പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദീനം

ഇമേജ്
  "ദീനം" (മിനികഥ) വൈക്കം അബ്ദുൾ ഖാദർ ആനന്ദിൻ്റെ അമ്മയ്ക്ക് ദീനം വന്നാണ് പറമ്പിൽ കൊച്ചു പുരയിലേക്ക് മാറ്റിയത്... ആരും അങ്ങോട്ടേക്ക് പോവില്ല... ഇലയിൽ ആഹാരം വച്ച് ഓടിപ്പോരും... ദീനം പിടിച്ചാൽ ആളേയും കൊണ്ടേപോവൂ....  അതിനൊരു അപവാദം പോലെ കരകയറുക വിരളം... അവരുടെ മുഖം മുഴുവൻ വസൂരി കലകൾ പേടിവേണം ജീവിതം... ആനന്ദിൻ്റെ അമ്മയുടെ ജീവനുവേണ്ടി ദൈവത്തിൻ്റെ മുന്നിൽ കരഞ്ഞു അപേക്ഷിച്ചൂ... ദൈവത്തിൻറെ കരുണയിൽ സംശയം ജനിച്ച ആനന്ദ് നിരീശ്വരവാദിയായതിൽ എന്താണ് തെറ്റ്..? അവിടെ നിന്നും ആദ്യ വിപ്ലവ പ്രഖ്യാപനം ദൈവത്തോടായിരുന്നു...!!! ആ വിപ്ലവ ചിന്തകൾ ആനന്ദിൻ്റെ രാഷ്ട്രീയ ചിന്തകൾക്ക് ആക്കം കൂട്ടി... ഒന്നിൽ ദൈവവിശ്വാസം ഇല്ലാത്തവർ ഉണ്ടെങ്കിലും ഭൂരിപക്ഷം ദൈവ വിശ്വാസം ഉള്ളവർ തന്നെയാണ്... മുസ്ലീംലീഗിൻ്റെ വാതിൽ പടിയിൽ നൂറു കോൾ അകലെ തുടങ്ങും വിശ്വാസം... ദൈവ വിശ്വാസം.... അവിടെയും പറ്റാതെ... ആർ എസ് എസ് പടിയിൽ നിന്നും അകത്തേക്ക് നോക്കി... .മുഴുവനും ചിട്ടയായ കുറുവടികളും ഏന്തി ദൈവത്തിൻ്റെ പടയാളികൾ... തികച്ചും ദൈവം വിശ്വാസം ഇല്ലാത്ത പാർട്ടി കമ്മ്യൂണിസ്റ്റ് മാത്രം... ആ പാർട്ടിയെ വാരിപുണർന്ന ആനന്ദിൻ്റെ മനസ്സിൽ ഇപ്പോഴും ഒ...

ക്ലാസ് അദ്ധ്യാപകൻ ഗോപാലൻ സാറും എൻ്റെ വേണുവും...!

ഇമേജ്
ഗോപാലൻ സാറും എൻ്റെ വേണുവും ചിത്രത്തിൽ കാണുന്ന പക്ഷിയെ ഹൃദയത്തിൽ ആവോളം ആസ്വദിച്ചു... മറവിയുടെ മറാപ്പിൽ നിഷേപിച്ചവരാണു ഞാനും നിങ്ങളും....  ഓർമ്മകളെ തലോടി  അദ്ധ്യാപകനും സഹപാഠികളും ....  വിസ്മൃതിയെ അതിജീവിച്ചു ചിലർ.. ഊന്നു വടിയുടെ സഹായത്തോടെ എത്തുന്ന മോഹൻ.. മനോഹരമായി ചിത്രം വരക്കുന്ന രാധാകൃഷ്ണൻ... മറ്റൊരു രാധാകൃഷ്ണൻ ഉമ്മാകുന്നിൽ നിന്നും വരുന്നത്.. പിന്നെ എന്റെ പ്രിയപ്പെട്ട വേണു തുടങ്ങി പലരും... ഇനി ഒരിക്കലും തമ്മിൽ സംസാരിച്ചിട്ടില്ലാത്ത ശ്രീ ദേവി... ഷാജി മോൾ... ഗിരിജ... സുഹറ... തുടങ്ങിയ മനസ്സിൽ മായാതെ നില്ക്കുന്നവർ... ഇതിൽ വേണു എൻ്റെ നൊമ്പരങ്ങളിൽ എന്നും നിഴൽ പോലെ പിന്തുടർന്നു... നിരന്തരം അന്വേഷണങ്ങളിലൂടെ വേണുവിനെ 1998 ചിങ്ങമാസത്തിലെ തിരുവോണ നാളിൽ അവൻ്റെ ഗ്രഹ സന്ദർശനം നടത്തി ഞെട്ടിച്ച ഞാൻ അവനെ കണ്ടെത്തി... കാട്ടിക്കുന്നിലേക്ക് പോകാം... പരന്നുകിടക്കുന്ന മുടിയുള്ള വേണു... വേണുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടർന്നുകൊണ്ടിരുന്നു... ഏറിയാൽ അഞ്ച് മാസത്തെ പരിചയം... കണ്ടെത്തുമ്പോൾ വേണു ഗ്രഹനാഥനാണ്... അച്ഛനാണ്... ഭർത്താവാണ്.. വേണുവിലേക്ക് കടക്കുന്നതിനു മുന്നേ പ്രിയപ്പെട്ട ഞങ്ങളുട...

Rajiv Ratna Gandhi was an Indian politician who served as the 6th Prime Minister of India from 1984 to 1989. He took office after the 1984 assassination of his mother, Prime Minister Indira Gandhi, to become the youngest Indian Prime Minister at the age of 40.

ഇമേജ്
  Rajiv Ratna Gandhi was an Indian politician who served as the 6th Prime Minister of India from 1984 to 1989. He took office after the 1984 assassination of his mother, Prime Minister Indira Gandhi, to become the youngest Indian Prime Minister at the age of 40.  

ഡി ബി കോളേജിലെ കണ്ണുനീർ തുള്ളി

#ഷാഹിർ_ബീവിയുടെ_ഓർമ്മകൾ_ബസ്_കത്തിക്കലും #അറസ്റ്റും...!! തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൻ്റെ ചരിത്ര മുറ്റത്ത്‌ തളംകെട്ടി നില്ക്കുന്ന രക്തക്കറയുടെ ഓർമ്മയാണ് കാഞ്ഞിരമറ്റം സ്വദേശിനി ഷാഹിർ ബീവിയുടേത്... ഡിബി കോളേജിൽ നിന്നും വീട്ടിലേക്കുള്ളയാത്ര എന്നും  ദുരിതം നിറഞ്ഞ ഓർമ്മയാണ്...! ബസിൽ കയറാനുള്ള തന്ത്രപാടിനിടയിൽ ബസ്‌ മുന്നോട്ടു എടുത്തു... ഫുഡ് ബോർഡിൽ കാലുറപ്പിച്ച ഷാഹിർ ബീവി തങ്ങളുടെ തളിർ കൈകല്ക്ക് താങ്ങാവുന്നതിലും കൂടുതൽ ആയിരുന്നു കർഷണ ബലം നേരിട്ടത്... പിടിവിട്ടു കുട്ടി നിലം പൊത്തി... പിന്നെ നിമിഷങ്ങൾ കൂട്ട നിലവവിളിയായി മാറി... ഷാഹിർ ബിവിയുടെ കൗമാരം പിറകിലെ ടയറുകൾ കയറി നിശ്ചലമായി... ഇന്നും തേങ്ങലോടെയെ ഓർക്കാൻ കഴിയൂ...! പിറ്റേ ദിവസം...! ഒരുപാട് സമര ചരിത്രം ഉള്ള ഡിബി കോളേജ് സാക്ഷ്യം വഹിച്ച ത്.... മറ്റൊരു പ്രതിഷേധാഗ്നിയുടെ തീ ഗോളം നക്കി തുടച്ച ഷെഫി ബസ്സിൻ്റെ ചലനമറ്റ ബോഡി ബസ്സ് മുതലാളി മാർക്കും തൊഴിലാളികല്ക്കും വിദ്യാർത്ഥികല്ക്കും ഒരു ഓർമ്മപ്പെടുത്തലായിരുന്നു. ബസ്സ് ഓണേഴ്‌സ് കുറ്റം മുഴുവൻ വിദ്യാർത്ഥികളുടെയും പോലീസ് അനാസ്ഥയുടെയും തലയിൽ കെട്ടിവെച്ച് ഷാഹിർ ബീവിയുടെ മരണം നിസാര വല്ക്കരിച്ച് ന...

തരളിത ഹൃദയം..

ഇമേജ്
ഇത് നാസ്സർ മൂസ്സയുടെ  കോവിഡ് 19 കാലത്തെ ഓർമ്മകൾ... തരളിത ഹൃദയതാളം നിങ്ങൾ എന്റെ അന്തം കമ്മിയെ കൊന്നു.  നീണ്ട ക്യൂ ഒടുവിലത് മുറൂറിന്റെ (ട്രാഫിക് ഉദ്യോഗസ്ഥൻ) അടുത്തെത്തി. ഡേറ്റ് കിട്ടാനുള്ള പേപ്പറും പണവും മുന്നിൽ നില്ക്കുന്ന മൂന്ന് പേരുടെ കൈയ്യിലും ഉണ്ട്. അത് കണ്ട് ഞാനും പേപ്പർ ഷർട്ടിന്റെ പോക്കറ്റിൽ നിന്നെടുത്തു. പിന്നീട് ജീൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുക്കാൻ കൈയ്യിട്ടു. ഞെട്ടി പോയ് ! പേഴ്സ് എടുക്കാൻ മറന്നു. തലേ ദിവസം ഇട്ട പാന്റ്‌സിന്റെ പോക്കറ്റിൽ അത് സുഖമായിട്ട് ഉറങ്ങുന്നുണ്ടാവും. കഷ്ട കാലത്തിന് ഷർട്ടിന്റെ പോക്കറ്റിൽ കുറച്ചു പണം ഉണ്ടായിരുന്നു. അതുള്ളതുകൊണ്ടാണ് ട്രാഫിക് പോലീസ് ഓഫീസ് വരെയെത്തിയത്. പണം ഇല്ലായിരുന്നെങ്കിൽ അതെ ടാക്സിൽ തിരിച്ചു പോകാമായിരുന്നു.  ചിന്തിക്കാൻ ഇനി സമയം ഇല്ല. അടുത്ത് നില്ക്കുന്ന, കണ്ടുപരിചയം തോന്നിയവരോടൊക്കെ ചോദിച്ചു. സിറ്റിയിൽ കട നടത്തുന്നവർ. "അത്യാവശ്യം എനിക്ക് കുറച്ചു പണം തരൂ. പേഴ്സ് എടുക്കാൻ മറന്നു ഞാൻ വൈകിട്ട് കടയിൽ എത്തിച്ചു കൊള്ളാം". തരുമെന്ന് നല്ല വിശ്വാസം ഉള്ളവർ, അവർ മുഖം തിരിച്ചു നിന്നു. ആകെ വിഷമമായി. ജീവിതത്തിൽ അന്യരോട് പണം ...

കൃഷ്ണാ പി അനിൽ എഴുതിയ FB പോസ്റ്റ്‌

ഇമേജ്
 എന്റെ സുഹൃത്ത് പി കെ അനിൽകുമാറിന്റെ  മകൾ എഴുതിയതാണ്... തല്ക്കാലം ഞാൻ ഒരു പേരിടുന്നു... തൂലികയുടെ നൊമ്പരങ്ങൾ ഒരിക്കൽ   കോളേജ് വരാന്തയിലൂടെ ഏറനേരം നടന്നു  ക്ഷീണിച്ച ഞങ്ങൾക്ക് ചെന്നിരിക്കാൻ  അവിചാരിതമായി കിട്ടിയ ഒരു ഫ്രീ അവറിന്റെ കഥ പറയാം. ക്ലാസ്സിന്റെ ഒത്തനടുക്ക് തിരക്കുകളോടെ കയറി ഇരുന്ന് മിസ്സ് എന്നെ നീട്ടി വിളിച്ച് ഞാൻ ഈയിടെ പറഞ്ഞ മൂവി റിവ്യൂ മുഴുവിപ്പിക്കാൻ ആവിശപ്പെട്ടു. സെമസ്റ്റർ ഫീസ്സ് എണ്ണി തിട്ടപ്പെടുത്താൻ പാടുപെടുന്ന മിസ്സിനോട് എന്നോ ഒരിക്കൽ കണ്ട ഒരു സിനിമയേക്കുറിച്ച് സൂചിപ്പിച്ചിരിന്നു. ബയോപിക് ആണ്, ആനന്ദ്കുമാർ,ഗണിതത്തിൽ വിദ്വാൻ..  സാധാരണ കുടുംബത്തിൽ നിന്നും പഠിച്ചു കംബ്രിഡ്ജിൽ ഉന്നതവിദ്യാഭ്യാസം ചെയ്യാൻ  പണമില്ലാത്തതുകൊണ്ട് അടുത്തുള്ള കോച്ചിംഗ് ഇന്സ്ടിട്യൂട്ടിൽ അധ്യാപകനായി ജോലി ആരംഭിക്കുന്നു.  കഥയുടെ ഓരോ നാഴികയിലൂടെ കടന്നു പോയിട്ടും മിസ്സിൻ തന്റെ കൈയിലേ ഫീസ്സിൽ നിന്ന് കണ്ണ് എടുക്കാൻ ആവുന്നില്ല, എന്നാൽ കഥ കേൾക്കണം താനും. കഥിയിലേതെന്നപോലെയാണ്  മിസ്സിന്റെ സാഹചര്യവുമെന്ന് എനിക്ക് തോന്നി വിദ്യ പവിത്രമായിരിക...

റംസാൻ ഓർമ്മകൾ FB

ഇമേജ്
#റംസാൻ_ഓർമ്മകൾ കോട്ടയം അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം... യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്... തിരുവഞ്ചൂറിൻ്റെ ഇലക്ഷൻ പ്രചരണഭാഗമായി ഭവന സന്ദർശനം നടത്തുവാൻ അന്ന് വനംവകുപ്പ് മന്ത്രിയായിരുന്ന കെപി നൂറുദ്ദീൻ സാഹിബ് എത്തുന്നു... സാഹിബിനെ അനുഗമിക്കുവാൻ കോട്ടയം പോയി... എല്ലാ ദിവസവും നോമ്പ് എടുത്ത ഞാൻ അന്ന് നോമ്പ് എടുത്തില്ല... എന്നാൽ സാഹിബിന് നോമ്പ് ഉണ്ടായിരുന്നു... മന്ത്രിയുമായി ഭവന സന്ദർശനം നടത്തിയ പ്പോൾ പല വീടുകളിൽ ഫ്രൂട്ട്സ്... പാനീയങ്ങൾ തന്നു സ്വീകരിച്ചു... സാഹിബ് നോമ്പ് എടുത്തിരുന്ന കൊണ്ട് ഞാൻ നോമ്പ് ഉള്ളതായി അഭിനയിച്ചു... ഒരു വീട്ടിൽ ഫ്രൂട്ട്സ് തന്നപ്പോൾ നോമ്പ് ഇല്ലെങ്കിൽ അബ്ദുൽ ഖാദർ കഴിച്ചോളൂ... ഇല്ല എനിക്ക് നോമ്പ് ആണെന്ന് ഞാൻ പറഞ്ഞു... സാഹിബ് ചിരിച്ചു.... മറ്റൊരു വീട്ടിൽ കുറച്ചു നേരം വിശ്രമിച്ചു... അപ്പോൾ നൂറുദ്ദീൻ സാഹിബ് ഒരു കഥ പറഞ്ഞു... ആര്യാടൻ മുഹമ്മദിന്റെ ഇലക്ഷൻ പ്രചരണം... ഒരു പള്ളിയിൽ കയറിയപ്പോൾ അവിടെ അസർ(നാലുമണിക്കുള്ള പ്രാർത്ഥന)നമസ്കാര സമയം അവിടെ നമസ്കരിച്ചു... അതിനു ശേഷം അടുത്തുള്ള മറ്റൊരു പള്ളിയിൽ കയറിയപ്പോൾ ജമാഅത്ത് നടക്കുന്നു (മുകളിൽ പറ...

ചന്തകിണറിലെ ദാഹജലം

ചന്തകിണറിലെദാഹജലം വേലുത്തമ്പി ദളവ സ്ഥാപിച്ച രണ്ടു ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത... മറ്റൊന്ന് ചങ്ങനാശേരി ചന്തയും... ആലപ്പുഴ ജില്ലയിൽ  ഓച്ചിറ അടുത്ത് കൃഷ്ണപുരം കൊട്ടാരത്തിൽ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച പെട്ടെന്ന് തലയോലപ്പറമ്പ് ചന്തയിലേക്ക് കൂട്ടിക്കൊണ്ടു പോയി... ബൈക്കിൽ ഒറ്റക്കാണ് എത്തിയത്... നാലുകെട്ട് ഉള്ള കൃഷ്ണ പുരം കൊട്ടാരം...  പുരാവസ്തു വകപ്പിന്റെ കീഴിൽ ആണ് ഈ പാലസ്...  ഇരുപത് രൂപ ടിക്കറ്റ് പടിപ്പുരയിൽ നിന്നും എടുത്തു അകത്തു പ്രവേശിച്ചു... തിരുവതാംകൂർ മുദ്രയുള്ള ഒരു അഞ്ചൽ പെട്ടി ഇടക്കാലത്തു അവിടെ സ്ഥാപിച്ചിട്ടുണ്ട്... കായംകുളം കൊച്ചുണ്ണിയുടെ നാട്ടിൽ... ചരിത്രപ്രാധാന്യമുള്ള  കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു. കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജന്നലുകൾ എന്നിവ ഉപയോഗിച്ച് കേരളത്ത...

ചക്ക ചില്ലറക്കാരനല്ല...

ഇമേജ്
ചക്ക ചില്ലറക്കാരനല്ല... അത് മനസിസ്സിലാക്കാൻ ദുബായ് ലുലു മാളിൽ പോവണ്ട... എം.ഏ.യൂസഫലി സാർ... തലയോലപ്പറമ്പിൽ മാള് പണിയുമ്പോൾ ജനിച്ചിട്ടുണ്ടോ.. ആവോ...അറിയില്ല... അന്നത്തെ കാലത്ത് തന്നെ തലയോലപ്പറമ്പിൽ മാളുണ്ടായിരുന്നു... മാള് നിർമ്മിച്ച വേലുത്തമ്പി ദളവയെ സ്മരിച്ചു മുന്നോട്ടു പോകാം...! ശീതീകരിച്ച ദുബായ് ലുലു മാളിൽ രാജകീയ പ്രൗഢിയിൽ മുറിച്ച് കഷണങ്ങൾ ആക്കി ചുളകളുടെ ഒരു പൗണ്ട് കാണും അതായത് അരക്കിലോ... അമ്പതു ദിർഹം... അതായത് ആയിരം ഇന്ത്യൻ രൂപ.. ഏകദേശം പതിനെട്ട് ലിബ്ബ് കാണും ഒരു ചക്ക... അഥവാ ഏകദേശം എട്ടിനും ഒമ്പതിനും ഇടയിൽ കിലോഗ്രാം തൂക്കം വരുന്ന ചക്ക... ഒന്നിന് 875ദിർഹം അഥവാ ശരാശരി 875×19₹=16625₹എങ്ങനെ ഉണ്ട് ചക്കയുടെ തലയെടുപ്പ്...? ഞങ്ങളുടെ തലയോലപ്പറമ്പ് ചന്തയും ചങ്ങനാശേരി ചന്തയും വേലുത്തമ്പി ദളവയുടെ ദീർഘ ദൃഷ്ടി ആയിരുന്നു... തലയോലപ്പറമ്പ് ചന്തയുടെ നടുവിൽ അഥായത് മൂലേ പീഡികയുടെ മുമ്പിൽ തുടങ്ങി കൃഷ്ണമല്ലൻ മുതലാളിയുടെ മാളികയുടെ നീളം തീരുന്നിടം വരെ ഉണ്ടായിരുന്നു... രണ്ട് ഷട്ടർ കടയുടെ  എകദേശം വീതീ മാളിനുണ്ട്... രണ്ട് നില മാളികയുടെ തുല്യമായ ഏകദേശ ഉയരവും... ഇന്നവിടെ അത് ഇല്ലാത്തതിന...

ഇക്കയും പണിക്കർ സാറും...

ഇമേജ്
ഇക്കയും പണിക്കർ സാറും... ബ്രപ്മഃ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വരാ ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മയി ശ്രീ ഗുരുവേ കുടുക്ക പൊട്ടിച്ചു അഞ്ച് പത്ത് ഇരുപത്തയഞ്ചു  പൈസ തൊട്ടുകൾ... എണ്ണിതിട്ടപ്പെടുത്തി... പതിനാലു രൂപയുണ്ടായിരുന്നു... സഞ്ചീവൻ മുതലാളിയുടെ സൈക്കിൾ കടയിൽ കാല് അര മുക്കാൽ ഒന്ന്.. അതായത് ചെറിയ സൈക്കിൾ മുതൽ വലിയ സൈക്കിൾ വരെ മണിക്കൂർ ഇരുപത്തി അഞ്ച് പൈസക്ക് വാടകയ്ക്ക് കിട്ടുമായിരുന്നു... അങ്ങനെ ഒരു മോഡേൺ കാലത്തെ ഒർമ്മയാണിവിടെ പിറക്കികൂട്ടി വെക്കുന്നത്... M.Ismail എൻ്റെ ബാപ്പയെ സേവിച്ച പ്രിയപുത്രൻ... ബാപ്പയുടെ കയ്യിൽ നിന്നും ഏറ്റവുമധികം അടി വാങ്ങി കൂട്ടിയ പുത്രൻ... ബാപ്പയുടെ ഓരം ചേർന്ന് ഒഴികിയ ഇക്ക.. #എം_ഇസ്മയിൽ സൈക്കിൾ ഡ്രൈവിങ് പഠിപ്പിക്കാൻ പതിനാലു രൂപയും രെക്കമായി കൈപ്പറ്റിയ ഇക്കാ... അപകടം കൂടത്തിൽ കൂട്ടി നടന്ന ഇക്ക... നന്നേ ചെറുപ്പത്തിൽ മണ്ണെണ്ണ വിളക്കിൽ നിന്നും ആളി പിടിച്ച തീ നാളം ധരിച്ചിരുന്ന സിൽക്ക് ഷർട്ട് നക്കിതടച്ചു മാറ്റിയത് നെഞ്ചിലെ ഒരുഭാഗം... ഇത് ചെറുത്... "മ്മ്ണി ബലിത്" കേട്ടോളിൻ... കുറുന്തറ പുഴയെ മഴയും വെയിലും കൊള്ളാതെ കാക്കുന്ന രണ്ട് പാലങ്ങ...

റംസാൻ ഓർമ്മകൾ (K.P.Noorudhin)

റംസാൻ ഓർമ്മകൾ കോട്ടയം അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം... യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്... തിരുവഞ്ചൂറിൻ്റെ ഇലക്ഷൻ പ്രചരണഭാഗമായി ഭവന സന്ദർശനം നടത്തുവാൻ അന്ന് വനംവകുപ്പ് മന്ത്രിയായിരുന്ന കെപി നൂറുദ്ദീൻ സാഹിബ് എത്തുന്നു... സാഹിബിനെ അനുഗമിക്കുവാൻ കോട്ടയം പോയി... എല്ലാ ദിവസവും നോമ്പ് എടുത്ത ഞാൻ അന്ന് നോമ്പ് എടുത്തില്ല... എന്നാൽ സാഹിബിന് നോമ്പ് ഉണ്ടായിരുന്നു... മന്ത്രിയുമായി ഭവന സന്ദർശനം നടത്തിയ പ്പോൾ പല വീടുകളിൽ ഫ്രൂട്ട്സ്... പാനീയങ്ങൾ തന്നു സ്വീകരിച്ചു... സാഹിബ് നോമ്പ് എടുത്തിരുന്ന കൊണ്ട് ഞാൻ നോമ്പ് ഉള്ളതായി അഭിനയിച്ചു... ഒരു വീട്ടിൽ ഫ്രൂട്ട്സ് തന്നപ്പോൾ നോമ്പ് ഇല്ലെങ്കിൽ അബ്ദുൽ ഖാദർ കഴിച്ചോളൂ... ഇല്ല എനിക്ക് നോമ്പ് ആണെന്ന് ഞാൻ പറഞ്ഞു... സാഹിബ് ചിരിച്ചു.... മറ്റൊരു വീട്ടിൽ കുറച്ചു നേരം വിശ്രമിച്ചു... അപ്പോൾ നൂറുദ്ദീൻ സാഹിബ് ഒരു കഥ പറഞ്ഞു... ആര്യാടൻ മുഹമ്മദിന്റെ ഇലക്ഷൻ പ്രചരണം... ഒരു പള്ളിയിൽ കയറിയപ്പോൾ അവിടെ അസർ(നാലുമണിക്കുള്ള പ്രാർത്ഥന)നമസ്കാര സമയം അവിടെ നമസ്കരിച്ചു... അതിനു ശേഷം അടുത്തുള്ള മറ്റൊരു പള്ളിയിൽ കയറിയപ്പോൾ ജമാഅത്ത് നടക്കുന്നു (മുകളിൽ പറ...

സേവാദളം (Memmory of AJ Jhon)

ഇമേജ്
സോവാദളം എന്നറിയപ്പെടുന്ന തോപ്പൻ അദ്ദേഹത്തിന്റെ ഓർമ്മകളിൽ പ്രണാമം...🇮🇳  തലയോലപ്പറമ്പു്‌ ചരിത്ര ത്തിൽ ഇങ്ങനെയൊരു ക്യാപ്റ്റൻ ഉണ്ടായിരുന്നു... എൻ്റെ പരിജയം തുടങ്ങുന്നത് ഞാൻ തലയോലപ്പറമ്പു്‌        യു ഡി എഫ് ഇലക്ഷൻ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ ആണ്‌... അദ്ദേഹം കോൺഗ്രസ് ബൂത്ത്‌ പ്രസിഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ബൂത്ത് കമ്മറ്റിയിൽ ഞാൻ പങ്കെടുത്തു... അന്ന് ഞാൻ അവിടെ ഒരു ഗ്രൂപ്പ് ഫോട്ടോ ശ്രദ്ധിച്ചു... അത് മദ്ദ്രാസ് ഗവർണർ ആയി പോകുന്ന ഏ.ജെ ജോൺ സാറിന്റെ യാത്ര അയപ്പായിരുന്നു...  അതിൽ തലയോലപ്പറമ്പിലെ പ്രമുഖർ എല്ലാം ഉണ്ടായിരുന്നു... കെ ആർ സാർ,എൻ്റെ പിതാവ് എം ഏ മുഹമ്മദ് , പി എം മക്കാർ, എം കെ നാരായണൻ, വെണ്ടർ മത്തൻ കുഞ്ഞ്,വൈക്കം ഷംസുദ്ദീൻ, തോപ്പൻ, കൂരപ്പള്ളി കരുണാകരൻ, പി ബി. മുഹമ്മദ് തുടങ്ങി നിരവധി പേർ.... അവരുടെ പേര് സഹിതം അവിടെ അറയും പലകയിൽ തീർത്ത ചുവരിൽ തൂക്കിയിരുന്നത് ഞാൻ ഓർക്കുന്നു... 👌👌👌👌👌👌👌👌👌👌 അതിന്റെ കോപ്പി ഉണ്ടങ്കിൽ കമൻ്റിൽ അല്ലെങ്കിൽ ഇൻബോക്സിൽ ചോർക്കാൻ അപേക്ഷ...

ഔസേപ്പേ നീ കല്ലടുക്ക് ഞാൻ സ്ലോപ്പ് ഒരുക്കാം.."

ഇമേജ്
" ഔസേപ്പേ നീ കല്ലടുക്ക് ഞാൻ സ്ലോപ്പ് ഒരുക്കാം.." ബലിഷ്ടമായ കരങ്ങൾ... തീഷ്ണമായ കണ്ണുകൾ.. പൗരുഷം നിറഞ്ഞ മാറിടം.. പൂർണമായും നരച്ച കൊമ്പൻ മീശ...  ഒത്ത ഒരു മനുഷ്യൻ.. പണിക്കിറങ്ങുന്നത്... തോർത്ത് മുണ്ട് ഉടുത്ത്... മുണ്ടിനടിയിൽ തെളിഞ്ഞു നില്ക്കുന്ന കോണകം... അതാണ്... "മത്തമാപ്പിള..." ഔസേഫ് വണ്ണം കുറഞ്ഞ ശരീരം... കൈലി മുണ്ട്... തോളിൽ തോർത്ത്... മിതഭാഷിണി... ഉച്ചയായാൽ ഒന്നു മോന്തണം... ചന്തയിലെ പാലത്തിന്റെ അടുത്തുള്ള ഷാപ്പിൽ ഹാജർ... സൗമ്യൻ... ജോലി നിശ്ചയിക്കുന്നത് അദ്ദേഹം തന്നെയാണ്... പുല്ല് ചെത്ത്... വേലികെട്ട്... വാഴ പിരിച്ചു വെക്കൾ... ചേന കാച്ചിൽ പരിപാലനം.. ഔസേപ്പിനെ കോതകുളം എന്നും മാത്യു മത്തമാപ്പിളയുമാണ്... അവർ രണ്ടുപേരും ഒന്നിച്ചുള്ള ദിവസം.... കോതകുളത്തിൻ്റെ ജോലി,  മത്തമാപ്ളയാണ് തീരുമാനിക്കുന്നത്...  മത്തമാപ്പിള അങ്ങ് ആജ്ഞാപിക്കും... പഴയ കെട്ടിടം പൊളിച്ച വെട്ടുകല്ല്... മൂത്തുമൂത്തു വിളഞ്ഞ നമ്പർ വൺ കല്ല്... എന്നു പറഞ്ഞാൽ ഒന്നരയടി നീളം... ഒരടി വീതി അരയടി ഘനം... സൈസ് കല്ലാണ്... ഔസേപ്പേ നീ കല്ലുകൾ അടുക്ക് ഞാൻ സ്ലോപ്പ് അടിക്കാം (നിലം ഒരുക്കാം...) ...

പെസഹാവ്യാഴാഴ്ചയുടെ നൊമ്പരം

ഇമേജ്
കെ.ജെ സോബി നീരൊഴുക്ക് ഒഴിഞ്ഞ കുറുന്തറ പുഴ... കാർത്യായനി ക്ഷേത്രത്തിലെ ആറാട്ട് വന്ന് നീരാടി പോകുന്ന കടവുകളിൽ ആഫ്രിക്കൻ പായലും ചേറും നിറഞ്ഞ് ഗർവ്വിച്ചു നില്ക്കുന്ന കാഴ്ച ആരേയും വേദനിപ്പിക്കും... കടവിനറിയാം പഴയ സിനിമാ ശബ്ദരേഖ... കതീജ കസവുതട്ടം കടൽ പാലം മുതൽ തുറക്കാത്ത വാതിൽ തുറമുഖം തുലാഭാരം തുടങ്ങിയ പഴയ സിനിമയുടെ തേങ്ങലുകൾ... ഗാനശകലങ്ങളും... ഒരുപാട്  കഥകൾ കാതോടുകാതോരം കേട്ട കടവ് എണ്ണിതിട്ടപ്പെടുത്തലിൻ്റെ അവസാന മാസം... മാർച്ച് മുപ്പത്തിയൊന്ന്.... കെജെ സോബി കോൺഗ്രസ് നേതാവ്... സായം സന്ധ്യ.... നേരത്തെതന്നെ വലയങ്ങൾ ഭേദിച്ച് ... വീട്ടിലേക്ക് ഒഴുകി.. ഇന്ന് പെസഹാ വ്യാഴാഴ്ചയാണ്... അപ്പൻ്റെ മൂത്ത ജേഷ്ടൻ്റെ വീട്ടിൽ ആണ് ഒടുവിലത്തെ അത്താഴം...  കൃസ്തുവിൻ്റെ ഒടിവീലത്തെ അത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് "പെസഹ പാലിൽ" മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട...

കൈതപൂ മണം

ഇമേജ്
കൈതപൂമണം ... എം.സീതി Mohammed Seethi കുറുന്തറ പുഴയുടെ ഓരങ്ങളിൽ എന്നും ഒരു കാവൽക്കാരിയെ പോലെ... കാർകൂന്തൽ അഴിച്ഛിട്ട്... യവ്വനം  നിറഞ്ഞ മാറിട സൗന്ദര്യം പേറിയുള്ള  നില്പ്... ഒരു മധുര സുന്ദരിയെ പോലെ...  ഓർമ്മകളായി മനസിനെയും മാനസത്തേയും തഴുകിയെത്തുമ്പോൾ... റാഹേലും കറുമ്പിയും  സുന്ദരികോതയും മുള്ളുകൾ നിറഞ്ഞ തഴയിൽ കൊയിത്തരുവാൽ മൂർച്ചയുള്ള വായിതല, വാർകൂന്തൽ ചീവിയൊതുക്കും പോലെ ഓരോന്നായി ചീന്തി ഒതുക്കുന്നത്  ഏറെ നേരം നോക്കി നിന്നുട്ടുള്ള ഓർമ്മകൾ... പഴയ ബാല്യത്തിലേക്ക് തളിരിടുന്നു... എൻ്റെ കണ്ണുകൾ തിരയുന്നത് കൈതക്കാട്ടിലേക്ക് ഊളിയിട്ട് ഒളിക്കുന്ന കുളക്കോഴി എവിടെയെങ്കിലും മുട്ടയിട്ടു അടയിരിക്കുന്നുണ്ടോ...? അത് ഭയന്ന് ഓടില്ലെ...? ആ കുളക്കോഴി കൂടിന് കേടുപാടുകൾ ഉണ്ടാവില്ലെ എന്ന സംശയങ്ങളാണ്... മാത്രമല്ല ഉമ്മയോട് ഈ സംശയങ്ങൾ ഉന്നൈക്കും... തൃപ്തിയുള്ള ഉത്തരം കിട്ടിയിട്ടില്ലായെങ്കിൽ... മൂത്ത സഹോദരി സുബൈദയെ സമീപിക്കും... അപ്പോൾ കുറെ വേദന സഹിച്ചാലും ആശ്വസിപ്പിക്കുന്ന മറുപടി തരും... കൈ വിരലുകൾ തലയിലൂടെ  പേൻ ഈര് മുതലായ വന്യജീവികളെ വേട്ടയാടി പിടിച്ചു മുടിയിഴകൾ കൂട്ടി ഒരു...

ഏകെ സോമൻ ഓർമ്മകൾ @വൈക്കം അബ്ദുൽ ഖാദർ

ഇമേജ്
                                          കോട്ടയം ജില്ലയിലെ കോൺഗ്രസ് നിരയിൽ എന്നും വാടാത്ത ഓർമ്മകൾ ആണ് ഏ കെ സോമൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന തലയോലപ്പറമ്പിൻ്റെ പൊൻ നക്ഷത്രം...  തലയോലപ്പറമ്പ് ബോയ്‌സ് ഹൈസ്‌കൂൾ കെ എസ് യു  നേതൃത്വത്തിലൂടെ പടർന്നു പന്തലിച്ച നേതാവാണ് #ഏകെ_സോമൻ... ഏത് പ്രതിസന്ധിയിലും ആ മുഖം മങ്ങാറില്ല... ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ബന്ധം പാർട്ടിയുടെ കാര്യം വരുമ്പോൾ മറക്കാൻ പിശുക്ക് കാണിച്ചിട്ടില്ല...  യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് പദവിയിൽ ഏകെ യുടെ വഴിത്തിരിവ് ആയിരുന്നു... ഏകെ സംസ്ഥാന തലങ്ങളിലേക്ക് പരവതാനി വിരിച്ചതു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയിട്ടായിരുന്നു... വേലുത്തമ്പി ദളവ സ്ഥാപിച്ച തലയോലപ്പറമ്പ് ചന്തയിലെ ചുമട്ടു തൊഴിലാളി യൂണിയൻ അദ്ദേഹത്തിന്റെ നേതൃത്വപ്രഭ മരതകം പോലെ തിളങ്ങാൻ സഹായിച്ചു... HNL ജനറൽ തൊഴിലാളി യൂണിയൻ മറ്റൊരു തിലകക്കുറിയായിരുന്നു.. നിരവധി യൂണിയനുകൾ നേതൃത്വം കൊടുത്തിരുന്ന ഏകെ യുടെ പ്രചോദനം പിഎസ...

Professor M Krishnan nair എം കൃഷ്ണൻ നായർ

ഇമേജ്
മൂന്ന്_കണ്ണൻ പ്രൊഫസർ.എം.കൃഷ്ണൻ നായർ (എൻ്റെ എഫ്ബി പോസ്റ്റ് വൈക്കം അബ്ദുൾ ഖാദർ) ചെറിയ പ്രായം മുതൽ എം കൃഷ്ണൻ നായരെ... എനിക്ക് മൂന്ന് കണ്ണുകൾ ഉള്ള പ്രേതത്തെ  പോലെ ഭയം ആയിരുന്നു... ഞാൻ ചെറുതായിരിക്കുമ്പോൾ മൂന്ന് കണ്ണൻ വരും എന്ന് ഉമ്മ പറഞ്ഞാൽ ഞാൻ പിന്നെ കരയില്ല... മൂന്നു കണ്ണൻ 'പിള്ളേര പിടുത്തക്കാരനാണ്' ഞാൻ ഭയന്നിരുന്ന പിശാചിന്റെ രൂപം ആയിരുന്നു മൂന്നു കണ്ണൻ്റേത്... പത്ത് പന്ത്രണ്ട് വയസ്സിൽ എനിക്ക് മനസിലായി... മൂന്നു കണ്ണൻ എന്ന ഭീകരർ ’തേങ്ങാ'യാണെന്ന്... ഞാൻ ആദ്യമായി വാങ്ങാൻ തുടങ്ങിയ മാസിക ജനയുഗം പത്രത്തിൻ്റെ പ്രസിദ്ധീകരണമായ ബാലയുഗം ആയിരുന്നു... കുറച്ചു കൂടി വലുതായപ്പോൾ കേരള കൗമുദി യുടെ പ്രസിദ്ധീകരണം ആയിരുന്ന "കഥ" കഥയുടെ അവസാന പേജിൽ ഭയപ്പെടുത്തുന്ന വിമർശനം  അഴിച്ചു വിടൂന്ന എം കൃഷ്ണൻ നായർ സാറിന്റെ ഓർമ്മ മൂന്നു കണ്ണനെ പോലെ വേട്ടയാടിയിരുന്നു... അതുകൊണ്ട് എഴുതുക എന്ന കുഞ്ഞു നാളിൽ തുടങ്ങിയ ആഗ്രഹം ചുരുട്ടി കൂട്ടി ഭരണിൽ വച്ചു.. പ്രൊഫ.എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്നു. 36 വർഷത്തോളം തുടർച്ചയായി ...

സുഭാഷ് ചന്ദ്രബോസ്

ഇമേജ്
Big Salute ....🇮🇳 കടലോരത്തെ നൂറ്റമ്പത് അടി ഉയരമുള്ള കൊടിമരത്തിൽ ത്രിവർണ പതാക പാറുന്നു . നീലക്കടലോരം പതിഞ്ഞ ശബ്ദത്തിൽ സ്വാതന്ത്ര്യം പാടുന്നു .ചുറ്റും അർദ്ധ വൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ തിരക്കുകളിൽ നിന്നേറെ അകലെയാണ് .പോർട്ട്ബ്ളയറിലെ flag point ന്  പറയാനൊരു കഥയുണ്ട് . ഇന്ത്യ 1947 ആഗസ്റ്റിൽ സ്വതന്ത്രമാവും മുന്നെ 1943 ഡിസംബറിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായി ,നേതാജി സുഭാഷ് ചന്ദ്ര ബോസ്  ത്രിവർണ പതാക ഉയർത്തിയ ഇടമാണിത് .  ആദ്യത്തെ സ്വാതന്ത്ര്യ കൊടിക്കൂറ . INA ആൻഡമാൻ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചശേഷം നേതാജിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു . നമുക്കു മുന്നെ സ്വതന്ത്രരായ ഇന്ത്യൻ ജനത ആൻഡമാനിൽ നിന്നുള്ളവരാണ് എന്നറിഞ്ഞതിലുള്ള അത്ഭുതം ,കാരണം സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയുടെ മാനുഷീയതയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ കാരാഗൃഹമായിരുന്ന സെല്ലുലാർ ജയിൽ നില്ക്കുന്ന ദ്വീപിൽ തന്നെയാണ് ,സ്വാതന്ത്ര്യത്തിന്റെ ആദ്യകാഹളം മുഴങ്ങിയത് . പോർട്ട് ബ്ളയറിലെ സ്‌റ്റേഡിയത്തിനും പ്രധാന നിരത്തിനും പാർക്കിനും നേതാജിയുടെ പേരാണെന്നതും എനിക്കേറെ സന്തോഷവും ...

കോൺഗ്രസ് നിലപാട് ശരിയുടെ വഴിയിൽ

അഭിനന്ദനങ്ങൾ കേജരിവാൾ  ഡൽഹിയിലെ തോൽവി അംഗീകരിക്കുന്നു, രാഷ്ട്രീയ നിലപാടിൽ കാരാട്ടു നടത്തിയ ആധിപത്യം ആ പാർട്ടിയുടെ ശക്തമായ മുന്നേറ്റങ്ങൾ തടഞ്ഞു... ഇപ്പോൾ അതിനെ പ്രോത്സാഹനം കൊടുത്ത കാരാട്ടു സംഘം സോഷ്യൽ മീഡിയയിൽ കഥ അറിയാതെ ആട്ടം കാണുന്നു... താഴെയുള്ള കുറിപ്പുകൾ എൻ്റേതല്ല... വയിക്കുക... കോൺഗ്രസ് നിലപാട് എന്തായിരുന്നു..... എന്നറിയാൻ...   രാഹുൽ ഗാന്ധി ഡൽഹിയിലെ മതേതര വോട്ടുകൾ ഭിന്നിച്ചു പോകുമെന്ന അപകടം മുന്നിൽ കണ്ടു കൊണ്ട് നടത്തിയ വിട്ടു വീഴ്ച കണ്ടില്ലെന്നു നടിക്കരുത് രാഹുൽ ഗാന്ധിക്കായി ചാർട്ട് ചെയ്തിരുന്നത് 16 റാലികൾ ആയിരുന്നു, പ്രിയങ്കയ്ക്ക് 10 ഉം, എന്നാൽ കോൺഗ്രസ്‌ കൂടുതൽ വോട്ട് പിടിച്ചാൽ അത് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കും എന്ന് മനസ്സിലാക്കിയ രാഹുൽ തന്റെ  അനലൈസ് ടീമിൽ നിന്നും ലഭിച്ച വിവരത്തിൽ കോൺഗ്രസിന് മികച്ച പ്രകടനം നടത്താനുള്ള സംഘടന ശേഷി നിലവിൽ ഇല്ല എന്ന യാതാർഥ്യം മനസ്സിലാക്കിയ രാഹുൽ റാലികൾ വെട്ടി ചുരുക്കി 2 എണ്ണമാക്കി, പ്രിയങ്കക്ക് നിശ്ചയിച്ചിരുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗം ക്യാൻസൽ ചെയ്തു, രണ്ടു പേരും കൂടി ഒരു റാലിയിൽ തന്നെ പങ്കെടുത്തു(ഒരു മണ്ഡലത്തിൽ മാത്രം), അത് പ...

വിടരാതെ പോയ റോസാ മൊട്ടിൻ്റെ ഓർമ്മ

ഇമേജ്
വിടരാതെപോയ  റോസ്സാമൊട്ടിൻ്റെ ഓർമ്മ മൂന്നോ നാലോ വയസ്സ് പ്രായം... അന്ന് ഞങ്ങൾ താമസിക്കുന്നത് തലയോലപ്പറമ്പ് ചന്തയിൽ നിന്നും പാലാംകടവിൽ പോകുന്ന റോഡിനരികിൽ... എൻ്റെ പിതാവ് എംഏ.മുഹമ്മദിൻ്റെ തറവാട് വീട്ടിൽ... "അറയുംപുരയും"തടിയിൽ പണിതവീടായിരുന്നു... എൻ്റെ മൂത്തസഹോദരി നട്ടുപിടിപ്പിച്ച റോസാ ചെടിയും... ഇന്നുവരെ മനസ്സിൽ സൂഷിച്ച ഒരു രഹസ്യം... അത് ഇനി രഹസ്യമായി സൂഷിക്കാൻ താല്പര്യമില്ല... ഓർമ്മയിൽ ഇപ്പോൾ തളിരിട്ടതിനു കാരണം എന്റെ ഭാര്യ ഒരു റോസാപൂ... അതിന്റെ ഇളം തലയോടെ മുറിച്ചു കൊണ്ടുവന്നു... ഇത് കുഴിച്ചിടാൻ എന്നോടു പറഞ്ഞു... ഞാൻ കളിയാക്കി ചിരിച്ചു... കൂടെ എടീ മണ്ടീ എന്നു നീട്ടി വിളിച്ചു... ഈ ഇളം തല എവിടെ കിളിർത്തു വരും... ഇതു പിടിക്കുകയില്ല... മൂത്ത കമ്പ് നട്ടാൽ പിടിക്കും... വീണ്ടും ഞാൻ പയ്യെ പറഞ്ഞു... മണ്ടി... അവൾ കേട്ടിട്ടില്ല... ഒന്നു തീരുമാനിച്ചു... അവളുടെ തൃപ്തിപ്പെടുത്താൻ കുഴിച്ചു വെക്കാം... അല്ലെങ്കിൽ എന്തിലും കുറ്റം കണ്ടെത്തി തല്ലുപിടിക്കും... ഒഴിവുള്ള ഒരു ചെടിച്ചട്ടിയിൽ കുഴിച്ചു വച്ചു... ഫലം കണ്ടു അന്ന് വാങ്ങിയ വറ്റമീൻ പൊരിച്ചതും എൻ്റെ ഉമ്മ വറ്റമീൻ വെക്കുന്നത് വർത്തരച്...