ഇക്കയും പണിക്കർ സാറും...
ഇക്കയും പണിക്കർ സാറും...
ബ്രപ്മഃ ഗുരു വിഷ്ണു
ഗുരു ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മ
തസ്മയി ശ്രീ ഗുരുവേ
കുടുക്ക പൊട്ടിച്ചു അഞ്ച് പത്ത് ഇരുപത്തയഞ്ചു പൈസ തൊട്ടുകൾ... എണ്ണിതിട്ടപ്പെടുത്തി... പതിനാലു രൂപയുണ്ടായിരുന്നു...
സഞ്ചീവൻ മുതലാളിയുടെ സൈക്കിൾ കടയിൽ കാല് അര മുക്കാൽ ഒന്ന്.. അതായത് ചെറിയ സൈക്കിൾ മുതൽ വലിയ സൈക്കിൾ വരെ മണിക്കൂർ ഇരുപത്തി അഞ്ച് പൈസക്ക് വാടകയ്ക്ക് കിട്ടുമായിരുന്നു...
അങ്ങനെ ഒരു മോഡേൺ കാലത്തെ ഒർമ്മയാണിവിടെ പിറക്കികൂട്ടി വെക്കുന്നത്...
![]() |
| M.Ismail |
എൻ്റെ ബാപ്പയെ സേവിച്ച പ്രിയപുത്രൻ... ബാപ്പയുടെ കയ്യിൽ നിന്നും ഏറ്റവുമധികം അടി വാങ്ങി കൂട്ടിയ പുത്രൻ... ബാപ്പയുടെ ഓരം ചേർന്ന് ഒഴികിയ ഇക്ക.. #എം_ഇസ്മയിൽ
സൈക്കിൾ ഡ്രൈവിങ് പഠിപ്പിക്കാൻ പതിനാലു രൂപയും രെക്കമായി കൈപ്പറ്റിയ ഇക്കാ...
അപകടം കൂടത്തിൽ കൂട്ടി നടന്ന ഇക്ക...
നന്നേ ചെറുപ്പത്തിൽ മണ്ണെണ്ണ വിളക്കിൽ നിന്നും ആളി പിടിച്ച തീ നാളം ധരിച്ചിരുന്ന സിൽക്ക് ഷർട്ട് നക്കിതടച്ചു മാറ്റിയത് നെഞ്ചിലെ ഒരുഭാഗം... ഇത് ചെറുത്...
"മ്മ്ണി ബലിത്" കേട്ടോളിൻ... കുറുന്തറ പുഴയെ മഴയും വെയിലും കൊള്ളാതെ കാക്കുന്ന രണ്ട് പാലങ്ങളാണ് ചന്തപാലം ആറാട്ടുകടവിലെ കലുങ്ക് പാലവും...
വീട്ടിൽ നിന്നും പുറത്ത്... അദ്ദേഹത്തിന്റെ ഊരു ചുറ്റൽ ചടങ്ങിൽ സമർപ്പണം നടത്തുമ്പോൾ... ഒരു സ്കൂട്ടർ കാരൻ...
'ആരാണോ ആവോ'
കലുങ്ക് പാലം മുറിച്ചു കടക്കുമ്പോൾ ഇടിച്ചു തെറിപ്പിച്ചു...
ജനം കൂടി... എന്തങ്കിലും ചെയ്യണോ...? ആശുപത്രിയിൽ പോണോ... ?
'വേണ്ട'
എൻ്റെ ഉമ്മായെ കണ്ടാൽ മതി എന്നു പറഞ്ഞു വീട്ടിലേക്ക് ഒറ്റ ഓട്ടം...
വീടെത്തി എത്തീല്ല ഒറ്റ വീഴ്ച... പിന്നെ ചർദ്ദിൽ...
ജീപ്പിൽ കയറ്റി ഡോക്ടർ മാത്യൂ മാണിക്കത്തിനെ കാണിച്ചു... അവിടെ നിന്നും മെഡിക്കൽ കോളേജ്... അബോധാവസ്ഥയിൽ ഒരാഴ്ച... എൻ്റെ ഇക്ക...
ഇനിയും ഉണ്ട് അതിനേക്കാൾ വലുതാണോയെന്ന് നോക്കൂ...
വീട്ടിൽ സാധനങ്ങൾ പലചരക്ക് വാങ്ങുന്നത് എൻ്റെ ഇക്കയാണ്...
വീട്ടിലെ സൈക്കിൾ അദ്ദേഹത്തിന്റെ മൈയിൽ വാഹനമാണ്...
വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നു... എമർജൻസി സർവീസ് ഇക്കയ്ക്കാണ്... ദൗത്യം ഏറ്റെടുത്തു മൈയിൽ വാഹനം ചന്ത ലക്ഷ്യാമാക്കി പറന്നു...
ഒരിക്കൽ പോലും സഞ്ചീവൻ മുതലാളിയുടെ സ്വപ്ന തുല്യമായ അര സൈക്കിൾ എടുത്ത് എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചില്ല...
പിന്നയോ വീട്ടിലെ വലിയ സൈക്കിൾ എൻ്റെ ഗുരു വാഹനത്തിന്റെ കാർമികത്വം വഹിച്ചു....
ഇക്ക എൻ്റെ സ്വപ്നയാത്രയുടെ സാക്ഷാല്ക്കാര പൂജ നടത്തി
ഏഴുനാൾ കഴിഞ്ഞാണ് അടുത്ത ക്ലാസ്...
ഇനി രണ്ട് നാൾ കഴിഞ്ഞാൽ അടുത്ത ട്രൈയിനിങ്ങ് ദിവസം എത്തും...!
ട്രൈനിങ്ങ് സമയം വിശ്രമം ഉല്പടെ 45 മിനിറ്റാണ്...! ആഴ്ചയിൽ ഒരുദിവസം...!
അത്യാവശ്യം സാധനങ്ങൾ വാങ്ങി ചന്ത ഇറക്കത്തിലൂടെ മയിൽപ്പീലി വിരിച്ച് ചന്തപാലം കഴിഞ്ഞു ഇറക്കത്തിലൂടെ ഇക്ക പാഞ്ഞു വരുമ്പോൾ... ഒരാൾ കണ്ടൻ പൂച്ച പോലെ വിലങ്ങം ചാടി..
മെഡിക്കൽ കോളേജിലെ കിടക്കയിൽ ആണെന്ന വിവരം ബോധ്യപ്പെടാൻ ദിവസങ്ങൾ എടുത്തു...
എൻ്റെ സൈക്കിൾ
ബാലൻസിങ്ങ് മുടങ്ങി...!
അതിനിടെ സഞ്ജീവൻ മുതലളി മറ്റൊരു സ്ത്രീ ലാവണ്യത്തിൽ അനുരാഗരുക്തനായി...
ചാപല്യം ആയിരുന്നില്ല... ചിമ്മിനി മുതൽ അരിക്കലാംമ്പ് വരെയുള്ള മക്കളേയും ഭാര്യയെയും അച്ഛൻ മുതലാളിയുടെ ചുവരുകളിൽ ചാരിനിർത്തി മണവാട്ടിയുമായി ഹിന്ദിയും മറാത്തിയും തുളുവും മലയാളവും പുണർന്നു മൂംമ്പെ (ബോംബെ) ഒരു സുഖവാസം... നാലക്ക സംഖ്യകൾ സംമ്പാതിച്ചു... പെട്രോമാക്സും തൂക്കി തിരികെ വന്നു...
മക്കല്ക്ക് അച്ഛൻ വേണം...
ഭാര്യ കൂടെ ഉള്ള ശിഷ്ടം ഇല്ലാതെ സ്വീകരിച്ചു..
.അവർക്ക് പുതിയ തണൽ സഞ്ജീവൻ വിരിച്ച് കൊടുത്തു... രണ്ടുകുടുമ്പം സന്തുഷ്ടം...
മുതലാളി പൂർവ്വാധികം ഭംഗിയായി ഒരു സൈക്കിൾ ഷോപ്പ് ആരംഭിച്ചു...!
തുടക്കം "മഹാബംബർ" പ്രഖ്യാപിച്ചു... പതിനഞ്ചു ദിവസത്തിനുള്ളിൽ ഏറ്റവുമധികം പ്രാവശ്യം സൈക്കിൾ വാടകയ്ക്ക് എടുക്കുന്ന പത്തു പേരിൽ തിരഞ്ഞെടുക്കുന്ന ഒരാല്ക്ക് ഇരുപത്തി അഞ്ച് പൈസ സംമ്മാനം...
ബാപ്പയുടെ ഒരു സുഹൃത്ത് റിട്ടേഡ് പോലീസ്... മുവ്വാറ്റുപുഴയിൽ നിന്നും ഇടക്കിടെ വരും... രുദ്രാക്ഷമാല... ഭസമം വരച്ച നെറ്റിയിൽ ചുവന്ന ഗോപി വരച്ച് സുഹൃത്ത്... ജോത്സ്യവും കല്ല്യാണ ബ്രോക്കർ പണിയും കൂടെ മേമ്പൊടി... ഇക്കയെ കണ്ട ഉടനെ ഒരു ലക്ഷം രൂപ സമ്മാനം തുകയുള്ള കേരള ഗവൺമെന്റ് ലോട്ടറി ടിക്കറ്റ് ഇക്കയ്ക്ക് ഡയറി തുറന്ന് എടുത്തു കൊടുത്തു...
സൂഷിച്ചു വെക്കുവാൻ ഒരു ഉപദേശം കൊടുത്തു...!
മൂന്നു നാൾ കഴിഞ്ഞു സഞ്ചീവൻ മുതലാളിയുടെ കടയിൽ ഒരു ബോർഡ്... ഇസ്മായിൽ കൊച്ചെമ്മേയ്ക്ക് ബംബർ സമ്മാനം ഇരുപത്തി അഞ്ച് പൈസ അടിച്ചിരിക്കുന്നു...!!
പാവം പോലീസ് സ്വാമി കണ്ട സൗഭാഗ്യം സഞ്ചീവൻ മുതലാളിയുടെ പഞ്ചാര പല്ലുമിഠായിയായി...!!
#ഓണം
ഓണം എന്നു പറഞ്ഞാൽ ഇന്നത്തെ ഓണം അല്ല...
ഒരു തർക്കവുമില്ല... മഹാബലി തന്നെയാണ് ഹീറോ...
ഓണാഘോഷം ഒരു ഒരുക്കം തന്നെയാണ്... ഒന്നൊന്നര ഒരുക്കം....
എൻ്റെ പ്രിയ അദ്ധ്യാപകൻ എന്നു പറഞ്ഞാൽ അങ്ങനെ ഒറ്റയ്ക്ക് വിട്ടൂതരില്ല ജേഷ്ടന്മാർ...
പണിക്കർ സാർ അവർക്കും ഗുരുനാഥൻ തന്നെയാണ്...
അദ്ദേഹത്തിനുമുണ്ട്... സൈക്കിൾ... കാലൻകൊട... ആരും കാണാതെ ഒളിപ്പിച്ച മുറുക്കാൻ പൊതി... പിശുക്കില്ലാതെ നോട്ടുകൾ ബോർഡിൽ തന്നെ എഴുതി തരും.. ഗുരുശിഷ്യബന്ധം പൂർണമായ അർത്ഥത്തിൽ നില നിർത്തുന്ന അദ്ധ്യാപകൻ...
ഞങ്ങളുടെ പിതാവ് മണലേൽ മിൽസ് എന്ന പേരിൽ കൊപ്ര മില്ലും ഫ്ലവർ മില്ലും തുടങ്ങി...
ഓണം വന്നാൽ സ്വന്തം തെങ്ങിൽ നിന്നും തേങ്ങ ഇറക്കി പൊതിച്ചു വെട്ടി ഉണക്കി കൊപ്ര ആക്കി ആട്ടിയ വെളിച്ചെണ്ണ തന്നെ വേണം...
പഴയ നായർ തറവാട്ടിൽ ഓണ വിഭവങ്ങൾ ഒരുക്കാൻ...
ഹാ ആ എണ്ണയുടെ മണം... രുചി... ഇന്നത്തെ പെട്രോളിയം മണമല്ല... ഇന്നും നാവിൽ വെള്ളം ഊറും...
ഓണമെക്കെ ആയതിനാൽ മില്ലിലെ ജോലിക്കാരൻ മറവന്തുരുത്തിൽ നിന്നും വരുന്ന സോമൻ ജോലിയും തീർത്തു അക്കര പിടിച്ചു...
അതാവരുന്നു സൈക്കിൾ... ഞങ്ങളുടെ ആദരണീയനായ അദ്യാപകൻ... പണിക്കർ സർ... അള്ളോ... സാർ സോമൻ ചേട്ടൻ പോയി... കൊപ്ര ആട്ടാൻ ആളില്ല...
സാറിന്റെ വിഷാദം കണ്ട ശിഷ്യൻ ഇസ്മായിൽ ചോദിച്ചു ഞാൻ ആട്ടിയാൽ മതിയോ... അറിയാമോ... അറിയാം ഇക്ക മറുപടി കൊടുത്തു... എന്തും വരുട്ടെ എന്നു മനസ്സിൽ കരുതി കാണും... പിണ്ണാക്ക് മറിച്ചും തിരിച്ചും ചക്കിൽ സഹായിച്ചു ഇക്ക ആട്ടികൊണ്ടിരുന്ന ഇരുപത് എച്ചിപ്പി മോട്ടറിനേക്കാൾ ഉച്ചത്തിൽ അലറി കരഞ്ഞു... കൈ ചക്കിൽ ആട്ടി എടുത്തു... മുട്ടിചിറ ആശുപത്രിയിൽ എത്ര ദിവസം എന്നോർമ്മ ഇല്ല...
സാറിന്... പകരം കൊപ്ര ആട്ടി എണ്ണ പിറ്റേന്നു കൊടുത്തു...
എൻ്റെ ഇക്കയുടെ അപകടങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റെടുത്തു... എല്ലാം ഉടയതമ്പുരാനിൽ അറിപ്പിക്കുന്നു....
![]() |
| Vaikom Abdul Khader |



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ