25 പൈസയും പുതിയ അക്കൗണ്ടും




സീറോബാലൻസ് അക്കൗണ്ട് അറിയാം... എന്നാൽ ഇരുപത്തിയഞ്ചുപൈസയുമായി തുടങ്ങിയ അക്കൗണ്ടാണ് ഓർത്ത് എടുക്കുന്നത്...
തലയോലപ്പറമ്പ് യുപിസ്കൂളിൽ പഠിക്കുന്ന കാലത്താണ്... പോസ്റ്റ്‌ ഓഫീസിൽ അക്കൗണ്ട് തുടങ്ങിയത്...

"സഞ്ചൈക" എന്നാണ് അക്കൗണ്ട് അറിയപ്പെടുന്നത് എന്നാണ് ഓർമ്മ...

ഇരുപത്തിയഞ്ചു പൈസയുടെ അക്കൗണ്ട് എങ്ങനെ എന്ന് നോക്കൂ ...

ഇരുപത്തിയഞ്ചു പൈസ കൊടുത്താൽ ഒരു സ്റ്റാമ്പ്‌ തരും... ഇതോടൊപ്പം ഇരുപത് കളമുള്ള ഒരു കാർഡും തരും... അതിൽ ആ സ്റ്റാമ്പ് ഒട്ടിക്കുക... പൈസ ഇരുപത്തിയഞ്ചു ഒത്താൽ പോസ്റ്റാഫീസിലേക്ക് ഓടും... അങ്ങനെ മാസങ്ങളായി ശേഖരിച്ച പൈസ മുടക്കി സ്റ്റാമ്പുകൾ ശേഖരിച്ച് ഇരുപതു എണ്ണം പൂർത്തീകരിച്ചു... ഇരുപത് ഇരുപത്തിയഞ്ചു പൈസ അന്നത്തെ വലിയ ഒരു തുകയായി... "അഞ്ച് രൂപ"

ആ സ്റ്റാമ്പ് അവർ തിരികെ വാങ്ങി... ആ വലിയ തുകയുടെ സ്റ്റാമ്പുകല്ക്ക് പകരമായി ഒരു പാസ്സ്ബുക്ക് തന്നു.. ഞാൻ അന്നുമുതൽ അഞ്ച് രൂപയുടെ ഉടമയായി.... പിന്നെ കൊടുക്കുന്ന രൂപകൾ ആ ബുക്കിൽ പതിച്ചു നല്കും... അന്നാണ്.... ആദ്യമായി ഞാൻ ഒപ്പിട്ടത്.... ഇപ്പോൾ മനസ്സിലായോ അഞ്ച് രൂപയുടെ മുതലാളിയാവാൻ എത്ര കഷ്ടപ്പെണം... ഇപ്പോൾ നിങ്ങൾ മൂക്കത്ത് വിരൽ വെക്കും... അയ്യേ.... "അഞ്ച് രൂപ"

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom