വൈക്കം കായൽ Vaikom Kayal
Old Facebook post
"പഴയ ഫേസ്ബുക്ക് പോസ്റ്റ്"
വൈക്കത്ത് നിന്നും എറണാകുളത്തേക്ക് ഏസി നോൺ എസി ബോട്ട് സർവീസ് ആരംഭിക്കുന്നൂ... മനോഹരം... ഹൃദ്യം ആയിരിക്കും ഈ യാത്ര...
ആശംസകൾ...
****************************
വൈക്കം കായലിന് തിലകചാർത്തണിയിച്ച്... അറബി കടലിൽ പൊൻ ശോഭ ചാർത്താൻ ഒരിങ്ങിനില്ക്കുന്ന ജലറാണി....
ആദ്യം വൈക്കം എം എൽ ഏ ശ്രീമതി സി കെ ആശക്ക് അഭിനന്ദനങ്ങൾ
ഓർമ്മകൾ അല്ല കേട്ടറിവ്.... തലയോലപ്പറമ്പ് പാലാംകടവിൽ നിന്നും എറണാകുളത്തേക്ക് ബോട്ട് സർവീസ് ഉണ്ടായിരുന്നു...
ഇവിടെ എൻ്റെ പിതാവ് എം.ഏ.മുഹമ്മദിന്റെ കൗമാരം ചികഞ്ഞെടുക്കുന്നു... നന്നേചെറുപ്പത്തിൽ മതാവും പിതാവും നഷ്ടപ്പെട്ട ബാപ്പ ജീവിത പാന്താവൊരുക്കാൻ തിരഞ്ഞെടുത്തത്... ഈ ബോട്ടിന്റെ കണ്ടക്ടർ ജോലിയാണ്... ഞാൻ ആക്സിഡന്റിൽ പെട്ട് മെഡിക്കൽ സെൻ്ററിൽ കഴിയുമ്പോൾ... എം ഏ യുടെ മകനെ കാണുവാൻ, കെആർ സാറിന്റെ മകൻ ഡോക്ടർ കെ.എൻ. പ്രകാശൻ സാർ എൻ്റെ റൂമിൽ വന്നു... വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ, ഡോക്ടർ പഠിക്കാൻ പോകുന്ന കാലം ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു... ബാപ്പ കണ്ടക്ടർ ആയിരുന്ന ഓർമ്മകൾ സ്മരിച്ചു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ