"മണലേൽ" 99 ലെ വള്ളപ്പൊക്കം തന്നതോ ..!!!



മുവ്വാറ്റുപുഴയാർ... പാലാംകടവ്




"മണലേൽ"
തൊണ്ണൂറ്റൊമ്പത് തന്നതോ...?

99 ലെ വെള്ളപ്പൊക്കം വഴിമാറി...

മുസ്ലീം തറവാടുകളിൽ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൾ അപരാധമാണ്..കമ്മ്യൂണിസ്റ്റ് കാരനെ മനസ്സ് കൊണ്ട് ഊരുവിലക്കിയിരുന്നു... അക്കാലത്ത്  ജനാബ് മൂസ്സാ സാഹിബ്‌ കമ്മ്യൂണിസ്റ്റ് ആയെങ്കിൽ, മഹാതൻ്റേടിയാണ്... അദ്ദേഹത്തിന്റെ ബാപ്പ പോലും 99നെ ഭയന്ന് മച്ചിന് പുറത്ത് ഇരുന്നു....

ഉപ്പുപ്പയെ Nassar Moosa വീരനായി ചിത്രീകരിക്കുന്നത്,99ലെ വെള്ളപ്പൊക്കം പോലും, പിതാമഹൻ മുകളിൽ ഇരിക്കുമ്പോൾ കോവണികയറാൻ ധൈര്യം കാണിക്കാതിരുന്നതിനെയാണ്...
വെള്ളപ്പൊക്കം മുൾമുനയിൽ നില്ക്കുമ്പോൾ മണലാരണ്യത്തിൽ എവിടയോ,ശീതീകരിച്ച അറയിലിരുന്ന് എഴുതിയ നർമ്മം ഓടിച്ചു ഒന്നു നോക്കി...

 അപ്പോൾ എൻ്റെ  മനസ്സിൽ ഓടിയെത്തി തലയോലപ്പറമ്പ് ചന്ത... ചന്തയുടെ നെറുകയിൽ ഒരൂ ഉപ്പ് ചന്ത ഉണ്ടായിരുന്നു... അതിപ്പോൾ ഇല്ല... അത് വേലുത്തമ്പി ദളവസ്ഥാപിച്ച ട്രൈഡ് സെൻ്റർ ആയിരുന്നു എന്ന് കരുതുന്നു...
ആ ചന്തയുടെ ഉച്ചിയിൽ വന്ന് ഞങ്ങളുടെ തലയോലപ്പറമ്പ് സമൂഹത്തെ തൊടില്ല എന്ന വിശ്വാസം.. എന്നെ ധൈര്യമായി ഇരുത്തി ...
 അതിലുപരി മുവ്വാറ്റുപുഴയാർ ചതിക്കില്ല എന്നവിശ്വാസവും...

99 ൻ്റെ ചരിത്ര ശേഷിപ്പാവണം ചന്തയുടെ താഴെ ശേഖരിച്ച മണൽ കൂമ്പാരം... എൻ്റെ പിതാവ് എം.ഏ.മുഹമ്മദിന്റെ കുടുംബം മുതൽ അങ്ങോട്ട് മണലേൽ എന്ന വീട്ടുപേരുകൾ വന്നതും അതിന് കുറേമുന്നോട്ട് പോയാൽ പാലാംകടവിന് ചുറ്റുവട്ടത്ത് Vem Nassar ൻ്റെ വീടുമുതൽ മണപ്പുറം എന്നവീട്ടുപേരുമെന്ന് കരുതട്ടെ...
99 അന്ന് മണൽ നിക്ഷേപം നടത്തിയെങ്കിൽ, ഇന്ന്... മണലില്ലാത്ത മുവ്വാറ്റുപുഴയാർ എന്ത് സംമ്പാവന നടത്തുമായിരുന്നു...?

-വൈക്കം അബ്ദുൽ ഖാദർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും