റംസാ൯ വ്രതാനുഷ്ഠാനവും ക്യാപ്ററ൯ നായരുംAbdul Khadar Vaikom


റംസാ൯ വ്രതാനുഷ്ഠാനവും

  ക്യാപ്ററ൯ നായരും.......
                                       
Abdul Khadar Vaikom 
 ഓ൪മ്മയിലെ റംസാ൯ കാലം.....                                                                                                          മന്ദമാരുത൯ മാറിലണുയുന്നതു പോല, ഓ൪മ്മയെതലോടി വന്നണഞ്ഞ റംസാ൯ നോമ്പി൯റ ശീതള സ്പ൪ശമാണ് ഇവിടെ കുത്തികുറിക്കുന്നത്..
                                          1998 ജനുവരി 12 നു എടുത്ത വ്രതത്തി൯റെ മധുരവും നീറ്റലും മായാതെ
മനസ്സി൯റെ മാണിക്ക ചെപ്പിലു് മരതകമുത്തായി തിളങ്ങുന്നു..... നന്നേ ചെറു പ്രറായത്തിലെ, റംസാ൯ വ്രതംഎടുക്കുന്നതിൽ നി൪ബന്ധബുദ്ധി ഉണ്ടായിരുന്നു....  എവിടെയായിരുന്നാലും എത്രവിഷമഘട്ടത്തിലും വ്രതം അനുഷ്ടിച്ചിരുന്നു.... യാത്ര ഒരു നിശ്ചിത ദൂരം കൂടുതലുണ്ടെങ്കിൽ വ്രതാനുഷ്ഠാനം നി൪ബന്ധമില്ല.... കൊച്ചി റെയില് വെ സ്റേറഷനിലു് നിന്നു് തിരുവനന്തപുരത്തേക്കുള്ള  ട്രെയി൯ യാത്രയിലാണു് ഞാ൯ ക്യാപ്റ൯നായരെയും ഭാര്യയെയും യാദ്യച്ഛികമായി പരിജയപെടുന്നതു്...... അന്നും ഞാ൯ വ്രതം ഏടുത്തിരുന്നു... എനിക്കു്
ആറ്റിങ്ങല് മാമം സ്വദേശി ശ്രീ രഞ്ജനെ കാണേണ്ട ആവശ്യം ഉണ്ടായിരുന്നു.... ചിറയ൯കീഴു് സ്വദേശികളാണ് ക്യാപ്ററ൯ നായരും ഭാര്യയും....  മാമം പോകുന്നതിനു് ചിറയ൯കീഴിലിറങ്ങി ഞാനും... നേരം ഇരുട്ടിയതിനാലു് ക്യാപ്റ്റ൯ നായ൪ ഏന്നെ വീട്ടിലേക്കു് ക്ഷെണിച്ചു.... ഫ്രഷായി പോകാം എന്നുപദേശിച്ചു.... ആ ഉപദേശത്തിലെരു ശ്വാസനയുടെ സ്വരംഉണ്ടായിരുന്നു ... ഒരു നിമിഷം എ൯റെ പിതാവി൯റെ തലോടലാണാശബ്ദത്തിലു് ഞാ൯ ദ൪ശിച്ചതു്
                                                                               ചിറയ൯കീഴു് ശാ൪ക്കര ക്ഷേത്രത്തിനു് സമീപത്താണു് ക്യാപ്റ്റ൯ നായരുടെ വീടു് ... അവിടെ ഏത്തിയഉടനെ ശ്രീ രഞ്ജ൯റെ ഫോണു് നമ്പ൪ വാങ്ങി.... ട൪ക്കി എടുത്തു് തന്നു്ട്ടു് ബാത്തു്റൂം കാണിച്ചു് തന്നു... ഫ്രഷായെത്തിയ എനിക്ക്മുന്നിലു് ബിസ്ക്കറ്റും നാരങ്ങ വെള്ളവും... ഇത്കഴിച്ചു്ട്ടു് ആ മുറിയിലു് വിശ്രമിക്കൂ.... കൂട്ടുകാരനെ വിളിച്ചിട്ട്ണ്ട് ..... വരും....""ക്യാപ്റ്റ൯ നായ൪ പറഞ്ഞു,,,, ഞാ൯ മക്കളെ അന്വേഷിച്ചു.... മക൯ വിദേശത്തു് .... മകള് ഭ൪ത്താവിനൊപ്പം ഡല്ഹി    ( കൂടുതല് ഓ൪മ്മയില്ല)......
                                                            ബഡ്റുമിലു് വിശ്രമിക്കിമ്പോളു് രഞ്ജ൯ എത്തി... ഞങ്ങളു് ഒന്നിച്ചു് മാമത്തേക്ക്തിരിച്ചു.... മധുരം നിറഞ്ഞ നോമ്പി (വ്രതം)  നെക്കുറിച്ചു് എഴുതുമ്പോളു് ക്യാപ്റ്റ൯
നായരെ വിസ്മരിച്ചാലു്  അതു്  അപൂ൪ണ്ണമാകും........
                                                               ഞാനും എ൯റെ സുഹ്യത്തും ആറ്റിങ്ങലെത്തി ഭക്ഷണം
കഴിച്ചു.....സുഹ്യത്തി൯റെ വീട്ടിലേക്ക് തന്നെ ആ രാത്രിയിലു് യാത്രതിരിച്ചു..... സുഹ്യുത്തി൯റെ പിതാവു് വാ൪ദ്ദക്യസഹജമായ അസുഖത്താലു് വിശ്രമ ജീവിതത്തിലായിരുന്നു..... ഇപ്പോളു് ജീവിച്ചിരിപ്പില്ല.... മാതാവിനു് എ൯റെ ഉമ്മയുടെ പ്രായമുണ്ടു്.... ആ അമ്മ ഞങ്ങളെ സീകരച്ചു ഭക്ഷണം കഴിക്കാ൯ പറഞ്ഞപ്പോളു് , നോമ്പുണ്ടായിരുന്നവിവരവും ഭക്ഷണം കഴിച്ചതും അമ്മയെ ധരിപ്പിച്ചു.....  വിശേഷങ്ങള് ചോദിക്കുന്ന കൂട്ടത്തിലു് നോമ്പി൯റെ ഭക്ഷണരീതികള്‍ ചോദിച്ച് മനസിലാക്കി.... ഭക്ഷണം കഴിഞ്ഞതുകൊണ്ടും യാത്രാക്ഷീണവും കൊണ്ടും ബെഡു് റുമില് വിശ്രമിച്ചു.....
ഉറക്കംകണ്ണുകളെ തഴുകിയതറിഞ്ഞില്ല....
Sree Ranjan K.S

                            വെളുപ്പിനു് നാലുമണി സമയത്തു് അമ്മ വാതലിലു് മുട്ടിവിളിച്ചു..മോനു് നോയമ്പെടുക്കേണ്ടെ.... ഭക്ഷണംകഴിക്കൂ....... അമ്മ ചായ എടുത്തുവച്ചിരിക്കുന്നു.... ഈ ആഗമനം എ൯റെ  മനസിനെവല്ലാതെ ത്രസിപ്പിച്ചു..... ഉമ്മയുടെ സംരക്ഷണത്തിലു് നോമ്പു് നോറ്റിരുന്ന മധുരിക്കുന്ന കാലം തട്ടിയുണ൪ത്തി.... അതിലുപരി വാ൪ദ്ധക്യം മറന്നു് ... വെളിപ്പിനു് ഉണ൪ന്നു് പുട്ടു്, കടല, പപ്പടം, പഴം പുഴു്ങ്ങിയതു്, മുട്ട ഓംലെറ്റു്, ചായ എന്നിവ തയ്യാറാക്കി       വെച്ചായിരിന്നു ആ അമ്മ വിളിച്ചുണ൪ത്തിയതു്..... ഞാനറിയാതെ തന്നെ എ൯റെ കണ്ണുകളീറനണീഞ്ഞു.... ആ നോമ്പു്    ഇരട്ടിമധുരമായി  ഓ൪മ്മയിലു് മിന്നി മറയാറുണ്ടു്.
SREE RANJAN AND  A.K.ANTONY

SREE RANJAN K.S
                              
                                                                      

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും