പെസഹാവ്യാഴാഴ്ചയുടെ നൊമ്പരം

കെ.ജെ സോബി

നീരൊഴുക്ക് ഒഴിഞ്ഞ കുറുന്തറ പുഴ... കാർത്യായനി ക്ഷേത്രത്തിലെ ആറാട്ട് വന്ന് നീരാടി പോകുന്ന കടവുകളിൽ ആഫ്രിക്കൻ പായലും ചേറും നിറഞ്ഞ് ഗർവ്വിച്ചു നില്ക്കുന്ന കാഴ്ച ആരേയും വേദനിപ്പിക്കും... കടവിനറിയാം പഴയ സിനിമാ ശബ്ദരേഖ... കതീജ കസവുതട്ടം കടൽ പാലം മുതൽ തുറക്കാത്ത വാതിൽ തുറമുഖം തുലാഭാരം തുടങ്ങിയ പഴയ സിനിമയുടെ തേങ്ങലുകൾ... ഗാനശകലങ്ങളും... ഒരുപാട്  കഥകൾ കാതോടുകാതോരം കേട്ട കടവ്

എണ്ണിതിട്ടപ്പെടുത്തലിൻ്റെ അവസാന മാസം... മാർച്ച് മുപ്പത്തിയൊന്ന്....

കെജെ സോബി കോൺഗ്രസ് നേതാവ്... സായം സന്ധ്യ.... നേരത്തെതന്നെ വലയങ്ങൾ
ഭേദിച്ച് ... വീട്ടിലേക്ക് ഒഴുകി.. ഇന്ന് പെസഹാ വ്യാഴാഴ്ചയാണ്... അപ്പൻ്റെ മൂത്ത ജേഷ്ടൻ്റെ വീട്ടിൽ ആണ് ഒടുവിലത്തെ അത്താഴം...

 കൃസ്തുവിൻ്റെ ഒടിവീലത്തെ അത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് "പെസഹ പാലിൽ" മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു...

സോബിയുടെ അന്നത്തെ യാത്ര പാക്കപ്പലിൽ പായവലിച്ചുകെട്ടും പോലെ ചുളുങ്ങാത്ത ഖാദി മുണ്ടിന്റെ അറ്റം പിടിച്ച് കുനിയാതെ ഒരുയാത്രയാണ്... ആ ഒഴുക്ക് നില്ക്കുന്നത് ലക്ഷ്യസ്ഥാനം കാണണം...

എന്നാൽ അന്ന്‌ പാക്കപ്പൾ തിരികെ ഒഴുകി എൻ്റ ചില്ലയിൽ പറന്നെത്തി... പൂവ്വം പഴം റൊട്ടി അവസാന അത്താഴം വീതവുമായി എത്തിയതാണ്... അമ്മച്ചി കൊടുത്തു വിട്ടതാണ്...

കുറച്ചു സമയം വീട്ടിൽ തന്നെ സംസാരിച്ചിരുന്നു... അവിടെ നിന്നും മുപ്പതു മീറ്റർ ദൂരം കാണും ... അവിടെയാണ് ആറാട്ട് കടവ്... കടവിനെ അഭിമുഖീകരിക്കുന്നത് ഡോക്ടർ ബാലൻ പിള്ളയുടെ വീടാണ്...
അല്ല... ഇന്ന് സുന്ദരനും സുമുഖനും സഹപ്രവർത്തകർ അസൂയയോടെ കണ്ടിരുന്ന ബുദ്ധി മാനായ പ്രഫസർ ആണിപ്പോൾ അതിന്റെ സർവ്വ സൈനാധിപൻ...
സന്തുഷ്ട കുടുംബം...
സാറിന്റെ വിശേഷ ബുദ്ധി ബുദ്ധിമുട്ടായി അദ്ദേഹത്തിനു തന്നെ ഭവിക്കുന്നു....

ശത്രു സംഹാര ഹോമത്തിൽ നില്ക്കുന്ന ചെറിയ കാര്യം വലുതാക്കിയത് ഉപദേശകരുടെ അഭിപ്രായങ്ങൾമാനിച്ചായിരിക്കും..
 പെസഹാ വ്യാഴാഴ്ച രാത്രി രണ്ട് പോലീസ് കാരെ ഭവനത്തിൽ ഡ്യൂട്ടിക്കിട്ടു...

നാളെ ഏപ്രിൽ ഒന്നാണ്... അത് മുൻ കൂട്ടി മണത്തറിഞ്ഞ പ്രൊഫസർ ബുദ്ധി പൂർവ്വം... ശത്രു ക്കളെ തുരത്താൻ പോലീസ്‌ സഹായം തേടി... പോലീസ്‌ഉള്ളത് അറിയാതെ ആരെക്കയോ അദ്ദേഹത്തിന്റെ മനസ്സിൽ തട്ടുന്ന വിധം കൂവി.... പാ... എന്ന് നീട്ടി ക്കൂ.. എന്ന് കൂവി...

പോലീസ്‌ വെറുതെ ഇരിക്കുമോ...അരെടാ എന്ന അലർച്ചയിൽ പുറകെ വിരട്ടി ഓടിച്ചു...

സാർ ഇനീ അവന്മാർ ഈ വഴിയിൽ വരില്ല എന്നുറപ്പു പറഞ്ഞ്... സമാധാനിപ്പിച്ചു... സ്നേഹപൂർവ്വം സ്ഥലം കാലിയാക്കി...

ഞൻ സോബിയെ യാത്ര ആക്കുവാൻ റോഡിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പ്രഫസറുടെ വീടിനു മുന്നിൽ ജനം... എല്ലാവരും അറിയുന്നവർ...

ഒരു പയ്യൻ്റെ... പോലീസ്‌ വിരട്ടലിൽ വീണു കാലുപൊട്ടി... ആ പയ്യനെ മുന്നിൽ നിർത്തി അരുതാത്ത വാക്കുകൾ കൊണ്ട് ആ കുടുംബം നീറി നില്ക്കുന്ന കാഴ്ച മറക്കാത്ത പെസഹാ വ്യാഴം ആയിമാറി...
ഓരോരുത്തരേയും ഞാനും സോബിയും ചേർന്ന് പിന്തിരിപ്പിച്ചു... സാറിൻ്റെ കുടുംബത്തെ സമാധാനിപ്പിച്ചു...

അതിനു അദ്ദേഹത്തിന്റെ പ്രത്യുപകാരമായി കിട്ടിയത്... വലിയൊരു ഏപ്രിൽ ഫൂളായിരുന്നു...

കോൺഗ്രസ് നേതാവും മുൻമന്ത്രിയും ആയ എം പി ഗോവിന്ദൻ നായർ അദ്ദേഹത്തിന്റെ ബന്ധുവാണ്... ഇദ്ദേഹവുമായി ഞങ്ങല്ക്കും ബന്ധം ഉണ്ടായിരുന്നു...
സോബിയും അബ്ദുൽ ഖാദറും കുറേ ഗുണ്ടകളെ അയച്ചു ചീത്ത വിളിപ്പിച്ചു... തല്ലാൻ വന്നു... അതിനു ശേഷം ഒന്നും അറിയാത്ത മട്ടിൽ വന്ന് അവരെ വിളിച്ചു കൊണ്ടുപോയി...
ഉമ്മൻചാണ്ടിയെ അറിക്കണം...
ഇതാണ് അദ്ദേഹത്തിന്റെ പരാതി...

പ്രഫസർ എന്താണ് മുതലെന്ന് അറിയാവുന്ന മുൻമന്ത്രി ഞങ്ങളെ വിളിപ്പിച്ചു കാര്യം അന്വേഷിച്ചു...

ചിരിച്ചു തള്ളി...
ദൈവമേ... പെസഹാ വ്യാഴാഴ്ച മാർച്ച് മുപ്പൊത്തൊന്നിനു വരല്ലെ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും