ക്ലാസ് അദ്ധ്യാപകൻ ഗോപാലൻ സാറും എൻ്റെ വേണുവും...!


ഗോപാലൻ സാറും
എൻ്റെ വേണുവും


ചിത്രത്തിൽ കാണുന്ന പക്ഷിയെ ഹൃദയത്തിൽ ആവോളം ആസ്വദിച്ചു... മറവിയുടെ മറാപ്പിൽ നിഷേപിച്ചവരാണു ഞാനും നിങ്ങളും.... ഓർമ്മകളെ തലോടി  അദ്ധ്യാപകനും സഹപാഠികളും ....


 വിസ്മൃതിയെ അതിജീവിച്ചു ചിലർ..
ഊന്നു വടിയുടെ സഹായത്തോടെ എത്തുന്ന മോഹൻ.. മനോഹരമായി ചിത്രം വരക്കുന്ന രാധാകൃഷ്ണൻ... മറ്റൊരു രാധാകൃഷ്ണൻ ഉമ്മാകുന്നിൽ നിന്നും വരുന്നത്.. പിന്നെ എന്റെ പ്രിയപ്പെട്ട വേണു തുടങ്ങി പലരും... ഇനി ഒരിക്കലും തമ്മിൽ സംസാരിച്ചിട്ടില്ലാത്ത ശ്രീ ദേവി... ഷാജി മോൾ... ഗിരിജ... സുഹറ... തുടങ്ങിയ മനസ്സിൽ മായാതെ നില്ക്കുന്നവർ...
ഇതിൽ വേണു എൻ്റെ നൊമ്പരങ്ങളിൽ എന്നും നിഴൽ പോലെ പിന്തുടർന്നു...
നിരന്തരം അന്വേഷണങ്ങളിലൂടെ വേണുവിനെ 1998 ചിങ്ങമാസത്തിലെ തിരുവോണ നാളിൽ അവൻ്റെ ഗ്രഹ സന്ദർശനം നടത്തി ഞെട്ടിച്ച ഞാൻ അവനെ കണ്ടെത്തി... കാട്ടിക്കുന്നിലേക്ക് പോകാം... പരന്നുകിടക്കുന്ന മുടിയുള്ള വേണു...
വേണുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടർന്നുകൊണ്ടിരുന്നു... ഏറിയാൽ അഞ്ച് മാസത്തെ പരിചയം...
കണ്ടെത്തുമ്പോൾ വേണു ഗ്രഹനാഥനാണ്... അച്ഛനാണ്... ഭർത്താവാണ്.. വേണുവിലേക്ക് കടക്കുന്നതിനു മുന്നേ പ്രിയപ്പെട്ട ഞങ്ങളുടെ ഗോപാലൻ സാറിനെ കാണാം... വിശേഷങ്ങൾ പങ്കിടാം...
 കറുത്ത മുത്ത്... സുന്ദരൻ... സുസ്മേര വദനൻ....
കാർവർണൻ്റെ തിളങ്ങുന്ന കൃഷ്ണമണിയുടെ പ്രകാശത്തിനു പ്രഭാതസൂര്യൻ്റെ തിളക്കം.. 
ഞങ്ങളുടെ ഒരുപിടി സാറന്മാർക്കൊന്നും പേരിടാൻ മറന്നതാണോ...?
പേരില്ലെങ്കിൾ അവർക്ക് കുട്ടികൾ ഒരു പേരിട്ടു...
പാട്ട് സാർ തയ്യൽ സാർ ഡ്രിൽ സാർ അറബി സർ ഇവർക്ക്  പേരില്ലായിരുന്നു...!!
ഗോപാലൻ സാർ ഒരിക്കലും കുട്ടികളെ ശകാരിച്ചു കണ്ടിട്ടില്ല...
നല്ല സ്നേഹം...
സ്കൂളിൽ കന്യാകുമാരി എസ്കർഷൻ അനൗൺസ് ചെയ്തു... ക്ലാസിൽ നിന്നും ആരുമില്ല പോകാൻ... സാർ എന്നെ പ്രോത്സാഹിപ്പിച്ചൂ...
ഞാൻ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ മെനഞ്ഞു... എക്സ്കർഷൻ... അതുമാത്രം ആയിരുന്നു എൻ്റെ മുന്നിൽ... മറ്റൊന്നും കാണാൻ കഴിയുന്നില്ല...
ആദ്യം പതിവ് പോലെ മൂത്ത സഹോദരിയോടവതരിപ്പിച്ചു...!
പിന്നീട് ഉമ്മയോട്
അവരുടെ മൗനം പ്രതീക്ഷയുടെ മുകുരം തളിരുകളായി...!
തളിരിട്ട കിനാവുകളുമായി കിഞ്ഞാരം ചൊല്ലി പത്രം വായിക്കുന്ന ബാപ്പയെ ചേർന്ന് നിന്നു.. ആ മൃതുല തോളിൽ തൊട്ടു താഴോട്ടു  തടവി കൊണ്ട് ഞാൻ.... ഗോപാലൻ സാർ ബാപ്പയോടു ചോതിക്കാൻ പറഞ്ഞു... അത്രയും പറഞ്ഞു... ബാപ്പയുടെ തോളിൽ ഒരു മുത്തമിട്ടു...!!
ബാപ്പ വലതു കൈ കൊണ്ട് ചേർത്ത് പിടിച്ചു...!
എന്താണ് മകനെ എന്ന് ചോദിച്ചു കൊണ്ട് തലയിൽ മുടിയിഴകളിൽ കൈകൾ സഞ്ചരിച്ചപ്പോൾ ധൈര്യം ചോരാതെ പറഞ്ഞു കന്യാകുമാരി "പിക്നിക്"
ബാപ്പ എന്നെ ചേർത്തുപിടിച്ചു... മോനെ കുറച്ചു വലുതാവട്ടെ മാത്രമല്ല മോൻ ദൂരെ യാത്രയിൽ ഒരുപ്രാവശ്യം ഒമിറ്റ് ചെയ്തത് ഓർമ്മപ്പെടുത്തി... എൻ്റെ സ്വപ്നചിറകുകൾ ഒടിഞ്ഞു...!
തേങ്ങലോടെ, ഉമ്മയുടെ അടുത്ത് മടിയിൽ ചാരിനിന്നു... തലയിൽ തലോടി ഉമ്മ പറഞ്ഞു മോൻ ചെറുതല്ലേ അതാണ് ബാപ്പ സമ്മതിക്കാത്തെ... അപ്പോൾ എൻ്റെ മനസ്സിൽ ഗോപാലൻ സാറിൻ്റെ മുഖം ആയിരുന്നു...! സാറിനോട് പറഞ്ഞപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു... പിക്നിക് കഴിഞ്ഞു എത്തിയ സാർ പറഞ്ഞു ലാസ്റ്റ് പീരീട് കഴിഞ്ഞു സ്റ്റാഫ് റൂമിൽ വന്ന് എന്നെ കണ്ടേപോകാവു...!!
ഞാൻ ചെന്നപ്പോൾ  ഒരു കുഞ്ഞു പൊതിയുമായി പുറത്ത് നില്ക്കുന്നു... ഇത് കന്യാകുമാരി മണ്ണും കക്കയും  ശംഖുമാണ്... ഞാൻ അബ്ദുൽ ഖാദറിനായി വാങ്ങിയതാണ്...
എൻ്റെ മനസ്സിൽ പൂത്തുലഞ്ഞ ആമോദം ഇന്നും പരിമളം പരത്തുന്നു....!!
ആ വർണാഭമായ മണൽ തരികളും ശംഖുകൾ കക്കകൾ ശംഖിൽ രൂപം ചെയ്ത തത്ത ഞാൻ വർഷങ്ങളോളം സൂഷിച്ചിരുന്നു.. "ഓർമ്മകളിൽ മധുരം"

എൻ്റെ വേണുവിനെ തിരഞ്ഞ വർഷങ്ങല്ക്ക്  അഞ്ചാം ക്ലാസുമുതൽ പഴക്കം ഉണ്ട്... വേണുവിനെ അറിയണം... അവൻ അഞ്ചാം ക്ലാസിൽ ആണ് ടിസി വാങ്ങി ഞങ്ങളുടെ സ്കൂളിൽ എത്തിയത്... ’ഒരിക്കൽ പറഞ്ഞ ഓർമ്മ..' "കാട്ടിക്കുന്നിലാണ് വീട്" അതാണ് കണ്ടെത്തൻ വഴി ഒരിക്കിയതും.. പൊക്കം കുറഞ്ഞ വേണു... മുടികൾ എല്ലാ വശത്തേക്കും പരത്തി ചീവിയ വേണു...  മുട്ടോളം ഇറങ്ങിയ നിക്കർ കള്ളി ഷർട്ട് തലയിൽ  റബർ ബാൻഡ്... അതു തന്നെയാണ് പുസ്തകം ഒതുക്കി നിർത്തുന്ന കറുത്ത റബർ ബാൻഡ്...
ഒരുമണിക്ക് ബെല്ലടിച്ചാൽ വീട്ടിലേക്ക് ഒറ്റപ്പറക്കൾ... പുസ്തകം ആരും എടുക്കില്ല എന്ന വിശ്വാസം... റബർ ബാൻഡ് സുരക്ഷിതമായി തലയിൽ ഉണ്ടാവും...!
ഒരിക്കൽ  അമ്മിണി അമ്മ ടീച്ചർ അവധി ആയിരുന്ന ദിവസം പകരം എത്തിയ സാർ എല്ലാവരോടും ചോദിച്ചു... വലുതാകുമ്പോൽ ആരാവണം? എന്ന ചോദ്യത്തിനു വേണു പറഞ്ഞ മറുപടി മതി, ആ നിഷ്കളങ്കമായ മനസിനെ തൊട്ടറിയാൻ....
അഞ്ഞൂറ് രൂപ ഉണ്ടാക്കി ഒരു മാടക്കട ഇടണം...! വലിയമോഹങ്ങൾ ഇല്ലാത്ത കുഞ്ഞു വേണു എങ്ങനെ എൻ്റെ ആത്മഹൃദയം ആയെന്നറിയില്ല... ഞങ്ങൾ രണ്ടുപേരും ഉച്ച ഊണിനു അവരവരുടെ വീട്ടിൽ പോകും ... വേണുവിൻ്റെ വീട്ടിലേക്കു തലയിൽ റബർ ബാൻഡ് ഇട്ട് ഒറ്റ ഓട്ടം... ഊണും കഴിഞ്ഞു തിരിച്ചു എൻ്റെ വീട്ടിൽ വന്ന് എന്നെയും കൂട്ടിയാണ് വേണു സ്ക്കൂളിലേക്ക് മടങ്ങുന്നത്... ഒരു വെള്ളിയാഴ്ച ഞാൻ വേണുവിൻ്റെ  വീട്ടിൽ പോകുവാൻ തീരുമാനിച്ചു... ഞാനും കൂടെ പോയി... കൃഷ്ണക്ഷേത്രത്തിന്റെ മതിൽ തീരുന്നിടത്ത്.... വലത്തോട്ടുള്ള വഴിയിലൂടെ നടന്നാൽ ഒരു തോടിനോട് ചേർന്ന ചെറിയ കുടിൽ... അവിടെ ഒരു വന്ദ്യ വയോധിക മാത്രം... ഊണ് ശരിയാക്കി 
 വെച്ചിരിക്കുന്നു .. ഞാൻ അടുക്കളയുടെ പിന്നിൽ നിന്നും അവൻ്റെ ആഹാര രീതി ശ്രദ്ധിച്ചു... വാഴ ഇല നിലത്ത് വിരിച്ചു... ഊണ് വിളമ്പി അവൻ കഴിച്ചു... ഒരു പിച്ചള ഗ്ലാസിൽ വെള്ളം എടുത്ത് ഗ്ലാസ്‌ ചുണ്ടിൽ സ്പർശിക്കാതെ കുടിച്ചു... എനിക്ക് അത്ഭുതം തോന്നി... ഭക്ഷണം കഴിച്ച ഭാഗത്ത് അല്പം ചാണകം മെഴുകി ശുദ്ധിവരുത്തി... അപ്പോൾ ഞാൻ  കൗതുകം തോന്നി ഒരു ഗ്ലാസ് വെള്ളം ചോദിച്ചു... വെള്ളം തന്നു... ചുണ്ടിൽ മുട്ടിക്കരുതെന്ന ഉപദേശവും... ഞാൻ വെള്ളം സാധാരണ പോലെ കുടിക്കാൻ ചുണ്ടിൽ ചേർത്ത് എത്തിയപ്പോൾ അതാ വേണു ഗ്ലാസിൽ പിടുത്തം വീണു... അന്നാ നിൻ്റെ വെള്ളം വേണ്ട എന്നുപറഞ്ഞു ഞാൻ പിണങ്ങി...  അല്പനേരത്തെ പിണക്കം... ആ കാലത്താണ് അദ്ധ്യാപകർ  പണിമുടക്കിയത്.. സ്ക്കൂൾ ഒരു മാസത്തിൽ കൂടുതൽ പണിമുടക്ക് സമരത്തിൽ  അടച്ചു... അതിനു ശേഷം തിരികെ ക്ലാസ് തുടങ്ങി... വേണു മാത്രം വന്നില്ല.... അവിടെ തുടങ്ങിയ അന്വേഷണം 1998ൽ ഫലം കണ്ടു....  തിരുവോണ നാളിൽ വേണുവിൻ്റെ വീട്ടിൽ ഞാൻ എത്തി... ആദ്യം ഞാൻ ആരാണെന്ന് പറഞ്ഞില്ല... അവൻ സ്കൂളിൽ വരാതിരുന്നതിന് വേണു പറഞ്ഞ മറുപടി ഒന്നും എനിക്ക് തലയിൽ കയറില്ല... ആ സമയം ഈ ലോകത്ത് വേണു എന്ന കൂട്ടുകാരനെ കണ്ടെത്തിയ ഉന്മാദത്തിലായിരുന്നു....!

** ഗോപാലൻ സാറാണെൻ്റെ അട്ടോഗ്രാഫിയുടെ താളിൽ ആദ്യം ഒപ്പ് പതിച്ച്‌  എഴുതി....
Vaikom



"ജീവിതം വിശ്രമിക്കാനുള്ളതല്ല അതിന്റെ അന്ത്യത്തിലാണ് വിശ്രമം"

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും