പത്താമത്തെ വയസ്സിൽ സമരമുഖത്ത്
എൻ്റെ ആദ്യത്തെ സമരമുഖവും... ലാത്തിച്ചാർജ്ജും... പത്താമത്തെ വയസ്സിൽ... അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ സമരമുഖത്ത് അണിനിരന്നത്... ഓർമ്മയിൽ നിന്നും... തലയോലപ്പറമ്പ് ഗവൺമെൻ്റ് എൽപി സ്കൂൾ... യുപി സ്കൂൾ... ഹൈസ്കൂൾ എല്ലാം തൊട്ടു തൊട്ടാണ്... ഞങ്ങളുടെ ഹൈസ്കൂൾ .. രാഷ്ട്രീയ സമവാക്യങ്ങളുടെ, ഉദാഹരണമാണ്... സ്കൂൾ മതിലുകളിൽ മായാതെ കിടന്ന ഒരു മുദ്രാവാക്യമായിരുന്നു... "എം. ജോൺ നമ്മെ നയിക്കും... പരിവർത്തന വാദികൾ സിന്ദാബാദ്..." ഹൈസ്കൂളിൽ പഠിപ്പുമുടക്കിയാൽ... സമരക്കാർ ആദ്യം എത്തുന്നത് യു.പി.എസിലെ മുടക്കാനാണ്.... കുത്ത് കേസ്. ... കടത്ത് വെള്ളം പൊക്കി സ്കൂളിൽ കൊണ്ടുവരിക... ആസിഡ് ബൾബ് ആക്രമണം... സൈക്കിൾ ചെയിൻ... തുടങ്ങിയ കലാപരിപാടികൾ... പേരുകേട്ട സ്കൂൾ... അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സിലുള്ള ബസ്സായ ഡീലക്സൽപടെ ട്രാൻസ്പോർട്ടുകൾ തടയുന്ന വിദ്യാർത്ഥി സമരം... എ.കെ. സോമൻ്റെ നിരാഹാരം തുടങ്ങിയ സമര മുഖങ്ങൾ കണ്ടായിരുന്നു എൻ്റെ ബാല്യം... രാഷ്ട്രീയ ബാലപാഠം... എൻ്റെ പിതാവ് എം.എ. മുഹമ്മദ് തന്നെയാണ് എൻ്റെ ഗുരു... ആ കാലത്ത് എൻ്റെ സഹോദരങ്ങൾ പഠിക്കുന്ന സ്കൂൾ ഇവിടെ തന്നെ... അവ...