കൃഷ്ണാ പി അനിൽ എഴുതിയ FB പോസ്റ്റ്‌

 എന്റെ സുഹൃത്ത് പി കെ അനിൽകുമാറിന്റെ  മകൾ എഴുതിയതാണ്... തല്ക്കാലം ഞാൻ ഒരു പേരിടുന്നു...

  • തൂലികയുടെ നൊമ്പരങ്ങൾ


ഒരിക്കൽ   കോളേജ് വരാന്തയിലൂടെ ഏറനേരം നടന്നു  ക്ഷീണിച്ച ഞങ്ങൾക്ക് ചെന്നിരിക്കാൻ  അവിചാരിതമായി കിട്ടിയ ഒരു ഫ്രീ അവറിന്റെ കഥ പറയാം.

ക്ലാസ്സിന്റെ ഒത്തനടുക്ക്
തിരക്കുകളോടെ കയറി ഇരുന്ന്
മിസ്സ് എന്നെ നീട്ടി വിളിച്ച്
ഞാൻ ഈയിടെ പറഞ്ഞ
മൂവി റിവ്യൂ മുഴുവിപ്പിക്കാൻ ആവിശപ്പെട്ടു.

സെമസ്റ്റർ ഫീസ്സ് എണ്ണി തിട്ടപ്പെടുത്താൻ പാടുപെടുന്ന മിസ്സിനോട് എന്നോ ഒരിക്കൽ
കണ്ട ഒരു സിനിമയേക്കുറിച്ച് സൂചിപ്പിച്ചിരിന്നു.

ബയോപിക് ആണ്,
ആനന്ദ്കുമാർ,ഗണിതത്തിൽ വിദ്വാൻ..  സാധാരണ കുടുംബത്തിൽ നിന്നും പഠിച്ചു കംബ്രിഡ്ജിൽ ഉന്നതവിദ്യാഭ്യാസം ചെയ്യാൻ  പണമില്ലാത്തതുകൊണ്ട് അടുത്തുള്ള കോച്ചിംഗ് ഇന്സ്ടിട്യൂട്ടിൽ അധ്യാപകനായി ജോലി ആരംഭിക്കുന്നു. 

കഥയുടെ ഓരോ നാഴികയിലൂടെ കടന്നു പോയിട്ടും മിസ്സിൻ തന്റെ കൈയിലേ ഫീസ്സിൽ നിന്ന് കണ്ണ് എടുക്കാൻ ആവുന്നില്ല, എന്നാൽ കഥ കേൾക്കണം താനും.

കഥിയിലേതെന്നപോലെയാണ്  മിസ്സിന്റെ സാഹചര്യവുമെന്ന് എനിക്ക് തോന്നി

വിദ്യ പവിത്രമായിരിക്കണന്താനും എന്നാൽ എണ്ണ മൊട്ടു തെറ്റാതെ ലാഭവും  കിട്ടണം.

നീളൻ വരാന്തയിൽ ഫീസ്സ് കെട്ടാതെ ചുറ്റി തിരിയുന്ന ഒരു കുട്ടിയെ വിളിക്കാൻ ആളെ വിട്ടതിനു ശേഷം
മിസ്സ് വീണ്ടും കഥയിലേക്ക് വന്നു.

 നീ ബാക്കി പറ..

പിന്നീടുള്ള അദ്ദേഹത്തിന്റെ  ജീവിതം  സാമ്പത്തികമായി വളരെയധികം മെച്ചപ്പെടുന്നു...
IIT  യിലേക്ക് പ്രവേശനം ലഭിക്കാനുള്ള JAM എൻ‌ട്രൻസ് പരീക്ഷയിൽ പാസ്സാകുക എന്ന ലക്ഷ്യത്തോടെ മാതാപിതാക്കൾ കുട്ടികളെ വൻ തുക കൊടുത്തുകൊണ്ട് കോച്ചിങ് ഇന്സ്ടിട്യൂട്ടിൽ അയക്കുന്നു...
കൊള്ള ലാഭത്തിനു വേണ്ടി ഇൻസ്റ്റിറ്റ്യൂട്ടുകാർ വിദ്യാഭാസത്തെ കച്ചവടമാകുന്നു...

ഇവിടം എത്തുമ്പോൾ മിസ്സ് പ്രതികരിക്കും എന്ന് ഞാൻ കരുതി പക്ഷേ വളരേ
വിചിത്രമായ രീതിയിൽ
അറസ്റ്റ് ചെയ്യാൻ വിധിക്കപ്പെട്ട പയ്യനോട്
ആക്രോശിക്കാൻ മുതിരുകയാണ് അവർ ചെയ്തത്. എന്റെ കഥയുടെ ഫലം ആ പാവം പയ്യൻ ഏറ്റു വാങ്ങേണ്ടി വരുമോ എന്ന തോന്നലിൽ
ഞാൻ പതിയെ
പരിപാടി അവസാനിപ്പിച്ച് ബഞ്ചിനരികിലേക്ക് നീങ്ങാൻ തുടങ്ങി.

പക്ഷേ   മിസ്സ് എന്നെ പറഞ്ഞയക്കാതെ നിർത്തി.

നമ്മുക്കാ കഥ തീർത്തിട്ട് പോകാം..

പിന്നിട് ആ കഥയുടെ സാഹചര്യം ഏതാണ്ട് ആ ആക്രോശിക്കപ്പെട്ട കുട്ടിയുടേത് പോലെ സമാനമായിരിന്നു.

പാവപെട്ട കഴിവുള്ള കുട്ടികൾക്കാകട്ടെ ഇതുപോലുള്ള കോച്ചിംഗ് ഇന്സ്ടിട്യൂട്ടിൽ പോയി പഠിക്കാൻ സാധ്യമല്ല എന്നു ഒരവസരത്തിൽ അദ്ദേഹം മനസിലാകുന്നു..

അദ്ദേഹം പഠിപ്പിച്ചിരുന്ന ഇന്സ്ടിട്യൂട്ടിൽ നിന്നും പിന്മാറി കൊണ്ട് പാവപെട്ട നിർധനരായ കുട്ടികൾക്ക് സൗജന്യമായി കോച്ചിംഗ് കൊടുക്കുവാൻ തീരുമാനമെടുക്കുന്നു.. അദ്ദേഹത്തിന്റെ കീഴിൽ വിദ്യാഭ്യാസം നേടിയ 30 കുട്ടികളിൽ 30 പേരും JAM ഇൽ ചരിത്ര വിജയം നേടുകയാണ്‌ പിന്നീടുണ്ടായത് !
       
 കഥ ആകെയും പറഞ്ഞിട്ടും മിസ്സ് ഒന്നും പറഞ്ഞില്ല ഒരു മൗനം മാത്രം.
നേർത്ത മൗനത്തിനൊടുവിൽ
എന്നിൽ എന്നപ്പോലെ ആനന്ദ് കുമാർ അവരിലും സ്വാദീനം ചലുത്തിയിരിക്കാം എന്ന് ഞാൻ ഓർത്തു.
         
ആ ഇനി തന്നോളു
എന്ത് 🤔🤔🤔
മിസ്സിന്റെ എട്ടും പൊട്ടും തിരിയാത്ത ചോദ്യം!!!!!! എന്റെ ഉറ്റ സുഹൃത്തിനോടാണ് ചോദ്യം..

പല വട്ടം കേട്ടതു കൊണ്ട് അവൻ  ഒട്ടും അമാന്തിക്കാതെ ഫീ സെടുത്തുകൊടുത്തു.

അന്നാദ്യം കേളേജിലേക്ക് വന്നപ്പഴും ഞാൻ ഓർക്കുന്നു വളരേ വിനയകുലശയായി അവന്റെ  വീടും സാഹചര്യവും എല്ലാം അറിഞ്ഞ് ആ പ്രത്യക സ്നേഹ കാഴ്ച്ചകൾക്ക് ഒടുവിൽ ഫീസ്സ് കിട്ടിയതിനു ശേഷമാണ് അവന്റെ  അഡ്മിഷൻ ടിക്കറ്റിൽ മാനേജർ  ഒപ്പ് വച്ചത്.

   

ഒരു അധ്യാപകൻ തന്റെ ആവതായ  കഴിവും പരിശ്രമവും  വിദ്യാർഥികൾക്കു വേണ്ടി  നൽകികൊണ്ട് ഒരു അധ്യാപകന്റെ ധർമ്മമെന്തെന്നു കാണിച്ചുതന്ന
ആനന്ദ് കുമാർ എന്ന ആ നല്ല മനുഷ്യനെ
ഒരിക്കലും ഇവിടെ അവതരിപ്പക്കല്ലായിരിന്നു എന്ന് എനിക്ക് തോന്നിയ നിമിഷം

           
ക്ലാസ്സ് റൂമിലെ ഗാന്ധി പ്രതിമയും, പ്രയർ ഹാളിലെ പരിശുദ്ധ ദൈവവും എല്ലാം ഒരിക്കലെങ്കിലും ഇവരിൽ  പ്രത്യക്ഷപ്പെട്ടിരുന്നങ്കിൽ

എന്ന പ്രത്യാശയോടെ

2010 ഇൽ S.Ramanujan അവാർഡ് ലഭിക്കാനിടിയായ ഒരു നല്ല ചിത്രം ഞാൻ നിങ്ങളെ പരിയപ്പെടുത്തുന്നു..........

കൈയടികൾ ഒന്നും കൂടാതെ എങ്ങനെ ഫീസ്സടക്കും എന്നാകുലരായ ഒരു പറ്റം വിദ്യാർഥികൾക്കിടയിൽ

സ്വപ്നത്തിൽ മാത്രമായി ഒരു ആനന്ദ് കുമാറിനെ വരച്ചിട്ട്

ഞാനാദ്യമായി മുഖം താഴ്ത്തി ബഞ്ചിലേക്കിരിന്നു ,,,,,,,,

.. ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇന്നു നമ്മുടെ വിദ്യാഭ്യാസരംഗം ഒരു വലിയ ബിസിനസ്‌ കേന്ദ്രമായി മാറുമ്പോൾ പാവപെട്ട കഴിവുള്ള കുട്ടികളുടെ സ്വപ്നം അല്ലെങ്കിൽ  പ്രതീക്ഷയാണ് ആനന്ദ് കുമാർ...
ഇവരല്ലേ ദൈവം,...

"ആചാര്യൻ പാദ പാദത്തെ
പാദം ശിഷ്യ സ്വമേധയാ
പാദം സബ്രഹ്മ ചാരിതോ
പാദം പിന്നെ കാലക്രെമേണജ !!

അഭിപ്രായങ്ങള്‍

  1. മനുഷ്യനായാൽ പോരാ.. മനുഷ്യത്വം ഉള്ളവനാവണം
    മഹാത്മാഗാന്ധി

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യനായാൽ പോര..
    മനുഷ്യത്വം ഉണ്ടാവണം..
    മഹാത്മാഗാന്ധി

    മറുപടിഇല്ലാതാക്കൂ
  3. ഡിഗ്രി കഴിഞ്ഞു തുടർ പഠനത്തിന് പൈസക്ക് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുബോൾ ആണ് അടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ സ്വപ്നമായ അദ്ധ്യാപന ജോലി കിട്ടിയത്. കുട്ടികളിൽ നിന്നും കിട്ടുന്ന ഫീസ് ആയിരുന്നു എന്റെ ശമ്പളം. ഓരോ മാസം കിട്ടുന്ന ശമ്പളവും കൂട്ടി വെച്ചിട്ടായിരുന്നു ഞാൻ എന്റെ സ്വപ്നത്തിന് ഭക്ഷണം നൽകിയത്.

    മറുപടിഇല്ലാതാക്കൂ
  4. മനുഷ്യൻ ആയാൽ പോരാ...
    മനുഷ്യത്വമുള്ളവൻ ആവണം...
    മഹാത്മാഗാന്ധി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും