സുഭാഷ് ചന്ദ്രബോസ്

Big Salute ....🇮🇳

കടലോരത്തെ നൂറ്റമ്പത് അടി ഉയരമുള്ള കൊടിമരത്തിൽ ത്രിവർണ പതാക പാറുന്നു . നീലക്കടലോരം പതിഞ്ഞ ശബ്ദത്തിൽ സ്വാതന്ത്ര്യം പാടുന്നു .ചുറ്റും അർദ്ധ വൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ തിരക്കുകളിൽ നിന്നേറെ അകലെയാണ് .പോർട്ട്ബ്ളയറിലെ flag point ന്  പറയാനൊരു കഥയുണ്ട് . ഇന്ത്യ 1947 ആഗസ്റ്റിൽ സ്വതന്ത്രമാവും മുന്നെ 1943 ഡിസംബറിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായി ,നേതാജി സുഭാഷ് ചന്ദ്ര ബോസ്  ത്രിവർണ പതാക ഉയർത്തിയ ഇടമാണിത് .  ആദ്യത്തെ സ്വാതന്ത്ര്യ കൊടിക്കൂറ . INA ആൻഡമാൻ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ചശേഷം നേതാജിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു . നമുക്കു മുന്നെ സ്വതന്ത്രരായ ഇന്ത്യൻ ജനത ആൻഡമാനിൽ നിന്നുള്ളവരാണ് എന്നറിഞ്ഞതിലുള്ള അത്ഭുതം ,കാരണം സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയുടെ മാനുഷീയതയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ കാരാഗൃഹമായിരുന്ന സെല്ലുലാർ ജയിൽ നില്ക്കുന്ന ദ്വീപിൽ തന്നെയാണ് ,സ്വാതന്ത്ര്യത്തിന്റെ ആദ്യകാഹളം മുഴങ്ങിയത് .
പോർട്ട് ബ്ളയറിലെ സ്‌റ്റേഡിയത്തിനും പ്രധാന നിരത്തിനും പാർക്കിനും നേതാജിയുടെ പേരാണെന്നതും എനിക്കേറെ സന്തോഷവും അഭിമാനവും തരുന്നു . സ്വതന്ത്ര ഭാരതത്തിൽ അധികാരത്തിന്റെ ഇടനാഴികളിലൊന്നും കാണാതെ ദുരൂഹമായി മറഞ്ഞു പോയ ഒരു ധീരന്റെ സ്മരണ ദ്വീപ് ഇന്നും നിലനിർത്തുന്നതിൽ തലകുനിക്കുന്നു . flag point ലെ ത്രിവർണ പതാകക്ക് നല്കിയ salute ന് എത്ര മണലിട്ട് ഉരച്ചാലും മാഞ്ഞു പോകാത്ത ചരിത്രത്തിന്റെ പച്ചപ്പുണ്ട് .

 Big Salute To Real Hero....
🌹
(കടപ്പാട്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും