ഉപ്പൻ...

ചിലർ ചെമ്പോത്ത്  കാട്ടുപോത്ത് എന്നൊക്കെ പറയും...

ഉപ്പനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നീലകൊടുവേലിയും എൻ്റെ പ്രിയപ്പെട്ട ഉമ്മയേയുമാണ്...

ചെറുപ്പത്തിൽ എനിക്ക് പറഞ്ഞുതന്ന് ഉറക്കിയ നാടൻ കഥയാണ്...

 "നീലകൊടൂവേലി"

നീലകൊടൂവേലി മഹാസിദ്ധിയുള്ള ചെടിയാണെന്ന് വിശ്വവസിക്കുന്നത് മനുഷ്യൻ മാത്രമല്ല... ഈ ഉപ്പനും വിശ്വസിച്ചിരുന്നു...

ആദ്യം നമുക്ക് ഉപ്പൻ എന്ന പേര് കിട്ടിയത് അറിയണ്ടേ...?
ഇത്‌ ദൂര ദിക്കിൽ ഇരുന്ന് ശബ്ദം പുറപ്പെടുവിക്കും...
ഉപ്പ്... ഉപ്പ്... ഉപ്പ് എന്നാണ്...
അങ്ങനെ മനുഷ്യൻ ഒരുപേരിട്ടു... "ഉപ്പൻ"

നീലകൊടൂവേലിയുടെ കഥയാണ് ഞാൻ മുഴുവൻ കേൾക്കാതെ ഉറങ്ങുന്നത്...
പിറ്റേന്ന് ഞാൻ കേല്ക്കാത്ത ബാക്കി ഭാഗത്തിനായി ബഹളം വെക്കും... പാവം ഉമ്മ  ആദ്യം മുതൽ പിന്നേയും പറയും...

നീലകൊടൂവേലി... അങ്ങ് അകലെ കൊടുമുടിയിൽ അപൂർവമായി കണ്ട് വരുന്ന ഒരു ചെടിയാണ്.... ഇത്, വീടുകളിൽ വച്ചാൽ പെട്ടെന്ന് 'ധനികൻ' ആവാം... പക്ഷെ മനുഷ്യന് നീലകൊടുവേലി കിട്ടാൻ... ഒരേയൊരു വഴിയെ ഒള്ളൂ...
അത് ഒരു കഠിനശ്രമം തന്നെ വേണം...
ഉപ്പൻ്റെ വാസസ്ഥലം കണ്ടെത്തെണം... അത് മുട്ടയിട്ട് അട ഇരിക്കുന്ന സ്ഥലം കണ്ടെത്താൻ, മാസങ്ങൾ അതിനായി ബുദ്ധിമുട്ടണം...
മുട്ടയിട്ട് അട ഇരുന്നാൽ അപൂർവ്വമായെ തീറ്റതേടിപോകൂ...
ഈ സമയത്തിനായി കാത്തിരിക്കണം... പോയാൽ നന്നായി വയർ നിറച്ചാണ് ഉപ്പൻ വരുന്നത്...

ഈ സമയം കൊണ്ട് മുട്ടകൾ എടുത്ത് പുഴുങ്ങി.. തിരികെ കൂട്ടിൽ വെക്കുക...

വീണ്ടും ഉപ്പൻ തിരികെ വന്ന് അടയിരിക്കും... അടയുടെ കാലാവധി കഴിഞ്ഞാലും മുട്ട വിരിയില്ല... അപ്പോൾ ആണ്, കൂട്ടിൽ നീലകൊടൂവേലി വച്ചാൽ മുട്ട വിരിയും എന്ന ഉപ്പൻ്റെ ദൃഢമായ വിശ്വാസം ഉടലെടുക്കുന്നത്...
പർവ്വതങ്ങൾ താണ്ടി നീലകൊടൂവേലി തേടി ഉപ്പൻ യാത്രയാകും... നീലകൊടൂവേലിയും കൊത്തി ഉപ്പൻ തിരികെ വരും.... കൂട്ടിൽ നിക്ഷേപിച്ചു അടയിരിക്കും... അടയിരുന്നാൽ... ധനികൻ ആകാനുള്ള അതിമോഹിയായ മനുഷ്യൻ ഉപ്പൻ പുറത്ത് പോണസമയം കൂടോടെ പൊക്കിയെടുത്ത് കൊണ്ടുവരും... കുറച്ച് ഉണക്ക കമ്പിൽ ഏതാണ് നീലകൊടുവേലി
 എന്നറിയാൻ കൂട് ഒഴുക്കുള്ള വെള്ളത്തിൽ ഒഴിക്കിവിടും ഒഴിക്കിനെതിരെ നീന്തുന്നതാണ് "നീലകൊടുവേലി" എൻ്റെ ഉമ്മ യുടെ ഓർമ്മകൾക്ക് ഒപ്പം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും