കൈതപൂ മണം
കൈതപൂമണം...
കുറുന്തറ പുഴയുടെ ഓരങ്ങളിൽ എന്നും ഒരു കാവൽക്കാരിയെ പോലെ... കാർകൂന്തൽ അഴിച്ഛിട്ട്... യവ്വനം നിറഞ്ഞ മാറിട സൗന്ദര്യം പേറിയുള്ള നില്പ്... ഒരു മധുര സുന്ദരിയെ പോലെ...
ഓർമ്മകളായി മനസിനെയും മാനസത്തേയും തഴുകിയെത്തുമ്പോൾ...
റാഹേലും കറുമ്പിയും സുന്ദരികോതയും മുള്ളുകൾ നിറഞ്ഞ തഴയിൽ കൊയിത്തരുവാൽ മൂർച്ചയുള്ള വായിതല, വാർകൂന്തൽ ചീവിയൊതുക്കും പോലെ ഓരോന്നായി ചീന്തി ഒതുക്കുന്നത് ഏറെ നേരം നോക്കി നിന്നുട്ടുള്ള ഓർമ്മകൾ... പഴയ ബാല്യത്തിലേക്ക് തളിരിടുന്നു...
എൻ്റെ കണ്ണുകൾ തിരയുന്നത് കൈതക്കാട്ടിലേക്ക് ഊളിയിട്ട് ഒളിക്കുന്ന കുളക്കോഴി എവിടെയെങ്കിലും മുട്ടയിട്ടു അടയിരിക്കുന്നുണ്ടോ...?
അത് ഭയന്ന് ഓടില്ലെ...? ആ കുളക്കോഴി കൂടിന് കേടുപാടുകൾ ഉണ്ടാവില്ലെ എന്ന സംശയങ്ങളാണ്... മാത്രമല്ല ഉമ്മയോട് ഈ സംശയങ്ങൾ ഉന്നൈക്കും... തൃപ്തിയുള്ള ഉത്തരം കിട്ടിയിട്ടില്ലായെങ്കിൽ... മൂത്ത സഹോദരി സുബൈദയെ സമീപിക്കും... അപ്പോൾ കുറെ വേദന സഹിച്ചാലും ആശ്വസിപ്പിക്കുന്ന മറുപടി തരും... കൈ വിരലുകൾ തലയിലൂടെ പേൻ ഈര് മുതലായ വന്യജീവികളെ വേട്ടയാടി പിടിച്ചു മുടിയിഴകൾ കൂട്ടി ഒരു ഹലാക്കിലെ വലി വലിക്കും... അപ്പഴത്തേക്ക് സംശയവും തീരും...
കൈതകൾ രണ്ട് വിധം ആണ് കുറുന്തറ പുഴയുടെ ഓരങ്ങളിൽ കാവൽ നില്ക്കുന്നത്...
വളരെ മൃതു വദനങ്ങളുള്ള തഴ... മൂന്ന് നിര മുള്ളുകൾ ഉള്ളത്... നിർമലമായ തഴയാണ് ഈ കൈതയിൽ നിന്നും കിട്ടുന്നത്... ഇളം പച്ച നിറമുള്ള കൈത ഇലകൾ...
ഈ കൈതയിൽ നിശാന്തിനിയെ തഴുകി എത്തുന്ന കൈതപൂ മണം മനം കുളിർപ്പിക്കുന്നു...
മായാത്ത മറക്കാത്ത മനംമയക്കുന്ന മണമാണ് ഇപ്പോഴും ഹൃദയ ലയങ്ങളിൾ തഴുകി തലോടി മന്ദസ്മിതം തൂകി നില്ക്കുന്നത്...
മറ്റൊന്ന് കടും പച്ച... അതിൽ കൈതച്ചക്ക ഉണ്ടാവും... തിന്നാൻ കൊള്ളില്ല... ഇതിന്റെ തഴ കട്ടി കൂടുതൽ... ഈതഴ ഉപയോഗിച്ച് നെല്ല് തുടങ്ങി യവ ഉണക്കുവാനുള്ള വലിയ ചിക്കുപായ ഉണ്ടാക്കുന്നെങ്കിൾ...
കൈതപൂ തരുന്ന തഴയിൽ ആണ് കിടക്കുവാനും ഇരിക്കുവാനുമെക്കെയുള്ള പായ ഉണ്ടാക്കുന്നത്...
ആ പായിൽ തന്നെയാണ് മെത്തപ്പായെന്ന മുന്തിയ രണ്ട് പാളികൾ ഉള്ള പുതിയാപ്ള കിടക്ക അഥവാ മെത്തപ്പാ ഉണ്ടാക്കിയിരുന്നത്...
ഇനിയും ഞാനറിയുന്ന മറ്റൊരു കൈത...
കൈതച്ചക്ക ഉണ്ടാകുന്ന സൗമ്യമായി വീടുകളുടെ അതിർ വരമ്പുകളിൽ ഇടം തേടുന്ന കൈതയുമുണ്ടായിരുന്നു...
പണ്ട് കാലങ്ങളിൽ ഈ തഴയിൽ മെനഞ്ഞ വാനിറ്റി ബാഗായിരുന്നു "വട്ടി"
പിന്നെയും മറ്റൊരു ഉല്പന്നമാണ് അന്നത്തെ റോയൽ ഇരിപ്പിടം തഴയിൽ നെയ്ത്... അതിൽ വൈക്കോൽ നിറച്ച "പുട്ടിൽ" പുട്ടിലിൽ ഇരുത്തിയാണ് വനിതാ വിരുന്നുകാരെ സ്വീകരിച്ചിരുന്നത്... ഈ തഴ ചില്ലറക്കാരനല്ല...
തഴയിൽ നിന്നും എൻ്റ മൂത്ത ഇക്കാക്ക മുഹമ്മദ് സീതി ഉല്പാദിപ്പച്ച ഒർജിനൽ അത്തർ... കൈതപൂ വിൽനിന്നും മറയില്ലാതെ... കൃത്രിമം ഇല്ലാതെ... സാക്ഷാൽ കൈതപ്പൂ കടഞ്ഞെടുത്ത മധുര പതിനെട്ടിൻ്റെ വശ്യമായ മണം പരത്തുന്ന കൈതപൂ അത്തറിൻ്റെ നിർമ്മാണ രഹസ്യം... ഒളിഞ്ഞിരിന്നു കണ്ടത്... ഞെട്ടിക്കുന്ന കഥ...
കൈതപൂ ശേഖരിച്ച് സാക്ഷാൽ കൈത പൂ അത്തർ ഉണ്ടാക്കിയ അതേ മാർഗം സ്വീകരിച്ചു റോസാപൂ മുല്ലപ്പൂ തുടങ്ങി പൂക്കളിൽ നിന്നും തനി അത്തർ നിർമ്മിക്കാം...
എങ്ങനെ...? ആദ്യം നല്ല ശുദ്ദമായ ഒലീവ് എണ്ണ തയ്യാറാക്കി വെക്കുക... അടപ്പുള്ള ഒരു ചീനഭരണിയും... കുറച്ചു സാനിട്ടറി കോട്ടൻ... കുറച്ച് ഉപ്പുപൊടി...
ഇനിയാണ് 'ഇച്ചിരി' സാഹസം... മുള്ളുകൾ നിറഞ്ഞ കുറുന്തറപുഴയുടെ 'ഗാർഡ്...'
അതിൽ പൂക്കുല പുറത്ത് വന്ന് കൈതപ്പൂ മണം പരത്തിയ കാറ്റ് നമ്മെ തേടി എത്തുമ്പോൾ ആണറിയുകയൊള്ളൂ.... കൈത പൂത്തവിവരം... അതു പോര...
( റോസ്സാപൂ... മുല്ലപ്പൂ ശേഖരിക്കുന്ന പോലെ അത്ര എളുപ്പമല്ല കൈതപൂ ശേഖരിക്കുക..)
പൂക്കാറായ കൈത ആദ്യം ഒരു ഇളം വെളുത്ത കവറിങ്ങ് സിഗ്നൽ കണ്ടാൽ കരുതുക നാളത്തെ പ്രഭാതത്തിൽ കൈതപൂ കൊല പുറത്ത് ചാടും...
ആരും... കീടങ്ങൾ ശലഭങ്ങൾ എത്തും മുമ്പ് കൈതപൂ കുലശേഖരിക്കണം... അതത്ര എളുപ്പം അല്ല... പുഴയിലേക്ക് ചാഞ്ഞു പ്രണയനിയെ പോലെ നില്ക്കുന്ന പൂക്കുലക്ക് ചുറ്റുമുള്ള മുള്ളുകൾ ഉള്ള കൈതയിൽ നിന്നും പൂ ശേഖരിക്കുന്നത്...
ഇപ്പോൾ മനസ്സിലായോ ഈ ഇക്കാക്ക സീതി ചില്ലറക്കാരനല്ലായെന്ന്... ഈ സീതിയുടെ മടയിൽ കയറി രഹസ്യം ചോർത്തിയ അനുജനും...
ആദ്യം ഭരണിയിൽ അല്പം ഉപ്പ് പൊടി തൂളുക...
അതിനു ശേഷം സാനിട്ടറി കോട്ടൻ (പഞ്ഞി) കനത്തിൽ ഒലീവ് എണ്ണയിൽ കുതിർത്തി ഒരു ലെയർ വച്ച് അതിന്റെ മുകളിൽ കൈതപൂ നിരത്തി വെക്കുക... പിന്നെ പഴയത് പോലെ ഒലീവ് എണ്ണയിൽ മുക്കിയ പഞ്ഞി... പൂ എത്ര ഉണ്ടോ അത്രയും വെച്ച് മുകളിൽ കോട്ടൺ വച്ച് അതിനു മുകളിൽ ഉപ്പു പൊടി തൂളി എയർ കടക്കാത്ത വിധം ഭരണി അടച്ചു കെട്ടി ഒരാഴ്ച വെക്കുക...
അതിനു ശേഷം ഭരണി തുറന്ന് പഞ്ഞി പിഴിഞ്ഞ് കിട്ടുന്ന ഒർജിനൽ അത്തർ...
ഇക്കാക്കാ... ഞാൻ പൊട്ടിച്ചെ... ആ രഹസ്യ പരീക്ഷണം... മാപ്പ്... ഇക്കാക്ക എൻ്റെ ഓട്ടോഗ്രാഫിൽ എഴുതിയത് ഓർമ്മ ഉണ്ടോ...?
"അപരൻ്റ.സുഖത്തിൽ നിർവൃതി കൊള്ളുക"
![]() |
| എം.സീതി Mohammed Seethi |

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ