പോസ്റ്റുകള്‍

ഏപ്രിൽ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
ഉപ്പൻ... ചിലർ ചെമ്പോത്ത്  കാട്ടുപോത്ത് എന്നൊക്കെ പറയും... ഉപ്പനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നീലകൊടുവേലിയും എൻ്റെ പ്രിയപ്പെട്ട ഉമ്മയേയുമാണ്... ചെറുപ്പത്തിൽ എനിക്ക് പറഞ്ഞുതന്ന് ഉറക്കിയ നാടൻ കഥയാണ്...  "നീലകൊടൂവേലി" നീലകൊടൂവേലി മഹാസിദ്ധിയുള്ള ചെടിയാണെന്ന് വിശ്വവസിക്കുന്നത് മനുഷ്യൻ മാത്രമല്ല... ഈ ഉപ്പനും വിശ്വസിച്ചിരുന്നു... ആദ്യം നമുക്ക് ഉപ്പൻ എന്ന പേര് കിട്ടിയത് അറിയണ്ടേ...? ഇത്‌ ദൂര ദിക്കിൽ ഇരുന്ന് ശബ്ദം പുറപ്പെടുവിക്കും... ഉപ്പ്... ഉപ്പ്... ഉപ്പ് എന്നാണ്... അങ്ങനെ മനുഷ്യൻ ഒരുപേരിട്ടു... "ഉപ്പൻ" നീലകൊടൂവേലിയുടെ കഥയാണ് ഞാൻ മുഴുവൻ കേൾക്കാതെ ഉറങ്ങുന്നത്... പിറ്റേന്ന് ഞാൻ കേല്ക്കാത്ത ബാക്കി ഭാഗത്തിനായി ബഹളം വെക്കും... പാവം ഉമ്മ  ആദ്യം മുതൽ പിന്നേയും പറയും... നീലകൊടൂവേലി... അങ്ങ് അകലെ കൊടുമുടിയിൽ അപൂർവമായി കണ്ട് വരുന്ന ഒരു ചെടിയാണ്.... ഇത്, വീടുകളിൽ വച്ചാൽ പെട്ടെന്ന് 'ധനികൻ' ആവാം... പക്ഷെ മനുഷ്യന് നീലകൊടുവേലി കിട്ടാൻ... ഒരേയൊരു വഴിയെ ഒള്ളൂ... അത് ഒരു കഠിനശ്രമം തന്നെ വേണം... ഉപ്പൻ്റെ വാസസ്ഥലം കണ്ടെത്തെണം... അത് മുട്ടയിട്ട് അട ഇരിക്ക...

കാക്കതമ്പുരാട്ടി (kakkathampuratty)

ഇമേജ്
കാക്കതമ്പുരാട്ടി.... കാക്കതമ്പുരാട്ടിയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻ്റെ ഉമ്മയെയാണ്.... കാക്കയെപോലെ കറുപ്പുള്ള ഏഴ് അഴകാണ് കാക്കതമ്പുരാട്ടിക്ക്... ഈ കിളികൾ ഇണയായിട്ടാണ് സഞ്ചാരം... ഇരപിടിക്കുന്നത്... മരചില്ലകളി പതിയിരിക്കുന്ന കിളി... ചെറിയ പ്രാണികൾ പുഴുക്കൾ എന്നിവയെ റാഞ്ചിയാണ്‌ അകത്താക്കുന്നത്... ഇതിന് താഴോട്ടു തൂങ്ങി കിടക്കുന്ന രണ്ട് വാലുകൾ വളരെ മനനോഹരമാണ്.... എന്നെ എൻ്റെ ഉമ്മ എണ്ണാൻ പഠിപ്പിച്ചത് കാക്കതമ്പുരാട്ടിയുടെ പാട്ട് പാടിയാണ്‌.... ഉമ്മ പാടിതന്ന പാട്ട്... "കാക്കേ... കാക്കെ... കാക്കതമ്പുരാട്ടി... ഓലേ ഓലേ ഓലൻമഞ്ഞാലെ.... എണ്ണുമ്പോൾ  ഒത്തിരിക്കും പന്ത്രണ്ട്... ഇതാണ് പാട്ട്... എന്നാൽ പാട്ട് തുടങ്ങുമ്പോൾ കൈവശം ഒരു വടി എടുക്കും... ആ വടി ഉപയോഗിച്ച് പാട്ടിനൊപ്പം നിലത്ത് വരകൾ ഇട്ടുകൊണ്ടിരിക്കും... പാട്ട് തീരുമ്പോൾ വരയും നിർത്തും എന്നിട്ട് എണ്ണും... കൃത്യമായി പന്ത്രണ്ട് വരകൾ ഉണ്ടാവും... വീണ്ടും ആവർത്തിക്കും... എന്നോട് എണ്ണാൻ പറയും... പല ആവർത്തി ആയപ്പോൾ ഞാൻ പന്ത്രണ്ട് വരെ എണ്ണാൻ പഠിച്ചു.... കാക്കതമ്പുരാട്ടിയെ കാണിച്ചുതന്നതും ഉമ്മയാണ്... തെങ്ങിൻ ഓലയിൽ ഞാണുകിടക...