikom Kayal

 Old Facebook post "പഴയ ഫേസ്ബുക്ക് പോസ്റ്റ്" വൈക്കത്ത് നിന്നും എറണാകുളത്തേക്ക് ഏസി നോൺ എസി ബോട്ട് സർവീസ്‌ ആരംഭിക്കുന്നൂ... മനോഹരം... ഹൃദ്യം ആയിരിക്കും ഈ യാത്ര... ആശംസകൾ... **************************** വൈക്കം കായലിന് തിലകചാർത്തണിയിച്ച്... അറബി കടലിൽ പൊൻ ശോഭ ചാർത്താൻ ഒരിങ്ങിനില്ക്കുന്ന ജലറാണി.... ആദ്യം വൈക്കം എം എൽ ഏ ശ്രീമതി സി കെ ആശക്ക്    അഭിനന്ദനങ്ങൾ      ഓർമ്മകൾ അല്ല കേട്ടറിവ്.... തലയോലപ്പറമ്പ് പാലാംകടവിൽ നിന്നും എറണാകുളത്തേക്ക് ബോട്ട് സർവീസ് ഉണ്ടായിരുന്നു...   ഇവിടെ എൻ്റെ പിതാവ് എം.ഏ.മുഹമ്മദിന്റെ കൗമാരം ചികഞ്ഞെടുക്കുന്നു... നന്നേചെറുപ്പത്തിൽ മതാവും പിതാവും നഷ്ടപ്പെട്ട ബാപ്പ ജീവിത പാന്താവൊരുക്കാൻ തിരഞ്ഞെടുത്തത്... ഈ ബോട്ടിന്റെ കണ്ടക്ടർ ജോലിയാണ്...  ഞാൻ ആക്സിഡന്റിൽ പെട്ട് മെഡിക്കൽ സെൻ്ററിൽ കഴിയുമ്പോൾ... എം ഏ യുടെ മകനെ കാണുവാൻ, കെആർ സാറിന്റെ മകൻ ഡോക്ടർ കെ.എൻ. പ്രകാശൻ സാർ എൻ്റെ റൂമിൽ വന്നു... വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ, ഡോക്ടർ പഠിക്കാൻ പോകുന്ന കാലം ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു...  ബാപ്പ കണ്ടക്ടർ ആയിരുന്ന ഓർമ്മകൾ സ്മരിച്ചു...