പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രണയത്തിൽ എവിടെ പ്രതികാരം"

ഇമേജ്
 " പ്രണയത്തിൽ എവിടെ പ്രതികാരം"  പ്രണയം ഒരിക്കലും പ്രതികാരം ആകില്ല..  പ്രണയത്തെ കുറിച്ചു ധരിച്ച് വെക്കുന്ന അബദ്ധ ധാരണകൾ ആണ് പ്രതികാരമായി പ്രതിഫലിപ്പിക്കുന്നത്.. നാം പഴയ ഗാനങ്ങൾ ആസ്വദിക്കുന്നത് എത്ര മാധുര്യം നുകർന്നാണ്... പുതിയ ഗാനങ്ങൾ മൂളി മറക്കുന്നു... പഴയ ഗാനങ്ങൾ പോലെ  പ്രണയം  ഹൃദയത്തിൽ നിന്നും തളിർക്കുന്നില്ല.. അതിന്റെ കാരണം ഇന്നത്തെ സ്നേഹം വർത്തമാന കാലത്ത് മനസ്സിൽ കയറി കുടിയിരിക്കുന്ന റസലിങ്... പ്രതികാരം കുത്തി  നിറച്ച ഗെയിം തുടങ്ങിയവയിൽ നിന്നും ലഭിക്കുന്ന മാസ്മരിക സ്നേഹത്തിന്റെ മാറാലയിൽ കുടുങ്ങിയ പ്രണയം ആണിന്ന് അധികവും.  ചടുല നീക്കങ്ങളും നൈമിഷിക സമയം കൊണ്ട് കരതകം ആകുന്ന വിജയത്തിനായി കാത്തിരിക്കുന്ന ഇവർ മുന്നും പിന്നും നോക്കാതെ പ്രതികരിക്കുന്നു... അതിന്റെ പരിണിത ഫലം ഗെയിം വിജയത്തിനായി എനിമിയെ നിഗ്രഹിക്കുന്ന പോലെ കാമുകിയെ കാലപുരിക്ക് അയച്ചു വിജയശ്രീ ലാളിതനാകുന്ന കാഴ്ച ആണിന്ന് അധികവും നടക്കുന്നത്... ഇതിന്  പരിഹാരം അധമ വികാരം വളർത്തുന്ന  ഗെയിം സിനിമ ക്രൂരത നിറഞ്ഞ വിനോദങ്ങൾ നിയന്ത്രിക്കാൻ തയ്യാറാവണം വർദ്ധിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ ന്യായീകരണ...