പെരുന്നാൾ ഓർമ്മകൾ
പെരുന്നാൾ ഓർമ്മകൾ (ഫെയ്സ്ബുക്ക് പോസ്റ്റ്)
"വല്ലിത്താ"
തലയോലപ്പറമ്പ് മത്സ്യ ചന്തയുടെ എതിർവശം ആണ് വല്ലിത്താ അഥവാ വലിയ ഇത്ത താമസിച്ചിരുന്നത്...
"വടക്കേ ക്കുറ്റ്"
അതാണ് വീട്ടുപേര്...
എൻ്റെ ബാല്യകാലം...
പെരുന്നാൾ പടി കിട്ടുന്നത് കുട്ടികല്ക്ക് വലിയ ആനന്ദമാണ്.. പെരുന്നാൾ തിമർക്കുന്നത് അന്ന് കിട്ടിയ പെരുന്നാൾ പടിയുടെ അളവ് അനുസരിച്ചാണ്... അന്ന് രണ്ട് പൈസ മുതൽ പത്ത് പൈസ വരെയാണ് പടിയുടയ അളവ് കോൾ.... മുപ്പത്തഞ്ച് പൈസ കൊടുത്താൽ സിനിമ കാണാൻ ബഞ്ചിൽ ഇരിക്കുന്ന ടിക്കറ്റ് കിട്ടും... പിന്നെ അറുപത് പൈസയും... മുന്തിയ ടിക്കറ്റ് ഒരു രൂപയും...
പെരുന്നാൾ വന്നാൽ ഞാൻ ആകെ ഒരു വീട്ടിൽ ആണ് പോകുന്നത്... അത് വല്ലിത്തയുടെ വീട്ടിൽ...
ഇത്ത ഒരു കോഴിമുട്ട തരും... ഒരു ഉപദേശവും... ഇത് വില്ക്കരുത്... വലിയ മുട്ടയാ മോൻ വീട്ടിൽ കൊണ്ടുപോയി പുഴുങ്ങി തിന്നോ...
ഞാൻ തലയാട്ടും
വല്ലിത്താ... എൻ്റെ ബാപ്പയുടെ ഏക സഹോദരിയുടെ മൂത്ത മകൾ ആണ്...
പിന്നെ ഒട്ടും താമസിക്കാതെ ഓടും...
മണലേൽ ഷാജി യുടെ വാപ്പി... ഇബ്രാഹിം മാമയുടെ കടയിൽ കൊണ്ട് പോയി വില്ക്കും... പതിനാല് പൈസ മുതൽ പതിനേഴ് പൈസ വരെ കിട്ടും.. അത് മാറിയും മറിഞ്ഞും നില്ക്കും..
ഒന്നു രണ്ടും മൂന്നും പൈസ തൊട്ടുകളേക്കാൽ എത്ര വലിതാണ് പതിനേഴ് പൈസ... പിന്നെ ബാപ്പ ഉമ്മ തരുന്ന പത്തും പതിനഞ്ചും... വീട്ടിൽ വരുന്ന ചില ബന്ധുക്കളും തരും... ആകെ കൂട്ടിയാൽ... ഓർമ്മയിലെ അടിപൊളി
"പെരുന്നാൾ പടി"

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ