റംസാൻ ഓർമ്മകൾ FB

#റംസാൻ_ഓർമ്മകൾ

കോട്ടയം അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം...
യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്...
തിരുവഞ്ചൂറിൻ്റെ ഇലക്ഷൻ പ്രചരണഭാഗമായി ഭവന സന്ദർശനം നടത്തുവാൻ അന്ന് വനംവകുപ്പ് മന്ത്രിയായിരുന്ന കെപി നൂറുദ്ദീൻ സാഹിബ് എത്തുന്നു...
സാഹിബിനെ അനുഗമിക്കുവാൻ കോട്ടയം പോയി... എല്ലാ ദിവസവും നോമ്പ് എടുത്ത ഞാൻ അന്ന് നോമ്പ് എടുത്തില്ല...

എന്നാൽ സാഹിബിന് നോമ്പ് ഉണ്ടായിരുന്നു...

മന്ത്രിയുമായി ഭവന സന്ദർശനം നടത്തിയ പ്പോൾ പല വീടുകളിൽ ഫ്രൂട്ട്സ്... പാനീയങ്ങൾ തന്നു സ്വീകരിച്ചു... സാഹിബ് നോമ്പ് എടുത്തിരുന്ന കൊണ്ട് ഞാൻ നോമ്പ് ഉള്ളതായി അഭിനയിച്ചു...

ഒരു വീട്ടിൽ ഫ്രൂട്ട്സ് തന്നപ്പോൾ നോമ്പ് ഇല്ലെങ്കിൽ അബ്ദുൽ ഖാദർ കഴിച്ചോളൂ... ഇല്ല എനിക്ക് നോമ്പ് ആണെന്ന് ഞാൻ പറഞ്ഞു... സാഹിബ് ചിരിച്ചു....
മറ്റൊരു വീട്ടിൽ കുറച്ചു നേരം വിശ്രമിച്ചു... അപ്പോൾ നൂറുദ്ദീൻ സാഹിബ് ഒരു കഥ പറഞ്ഞു...
ആര്യാടൻ മുഹമ്മദിന്റെ ഇലക്ഷൻ പ്രചരണം... ഒരു പള്ളിയിൽ കയറിയപ്പോൾ അവിടെ അസർ(നാലുമണിക്കുള്ള പ്രാർത്ഥന)നമസ്കാര സമയം അവിടെ നമസ്കരിച്ചു... അതിനു ശേഷം അടുത്തുള്ള മറ്റൊരു പള്ളിയിൽ കയറിയപ്പോൾ ജമാഅത്ത് നടക്കുന്നു (മുകളിൽ പറഞ്ഞ അതേ പ്രാർത്ഥന)അവിടെയും ആര്യാടൻ അസർ നമസ്കാരം നടത്തി... അതേപോലെ ആണോ അബ്ദുൽ ഖാദറിൻ്റെ നോമ്പ് എന്ന് ചോദിച്ചു ചിരിച്ചു... ഓർമ്മകൾ.... കെപി നൂറുദ്ദീൻ സാഹിബിൻ്റെ ഓർമ്മകല്ക്കൊപ്പം (അല്ലാഹു മഖ്ഫിറത്ത് കൊടുക്കട്ടെ ആമീൻ)
*എനിക്ക് നോമ്പ് ഇല്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു...

#റംസാൻ_ഓർമ്മകൾ_2
തലക്ക് മീതെ ആകാശം എന്ന ഹൃദയം താളത്തിൽ നടക്കാൻ വയ്യാതെ  ജീവിതത്തിൽ... അനുഭവപ്പെട്ട നിമിഷം ആയിരുന്നു രണ്ട് കൊല്ലം മുമ്പ് ഗൾഫിൽ വച്ച് കടന്നു പോയ റംളാൻ...

കാലുകൾ (വലതു കാൽ) ചലിക്കാൻ മടിച്ചു നിന്നപ്പോൾ... ഒരാൾ  കടന്നു വന്നു...

താങ്ങി പിടിച്ച പഴവർഗങ്ങൾ... അലീസ... കാർട്ടൂൺ കണക്കിന് കുടിവെള്ളവുമായി...

രാഷ്ട്രീയ ധ്രുവങ്ങളിൽ വികർഷിക്കുന്ന രണ്ടു ധ്രുവങ്ങളാണ്... ഞങ്ങൾ..

 എഴുതുമ്പോലയല്ല ആ തരളിത ഹൃദയം...

 പാടുമ്പോലെ.. ലയതാളങ്ങളുടെ ബഹുസ്പുരണങ്ങളാണ്...

 കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവ്... എൻ്റെ പിതാവ് ജേഷ്ട തുല്ല്യം സ്നേഹിച്ച സഖാവ് വെള്ളൂർ മൂസ്സ സാഹിബ്... സാഹിബിൻ്റെ പുത്രൻ നാസ്സർ മൂസ്സ...

 പ്രവാസി ആയ നാസ്സർ മൂസ്സയും കുടുംബവും
ഉല്പടെ ലക്ഷ കണക്കിന് ഇന്ത്യൻ ജനത സർക്കാരിൽ കണ്ണും നട്ടു പ്രവാസികൾ എന്ന ഓമനപ്പേരിൽ കഴിയുന്നു... അവർ നാടണയാൻ എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടാകാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടപേഷിക്കുന്നു...


#റംസാൻ_ഓർമ്മകൾ_3
(ക്യാപ്റ്റൻ നായർ സാബ്)

ശീതകാറ്റിൻ്റെ ശീലുകൾ മാറിലണുയുന്നതു പോലെ, ഓ൪മ്മയെതലോടി വന്നണഞ്ഞ റംസാ൯ നോമ്പിൻ്റെ ശീതള സ്പ൪ശമാണ് ഇവിടെ കുത്തികുറിക്കുന്നത്..
                                             1998ജനുവരി 12 നു എടുത്ത വ്രതത്തിൻ്റെ മധുരം മായാതെ
മനസ്സിൻ്റെ മാണിക്ക ചെപ്പിൽ മരതകമുത്തായി തിളങ്ങുന്നു..... നന്നേ ചെറു പ്രായത്തിലെ, റംസാ൯ വ്രതംഎടുക്കുന്നതിൽ നി൪ബന്ധബുദ്ധി ഉണ്ടായിരുന്നു....  എവിടെയായിരുന്നാലും എത്രവിഷമഘട്ടത്തിലും വ്രതം അനുഷ്ടിച്ചിരുന്നു.... യാത്ര ഒരു നിശ്ചിത ദൂരം കൂടുതലുണ്ടെങ്കിൽ വ്രതാനുഷ്ഠാനം നി൪ബന്ധമില്ല.... കൊച്ചി റെയിൽവെ സ്റേറഷനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള  ട്രെയി൯ യാത്രയിലാണ് ഞാ൯ ക്യാപ്റ്റൻ നായരെയും ഭാര്യയെയും  പരിജയപെടുന്നതു്.. അന്നും ഞാ൯ വ്രതം ഏടുത്തിരുന്നു... എനിക്ക്
  മാമം സ്വദേശി ശ്രീ രഞ്ജനെ കാണേണ്ട ആവശ്യം ഉണ്ടായിരുന്നു.... ചിറയ൯കീഴ് സ്വദേശികളാണ് ക്യാപ്ററ൯ നായരും ഭാര്യയും....  മാമം പോകുന്നതിന് ചിറയ൯കീഴിലിറങ്ങി ഞാനും... നേരം ഇരുട്ടിയതിനാൾ ക്യാപ്റ്റ൯ നായ൪ ഏന്നെ വീട്ടിലേക്കു ക്ഷെണിച്ചു.... ഫ്രഷായി പോകാം എന്നുപദേശിച്ചു.... ആ ഉപദേശത്തിലെരു ശ്വാസനയുടെ സ്വരംഉണ്ടായിരുന്നു ... ഒരു നിമിഷം എൻ്റെ  പിതാവിൻ്റെ തലോടലാണാശബ്ദത്തിൽ ഞാ൯ ദ൪ശിച്ചത്
                                                                               ചിറയ൯കീഴ് ശാ൪ക്കര ക്ഷേത്രത്തിനു സമീപത്താണ് ക്യാപ്റ്റ൯ നായരുടെ വീട്... അവിടെ ഏത്തിയ ഉടനെ ശ്രീ രഞ്ജ൯്‌റെ ഫോൺനമ്പ൪ വാങ്ങി.... ട൪ക്കി എടുത്ത് തന്നിട്ട് ബാത്തുറൂം കാണിച്ചു തന്നു... ഫ്രഷായെത്തിയ എനിക്കുമുന്നിൽ ബിസ്ക്കറ്റും നാരങ്ങ വെള്ളവും.. ഇതു കഴിച്ച് ആ മുറിയിൽ വിശ്രമിക്കൂ.... കൂട്ടുകാരനെ വിളിച്ചിട്ടുണ്ട് വരും....""ക്യാപ്റ്റ൯ നായ൪ പറഞ്ഞു,,,, ഞാ൯ മക്കളെ അന്വേഷിച്ചു.... മക൯ വിദേശത്ത്.... മകൾ ഭ൪ത്താവിനൊപ്പം ഡൾഹി...   ( കൂടുതല് ഓ൪മ്മയില്ല)......
                                                            ബഡ്റൂമിൽ വിശ്രമിക്കിമ്പോൾ രഞ്ജ൯ എത്തി...  മനസ്സിൽ മായാതെ ക്യാപ്റ്റൻ സാബും അദ്ദേഹത്തിന്റെ സഹധർമ്മിണിയും.. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മണിക്കൂറുകൾ മാത്രം പരിചയം ഉള്ള എന്നേക്കൂട്ടിയ ആ ഹൃദയങ്ങൾ  മരതക വർണ്ണങ്ങൾ വിരിയിച്ച് മനസ്സിൽ മരണം വരെയും ഉണ്ടാവും...




#റംസാൻ_ഓർമ്മകൾ4
ഓർമ്മ അമ്മ ദിനത്തിനായി സമർപ്പിക്കുന്നു...
                                                               ഒരു നോമ്പ് കാലം...ഞാനും എൻ്റെ സുഹൃത്തും  ആറ്റിങ്ങലെത്തി... നോമ്പ് തുറന്നശേഷം.... എനിക്ക് വേണ്ടി ആറ്റിങ്ങൽ ഒരു ഹോട്ടലിൽ കയറി ഭക്ഷണം
കഴിച്ചു..... അതിനു ശേഷം സുഹൃത്തിൻ്റെ വീട്ടിലേക്ക് തന്നെ ആ രാത്രിയിൽ പോയി... സുഹൃത്തി൯റെ പിതാവ് വാ൪ദ്ദക്യ സഹജമായ അസുഖത്താൽ വിശ്രമ ജീവിതത്തിലായിരുന്നു.. ഇപ്പോൾ ജീവിച്ചിരിപ്പില്ല.... മാതാവ് എ൯റെ ഉമ്മയുടെ പ്രായമുണ്ടാകും.... ആ അമ്മ ഞങ്ങളെ സീകരച്ചു ഭക്ഷണം കഴിക്കാ൯ പറഞ്ഞപ്പോൾ നോമ്പുണ്ടായിരുന്ന വിവരവും ഭക്ഷണം കഴിച്ചതും അമ്മയെ ധരിപ്പിച്ചു.....  വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിലു് നോമ്പിൻ്റെ ഭക്ഷണരീതികള്‍ ചോദിച്ചു അമ്മ മനസിലാക്കി.... ഭക്ഷണം കഴിഞ്ഞതുകൊണ്ടും യാത്രാക്ഷീണവും കൊണ്ടും ബെഡ് റൂമിൽ വിശ്രമിച്ചു..
ഉറക്കം കണ്ണുകളെ തഴുകിയതറിഞ്ഞില്ല....
     വെളുപ്പിന്  നാലുമണി സമയത്ത് അമ്മ വാതലിൽ മുട്ടിവിളിച്ചു..മോന് നോയമ്പെടുക്കേണ്ടെ..? ഭക്ഷണംകഴിക്കൂ... അമ്മ ചായ എടുത്തുവച്ചിരിക്കുന്നു.... ഈ ആഗമനം എ൯റെ  മനസിനെവല്ലാതെ ത്രസിപ്പിച്ചു..... ഉമ്മയുടെ സംരക്ഷണത്തിൽ നോമ്പ് നോറ്റിരുന്ന മധുരിക്കുന്ന  ഓർമ്മയെ തട്ടിയുണ൪ത്തിയ നിമിഷം ആയിരുന്നു...
 അതിലുപരി വാ൪ദ്ധക്യം മറന്ന്.. വെളിപ്പിന് ഉണ൪ന്നു... പുട്ടു കടല, പപ്പടം, പഴം പുഴുങ്ങിയത് മുട്ട ഓം ലെറ്റ് ചായ എന്നിവ തയ്യാറാക്കി       വെച്ചായിരിന്നു ആ അമ്മ വിളിച്ചുണ൪ത്തിയത്.... ഞാനറിയാതെ മനസ്സിൽ തളിരിടാറുണ്ട്...
**::*****::*****


റംസാൻ കാലത്തിന്റെ ആഗമനം... കുട്ടികളായ ഞങ്ങല്ക്കുണ്ടാവുന്ന  സന്തോഷം ചില്ലറയല്ല...
വീട്ടിൽ കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്ന മാസം...!!!
നോമ്പിന്റെ വരവേല്പ്, അറബി കലണ്ടർ ശഹ്ബാൻ മാസത്തിലെ ബറാഅത്ത് രാവോടെ തുടങ്ങും...
കൊട്ടയും മുറവും പായയും ഉല്പടെ വീട്ടിലെ അടുക്കള ഉപകരണങ്ങൾ  കഴുകി വൃത്തിയാക്കി ഉണക്കി വെക്കും... സിമന്റ് ഇടാത്ത തിണ്ണകൾ ഉള്ള വീടുകൾ ചെമ്മണ്ണ് മെഴുകി പുതുമ പകരും... ചെമ്മണ്ണ് ഒരുതരം പശ്ശയുള്ള മണ്ണാണ്... അതുണങ്ങി കഴിഞ്ഞാൽ അവിടെ ഫെവീക്കോൾ പിടിക്കും പോലെ പിടിച്ചിരിക്കും...
അരി മുളക് മല്ലി കഴുകി ഉണക്കി ഇടിച്ചു പൊടിച്ചു വർത്ത് സൂഷിക്കും...
വലിയ പുവ്വൻ കോഴിക്ക് കൂടുതൽ തീറ്റ കൊടുത്തു കനം വെപ്പിക്കും...
ഈ വിത ഒരുക്കലും കരുതലും തുടങ്ങിയാൽ കുട്ടികളുടെ സന്തോഷം അതിരുകൾ ഇല്ലാതെ ഉയരുമ്പോൾ പൂവ്വൻ കോഴിയുടെ ഭയവും അതിരുകൾ ഇല്ലാതെ ഉയരും...
വീട്ടിൽ കഠിനമായ ക്വാറൻ്റയീൻ ആയിരുന്നു സന്ധ്യാ വൈകുന്നേരം ആറു മണിമുതൽ രാവിലെ ഏഴു മണി വരെ... റംസാൻ മാസം തുടങ്ങിയാൽ അയവു വരുത്തും... ചിലപ്പോൾ അത് രാത്രി പന്ത്രണ്ടു മണിക്കെ തുടങ്ങൂ... അതുവരെ സ്വാതന്ത്ര്യം അനുവദിക്കും...
സന്തോഷം നിറഞ്ഞ ബാല്യകാലം... രാത്രി നമസ്‌കാരം പള്ളിയിൽ ഏറെ വൈകിയാണ് തീരുന്നത്... നമസ്‌കാരം കഴിഞ്ഞാൽ.. പ്രസംഗം... ക്ലാസുകൾ... കുട്ടികളെ നന്മയിലേക്ക്... നൈക്കുന്ന കാര്യം ആയതിനാൽ കുട്ടികളെക്കുറിച്ചു യാതൊരു ആശങ്കയും ആർക്കുമില്ല...!
ഞാൻ പള്ളിയിൽ പോകുന്നത് ബന്ധുവും അയൽവാസിയുമായ സലീം... മജീദ്.... സഹോദരങ്ങളുടെ കൂടെയായിരുന്നു... ഉമ്മയ്ക്ക് ആ ചങ്ങാത്തം തൃപ്തിയാണ്... ഉമ്മയ്ക്ക് അവർ ആങ്ങളമാരാണ്... ഉമ്മയുടെ കൊച്ചാപ്പയുടെ മക്കൾ...
എനിക്ക് മാമമാർ...
ഞങ്ങൾ വൈകുന്നേരങ്ങളിൽ നോമ്പ് കാലത്തു ഒരു നടത്തം ഉണ്ടായിരുന്നു... വേകം സമയം പോയികിട്ടാൻ... പള്ളികവല കറങ്ങി വരുമ്പോൾ നോമ്പ് തുറക്കാൻ നേരമാകും... പള്ളിയിൽ കയറി നോമ്പ് തുറന്ന് നമസ്‌കാരിച്ചു വീട്ടിലേക്ക് മടങ്ങും...
ഞങ്ങളിൽ മൂത്തത് സലീം... അതിന്റെ താഴെ മജീദ് അതിന്റെ താഴെയാണ്‌ ഞാൻ...
സലീം ബുദ്ധിമാനും കൗശലക്കാരനും... മജീദ് സൗമ്യൻ... അവർ പറയുന്നത് എല്ലാം താല്പര്യത്തോടെ ശരിവെക്കുന്ന കൂട്ടുകാരനും അനന്തരക്കാരനുമയ ഈ ഉള്ളവനും...
സെന്റ് ജോർജ് സ്ട്രീറ്റിൽ മെയിൻ റോഡ് സൈഡിൽ പുതിയ ലേഡീസ് സ്റ്റോർ...
നല്ല ബിസ്ക്കറ്റ് പായ്ക്കറ്റ് പോലെ മനോഹരമായി ഷോ ചെയ്തു വച്ചിരിക്കുന്ന പൊതി ആദ്യമായി കണ്ടപ്പോൾ അറിയാനുള്ള ത്വരിത വർദ്ധിച്ചു...
സെൻ്റ്.ജോർജ്ജ് സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്‌സ് പണിത കാലം...
സലീം മജീദ് സഹോദരങ്ങളോടു തന്നെ ചോദിച്ചു... നടത്തത്തിനിടയിൽ അവിടെ എത്തിയപ്പോൾ ചൂണ്ടിക്കാട്ടി കൊണ്ട് ഞാൻ ചോദിച്ചു... അതെന്തു സാധനമാണ്... കൗശലക്കാരനായ മാമ പറഞ്ഞു അറിയില്ല... ആ കടക്കാരനോടു ചോദിക്ക്... ഞങ്ങൾ ഇവിടെ നില്ക്കാം...
ഞാൻ ധൈര്യമായി തന്നെ ചോദിച്ചു... അദ്ദേഹം പറഞ്ഞു പെണ്ണുങ്ങൾ ഉപയോഗിക്കുന്നതാണ്...
ഒന്നും മനസ്സിലാവതെ മിഴിച്ചു നിന്ന എന്നോട് സൗമ്യമായി ആ ചേട്ടൻ പറഞ്ഞു... പെണ്ണുങ്ങൾ പഴന്തുണിക്കു പകരം ഉപയോഗിക്കുന്നതാണ്.. ഒന്നും മനസ്സിലായില്ല... തൃപ്തി വരുത്തി ഞാൻ പുറത്തിറങ്ങി അവരെ നോക്കി... ചാരായ ഷാപ്പ് കഴിഞ്ഞു അവർ ചിരിച്ചു നില്പുണ്ട്... ഞാൻ ആചേട്ടൻ പറഞ്ഞത് മാമമാരോടു പറഞ്ഞു... സലീം മാമ എന്തോ ആത്മസംതൃപ്തിയോടെ രണ്ടു കയ്യും കൂട്ടിയടിച്ചു...
അപ്പോഴും ഒന്നും മനസ്സിലായില്ല... മനസ്സിലാകുന്ന പ്രായം എത്തുമ്പോൾ... അതായിരുന്നു
കെയർ ഫ്രീ..!
ഇങ്ങനെ കൊച്ചു കൊച്ചു കുഴിയിൽ വീണ സൗഹൃദം വളരുമ്പോൾ ബീഡി വലിയ്ക്കുക എന്ന അടക്കാനാവാത്ത ആഗ്രഹം സഫലീകരിക്കാൻ മാമ വഴിയൊരിക്കി...!!
റംസാൻകാലത്ത് രാത്രി നമസ്‌കാരം (ത്രാവിയാ നമസ്‌കാരം) കഴിയുന്ന സമയം തിരിച്ചു വരുമ്പോൾ... ചാറ്റൽ മഴയുണ്ട്.... കൂരിരുട്ടിന്റെ മറവിൽ മൂന്നു പേർ ഒരു കുടക്കീഴിൽ... ബീഡി പായ്ക്കറ്റ് പൊട്ടിച്ചു... തീപ്പെട്ടി ഉരച്ചു സലീം മാമ ഒന്നു പിടിപ്പിച്ചു... ഞാനും മജീദ്‌മാമയും ബീഡി കത്തിക്കാൻ പാരാജയപ്പെട്ടു... ഉരക്കുന്ന കൊള്ളികൾ കെട്ടു പോവുന്നു... കൈ വിറക്കുന്നു... നെഞ്ചിൽ നെരിപ്പോടു... പുറകിൽ ഒരു മുരളിച്ച... പിന്നീട് ഒരു ചോദ്യം... ഇതാണല്ലെ പണി... കാണിച്ചു തരാം...!!!
ഉസ്താദ്... ഖുർആൻ ട്യൂഷൻ എനിക്കും അനുജത്തിക്കും എടുക്കുന്ന അബ്ദുൽ റഹുമാൻ ഉസ്താദ്... കൂടെ കൂടെ, വീട്ടിൽ പറയുമെന്ന് പേടിപ്പിക്കുമായിരുന്നു..
സലീം മാമ കുറച്ചു കാലം കഴിഞ്ഞു ബോംബയിൽ... "പുറപ്പെട്ടു"പോയിരുന്നു...!!!

”#Smoking is injuries to health"
"#പുകവലി_ആരോഗ്യത്തിനു_ഹാനികരം"



#റംസാൻ_ഓർമ്മകൾ06

റംസാൻകാലത്ത് ഏറ്റവുമധികം അനുഗ്രഹം നിറഞ്ഞ ദിവസം ആണ് ലൈലത്തുൽ ഖദിർ

ലൈലത്തുൽ ഖദിറിൻ്റെ ഓർമ്മകളിൽ തങ്ങിനില്ക്കുന്നത് 1978 ലെ എൻ്റെ ആദ്യത്തെ ഇഖ്ത്തിക്കാഫ്  ആണ്... അതിനു ശേഷം അത്രയും പൂർണമായ ഇഖ്ത്തിക്കാഫ് ഇരുന്നത് 2018 ലായിരുന്നു...
റംസാൻ മുഴുവനും പുണ്യ കാലമായി ഇസ്ലാം വിശ്വാസികൾ കാണുമ്പോൾ ഏറ്റവും പുണ്യ മായ ഒരു രാത്രിയാണ് ലൈലത്തുൽ ഖദിർ രാത്രി... അത് അവസാന പത്തിൽ ഒറ്റയായാ ദിവസം ആയിവരുന്നു..... അന്നത്തെ രാത്രിയിൽ പ്രാർത്ഥന ഭരിതമായി കഴിഞ്ഞു കൂടുന്നതാണ് ഇഖ്ത്തിക്കാഫ്...

 ഏറ്റവുമധികം തീവ്ര ഓർമ്മകൾ ആലേഖനം ചെയ്ത വർഷം... ആരാധനക്കായി യഥേഷ്‌ടം സമയം... അതുപോലും നിറവേറ്റിയോ... ഇല്ല..  ഇഴഞ്ഞു ഇഴഞ്ഞു നീങ്ങിയ റംസാൻ... ഇതാ ഈദ് ദിനം സമാഗതമാവുന്നു... ബസ്സാറിലേക്ക് നിങ്ങളുടെ വ്യാപനം പാടില്ല... ആരാധനാലയങ്ങളിലേക്കും..

സമൂഹത്തിൽ വലിയ വിപത്തുകളിലേക്ക് വഴിതുറക്കുന്ന കൂടിചേരലുകൾ... ഒഴുവാക്കാൻ നമ്മളാൽ കഴിയുന്നതിൽ ഒരു പടിമുന്നിൽ സഹകരിക്കണം...

മുഹമ്മദ് നബി (സ) പറഞ്ഞു... നാളെ ലോകം അവസാനം ആണെന്ന് അറിഞ്ഞാൽ പോലും ഇന്നൊരു മരം വെച്ചു പിടിപ്പിക്കുവാൻ മടിക്കരുത്...
ആന്തരികമായി ഒരുപാട് അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന സന്ദേശം...

കൃയാത്മകമായ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന പ്രവർത്തനം ആണാവശ്യം... നിരാശ നമ്മെ നാശത്തിലേക്ക് നൈയ്ക്കും...
ജാതി മതം നിറം വംശം കുലം ഇതിന്റെയെല്ലാം പ്രസക്തിയെന്താണ്...? സ്കെയിലിങ്ങിലെ ഏറ്റക്കുറച്ചിലുകൾ... സൂഷ്മമായ നിരീക്ഷണത്തിലാണ് ഇപ്പോഴും മനുഷ്യൻ.. ഊട്ടയടക്കാൻ ഇരിട്ടിനാവില്ല...
ഗാന്ധിജി കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിൽ ജീവിച്ച മഹാത്മാവു തന്നെയാണ്...
വിവേകാനന്ദൻ ചട്ടമ്പി സാമികൾ തുടങ്ങി ശ്രീനാരായണ ഗുരു അയ്യൻകാളി തുടങ്ങിയ നവോത്ഥാന പ്രവർത്തകർ ഭാരതത്തിന്റെ മുതൽ കൂട്ടായിരുന്നു...
കൃസ്തുവും ബുദ്ധനും നബിയും തന്ന ഉപദേശങ്ങൾ വിസ്മരിച്ചുള്ള യാത്ര... അണു ആയുധം ജൈവായുധം ഗ്യാസ് ചേമ്പറുകൾ  തുടങ്ങി മനുഷ്യ രാശിയുടെ നിലനില്പ് തകർത്തു എന്താണ് നമ്മൾ നേടിയത്... വനാന്തരങ്ങളിലേക്ക് ക്യാമറ തിരിച്ചപ്പോൾ നാം കണ്ട മൃഗസ്നേഹം പോലും മനുഷ്യൻ്റെ അഞ്ച് അയൽവക്കത്തു കൂടി പോവുന്നില്ല... ആർത്തിപൂണ്ട മനുഷ്യർ മഹാമാരിക്ക് ശമനം കണ്ടാൽ വീണ്ടും പോർ വിളികളുടെ കാഹളം ഉയർത്തില്ലെ..? അടുത്ത റംസാകാലത്തിനായി ആരക്കെ..!!! റംസാൻ ഓർമ്മകൾ ഈ വർഷം അവസാനിച്ചു... ദൈവം അനുവദിച്ചാൽ അടുത്ത വർഷം (ഇൻഷാ അള്ളാ)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും