ഏകെ സോമൻ ഓർമ്മകൾ @വൈക്കം അബ്ദുൽ ഖാദർ
കോട്ടയം ജില്ലയിലെ കോൺഗ്രസ് നിരയിൽ എന്നും വാടാത്ത ഓർമ്മകൾ ആണ് ഏ കെ സോമൻ
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന തലയോലപ്പറമ്പിൻ്റെ പൊൻ നക്ഷത്രം...
തലയോലപ്പറമ്പ് ബോയ്‌സ് ഹൈസ്‌കൂൾ കെ എസ് യു നേതൃത്വത്തിലൂടെ പടർന്നു പന്തലിച്ച നേതാവാണ് #ഏകെ_സോമൻ...
ഏത് പ്രതിസന്ധിയിലും ആ മുഖം മങ്ങാറില്ല...
ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ ബന്ധം പാർട്ടിയുടെ കാര്യം വരുമ്പോൾ മറക്കാൻ പിശുക്ക് കാണിച്ചിട്ടില്ല...
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് പദവിയിൽ ഏകെ യുടെ വഴിത്തിരിവ് ആയിരുന്നു...
ഏകെ സംസ്ഥാന തലങ്ങളിലേക്ക് പരവതാനി വിരിച്ചതു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയിട്ടായിരുന്നു...
വേലുത്തമ്പി ദളവ സ്ഥാപിച്ച തലയോലപ്പറമ്പ് ചന്തയിലെ ചുമട്ടു തൊഴിലാളി യൂണിയൻ അദ്ദേഹത്തിന്റെ നേതൃത്വപ്രഭ മരതകം പോലെ തിളങ്ങാൻ സഹായിച്ചു...
HNL ജനറൽ തൊഴിലാളി യൂണിയൻ മറ്റൊരു തിലകക്കുറിയായിരുന്നു..
നിരവധി യൂണിയനുകൾ നേതൃത്വം കൊടുത്തിരുന്ന ഏകെ യുടെ പ്രചോദനം പിഎസ് ജോൺ എന്ന തൻ്റേടിയായ നേതാവ് ആയിരുന്നു... തലതൊട്ടപ്പനെ പോലെ ആയിരുന്നു ജോൺ സാർ എന്നും... ഏകെ സോമൻ എന്ന സമരനായകന്...
തലയോലപ്പറമ്പിൽ
മർച്ചന്റ് അസോസിയേഷൻ ഇത്രയും ശക്തമായി വളരാൻ കാരണം ഏകെ എന്ന തൊഴിലാളി നേതാവിന്റെ ഇച്ഛാശക്തിക്കുമുമ്പിൽ പലപ്പോഴും അടിപതറിയത് കൊണ്ടാണ്...
(ഏകെയെ ഓർക്കുമ്പോൾ കെ വാസു എന്ന തൊഴിലാളി നേതാവിനെ സ്മരിക്കാതെ ഓർമ്മകൾ കടന്നു പോകില്ല... സ്മരണാഞ്ജലികൾ)
പ്രൈവറ്റ് ബസ് തൊഴിലാളി യുണിയൻ പ്രവർത്തനം ജില്ലകല്ക്ക് അപ്പുറത്തേക്ക് ഏകെയെ വളർത്തി...
തലയോലപ്പറമ്പ് കേന്ദ്ര മായി ടാക്‌സി ഡ്രൈവർ ആൻ്റ് ക്ലീനേഴ്സ് യുണിയൻ അടക്കിവാണിരുന്നത് സോമൻ ആയിരുന്നു...
നിരവധി യൂണിയൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു...
ഞങ്ങൾ ഇടക്കിടെ അടുക്കുകയും അകലുകയും ചെയ്തത് ഞാൻ ഏ കോൺഗ്രസും ഏകെ ഐ കോൺഗ്രസും ആയിരുന്നതു കൊണ്ടായിരുന്നു, സ്വരചേർച്ചക്കുറവിനു കാരണമായത്...
കൂടുതൽ അകലങ്ങളിൽ പോയത് "കൈപ്പത്തി" അലോട്ട് ചെയ്ത സംഭവത്തിൽ... കെജെ സോബിയുടെ താല്പര്യം പരിഗണിച്ച് ഇകെ രാധാകൃഷ്ണന് കൈപ്പത്തി അടയാളം അലോട്ട് ചെയ്തു... മണ്ഡലം പ്രസിഡന്റ് പിടി തോമസ് മാസ്റ്റർ അലോട്ട്മെൻ്റ് എല്ലാം എന്നെ ഏല്പ്പിച്ചിരുന്നു...
പിന്നെ ഇകെ രാധാകൃഷ്ണൻ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതുവരെ നിലപാടിൽ ഉറച്ചു നിന്നു...
ആ മണ്ഡലം കമ്മിറ്റി ഇലക്ഷൻ കഴിഞ്ഞു കെപിസിസി പിരിച്ചു വിട്ടു... അന്ന് കെപിസിസി പ്രസിഡന്റ് ഏകെ ആൻ്റണി ആയിരുന്നു...
പുതിയ കമ്മറ്റിയിൽ പഴയകമ്മറ്റിയിൽ നിന്നും വൈസ് പ്രസിഡന്റ് ആയി ഞാൻ മാത്രം ഉണ്ടായിരുന്നു.. അത് എം പവിത്രൻ, ഏ കെ, കെ വാസു ഒത്തുതീർപ്പ് ആയിരുന്നു...
ബാക്കിയുള്ളവർ ഏകെ..... എൻ എം താഹ സപ്പോർട്ടേഴ്സായിരുന്നു..
ഏകെ സോമൻ്റെ ഓർമ്മകളിലൂടെ മിന്നിമറയുമ്പോൾ... ആ തിളക്കമാർന്ന കണ്ണുകളിൽ കെ എസ് യുവിന്റെ പാറുന്ന ദീപശിഖ ജ്വലിച്ചു നില്ക്കുന്നത് കാണാം...
ഏകെ സോമൻ ഓർമ്മകളിൽ മറക്കാൻ പറ്റാത്ത പല സംഭവങ്ങൾ കടന്നു വരുന്നു...
ജയപ്രകാശ് നാരായണൻ മരിച്ചപ്പോൾ ഇന്ദിരാഗാന്ധി യോടുള്ള അഭിനിവേശം ആയിരിക്കണം അദ്ദേഹത്തിന്റെ ഐഎൻടിയുസി ഓഫീസിൽ വലിയ ഒരു പതാക ഉയർത്തി കെട്ടിയിരുന്നു... അന്ന് എസ് കോൺഗ്രസ് ആയിരുന്ന ഞാൻ.... അനുശോചന യോഗത്തിൽ അതു സൂചിപ്പിച്ചു ഞാൻ സംസാരിച്ചത് ഓർക്കുന്നു... ടിഎ കുര്യൻ ആയിരുന്നു അധ്യക്ഷൻ... ഇന്ദിരാഗാന്ധി ക്കെതിരെ ഏകെ ആൻ്റണി ഉല്പടെ എടുത്ത തീരുമാനം തെറ്റായിരുന്നു എന്നു കാലം തെളിയിച്ചു...
ഇന്ദിരാഗാന്ധിയുടെ ഒന്നാം ചരമ വാർഷിക ആചരണ നോട്ടീസിൽ, ഏകെ യുടെ ഐഎൻടിയുസി... എൻ്റെ പേരിൻ്റെ കൂടെ ബ്രായിക്കറ്റിൽ കെ.എസ്.യു താലൂക്ക് പ്സിഡൻ്റ് എന്ന് അച്ചടിച്ചിരുന്നു... ഞാൻ താലൂക്ക് സെക്രട്ടറി ആയിരുന്നു അന്ന്... അതിനെതിരെ പ്രതിഷേധ സമ്മേളനം തലയോലപ്പറമ്പിൽ നടന്നു... ഞാൻ പ്രസിഡന്റ് അല്ലായെന്ന് പ്രഖ്യാപിച്ചു സംസാരിക്കാൻ KSU ജില്ലാ പ്രസിഡന്റ് ബോബൻ തോപ്പിൽ തുടങ്ങിയവർ എത്തി... അതൊരു പിശക് ആവാനെ വഴിയൊള്ളൂ.. ഏകെക്കോ എനിക്കോ യാതൊരു പങ്കുമില്ല... ആ തെറ്റ് ഞാൻ കണുന്നത്.. അവർ നോട്ടീസ് വിതരണം ചെയ്തശേഷമാണ്..
ഏകെ യുടെ വിശാല ഹൃദയം
കെജെ സോബി പ്രസിഡന്റും... ഞാൻ ജനറൽ സെക്രട്ടറിയുമായി ഓട്ടോറിക്ഷ തൊഴിലാളികളുടെ യൂണിയൻ, ഐഎൻടിയുസി രൂപീകരിച്ചു...
അത് ഉദ്ഘാടനം ചെയ്തത് വനംവകുപ്പ് മന്ത്രി ആയിരുന്ന കെപി നൂർദ്ദീൻ സാഹിബ് ആയിരുന്നു...
പ്രതീക്ഷ കടത്തിവെട്ടി ആയിരുന്നു ഏകെ സോമൻ എന്ന വലിയ നേതാവിൻ്റെ സഹകരണം...
മന്ത്രിക്ക് അന്ന് രാത്രി എൻ്റെ വീട്ടിൽ കൊടുത്ത റിസപ്ഷനിൽ കൂടി എൻ്റെ അഭ്യർത്ഥന മാനിച്ച് ഏകെ പങ്കെടുത്തു... മാത്രമല്ല നന്നായിരുന്നു എന്ന് അഭിനന്ദനം അറിയിക്കാനും പ്രിയ നേതാവ് ഐകെ സോമൻ മറന്നില്ല....
സ്മരണാഞ്ജലികൾ
എഴുതാൻ ധാരാളം ഉണ്ട് ഇപ്പോൾ ഇവിടെ നിർത്തുന്നു... നന്ദി
@ വൈക്കം അബ്ദുൾ ഖാദർ

കോട്ടയം ജില്ലയിലെ കോൺഗ്രസ് നിരയിൽ എന്നും വാടാത്ത ഓർമ്മകൾ ആണ് ഏ കെ സോമൻ
മറുപടിഇല്ലാതാക്കൂ