കോൺഗ്രസ് നിലപാട് ശരിയുടെ വഴിയിൽ

അഭിനന്ദനങ്ങൾ കേജരിവാൾ 
ഡൽഹിയിലെ തോൽവി അംഗീകരിക്കുന്നു,
രാഷ്ട്രീയ നിലപാടിൽ കാരാട്ടു നടത്തിയ ആധിപത്യം ആ പാർട്ടിയുടെ ശക്തമായ മുന്നേറ്റങ്ങൾ തടഞ്ഞു... ഇപ്പോൾ അതിനെ പ്രോത്സാഹനം കൊടുത്ത കാരാട്ടു സംഘം സോഷ്യൽ മീഡിയയിൽ കഥ അറിയാതെ ആട്ടം കാണുന്നു...

താഴെയുള്ള കുറിപ്പുകൾ എൻ്റേതല്ല... വയിക്കുക... കോൺഗ്രസ് നിലപാട് എന്തായിരുന്നു..... എന്നറിയാൻ...

 രാഹുൽ ഗാന്ധി ഡൽഹിയിലെ മതേതര വോട്ടുകൾ ഭിന്നിച്ചു പോകുമെന്ന അപകടം മുന്നിൽ കണ്ടു കൊണ്ട് നടത്തിയ വിട്ടു വീഴ്ച കണ്ടില്ലെന്നു നടിക്കരുത്

രാഹുൽ ഗാന്ധിക്കായി ചാർട്ട് ചെയ്തിരുന്നത് 16 റാലികൾ ആയിരുന്നു, പ്രിയങ്കയ്ക്ക് 10 ഉം, എന്നാൽ കോൺഗ്രസ്‌ കൂടുതൽ വോട്ട് പിടിച്ചാൽ അത് ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കും എന്ന് മനസ്സിലാക്കിയ രാഹുൽ തന്റെ  അനലൈസ് ടീമിൽ നിന്നും ലഭിച്ച വിവരത്തിൽ കോൺഗ്രസിന് മികച്ച പ്രകടനം നടത്താനുള്ള സംഘടന ശേഷി നിലവിൽ ഇല്ല എന്ന യാതാർഥ്യം മനസ്സിലാക്കിയ രാഹുൽ റാലികൾ വെട്ടി ചുരുക്കി 2 എണ്ണമാക്കി, പ്രിയങ്കക്ക് നിശ്ചയിച്ചിരുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗം ക്യാൻസൽ ചെയ്തു, രണ്ടു പേരും കൂടി ഒരു റാലിയിൽ തന്നെ പങ്കെടുത്തു(ഒരു മണ്ഡലത്തിൽ മാത്രം), അത് പോലെ തന്നെ ബിജെപി ശക്തമായ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ ദുർബലരായ സ്ഥാനാർഥികളെ നിർത്തി, പ്രചരണ രംഗത്ത് കോൺഗ്രസ്‌ തീർത്തും നിര്ജീവമായിരുന്നു, ബിജെപിയും ആം ആദ്മിയും നടത്തിയ പ്രചരണത്തിന്റെ ഏഴിൽ ഒന്ന് കോൺഗ്രസ്‌ നടത്തിയിട്ടില്ല, അത് പോലെ തന്നെ റാലികളിൽ മോദിയെയും അമിത് ഷായെയും കടന്നു ആക്രമിച്ച രാഹുൽ ഡൽഹി ഭരിക്കുന്ന കെജ്രിവാളിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, ഇന്ന് തിരഞ്ഞെടുപ്പ് റിസൾട്ട്‌ വന്നിട്ടും ഒരറ്റ ആം ആദ്മി നേതാവും കോൺഗ്രസിനെതിരെ പ്രസ്താവന ഇറക്കിയിട്ടില്ല എന്ന വസ്തുത കാണാതെ പോകരുത്, ഡൽഹിയിൽ ആം ആദ്മിയുടെ വിജയത്തിൽ ഏറ്റവും സന്തോഷം പ്രകടിപ്പിച്ചതും കോൺഗ്രസ്‌ ആണ്( തോൽവിയുടെ അങ്ങേ അറ്റത്തു നിൽക്കുമ്പോൾ ആണെന്ന് ഓർക്കണം), ആം ആദ്മിയെ അഭിനന്ദിച്ചു കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞ പ്രസ്താവനകൾ നോക്കു, ഞങ്ങൾ തോറ്റു, എന്നാലും വർഗീയത വിജയിച്ചില്ലലോ എന്ന കാര്യത്തിൽ ഞങ്ങൾ സന്തോഷവാന്മാരാണ്,,,, എന്തായാലും തോൽവി അംഗീകരിക്കുന്നു, സംഘടന ശേഷി കൂടുതൽ കാര്യക്ഷമമായി പുതിയ രൂപത്തിൽ ജനപിന്തുണ ഉള്ള നേതാക്കന്മാരെ കൊണ്ടു വന്നു ഡൽഹി കോൺഗ്രസ്‌ ശക്തമായി തിരിച്ചു വരും,,,, തോൽ‌വിയിൽ പ്രവർത്തകർ നിരാശരാകേണ്ട.......

കടപ്പാട് (രാഹുൽ വയനാട് പേജ് )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും