നന്മയുടെ നിഴലുകൾ
'നന്മയുടെ നിഴലുകൾ'
ഇത് ഞാൻ കുറച്ചു കഴിഞ്ഞ് എഴുതാൻ കരുതി ഇരുന്നതാണ്...
ഞാൻ ആ കുറച്ചു കഴിഞ്ഞു ഉണ്ടാവും എന്നുറപ്പ് ആർക്കാണുള്ളത്...
പ്രത്യേകം ഓർക്കാൻ കാരണം രണ്ട് ദിവസമായി ഭാര്യക്ക് നല്ല പനിയും ശരീരം വേദനയും... ആശുപത്രിയിൽ പോകാൻ വിളിച്ചാൽ, വരുന്നുമില്ല...
അവർ മരുന്നുകളിൽ വിശ്വാസം ഇല്ലാത്തവൾ... എന്ത് വന്നാലും ചുക്ക്, കുരുമുളക്, തുളസി ഇലകളും... ഉമ്മാ പൊന്നൂ സുലേ എന്നെല്ലാം വിളിച്ച് നരക്കവും മുരക്കവും... ഞാൻ അടുത്ത് വന്ന് കിടക്കുന്നതുവരെ കേറ്റം കേറുന്ന പന്ത്രണ്ട് പത്ത് ബെൻസ് പോലെ... ഇരപ്പ് മൂളലും മുക്കലും കൂടി വരും...
അടുത്ത് ചെന്ന് കിടന്നാൽ... പിന്നെ കുറെ വൊസിയത്തുകൾ ആണ്... ഞാൻ മരിക്കും... എൻ്റെ ഇക്കാനേക്കാൾ മുന്പേ എനിക്ക് മരിക്കണം... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല....
ഇതൊക്കെ പുതിയ കാര്യങ്ങൾ അല്ലല്ലോ...? ഞാൻ ചോദിക്കും...
ഞാൻ പിന്നേയും പറയും... നീ നോക്കൂ... എൻ്റെ ഫേസ്‌ബുക്ക് ഞാൻ ഡിയാക്റ്റിവേറ്റ് ചെയ്തു... മാസങ്ങളായി... വാട്സ്ആപ് ഒരു ഗ്രൂപ്പ് പോലും ഇല്ല... നിൻ്റെ വാട്സ്ആപ് എത്ര മെസേജ്... എത്ര ഗുഡ്മോർണിഗ്... എത്ര നൂൺ... എത്ര ഈവനിംഗ്... എത്ര എത്ര മധുര രാത്രികൾ...
പിതാവിനോ മതാവിനോ സഹോദരനോ സഹോദരിക്കോ വേണ്ടി ഇത്തരം ഒന്ന് ഡിസൈൻ ചെയ്യാൻ വേണ്ടി മിനക്കെട്ടിട്ടിലാത്തവർ.... വളരെ കഷ്ടപ്പെട്ടു ഡിസൈൻ ചെയ്തതല്ലെ... മൂന്നും നാല് നേരം സമയം തെറ്റാതെ....!?
ഇത്രയും മനോഹരമായ ഈലോകത്ത് ജീവിച്ചു കൊതി തീർന്നിട്ടാണോ നീ ഇത് ഇങ്ങനെ പറയുന്നത്...
പിന്നെ... നീ ഇല്ലാതെ എങ്ങനെ, ഞാൻ ഒറ്റയ്ക്ക് ജീവിക്കും....
എന്നിട്ട് അവൾ തിരിഞ്ഞു കിടക്കും..
ഞാൻ ചോദിക്കും
അമ്പിളി അമ്മാവൻ ഒറ്റയ്ക്ക് അല്ലേ... സൂര്യൻ ഇരുട്ടിൽ അല്ലെങ്കിലും ഒറ്റയ്ക്ക് അല്ലേ... കണ്ടോ....
ഞാൻ മുത്തിനെ എത്ര കണ്ടാ സ്നേഹിക്കുന്നത്... എന്നിട്ടാണോ
നീ എന്നെ ഒറ്റയ്ക്ക് ആക്കി പോകാൻ തീരുമാനിച്ചത്...?
അത് ങ്ങളോടുള്ള സ്നേഹം കൊണ്ടല്ല...
"ങള് മനസ്സിലാക്കണം അൻ്റ വില... ഞാൻ ഇല്ലാതായാൽ ങക്ക് മനസ്സിലാകും അൻ്റ വെല..!!!!"
*ഞാൻ ഇന്നുമുതൽ പ്രിയതമയുടെ പനിയും ഏറ്റെടുത്തു... ബോണസായി ചുമയും...
"ശേഷം സ്ക്രീനിൽ"

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ