Arrowroot. കുവ്വപ്പൊടി


കറുത്ത സായിപ്പ്
കേരളത്തിൽ തന്നെ ഏറ്റവുമധികം കുവ്വപ്പൊടി സംസ്ക്കരിച്ച് വിപണനം നടത്തിയിരുന്നത് എൻ്റെ പിതാവ് എം. ഏ.മുഹമ്മദ് ആയിരുന്നു... കുവ്വ നന്നായി തഴച്ചു വളർന്നിരുന്ന പ്രദേശമാണ്  വൈക്കം താലൂക്ക്... മകരം കുമ്പം മീനം മാസങ്ങളിലാണ്  കുവ്വ വിളവെടുപ്പ് നടക്കുന്നത്... ഈ മൂന്ന് മാസം തലയോലപ്പറമ്പിലെ ചന്ത ദിവസമായ ശനി ചൊവ്വാ ദിവസങ്ങളിൽ ഒരു സമാന്തര മാർക്കറ്റ് വീട്ടിലെ മിറ്റത്ത്  ഉണ്ടാകുമായിരുന്നു ... വീട്ടിലെ മുറ്റം നിറയെ സംസ്ക്കരിച്ച കുവ്വപ്പൊടിയുമായ് സ്ത്രീ ജനങ്ങളുടെ കൂട്ടം...

ഒരിക്കൽ ഇംഗ്ലീഷുകാർ സംസ്ക്കരണം കാണാൻ എത്തുന്ന വിവരം വീട്ടിൽ ബാപ്പ പറഞ്ഞു....

അതനുസരിച്ച് കുവ്വപ്പൊടിയിൽ  പലതരം വിഭവങ്ങൾ തയ്യാറാക്കി അവരെ സ്വീകരിക്കാൻ കാത്തിരുന്നു....
മൂന്ന് മണി നാലായി അഞ്ച് ആയി... ആറായി.... ഏഴായി... ഞങ്ങൾ സായിപ്പിന്റെ വരവേൽക്കാൻ കാത്തിരുന്നു....

എട്ട് മണിയായി... രണ്ട് ആൾ എത്തി .... എൻ്റെ ബാപ്പയും കൂരാപ്പള്ളി കരുണാകരനും... ബാപ്പയുടെ പ്രിയ സുഹൃത്ത് കൂരാപ്പള്ളി പറഞ്ഞു... ഇന്ന് ഇപ്പോൾ ഈ കറുത്ത സായിപ്പും എം.ഏ. സായിപ്പും കൊണ്ട് തൃപ്തിപ്പെടാം...."സോപ്പ് കമ്പനി സ്റ്റാഫും അന്ന് കർത്ത സായിപ്പിന്റെ സാന്നിദ്ധ്യത്തിൽ രുചികരമായ കുവ്വപ്പൊടി വിഭവങ്ങൾ കഴിച്ചു...

നാല് ദിവസം കഴിഞ്ഞ് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ ഒരു വാനിൽ സായിപ്പ് മതാമ്മ എന്നിവർ വന്നു... ഞങ്ങൾ ആസമയം സ്ക്കൂളിൽ ആയിരുന്നു.... അരോറൂട്ട് വിഭവങ്ങൾ രുചിക്കാൻ കഴിയാതിരുന്ന സായിപ്പിനേക്കാൾ എനിക്ക് ഇഷ്ടം തോന്നിയത് കർത്തസായിപ്പിനോടാണ്... എൻ്റെ ബാപ്പയുടെ പ്രിയ സുഹൃത്ത് കുരാപ്പള്ളി കരുണാകരൻ ഓർമ്മയ്ക്ക് സമർപ്പിക്കുന്നു....

ഒരു പഴയകാല മുദ്രാവാക്യം....
എം.ഏ.ഓടിനടന്നാലും...
കരുണൻ പറ്റ് കൊടുത്താലും...
എം.കെ. ചെന്നു പറഞ്ഞാലും (എം.കെ.നരായണൻ)
-------ചിഹ്നത്തിന് വോട്ടില്ലെ...!!!

അഭിപ്രായങ്ങള്‍

  1. എൻ്റെ പിതാവിന്റെ സുഹൃത്ത് കൂരാപ്പള്ളി കരുണാകരൻ്റേയും എം.കെ നാരായണൻ്റെ യും ഓർമ്മയ്ക്ക് മുന്നിൽ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും