ചന്തകിണറിലെ ദാഹജലം
ചന്തകിണറിലെദാഹജലം
വേലുത്തമ്പി ദളവ സ്ഥാപിച്ച രണ്ടു ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത... മറ്റൊന്ന് ചങ്ങനാശേരി ചന്തയും...
ആലപ്പുഴ ജില്ലയിൽ ഓച്ചിറ അടുത്ത് കൃഷ്ണപുരം കൊട്ടാരത്തിൽ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച പെട്ടെന്ന് തലയോലപ്പറമ്പ് ചന്തയിലേക്ക് കൂട്ടിക്കൊണ്ടു പോയി...
ബൈക്കിൽ ഒറ്റക്കാണ് എത്തിയത്... നാലുകെട്ട് ഉള്ള
കൃഷ്ണ പുരം കൊട്ടാരം... പുരാവസ്തു വകപ്പിന്റെ കീഴിൽ ആണ് ഈ പാലസ്... ഇരുപത് രൂപ ടിക്കറ്റ് പടിപ്പുരയിൽ നിന്നും എടുത്തു അകത്തു പ്രവേശിച്ചു... തിരുവതാംകൂർ മുദ്രയുള്ള ഒരു അഞ്ചൽ പെട്ടി ഇടക്കാലത്തു അവിടെ സ്ഥാപിച്ചിട്ടുണ്ട്...
കായംകുളം കൊച്ചുണ്ണിയുടെ നാട്ടിൽ...
ചരിത്രപ്രാധാന്യമുള്ള കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ് ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു. കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജന്നലുകൾ എന്നിവ ഉപയോഗിച്ച് കേരളത്തിന്റെ നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

തലയോലപമ്പ് ചന്തകിണറിനു ഈ കൊട്ടാരവുമായി ബന്ധം ഓർമ്മകളുടെ ശീലുകൾ മാത്രം.. പടിപ്പുര കടന്നു ദർശന പടി തുറന്നു പ്രവേശിക്കുമ്പോൾ അടുക്കളയുടെ ഭാഗത്താണ് കിണർ... അടുക്കളയിൽനിന്ന് തുറക്കുന്ന കിളിവാതിലിലൂടെ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം ശേഖരിക്കാനുള്ള സൗകര്യം ആണ് എന്നെ ആകർഷിച്ചത്... എന്റെ കുഞ്ഞുനാളിലെ ഓർമ്മകളിൽ ഇതുപോലെ ഒരു കിണർ എന്റെ ഉമ്മയുടെ വീട്ടിൽ ഉണ്ടായിരുന്നു...
കൃഷ്ണപുരം കൊട്ടാരത്തിലെ കലവറ തുറക്കുന്ന ഓർമ്മകളിലേക്ക് താഴെ യൂ ട്യൂബിൽ ലിങ്ക് കാണുക...!
തലയോലപ്പറമ്പ് ചന്തയിൽ കുരിശുപള്ളിയുടെ സമീപത്തായി ഒരു ചന്ത കിണറുണ്ട്.... അവിടെ ഇന്ന് കിണറിന്റെ മശാനസ്മൃതികൾ മാത്രം...
തലയോലപ്പറമ്പ് ചരിത്രം പഴയ ദാഹജലത്തിന്റെ ഓർമ്മയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു... മൂവ്വാ റ്റുപുഴയാറിന്റെയും കുറുന്തറപുഴയുടെയും പുത്തൻ തോടിന്റെയും കാരവലയങ്ങളാ ൽ കവർന്ന മണവാട്ടിയുടെ നിർ വൃതിയിൽ മയങ്ങുന്നു, ചന്തയെങ്കിലും...! ആലസ്യത്തിൽ ഉണർന്ന്... തൊണ്ട നനക്കാൻ ഇറ്റു ദാഹജലം ഇല്ലായിരുന്നു...
പഴയ ഭരണ ചാതുര്യം പ്രജയുടെ മനം തൊട്ടറിയും... ചങ്കിൽ തന്നെ വിടർന്നു പനിനീർ പൂ പോലെ ഒരു #ചന്തകിണർ തലയോലപ്പറമ്പ് ചന്തയുടെ ചുറ്റുവട്ടത്തുള്ളവർ കുടി വെള്ളത്തിനായി ആശ്രയിക്കുന്നതു ഈ കിണർ ഗർഭം ധരിക്കുന്ന ഉറവയാണ്.. പ്രഭാത കിരണങ്ങൾ നാണത്തോടെ ഭൂമിയുടെ മേനിയിൽ എത്തി നോക്കുമ്പോൾ.... ഈ കിണർ ചുറ്റും മങ്കമാർ ... കിണറ്റിൽ നിന്നും വെള്ളം ശേഖരിച്ച് തലയിലും എളിയിലും താങ്ങി നീങ്ങുന്ന കാഴ്ച ചരിത്രത്താളുകളിൽ ഉറങ്ങുന്നുണ്ട്.....
******************
ഓർമ്മകൾ...
വൈക്കം അബ്ദുൽ ഖാദർ
https://youtu.be/eWLwVEclpG
യൂ ട്യൂബ് ചാനൽ ലിങ്ക്
(M A ViSiON)
******************
ഓർമ്മകൾ...
https://youtu.be/eWLwVEclpG
യൂ ട്യൂബ് ചാനൽ ലിങ്ക്
(M A ViSiON)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ