Suicide


"കൗമാരപ്രായക്കാർ കൊലപാതകികളോ കൊലക്ക് ഇരയാകുകയോ.... ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന വാർത്തകൾ ഞെട്ടിക്കുന്ന വിധം വർദ്ധിച്ച് വരുന്നു....,"




*SUICIDE*
ഞാൻ ഗർഭത്തിൽ വസിക്കുന്ന ഒരുപാവം.. ഈ അറയിൽ എനിക്ക് വളരെ സുഖം ആണ്..  ഭക്ഷണം തേടിഅലയണ്ട... അച്ഛൻ്റെ അമ്മയുടെ സ്വകാര്യ സ്വരങ്ങൾ എനിക്ക് കേൾക്കാൻ കഴിയുന്നു... ഇരുട്ടറയല്ലിവിടെ... ഇതാണ് ഭൂമിയിലെ സ്വർഗം...
എങ്കിലും എനിക്ക് പുറംലോകം കാണാൻ ആഗ്രഹമുണ്ട്... എൻ്റെ അമ്മയും അച്ഛനും ഇപ്പോൾ ഗൗരവമായി ചർച്ചയിൽ ആണ്... എൻ്റെ പ്ലേ സൂക്കൂൾ അഡ്മിഷൻ ആണ് വിഷയം... ഇവരുടെ ചർച്ച ചിലപ്പോൾ തർക്കങ്ങളാവാറുണ്ട്..
ഞാൻ അപ്പോൾ എൻ്റെ അമ്മയുടെ വയറ്റിൽ കാലിട്ട് ചവിട്ടി തള്ളാറുണ്ട്...
അമ്മയുടെ ജോലിതിരക്കുകൾ അഞ്ച് മണിക്ക് മുന്പേ തിരക്കിട്ട് ചെയ്തു തീർക്കും... ഈ സമയം എനിക്ക് പേടിയാണ്... അമ്മ തെന്നി വീഴുമോ...
അമ്മയുടെ കൈ പൊള്ളുമോ... കൈ മുറിയുമോ... അമ്മ ജോലി തീർത്ത് ടെൻഷൻ എടുത്ത് ഓടുമ്പോൾ എനിക്ക് പേടിയാവും... ഞാൻ വീഴും എന്ന് തോന്നും...
അമ്മയുടെ ഇനിയുള്ള രണ്ട് മണിക്കൂർ സീരിയൽ... എനിക്ക് ആ സമയം അരോചകമായി മാറും... ഞാൻ അപ്പോൾ വയറ്റിൽ ചവുട്ടി തള്ളുകയില്ല... എൻ്റെ അമ്മയുടെ സ്വർഗം വിട്ട് പുറത്ത് പോകാൻ ഇഷ്ടപ്പെടാത്ത സമയമാണത്... അമ്മയുടെ മാത്രമായ  മണിക്കൂർ..
അമ്മ ടിവി സീരിയലിൽ മാത്രം മുഴുകുന്ന സമയം...
ഇവിടെയണ് അസൂയ പ്രതികാരം ഗൂഢാലോചനയെല്ലാം...  ഇതൊക്കെ യാണ് ശൈശവ അറിവുകൾ ഇവിടെ വിട്ട് പുറത്ത് വരാനുള്ള ഇഷ്ടം  നഷ്ടപ്പെട്ടു.. എനിക്കും ദേക്ഷ്യം വിരക്തി അസൂയ വിഷാദം പിടുപെട്ടു...
ഓ ഇന്ന് ഞാൻ കേട്ടു... "ഞാൻ ഈ പ്രപഞ്ചം കാണുന്ന നിമിഷം മുതൽ നമ്മൾ ഇംഗ്ലീഷ് മാത്രമേ കുഞ്ഞിൻറെ കേൾക്കെ സംസാരിക്കാവൂ..."
അവ്വോക്കരും പാത്തൂം സ്കൂളിൽ പോയത് എൽപി ക്ലാസ് വരെ... അവരുടെ രണ്ടിൽ പഠിക്കുന്ന മോൻ ഇംഗ്ലീഷ് സംസരിക്കുന്നത് കേട്ടാൽ അസൂയ തോന്നും..
അമ്മയുടേയും അച്ഛൻ്റേയും ജിഗ്നാസകൾ പോകുന്ന വഴി കണ്ടപ്പോൾ "ഡിപ്രഷൻ" കൂടപിറപ്പായി ഒരു ദിവസം ഞാൻ പുറത്ത് വന്നു... എനിക്ക് ഒന്ന് മനസ്സിലായി... പ്രശ്നം തരണം ചെയ്യാൻ എളുപ്പം...
             "Suicide"

@ M.A ViSiON

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും