ഔസേപ്പേ നീ കല്ലടുക്ക് ഞാൻ സ്ലോപ്പ് ഒരുക്കാം.."
"ഔസേപ്പേ നീ കല്ലടുക്ക് ഞാൻ സ്ലോപ്പ് ഒരുക്കാം.."
ബലിഷ്ടമായ കരങ്ങൾ... തീഷ്ണമായ കണ്ണുകൾ..
പൗരുഷം നിറഞ്ഞ മാറിടം..
പൂർണമായും നരച്ച കൊമ്പൻ മീശ...
ഒത്ത ഒരു മനുഷ്യൻ..
പണിക്കിറങ്ങുന്നത്... തോർത്ത് മുണ്ട് ഉടുത്ത്...
മുണ്ടിനടിയിൽ തെളിഞ്ഞു നില്ക്കുന്ന കോണകം...
അതാണ്... "മത്തമാപ്പിള..."
ഔസേഫ് വണ്ണം കുറഞ്ഞ ശരീരം... കൈലി മുണ്ട്...
തോളിൽ തോർത്ത്...
മിതഭാഷിണി... ഉച്ചയായാൽ ഒന്നു മോന്തണം... ചന്തയിലെ പാലത്തിന്റെ അടുത്തുള്ള ഷാപ്പിൽ ഹാജർ...
സൗമ്യൻ... ജോലി നിശ്ചയിക്കുന്നത് അദ്ദേഹം തന്നെയാണ്... പുല്ല് ചെത്ത്... വേലികെട്ട്...
വാഴ പിരിച്ചു വെക്കൾ... ചേന കാച്ചിൽ പരിപാലനം..
ഔസേപ്പിനെ കോതകുളം എന്നും മാത്യു മത്തമാപ്പിളയുമാണ്...
അവർ രണ്ടുപേരും ഒന്നിച്ചുള്ള ദിവസം.... കോതകുളത്തിൻ്റെ ജോലി, മത്തമാപ്ളയാണ് തീരുമാനിക്കുന്നത്...
മത്തമാപ്പിള അങ്ങ് ആജ്ഞാപിക്കും...
പഴയ കെട്ടിടം പൊളിച്ച വെട്ടുകല്ല്... മൂത്തുമൂത്തു വിളഞ്ഞ നമ്പർ വൺ കല്ല്... എന്നു പറഞ്ഞാൽ ഒന്നരയടി നീളം... ഒരടി വീതി അരയടി ഘനം...
സൈസ് കല്ലാണ്... ഔസേപ്പേ നീ കല്ലുകൾ അടുക്ക് ഞാൻ സ്ലോപ്പ് അടിക്കാം (നിലം ഒരുക്കാം...)
ചിലപ്പോഴൊക്കെ മുതലാളിയോ വീട്ടുകാരോ അതിൽ നിന്നും രക്ഷപ്പെടാൻ അവസരം കൊടുക്കും ഔസേപ്പേ ആ വിറക് ഒന്ന് കീറി കൊടുക്കൂ.. ആട്ടിൻ കൂട് ഒന്നു വൃത്തിയാക്കൂ...
മുതലാളി ഷെയിച്ചപ്പോൾ കോതകുളം വരവ് ഞായറാഴ്ച മാത്രം ആക്കി... പള്ളിയിൽ ആദ്യ കുർബാന കഴിഞ്ഞ് വരും... പലവക ജോലികൾ ചെയ്യും...
മുതലാളി മരിച്ച ശേഷം മാസത്തിൽ ഒരിക്കൽ വരും..
മുതലാളിയുടെ കുടുംബം കഷ്ടത്തിലാണെന്ന് മനസ്സിലാക്കിയ കോതകുളം മാവേലി വരുന്ന പോലെ വർഷത്തിലാക്കി...
മുതലാളി മരിച്ചു... മത്തമാപ്ളയെ കണ്ടിട്ടേയില്ല...!!!
@ Vaikom Abdul Khader

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ