Professor M Krishnan nair എം കൃഷ്ണൻ നായർ
മൂന്ന്_കണ്ണൻ
പ്രൊഫസർ.എം.കൃഷ്ണൻ നായർ
(എൻ്റെ എഫ്ബി പോസ്റ്റ്
വൈക്കം അബ്ദുൾ ഖാദർ)
ചെറിയ പ്രായം മുതൽ എം കൃഷ്ണൻ നായരെ... എനിക്ക് മൂന്ന് കണ്ണുകൾ ഉള്ള പ്രേതത്തെ പോലെ ഭയം ആയിരുന്നു...
ഞാൻ ചെറുതായിരിക്കുമ്പോൾ മൂന്ന് കണ്ണൻ വരും എന്ന് ഉമ്മ പറഞ്ഞാൽ ഞാൻ പിന്നെ കരയില്ല...
മൂന്നു കണ്ണൻ 'പിള്ളേര പിടുത്തക്കാരനാണ്'
ഞാൻ ഭയന്നിരുന്ന പിശാചിന്റെ രൂപം ആയിരുന്നു മൂന്നു കണ്ണൻ്റേത്...
പത്ത് പന്ത്രണ്ട് വയസ്സിൽ എനിക്ക് മനസിലായി... മൂന്നു കണ്ണൻ എന്ന ഭീകരർ ’തേങ്ങാ'യാണെന്ന്...
ഞാൻ ആദ്യമായി വാങ്ങാൻ തുടങ്ങിയ മാസിക ജനയുഗം പത്രത്തിൻ്റെ പ്രസിദ്ധീകരണമായ ബാലയുഗം ആയിരുന്നു...
കുറച്ചു കൂടി വലുതായപ്പോൾ കേരള കൗമുദി യുടെ പ്രസിദ്ധീകരണം ആയിരുന്ന "കഥ"
കഥയുടെ അവസാന പേജിൽ ഭയപ്പെടുത്തുന്ന വിമർശനം അഴിച്ചു വിടൂന്ന എം കൃഷ്ണൻ നായർ സാറിന്റെ ഓർമ്മ മൂന്നു കണ്ണനെ പോലെ വേട്ടയാടിയിരുന്നു...
അതുകൊണ്ട് എഴുതുക എന്ന കുഞ്ഞു നാളിൽ തുടങ്ങിയ ആഗ്രഹം ചുരുട്ടി കൂട്ടി ഭരണിൽ വച്ചു..
പ്രൊഫ.എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്നു.
36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയിൽ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി.
പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തിൽ മൗലികമായ എഴുത്തുകാർ ഇല്ലെന്നും ടോൾസ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു
(കടപ്പാട്)

മലയാള സാഹിത്യത്തിൽ മൗലികമായ എഴുത്തുകാർ ഇല്ലെന്നും ടോൾസ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു
മറുപടിഇല്ലാതാക്കൂ