എം.ഏ.മുഹമ്മദ്‌ സ്മരണയിൽ തൂതപുഴയോരത്ത്...







തൂത: മലപ്പുറം ജില്ലയിൽ തൂതപുഴ തഴുകി ഒഴുകുന്ന ഗ്രാമം... തൂതയിലൂടെ രണ്ട് മൂന്ന് പ്രാവശ്യം കടന്ന് പോയപ്പോൾ എൻ്റെ പ്രിയ ഉസ്താദിനെ കാണണം എന്ന ആഗ്രഹം വർദ്ധിച്ചു...
വെള്ളിയാഴ്ച ഞാൻ തൂത ലക്ഷ്യം വച്ച് പുറപ്പെട്ടു...
വറ്റിവരണ്ട് തുടങ്ങിയ തൂതപുഴ മുറിച്ചു, ബസ്സ് വന്ന് നിന്നത് ജുമുഅ മസ്ജിദിന് മുന്നിൽ... വാച്ചിൽ നോക്കി പതിനൊന്ന് മുപ്പത്... പള്ളിയിൽ കയറി രണ്ട് റക്കഃത്ത് നമസ്കരിച്ചു... "ഉസ്താദിനെ", ജുമുഅ നമസ്‌കാരം കഴിഞ്ഞ് അന്വേഷിക്കാം എന്ന് കരുതി....
കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് കടന്ന് വന്നു...
ഞാൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു അടുത്ത് ചെന്ന്‌  കെട്ടിപ്പിടിച്ചു... ഉമ്മവെച്ചു... ഉസ്താദിന്റെ ക്ഷണം സ്വീകരിച്ചു...
ഞങ്ങൾ വീട്ടിൽ എത്തി....

ഉസ്താദ് ഓർമ്മയിൽ നിന്ന് ഓർത്ത് എടുത്ത ചില നിമിഷങ്ങൾ...  വർഷങ്ങൾക്ക് മുമ്പ് ഉസ്സ്താതിൻ്റ നിക്കാഹ്... ഉസ്താദ്, തലയോലപ്പറമ്പിൽ വന്ന വർഷം...
അന്ന് ഉസ്താദിന്റെ  നിക്കാഹ് രാത്രിയിലായിരുന്നു....
ആ വൈകുന്നേരം  എംഏ മുഹമ്മദ്  സാഹിബ് കയറി വന്നു....  അന്ന് തൂതയിൽ ഇല്ലാതിരുന്ന ഒരു കീഴുവഴക്കം... നിക്കാഹ് കഴിഞ്ഞ് ബാപ്പ എഴുന്നേറ്റ് എന്നെ പുകഴ്‌ത്തി സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു... അതിന് ശേഷം ബാപ്പ പോയത് തിരൂരങ്ങാടി യിൽ അവുക്കാദർ കുട്ടി നഹാ യുടെ വീട്ടിലേക്കായിരുന്നു... പിറ്റേന്ന് നഹയുടെ വീട്ടിൽ കല്ല്യാണം ഉണ്ടായിരുന്നു അതിൽ പങ്കെടുക്കാനായി പോയി...
                 എംഏ മുഹമ്മദ്
           അവുക്കാദർ കുട്ടി നഹാ

ഉസ്താദിനൊടൊത്ത് ഭക്ഷണം കഴിഞ്ഞാണ് ഞാൻ പോന്നത്... ഉസ്താദ് തന്ന ആലിംഗനം എൻ്റെ കണ്ണുകൾ നിറച്ചു...

ഇവിടെ ജുമുഅ പ്രസംഗം തുടങ്ങിയത് റജബ് മാസം (അറബി മാസം) ഒന്ന് തുടങ്ങിയവിവരം വിളമ്പരം ചെയ്തു കൊണ്ടായിരുന്നു... ഒരുപാട് അവിലാക്കളും പണ്ഡിതന്മാർ ഉല്പടെ നിരവധി പേരുകൾ ഉദ്ധരിച്ച് റജബ് മാസ്സത്തിൽ മരിച്ച വരെ കുറിച്ച് സംസാരിച്ചു... അപ്പോൾ എനിക്ക് ഓർമ്മ വന്നു, റജബ് പതിനാലിന് എൻ്റെ പ്രിയ പിതാവ് ജനാബ് എം.ഏ. മുഹമ്മദ് സാഹിബ് യാത്രയായത്... അല്ലാഹു മഖ്ഫിറത്ത് നല്കട്ടെ... (ആമീൻ)

എൻ്റെ ഓർമ്മയിൽ നിന്നും ചിലതൊക്കെ ചികഞ്ഞെടുത്തു... മലപ്പുറത്ത് നബിദിന ആഘോഷം പൊടി പൊടിച്ച് നടക്കുമ്പോൾ  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അഹമ്മദ് കുരിക്കൾ ബാപ്പയുടെ ക്ഷെണം സ്വീകരിച്ചു തലയോപ്പറമ്പ് ജുമാമസ്ജിദ് നബിദിന പരിപാടിയിൽ പങ്കെടുത്തതും...
                      മുൻ മന്ത്രി
                     പരേതനായ
               അഹമ്മദ് കുരിക്കൾ

അന്ന് പി.ടി അബൂബക്കർ മൗലവി  ഖത്തീബ് ആയിരുന്നതും... അദ്ദേഹത്തിന്റെ അഡ്രസ്‌ ഞാൻ ഓർത്തു പഴംതൊടിയിൽ ഹൗസ്.. പനംമണ്ണ് വഴി ഒറ്റപ്പാലം... ചെറുതായിരുന്നപ്പോൾ ഞാൻ ഉസ്താദിന് കത്തെഴുതിയതൊക്കെ,, പ്രിയ ഉസ്താദ് മായി ഞാൻ പങ്കുവച്ചു.... ഓർമ്മകൾ... അൽഹംദുലില്ലാഹ് (സർവ്വ സ്തുതിയും ദൈവത്തിന്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും