വിടരാതെ പോയ റോസാ മൊട്ടിൻ്റെ ഓർമ്മ


വിടരാതെപോയ 
റോസ്സാമൊട്ടിൻ്റെ ഓർമ്മ

മൂന്നോ നാലോ വയസ്സ് പ്രായം... അന്ന് ഞങ്ങൾ താമസിക്കുന്നത് തലയോലപ്പറമ്പ് ചന്തയിൽ നിന്നും പാലാംകടവിൽ പോകുന്ന റോഡിനരികിൽ... എൻ്റെ പിതാവ് എംഏ.മുഹമ്മദിൻ്റെ തറവാട് വീട്ടിൽ... "അറയുംപുരയും"തടിയിൽ പണിതവീടായിരുന്നു...

എൻ്റെ മൂത്തസഹോദരി നട്ടുപിടിപ്പിച്ച റോസാ ചെടിയും... ഇന്നുവരെ മനസ്സിൽ സൂഷിച്ച ഒരു രഹസ്യം... അത് ഇനി രഹസ്യമായി സൂഷിക്കാൻ താല്പര്യമില്ല...

ഓർമ്മയിൽ ഇപ്പോൾ തളിരിട്ടതിനു കാരണം എന്റെ ഭാര്യ ഒരു റോസാപൂ... അതിന്റെ ഇളം തലയോടെ മുറിച്ചു കൊണ്ടുവന്നു...
ഇത് കുഴിച്ചിടാൻ എന്നോടു പറഞ്ഞു... ഞാൻ കളിയാക്കി ചിരിച്ചു... കൂടെ എടീ മണ്ടീ എന്നു നീട്ടി വിളിച്ചു...
ഈ ഇളം തല എവിടെ കിളിർത്തു വരും... ഇതു പിടിക്കുകയില്ല... മൂത്ത കമ്പ് നട്ടാൽ പിടിക്കും... വീണ്ടും ഞാൻ പയ്യെ പറഞ്ഞു... മണ്ടി... അവൾ കേട്ടിട്ടില്ല... ഒന്നു തീരുമാനിച്ചു... അവളുടെ തൃപ്തിപ്പെടുത്താൻ കുഴിച്ചു വെക്കാം... അല്ലെങ്കിൽ എന്തിലും കുറ്റം കണ്ടെത്തി തല്ലുപിടിക്കും... ഒഴിവുള്ള ഒരു ചെടിച്ചട്ടിയിൽ കുഴിച്ചു വച്ചു...
ഫലം കണ്ടു അന്ന് വാങ്ങിയ വറ്റമീൻ പൊരിച്ചതും എൻ്റെ ഉമ്മ വറ്റമീൻ വെക്കുന്നത് വർത്തരച്ചാണ് .... അതിനോട് സമ്യം ഉള്ള രീതിയിൽ കറിവെച്ചു... വിളമ്പി... എൻ്റെ സന്തോഷം പ്രകടിപ്പിച്ചു... ഞാൻ പറഞ്ഞു നീ സുന്ദരിയാണ്... അവൾ പറഞ്ഞു ജ്ജ്  വെറുതെ എന്നെ കളിയാക്കേണ്ട... കുറുമ്പ് കാട്ടി... ഞാൻ ചേർത്ത് പിടിച്ചു...

പിറ്റേദിവസം മുതൽ മഴ നനയുന്ന ചെടിച്ചട്ടിയിൽ "ഓളു" വെള്ളം ഒഴിക്കും...
ഞാൻ ദിവസവും നോക്കും... ഉണങ്ങിതുടങ്ങിയോ എന്നറിയാൻ... മാറ്റമില്ല... ഉണങ്ങിയിട്ടു വേണം മണ്ടീ എന്ന് നീട്ടിവിളിക്കാൻ... ഓള് ദിവസവും വെള്ളം ഒഴിക്കും... കൂടെ പ്രകൃതിയും...തുടർന്നു...

ഒരുദിവസം ഞാൻ അറിഞ്ഞു ഒരനക്കം... ഞാൻ എന്റെ വിരലുകൾ അതിന്റെ മുകളിൽ തഴുകി നോക്കാൻ വെമ്പൽ കൊണ്ടു... നോക്കിയില്ല... പഴയ ഒരു സ്പർശം ഓർമ്മപ്പെടുത്തി... ഞാൻ കൈ പിൻവലിച്ചു...

ദിവസവും നോക്കി ചുവട്ടിൽ നിന്നും രണ്ട് ഇഞ്ച് മുകളിൽ നിന്നും മുള പൊട്ടി തളിരുകൾ വിടരുന്നു...

എൻ്റെ മണ്ടിപ്പെണ്ണിനെ അത്ഭുതം പ്രകടിപ്പിച്ചു നീട്ടി വളിച്ചു... ഈ മനുഷ്യൻ ജോലിചെയ്യാൻ സമ്മതിക്കില്ല എന്നു പറഞ്ഞ് ദേഷ്യത്തിൽ വന്നു... ദേ നീ നോക്കൂ... "എന്തോന്ന്..." നിൻ്റെ റോസ മുളക്കുന്നു... ഇന്നുമുതൽ നീ ഗുരൂ ഞാൻ നിൻ്റെ ശിഷ്യൻ...

അടുക്കളയിൽ പെരുമാറിനിന്ന കയ്യുമായി അവൾ എന്നിലേക്ക് ചാരിനിന്നു... ഞാൻ അലറി എടീ ഞാൻ ഇപ്പോൾ.മാറിയ എൻ്റെ ഖദർ ഷർട്ടിൽ അവളുടെ സ്നേഹവിരലുകൾ....
*************
പൂവണിഞ്ഞ റോസ


ദിവസങ്ങൾ കൊഴിഞ്ഞു...
എൻ്റെ പ്രിയയുട റോസാചെടിയിൽ പരിമളം പരത്തി പനിനീർ പൂവ്..

ഇളം തണ്ടിൽ വിരിഞ്ഞ റോസാപ്പൂ പഴയ ഓർമ്മയിലേക്ക് എന്നേകൂട്ടി കൊണ്ടു പോകുന്നു...

എൻ്റെ മൂത്ത സഹോദരി കുളക്കരയിൽ  ഒരു മൂത്ത റോസാ ചെടിയുടെ കമ്പ് നാട്ടി വെള്ളവും പൂഴിമണ്ണും പകർന്നു... അതൊരു റോസാചെടിയായി... എൻ്റെ പെങ്ങളുടെ ഓമന റോസാ ചെടിയിൽ ഒരു ഓമന മൊട്ടിട്ടു... പെങ്ങല്ക്ക്...  ആകാശപ്പെരുമയും... അല്പം അഹങ്കാരം നിറഞ്ഞ സന്തോഷ വാർത്തയും... റോസയിൽ മൊട്ടിട്ടതു കാണാൻ പ്രസവം കഴിഞ്ഞു കുട്ടിയെ  കാണാൻ എത്തുന്ന ബന്ധുക്കളളെ പോലെ ദർശനം നടത്തി...

ഞാൻ ആ മൊട്ടിനെ സ്പർശിച്ചു... സ്നേഹം പ്രകടിപ്പിച്ചു...

ആ പനനീർ മൊട്ടു എൻ്റെ തലയോടൽ ഇഷ്ടപ്പെടാത്ത പോലെ എൻ്റെ വിരലുകളുടെ രാക്ഷസ സ്പർശം പോലെ അടർന്ന് നിലം പതിച്ചു...
എൻ്റെ കൈകൾ വിറച്ചു..
ചുറ്റുവട്ടം നോക്കി... ആരും കണ്ടിട്ടില്ല... മൊട്ടെടുത്തു റോസച്ചെടിയിൽ ഒരു മുള്ളിൽ തറച്ച് വച്ചു.. അവിടം വിട്ടു അടുത്ത വീടായ ചിറയിൽ പോയി ഒളിച്ചു കളിച്ചു...
തിരികെ വരുമ്പോൾ മൂത്ത ഇക്കയുടെ തലയിൽ കുറ്റം ആരോപിച്ചു മുട്ടൻ വഴക്ക്...
ഓർമ്മകൾ മരിക്കുന്നില്ല...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും