പെരുമ്പളം കോയ

പെരുമ്പളം കോയ

"പെരുമ്പളം”
കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളെ തലോടി ...

ആലപ്പുഴയുടെ കുങ്കുമ ചാർത്തുപോലെ  ശരറാന്തൽ വെട്ടത്തിൽ..
 സായം സന്ധ്യയെ എതിരേല്ക്കുന്ന പെരുമ്പളം...
മനോഹരിയാണ്.....
മത്സ്യ തൊഴിലാളികളാണ് ദ്വീപിന്റെ   അരങ്ങ്... നിറഞ്ഞ് നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ... ശരറാന്തൽ വെട്ടം പകരുന്ന ചീനവലകൽ... കൈതിരിയിൽ ചകിരി മാലകൊരുക്കുന്ന അമ്മമാർ... റാഡിൽ വിരിയുന്ന കയറുകൽ... കക്കവാരുന്നവർ... പുഴുങ്ങി കക്കയും ഇറച്ചിയും വേർതിരിക്കുന്ന പൊരുമ്പളം..
നീറ്റുകക്കയുടെ ചൂടും ചൂരും നിറഞ്ഞ പെരുമ്പളം...
വർഷകാലം... കള്ളകർക്കടകം അവർക്ക് പേടിയാണ്.... ദാരിദ്ര്യം കണ്ണുരുട്ടി പേടിപ്പെടുത്തുമ്പോൾ...
പെരുമ്പളം കോയയുടെ വഞ്ചിഇറങ്ങും... നെല്ലും തേങ്ങയും നിറച്ച് ഓരത്ത് തിരിച്ചെത്തും...
 അതിലുള്ളത് എല്ലാം പെരുമ്പളം നിവാസികല്ക്കുള്ളതാണ്...
    വൈക്കം ഏരിയയിൽ പ്രമാണികളുടെ വളപ്പിൽ കൂട്ടിയ തേങ്ങയും... ചായിപ്പിലെ പത്തായപുരയും പെരുമ്പളത്ത് എത്തും....
അരൂക്കുറ്റി... പൂച്ചാക്കൽ... വൈക്കം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യും... ദീപ് വളഞ്ഞാലും പെരുമ്പളം കോയയുടെ പൊടി പോലും കിട്ടില്ല... തൊപ്പികാരുടെ വെട്ടം കണ്ടാൽ വിവരം കോയയുടെ കുടിലിലെത്തും... മൂങ്ങിയാൽ പൊങ്ങുന്നത് എവിടെ എന്നറിയില്ല..
കോയ കക്കുന്നത് കോയക്ക് വേണ്ടി അല്ലെന്ന് പോലീസിനറിയാം.
പല ഏമാന്മാരും കണ്ടാലും കണ്ടില്ലെന്ന് നടിക്കും...
 കോയയെ ഞാൻ കണ്ടിട്ടുണ്ട്...

   വീട്ടിൽ വരും ഞങ്ങളുടെ ബാപ്പ എം.ഏ.മുഹമ്മദിനെ കാണാൻ... ഞങ്ങൾ ഭയന്നാണ് നോക്കുന്നത്...
     അടക്കിപ്പിടിച്ചണ് ഞങ്ങൾ വീട്ടിൽ സംസാരിക്കുന്നത്...
     കോയ ഒറ്റയ്ക്ക് അല്ല വരുന്നത്... രണ്ട് ജാമ്യക്കാർ... രണ്ട് കരംതിരുവു രസീത്‌.... ഇതെല്ലാം റെഡിയാണ്... ബാപ്പ പോലീസ് ജാമ്യം എടുത്ത് കൊടുക്കണം... പോലീസ് എപ്പോഴും ഇങ്ങനെ തപ്പി ഇറങ്ങരുത്.... അങ്ങനെ ’ചെറിയ'ആവശ്യങ്ങളാണ് കോയക്കുള്ളത്...
     അങ്ങനെയും നല്ലവരായ കള്ളനും... മുതലാളിമാർ പലരും കോയയാണ് കട്ടത് എന്നറിഞ്ഞാൽ "കണ്ണടക്കും"

കോയക്കായി ദ്വീപിലെ ശരറാന്തൽ തിരികൾ താനെ താഴും... ചില ഏമാന്മാരും കണ്ണുകൾ ചിമ്മിയടക്കും....

ദാരിദ്ര്യം പേറുന്ന കാലത്ത് ദീപുകാർക്ക് കാണപ്പെട്ട തണൽ മരമാണ് കോയാസാഹിബ്... ആലപ്പുഴ ജില്ലയിലെ മറ്റൊരു കായംകുളം കൊച്ചുണ്ണി...



പെരുമ്പളം ജനങ്ങളോട് പെരുമ്പളം കൊച്ചുണ്ണിയെ കുറിച്ച് ചോതിച്ചാൽ ആയിരം നാവാണ്..


തുഷാര ഷൈൻ പറയുന്നു...

പെരുമ്പളത്തുകർ എവിടെ ചെന്നാലും നിങ്ങൾ കോയയുടെ നാട്ടുകാർ അല്ലേ എന്നു ചോദിക്കുമ്പോൾ... അതിൽ അഭിമാനം തോന്നാറുണ്ട് ആ മനുഷ്യസ്നേഹിയായ ബാപ്പയെ ഓർത്തു....

രതീഷ് കുഞ്ഞിക്കുട്ടൻ
അമ്മമ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട് ഇദ്ദേഹത്തെക്കുറിച്ച് അത് അരി ചാക്ക് കായലിനടിയിലൂടെ കടത്തിയ കഥയാണ്,,

ബാബു ശ്രീകുമാർ
പെരുമ്പളം കോയ സാഹിബ് എല്ലാവരും ആദരിക്കുന്നയാൾ സാഹിബിന്റെ ജീവിതം ഒരു സിനിമാ കഥക്കു പറ്റിയ താണു് ആരെങ്കിലും കോയ സാഹിബ്ബിന്റെ കഥകൾ സിനിമാ ആക്കാൻ മുന്നോട്ടു വന്നെങ്കിൽ


കല്പന ദത്ത്
കോയയുടെ പുത്രന്റ സുഹൃത്ത് പറയുന്നു... ദാഹത്തിനെ തന്റേതിനേക്കാളുമധികം
കരുതലും കരുണയും കുടി പാർത്ത മനസ്സിന്റുടമയുടെ മകനായി ജനിക്കാൻ.കഴിഞ്ഞത് ഭാഗ്യമായ്ക്കരുതണം കോയ സുബൈർ... പെരുമ്പളം  പെരുമ്മയ്ക്കും മേലേയാണ്...  സുഹൃത്തിൻ്റെ പിതാവിന്റെ നാമധേയം ഇന്നും ഉയർന്നു കേൾക്കുന്നു എങ്കിൽ ആ മഹാന്റെ പുണ്യ പ്രവർത്തി ദൈവികമാണ് തീർച്ച കടുബത്തിനു് നല്ലതു വരുത്തുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

ശ്രീവത്സൻ

എനിക്ക് നേരിൽ ഉണ്ടായ അനുഭവം പറയാം എന്റെ അമ്മയും സായിപ്പും അൽക്കാർ ആയിരുന്നു എന്റെ അമ്മാവൻമാരുടെ ചങ്ങാതി എന്റെ അച്ഛനുമായി നല്ല സൗഹൃദത്തിലായിരുന്നു . അവർ തമ്മിൽ പരസ്പരം കാണുമ്പോൾ അളിയാ എന്നും പറഞ്ഞു പരസ്പരം കെട്ടിപ്പിടിച്ച സൗഹൃദം പുതുക്കുന്നത് പതിവായിരുന്നു'  എന്റെ ഇളയ അനുജന് ഗൾഫിൽ പോകാൻ ഒരു വിസയുടെ കാര്യവു് മായി ബന്ധപ്പെട്ട് വീട്ടീൽ അച്ഛനുമായി അവൻ വീട്ടിൽ വഴക്കായിരുന്നു എറണാകുളത്ത് ഹോട്ടലിൽജോലി ചെയ്തിരുന്ന അവൻ കൂട്ടുകാരു
വഴി വിസ കിട്ടുമെന്നും, ഒരു ഏജന്റ് വഴിയായിരുന്നു...  ഏജന്റിനെ കാണുന്നതിനും 10000 രൂപ അഡ്വാൻസ് നൽകന്നതിനുമായി ഞാനും അച്ഛനും എന്റെ വലിയമ്മാവനും ഇവരുടെ കൂട്ടുകാരനായ സായിപ്പിനെയും കൂട്ടി, ഞങ്ങൾ കലൂരിൽ ഒരു വീട്ടിൽ എത്തി ഞങ്ങൾ ഏജന്റിനായി കാത്തിരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഈ ഏജന്റ് എത്തി... ഏജൻ്റിനെ കണ്ടപ്പോൾ സായിപ്പു ചാടി ഏഴുന്നേറ്റ് ഒരു ചീത്ത വിളിച്ചു.. ഇത് എന്റെ സഹോദരിയുടെ മകനാണ് ചതിക്കാൻ നോക്കുന്നോ.. എന്ന് അലറിയപ്പോൾ  ഏജന്റ് ജീവനും കെണ്ടോടി സത്യത്തിൽ ഞാൻ അന്ന് പകച്ച നിന്ന് പോയി ഞങ്ങൾ അന്ന് ചതിയിൽപ്പെടാതെ സായിപ്പ്‌ രക്ഷിച്ച സംഭവം എന്റെ ഓർമ്മയിൽ മിന്നി മറയുന്നു. അദ്ദേ ഹത്തിന്റെ മനുഷ്യസ്നേഹത്തിന്റെ ധാരളം സംഭവങ്ങൾ അമ്മയും മറ്റും പറഞ്ഞിട്ടുള്ളത് ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ഇവരുടെയെല്ലാം   സ്മരണയ്ക്കു മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നു നമസ്ക്കാരം.

രജിമോൻ പൊക്കപ്പുറം

ഭൂമിയിൽ നിന്നും ഇല്ലാതാകുമ്പോൾ...... പരമ്പരകളോളം .....
മനുഷ്യമനസ്സുകളിൽ
തിളങ്ങി നില്ക്കാൻ....
സ്നേഹമുള്ള കോയമാർ
ഇനിയും ആ കോയയുടെ
പുണ്യനാട്ടിൽ ഉണ്ടാവട്ടേ....



പെരുമ്പളം കോയ സാഹിബ് എല്ലാവരും ആദരിക്കുന്നയാൾ സാഹിബിന്റെ ജീവിതം ഒരു സിനിമാ കഥക്കു പറ്റിയ താണു് ആരെങ്കിലും കോയ സാഹിബ്ബിന്റെ കഥകൾ സിനിമാ ആക്കാൻ മുന്നോട്ടു വന്നെങ്കിൽ

അപ്പുക്കുട്ടൻ നായർ

ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണ്,, എന്റെ ചെറുപ്പകാലത്തു അതായത് ഒരു ആറു, ഏഴു വയസുള്ളപ്പോൾ നടന്ന സംഭവങ്ങളാണ്,, പെരുമ്പളം കോയ എന്ന് കേൾക്കുന്നത് ഭയങ്കര ഭയമായിരുന്നു,, എനിക്ക് മാത്രമല്ല പെരുമ്പളത്തിലും ചുറ്റിലുള്ള കരകളിലും സ്ഥിതി ക്ക് മാറ്റമില്ല,, പിന്നെ പിന്നെ സാഹിബിന്റെ കുട്ടികൾ വലുതാകാൻ തുടങ്ങി, സാഹിബ്‌ അൽപ്പാൽപ്പം മാറാൻതുടങ്ങി,, പെരുമ്പളം കായലിൽ നല്ല കാറ്റും മഴയും ഉണ്ടായ ഒരു ദിവസം ഒരു ബോട്ട് മുങ്ങി,, അന്ന് വളരെയധികം ആളുകളെ കേവ്വള്ളവുമായി പോയി രക്ഷപെടുത്തിയത് കോയ സാഹിബിന്റെ നേതൃത്വത്തിൽ ആണ്, ആ ബോട്ട് പൊക്കിയെടുത്തത് സാഹബ് ആൻഡ് ടീം ആണ്,, അതിൽ ഒരു കൊച്ചു കുഞ്ഞിന്റെ ശവശരീരം ഉണ്ടായിരുന്നത് കൊണ്ട് പോലീസ് വരികയുണ്ടായി,, അന്നത്തെ പോലീസ് s i യുടെ ഒപ്പം ഇരിക്കുന്ന കോയ സാഹിബിനെ ഓർക്കുന്നു...




ഉണ്ണികൃഷ്ണൻ അമ്പാടിയിൽ

" പെരുമ്പളം കോയ "
ഓർമ്മകൾ പൂക്കുന്നത്
ഭയം....!
സ്നേഹം......!!
സാഹോദര്യം..........!!!

*********
കാലം ഇത്രയും കഴിഞ്ഞിട്ടും ആ വെള്ള ജുബ്ബാക്കാരനോട് ബഹുമാനം തോന്നുന്നു... വറുതിയുടെ കാലത്ത് ദീപിലെ കെടാവിളക്കായിരുന്നു
"പെരുമ്പളം കോയ"



          --വൈക്കം അബ്ദുൽ ഖാദർ


അഭിപ്രായങ്ങള്‍

  1. കാലം ഇത്രയും കഴിഞ്ഞിട്ടും ആ വെള്ള ജുബ്ബാക്കാരനോട് ബഹുമാനം തോന്നുന്നു... വറുതിയുടെ കാലത്ത് ദീപിലെ കെടാവിളക്കായിരുന്നു
    "പെരുമ്പളം കോയ"

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ല അറിവ് !
    പെരുമ്പളം ദ്വീപിലെ ചിത്രങ്ങൾക്കും വീഡീയോൾക്കും എന്റെ പേജ് സന്ദർശിക്കുക ...
    A Man Who Lived in Perumbalam
    http://www.facebook.com//peruvi1993/

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും