ആലിപ്പഴങ്ങളുടെ തലപ്പാറ Abdul Khadar vaikom

ആലിപ്പഴങ്ങളുടെ തലപ്പാറ....
ആയി ഉമ്മുമ്മയും.....
 ആയിരം നോവുകളും....

ആലിപ്പഴങ്ങളുടെ തലപ്പാറ
ഈ തലപ്പാറ തലയോലപ്പറമ്പിന്റെ ഒരുഭാഗമാണു്.... അതുവഴികടന്നു് പോകുന്ന ഒരു മൂക്ക൯ വണ്ടിയുണ്ടു്....  ചെറിയ ബസ്സു്.... മു൯ വശം ലോറിയുടെ മു൯വശം പോലെ എഞ്ചി൯ ക്യാബിനാണു്....
10 പൈസകൊടുത്താലു് തലപ്പാറക്കു്  ടിക്കറ്റു് കിട്ടും....
           മനസ്സിന്റെ മാണിക്ക കൊട്ടാരത്തലു് സൂഷിക്കാ൯ കുറേ സ്നേഹം തന്ന ഉമ്മുമ്മയാത്ര പറഞ്ഞപ്പോളു് നെഞ്ചകം കത്തിയെരിയുകയായിരുന്നു... ഒരുഗ്രാമം മുഴുവ൯ വിറങ്ങലിച്ചു് നില്ക്കയായിരുന്നു.... ഗ്രാമത്തിലെ ഓരോ പുൽകൊടികളും തേങ്ങുകയായിരുന്നു.... എന്റെ ആയി ഉമ്മുമ്മ ഇന്നും നീറ്റലയു് ഹൃദയതാളം തെറ്റിച്ചു്  കടന്നു വരും... ഉമ്മുമ്മയ്ക്ക്‌ പുറകെ ഒന്നെന്നായി എടുത്ത ഓരോ മയ്യെത്തുകളും എന്റെ പ്രിയപ്പട്ടവരുടേതായിരുന്നു......... ഉമ്മ പറഞ്ഞു തന്ന പ്രാ൪ത്ഥന... ആദിവസത്തിനായി  കാത്തിരിക്കുകയാണു്  ഞാ൯.... സ്വ൪ഗ്ഗത്തിലൊന്നിച്ചുകൂടാ൯..

                                                     ആലിപ്പഴങ്ങളുടെ തലപ്പാറ എന്നു് തുടങ്ങിയതു് മഞ്ഞു് പെയ്യുന്നതു് കൊണ്ടല്ല... തലപ്പാറയിലു് ഒരു വലിയ ആലു് മരം പട൪ന്നു് പന്തലിച്ചു നിന്നിരുന്നു... ഈ മരം പൂത്തുലഞ്ഞു്  കായു് കളായി മൂത്തു് പഴുക്കുന്നകാലം തലപ്പാറയിലെ താമസം എനിക്കു് എറെ ഇഷ്ഠമായിരുന്നു.... ഈ മരതണലിലു്  ആയി ഉമ്മയുടെ വീടും റോഡിനെതി൪വശം പുളിവേലിമാപ്ള യുടെ വീടുമായിരുന്നു...
                              ആലിപ്പഴങ്ങളു് പാകമാവുമ്പോളവിടെ ഒരുമഹാ സമ്മേളനം നടക്കും... ഈ സമ്മേളനമാണ് എനിക്കു്  ഉമ്മുമ്മയുടെ വീട്ടിലെ  താമസ്സത്തിനു് കൂടുതലു് നിറപകിട്ടു നല്കുന്നതു്.... കൂടെ സ്നേഹപരിലാളനവും.... കപ്പ തോട്ടവും തോട്ടത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കീരി, ഉടുമ്പു്, ഇടക്കിടെ പായുന്ന മഞ്ഞചേരയും... കിളിച്ചുണ്ട൯ മാവു് നിറയെ നിറഞ്ഞു് കിടക്കുന്ന മാങ്ങയും... നിറയെ പൂക്കളുമയി നില്കുന്ന ചെത്തി ചെടിയും.... അതിനു ചുറ്റും പാറികളിക്കുന്ന കുരുവികളും... തേ൯ നുകരാ൯ പരുവപ്പടുത്തിയ കൂ൪ത്തു് വളഞ്ഞ ചുണ്ടുള്ള തേ൯കുരിവിയും... ചിത്രശലങ്ങളുമെക്കെ നിറഞ്ഞ ചുറ്റുവട്ടത്തിലു് ഒരുകൂടു കൂട്ടാ൯ ഉമ്മുമ്മ വന്നിരുന്നെങ്കിലെന്നു് കൊതിക്കാറുണ്ടു്...  
                    ആലിപഴം പഴുക്കുമ്പോളു് ആഗോള സമ്മേളനം പോലെ പറന്നെത്തുന്ന കാക്കകുയിലിനു് സംഗീതംപകരുന്ന കാക്ക തമ്പുരാട്ടികളും...മഞ്ഞകിളികളുടെ തെല്ലഹങ്കാരം നിറഞ്ഞ ചൂളംവിളിയും... നാട൯ മൈനകളുടെഉത്സവതിമ൪പ്പും.... നാണംകുണിങ്ങി ചെമ്പോത്തും ... അടക്കാകുരുവികളുടെ ചാഞ്ചാട്ടവും... തെല്ലൊരു, മണ്ണിന്റ മക്കളു് എന്ന അവകാശത്തോടെ, കാക്കകളുടെ കുറുമ്പും....  ഒരിക്കല്കൂടി ആസ്വദിക്കാ൯ ഉമ്മുമ്മയോടൊപ്പം കൂട്ടു പോയ എന്റെ പ്രിയരവിടെ ഉണ്ടായിരുന്നെങ്കിലു്... ആ ബാല്യം ഒരിക്കല്ക്കൂടി.... വെറുതെ ആശിച്ചു പോയി......
                                  ഞാ൯ കണ്ടിട്ടില്ലാത്ത എന്റെ മുത്തശ്ശിയുടെ (ഉമ്മയുടെ ഉമ്മ) അനുജത്തി ആയിരുന്നു .... അതുകെണ്ടായിരിക്കാം എനിക്കു് കുഞ്ഞിലെ ഒരുപാടു് സനേഹം തന്നതു്..... പ്രഭാതസുര്യനുണരുമ്പോളു് ഉമ്മുമ്മയുടെ വീട്ടു് മുറ്റം നിറയെ ആലിലകളു് അട൪ന്നു് വീണു്ട്ടുണ്ടാവും.... അതിലു് പറ്റിപിടിച്ച മഞ്ഞു് കണങ്ങളിലു് മാരിവില്ലു്  വിരിയും.. ആ സുന്ദരസുദിനങ്ങള് ഓ൪മ്മയുടെ
ദുഃഖ ഗോപുരമായി തെളിഞ്ഞുവരും.....
                                                         ചീപ്പപ്പവും... കുഴലപ്പവും... മുറുക്കുമെക്കെ ഉണ്ടാക്കി തരുന്ന ഉമ്മുമ്മ കിളികളും തത്തയുമക്കെ ഉണ്ടാക്കി അതിന്റെ വയറിനകത്തു് സ൪ക്കരയും തേങ്ങയും വെച്ചു് വറത്തു് തരും... വീട്ടിലു് വരുമ്പോളു് കെണ്ടവന്നു് തരുമായിരുന്നു.... ഈ കാണുന്ന മുറിവു് പാടു് കണ്ടോ... കാലിന്റെ ചിന്നിവിരലിനു് മുകളിലായി.... വീട്ടിലു് ഒരു ദിവസം വന്നപ്പോളെന്റെ കാലു് ചൊറിഞ്ഞു് പൊട്ടി നീരു വന്നു് വീ൪ത്തിരിക്കുകയാണു്.... ഉമ്മുമ്മ എന്നെ തലപ്പാറയിലു് കൊണ്ടു് പോയി... അവിടെ ചെന്നു് പച്ചമഞ്ഞളു് പറിച്ചു് തുളസിയും ചേ൪ത്തു് തിളപ്പിച്ചാറിയവെള്ളത്തിലു് കാലു കഴുകി.... ചെത്തിപൂവും വേറെ എന്തക്കയോ അരച്ചു് കാലിലു് പുരട്ടി തരുമായിരുന്നു... അത് പൊറുക്കുന്നതു്വരെതുട൪ന്നു.... ആ പാടാണികാണുന്നതു്.... എന്നും ഓ൪ക്കാനായി ഉമ്മുമ്മതന്നു് പോയതു്.... ഈ സനേഹത്തിനെരു പരിയായം ഉണ്ടോ.....?
       ..                                                 ഉമ്മുമ്മയ്കു് നാലു് പെണു് മക്കളും ഒരു മകനും... (എന്റ ഏളേമ്മമാരും മാമയും....)  മാമ സെയ്ദു് മുഹമ്മദു്.... ഈ മാമയുടെ കയ്യിലു് നിധി പോലെ സൂഷിക്കുന്ന കാന്തമുണ്ടായിരുന്നു.... അതു്  എടുത്തു മൊട്ടുസൂചി പിന്നു് മുതലായവ ചലിപ്പിച്ചു് മാജികു് കാണിക്കുമായിരുന്നു.... കപ്പ തണ്ടിന്റെ കൊമ്പിലു് നിന്നു് അതിന്റെ നടുവിലെ പെങ്ങു് എടുത്തു് ചായം പുരട്ടി മാല ഉണ്ടാക്കി തരും... കിളിച്ചുണ്ട൯ മാവിലെ മാങ്ങ എറിഞ്ഞുവീഴിത്തിതരുമായിരുന്നു..... എല്ലാംഓ൪ക്കുമ്പോഴും... എന്റെ ആയി ഉമ്മുമ്മയ്കു് പകരം വെക്കാൻ ഒന്നുമില്ല.....
                                                                               ഉമ്മുമ്മയുടെ മുന്നു് മക്കളുടെ വിവാഹം കഴിഞ്ഞു...  പേരകുട്ടികളുമായി...  ഞാനും വള൪ന്നിരിക്കുന്നു..... സ്ക്കൂളു് ജീവിധവും കാലത്തിന്റെ അനുവാര്യ മായവിടവുകളെക്കെ വരുത്തിയിരിക്കുന്നു...ആയി ഉമ്മുമ്മയുടെ വീട്ടിലു് അത്യാവശത്തിനു് മാത്രമാണു് പോകുന്നതു്... ആയിഉമ്മുമ്മവീട്ടിലു് വരുന്നതും...... ആയി ഉമ്മുമ്മയുടെ ഭ൪ത്താവു് മരിച്ചു.. ഞാ൯ വിളിക്കുന്നതു് ഉപ്പാപ്പയെന്നാണു്... ഉപ്പപ്പയുടെ  ചരമവാ൪ഷികത്തിനു്... ആകുടുമ്പം ഒന്നിച്ചു് കൂടിയതാണു് ഭക്ഷ്യവിഷബാധ..... ആയി ഉമ്മുമ്മ ... മക്ക്ളു് മറിയുമ്മ.. ജമീലാ.. ആസ്സിയാ.. ഇവ൪ എന്റെ എളീമ്മമാരാണു്  കൂടാതെ മൂന്നു് വയസ്സുള്ള പേരകുട്ടി......  ഒന്നിച്ചാണു് ഒരുയുഗം കരയാനുള്ള ഓ൪മ്മതന്നു് യാത്രയായതു്...   അല്ളാഹു സ്വ൪ഗ്ഗ കവാടം തുറന്നു് കൊടുക്കട്ടെ എന്നപ്രാ൪ത്ഥനയോടെ.....
               ( ഉമ്മുമ്മയുടെ മൂത്ത മകളു് ഫാത്തിമയും മക൯ സെയു്ദു മുഹമ്മദും തലയോലപ്പറമ്പിലുണ്ടു് ... )                                                                                                                                  
                             

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും