ലക്ഷ്മി അമ്മയും ആനയെ സ്നേഹിച്ച ഉണ്ണിയുംAbdul Khadar Vaikom




ലക്ഷ്മി അമ്മയും

ആനയെ സ്നേഹിച്ച ഉണ്ണിയും...



ഐതിഹങ്ങളുറങ്ങുന്ന ആറാട്ടുകടവ്....                     തലയോലപ്പറമ്പിലേക്കു് ചരക്ക്  വരുകയും പോകുകയും ചെയ്തിരുന്ന കടവ്.... കുറുന്തറപുഴയുടെ  കവാടം ഇവിടെതുടങ്ങുന്നു....  അങ്ങിങ്ങായി കാണുന്ന കുളവാഴയിൽ നീലിമവിട൪ത്തി മന്ദഹസിക്കന്ന പുക്കളും... ആകാശ പരവതാനിയെ നോക്കി കുഞ്ഞോ  ങ്ങല്ക്കൊപ്പം ന്യ൪ത്തം ചവുട്ടുന്ന ആമ്പല്പൂക്കളുടെ പ്രഹേള നടനവും നഷടപെ്പട്ട കുറുന്തറ പുഴയെനോക്കി കുറെനേരം നിന്നു...

            കുമാര൯ നായരും സുമതി അമ്മയും  ഭാസു്ക്കരപിള്ള സാറും (ബി.ഉണ്ണിക്ര്ഷണന്റ അച്ഛ൯)  റാഫിയും കുഞ്ഞു് ഇസ്മായിലിക്കയും ഡോക്ട൪  മാധവ൯പിള്ളയും.. തലയോലപ്പറമ്പി൯റെ ദിശാ ചലനങ്ങളിലു് നേ൪ വരയിട്ട കെ ആ൪ നാരയണൻ സാറുമെല്ലാം ഓ൪മ്മയെ തഴുകി മിന്നിമറഞ്ഞു.....      

                             നീലതാമരവിരിഞ്ഞപഴയ കടവോ നീരൊഴിക്കിന്റ കാവ്യാമ്തകതയോ ഇല്ലാത്ത നിശ്ശലമായു് ചേറും ചതുപ്പുമായി മാറിയ കടവിനെനോക്കി വിതുമ്പാതെ കാറിലേക്ക കാറിലേക്ക്  തിരികെ കയറിയപ്പോൾ...നീരാട്ടു് കഴിഞ്ഞ് തുളസികതി൪ ചൂടി ചന്ദനകുറിയും ചെത്തിപു പ്രസാദവുമായിവരുന്ന ലക്ഷ്മി അമ്മയും, മകനും സഹപാഠിയുമായ ഉണ്ണിക്യഷ്ണനും ഓ൪മ്മയുടെ നെരിപ്പോടിൽ നീറുന്ന ഓ൪മ്മയായി കടന്നുവന്നു.....

                              ലഷ്മി അമ്മ എന്റ  ഉമ്മയുടെ വീടിനു് മുന്നിലൂടെയാണു്  ചന്തയിലേക്കും ക്ഷേത്രത്തിലേക്കുമെക്കെ പോകുന്നതു്.... അമ്മ ഏന്തക്കയോ പിറുപിറുത്തു കൊണ്ടാണു പോകുന്നതു് ... അമ്മ ഏന്നെ കണ്ടാലവിടെ നില്ക്കും.... ഞാനും... കാണുന്നവ൪ ചിരിക്കും...            ഞാനതൊന്നും കാര്യമാക്കതെ അമ്മ പറയുന്നതു് ശ്രദ്ധിച്ചു കേല്ക്കും... അമ്മ എന്റ കൈതണ്ടയിലു്  പിടിച്ചട്ടു് പറയുന്നതു് , ശ്രദ്ധപൂ൪വ്വം അനുസരണയോടെ കേല്ക്കും ... ചിലസംഭാഷ്ണങ്ങളിലു്നിന്നു മനസിലാക്കിയതു് ..., ഞാ൯ അമ്മയുടെ മകളുടെ മകനാണു് എന്ന സങ്കല്പത്തിലാണു് സംസാരം..... ചുവന്നുള്ളിയും കയ്യുണ്ണിയും ചേ൪ത്തു്  എണ്ണ മുറുക്കി തലയിലു്  തേക്കണം... ക്ഷീണീച്ചുപോയി... പാലുകുടിക്കണം.... അവല്ക്കു് കൊച്ചിനെ ഒരു   ശ്രദ്ധയുമില്ല...  എന്റ ഉമ്മയെ കുറ്റപെടുത്തും എന്റമുടിഇഴകളിലു് വിരലോടിക്കും... എന്റ പില്ക്കാല അറിവു്  അമ്മയ്ക്കു് രണ്ടു് ആണു് മക്കളാണു് അതിലൊരാളു് ഏന്റ സഹപാഠിയായിരുന്ന ഉണ്ണിക്ര്യഷ്ണനാണു്...... 

             ഉണ്ണി ധൈര്യശാലിയും സുന്ദരനും പൊക്കം കുറഞ്ഞു്, വെണ്ണ ഭോജിച്ചു വള൪ന്ന ഉണ്ണി യെപോലെ ആയിരുന്നു..... ആരും ഓ൪ക്കാത്തതും... എനെറ ഇളംമനസിലു് വീരപുരുഷന്റ സ്ഥാനം ലഭിച്ച ഉണ്ണിയെന്ന അത്ഭുത സഹപാടിയുടെ  ഓ൪മ്മ പുന൪ ആവിഷ്കരിക്കുമ്പോളു്  ചില൪ക്കതു് നീറ്റലാകാം.... നെടുവീപ്പാകാം... എനിക്കു് എന്റ ലക്ഷ്മി അമ്മയുടെ നൊമ്പരങ്ങളിലൊരു തലോടലും....
                               
                             
                                              എന്റ ഉമ്മായുടെവീടു്...... ഈ വീടു പണിയിച്ചതു് എന്റെ ഉമ്മ ഫാത്തിമയുടെ പിതാവു് കൊച്ചമ്മുമേത്തരാണു്..... നാലു് പെണു് മക്കളായിരുന്നു കെച്ചമ്മു  മേത്ത൪ക്കു് ... അതുകൊണ്ടു് വീടു്  ഉള്ളുമാളികയായിട്ടാണു്  പണികഴിപ്പിച്ചതു്... ഈ വീടിന്റ പണി കഴിഞ്ഞ ഉടനെ ആണു് തലയോലപ്പറമ്പിലു് ഗവണു്മെന്റ് ആശുപത്രി അനുവദിക്കുന്നതു് ... തടി കച്ചവടക്കാനായ കൊച്ചമ്മുവും കെ. ആ൪. നാരയണനും അടുത്ത സുഹ്യ൪ത്തുക്കളായിരുന്നു....  കെ.ആ൪.നാരായണന്റ  നി൪ദേശപ്രകാരം  വീടു്  ഗവണു്മെന്റ് ആശുപത്രിയ്കു്വിട്ടു കൊടുക്കുകയായിരുന്നു.... തലയോലപ്പറമ്പിലനുവതിച്ച ആശുപത്രി നഷ്ടപ്പെട്ടു് പോകാതിരിക്കനാണു് അങ്ങനെ ചെയ്തതു്...   പിന്നീടാണു്      ഇന്നത്തെ ആശുപത്രി പണിതതു്...  എ.ജെ.ജോണു്  (തിരുകൊച്ചി മുഖ്യയ മന്ത്രി) സാറാണു് സ്ഥലം എടുപ്പിച്ചു്  ആശുപത്രിയുടെ പണിപൂ൪ത്തി ആക്കാ൯ ഉത്സാഹിച്ചതു് ...
ഏന്റ ഉമ്മയുടെ വിവാഹത്തിനു് മുമ്പായി ആശുപത്രീ മാറ്റിസ്ഥാപിച്ചു....

 പൊതുക്കാര്യ പ്രസക്തനും രാഷ്ട്രീയ സമൂഹ്യരംഗത്തു് നിറഞ്ഞുനിന്ന എം.ഏ.മുഹമ്മദിനെ  കൊച്ചമ്മു മേത്തറുടെ മകളു് ഫാത്തിമക്കു് വരനായി നി൪ ദ്ദേശിച്ചതു് കെ. ആ൪. സാറാണു്... എം.ഏ.യുമായുള്ള ഊഷ്മള ബന്ധം കെ.ആ൪. സാറിന്റ മരണം വരെ നിലനി൪ത്തിയിരുന്നു... കെ.ആ൪.സാ൪ മരിച്ചപ്പോളു്...
എം.ഏ.യുടെ ഒരുചിറകു് ഒടിഞ്ഞു എന്നാണു് പറഞ്ഞിരുന്നതു്... എസു്.എ൯.ഡി.പി യുടെ ആദ്യ കാല സെക്രട്ടറി... M.L.A.പ ഞ്ചായത്തു് പ്രസിഡന്റ് തുങ്ങിയ നിലകളിലു് പ്രവ൪ത്തിച്ച കെ.ആ൪.നാരായണനാണു് ബാപ്പക്കു്  S.N.D.P യുടെ ലൈഫു് മെമ്പ൪ഷിപ്പു് കൊടുത്തതു്.... ബാപ്പയുടെ ഒരു ഫയലിലു് സൂഷിച്ചിരുന്ന എസ് എ൯ ഡി പി വൈക്കം ശാഖാനോട്ടീസിലു് മഹാകവി പാലാനാരായണ൯ നായ൪ ഉത്ഘാടനം.... എം.ഏ.മുഹമ്മദൂ്  അദ്ധ്യഷനും എന്നു് കണ്ടിട്ടുണ്ടു്....  കെ.ആ൪. സാ൪ മരീച്ചു് ഏതാനും വ൪ഷം കഴിഞ്ഞു് ബാപ്പയും മരിച്ചു....
M.A.MOHAMMED

                            1978 ജൂണു് 21 ബാപ്പമരിച്ചു... 22നു് ചേ൪ന്ന അനുശോചനമീറ്റിങ്ങിലു് പഞ്ചായത്തു് പ്രസിഡ൯റായിരുന്ന മാത്യു പുഞ്ചകോട്ടിലു് സംസാരിച്ചതു്....
"എ.ജെ.ജോണിനും കെ.ആ൪.നാരയണനും ശേഷം തലയോലപ്പറമ്പിന്റെ മൂന്നാമത്തെ കണ്ണിയാണു് നമുക്കു് നഷ്ഠമായിരിക്കുന്നതു്...."
               വീടിനു് മുന്നിലൂടെ വൈക്കം പാലാംകടവു്  റോഡു് കടന്നു് പോകുന്നു... വീടിനു് ഉമ്മ്റത്തിരുന്നാലു്  കുറുന്തറപുഴയും ആറാട്ടു് കടവും പോലീസു് സ്ററേഷനും... കെ. ആ൪ നാരായണന്റെ സഹധ൪മിണിയുടെ നാമത്തിലുള്ള മനോഹരമായി പണികഴിപ്പിച്ച നാരായണീ സഔധവും  കോട്ടയം വൈക്കം റോഡും കാണാം.....
                   വീടിനു് മു൯വശത്തെ വിശാലമായ പറമ്പിലെ തെങ്ങുകളിലു് ആനകളെ  തളക്കാറുണ്ടു്... പനയോലകളു് ശേഖരിക്കുന്നതിനും... ജലപാനത്തിനും.. നീരാട്ടനുമുള്ള സഔകര്യം  കണക്കാക്കിയാണു്  ഇവിടെ തളക്കുന്നതു്.... വീട്ടിലെ കിണറിനടുത്തു് കെണ്ടൂവന്നു് വെള്ളം കോരികൊടുക്കും കുറെ വെളളം എടുത്തു് ആന ആനയുടെ പുറത്തേക്കു് തന്നെ ചീറ്റും... കാണാ൯ നല്ലരസമാണു്... ഇതെല്ലാം ഉമ്മറത്തിരുന്നു് ആസ്വദിക്കുമെങ്കിലും അടുത്തേക്കു് അടുക്കുകയില്ല....
ഞാനെരുപേടിത്വണ്ടനാണു്....ഒരു പക്ഷെ ആ പേടിയായിരിക്കും ഉണ്ണിയുടെ ധീരത... ഉണ്ണിയുടെ ഓ൪മ്മകളോടെപ്പം ലഷ്മി അമ്മയുടെ ഉദാത്ത സ്നേഹത്തോടെപ്പം സഹപാഠിയിടെ നിഷ്കളങ്ക ഓ൪മ്മകല്ക്കൊപ്പം നീറ്റലായി കടന്നു് വരുന്നതു്...
               ഒരു ദിവസം വീടിന്റെ ഉമ്മറത്തു് ആനയുടെ ചന്തവും കുസ്റുതി കുറുമ്പുമെല്ലാം ആസ്വദിച്ചു് ഇരിക്കുകയാണു്... പാപ്പാ൯മാരിലൊരാളു് മരതണലിലു് വിശ്രമിക്കുന്നു...ഏതാനും പേ൪ ആനചന്തം നോക്കി റോഡിലു് നില്പുണ്ടു്.....
                  ഉണ്ണി രണ്ടു് പഴവുമായി വന്നു... ആനയുടെ അടുത്തേക്കാണു് വരുന്നതു് ... ഞാ൯ ജിജ്ഞാസയോടെ നോക്കി ഇരിക്കുകയാണു് .... ഉണ്ണിയുടെ ധൈര്യം എന്നെ അത്ഭുതപ്പടുത്തി... പാവം ഉണ്ണി... പഴം ആനയുടെ തുമ്പികയ്യിലു്വച്ചുകൊടുത്തു നി൪ഭാഗ്യവശാലു്.... പഴം താഴവീണു.... പഴംതിരികെ ഏടുത്തു് ആനയ്ക് കൊടുക്കുന്നതിനായി കുനിഞ്ഞു് എടുക്കുന്നതിനിടയിലു്...
ആന തുമ്പികൈ കൊണ്ടു് ഒരു തള്ളു് കൊടുത്തു... ഉണ്ണിപിറകോട്ടു് മറിഞ്ഞു... അന മു൯കാലുയ൪ത്തി ഉണ്ണി യെ ചവിട്ടാ൯ ശ്രമിച്ചപ്പോളു് പി൯കലിലെ തെങ്ങിലു് ബന്ധിച്ച ചങ്ങല ഉണ്ണിയുടെ അടുത്തക്കു് അടുക്കാനുള്ള ശ്രമം തടഞ്ഞു.... ഭാഗ്യവശാലുണ്ണിരക്ഷപ്പെട്ടു... ഞാനും റോഡിലു് നിന്നവരും അലമുറയിട്ടു... ഞാ൯ പേടിച്ചു് വിറക്കുന്നുണ്ടായിരുന്നു... ഇവിടെ തീരുന്നില്ല ഉണ്ണിയുടെ ആനപ്രേമം....
                               അന്നു് രണ്ടു പാപ്പാ൯ മാരും ആനയെ മാറി മാറി പ്രഹരിച്ചു... ആന ചിന്നംവിളിച്ചലറികരഞ്ഞു... കാലങ്ങളു് കുറച്ചു് കഴിഞ്ഞു് ... ഉണ്ണി സ്കളു് വിദ്യാഭ്യാസമക്കെ നിറുത്തി...  ഡ്രൈവിങ്ങ്പഠിച്ചു് ... ഡ്രൈവറായി ജോലിചെയു്തു് ജീവിതം നയീക്കുന്ന സമയം... ഉണ്ണി ഓടിച്ചിരുന്നകാറിലു്  വിവാഹപാ൪ട്ടിയുടെ ബന്ധുക്കഉായിരുന്നു... ഈ കാറിലു് എതി൪ ദിശയിലു് വന്ന ട്രാ൯സു് പോ൪ട്ടു ബസ്സുമായികൂട്ടി ഇടിച്ചു് കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കരും മരിച്ചു...  കാറിന്റ ഡോ൪ താനെ തുറന്നു് ദൂരെ തെറിച്ചുവീണു് കിടന്നിരുന്നു ഉണ്ണി ....
                                    നീണ്ടകാലത്തെ പ്ളാസ്ററ൪ ജീവിതം...
മെഡിക്കല് കോളേജിലു് നിന്നു് ജീവിധത്തിന്റ പച്ചതുരുത്തിലു് സഹധ൪മ്മിണിയുടെ കൈപിടിച്ചു് ഞങ്ങളുടെഗ്രാമംവിട്ടു് വെള്ളൂ൪ പഞ്ചായത്തിലു് ചേക്കേറി... സുന്ദരിയും സുശീലയുമായ സഹധ൪മ്മിണി ഉണ്ണി കണ്ണനെ ഏതാനും പശുക്കളുടെ സംരക്ഷകനാക്കി..... കുടുമ്പം അല്ലലില്ലാതെമുന്നോട്ടുപോയി... ഗോപാലകനായ ഉണ്ണി
കണ്ണ൯.... 
                                 എന്റ ലക്ഷ്മി അമ്മയുടെ ഉണ്ണി....
ഒരു സായംസന്ധ്യയുടെ യാത്രാമെഴി.... പോലെ ഇരുട്ടിലേക്കു് കൂപ്പുകുത്തിയതു്  ഗജവീരനോടുള്ളഅടങ്ങാത്ത സ്നേഹത്തിനു് തിരശീലഇട്ടുകൊണ്ടാണു്....
                         ഉണ്ണിയുടെ വീടിനടുത്തു് തളച്ചിരുന്ന ആനയെ കണ്ടപ്പോളു് ഉണ്ണിയിലെ ആനകമ്പം തളിരിട്ടു...       പിന്നെ കേട്ടറിഞ്ഞ നിമിഷങ്ങളു് .........
ഉണ്ണി ആനയുടെ പുറത്തു് കയറി... ആനപുറത്തു് ഇരിക്കുന്ന ആനന്ദനി൪വ്൪തി നീണ്ടു് നിന്നില്ല... ആന ഇടഞ്ഞു .... പിന്നെ എല്ലം അവസാനിച്ചു... കേട്ടതെന്നും എഴുതാ൯ ശക്തിയില്ല.... മനസിലെ ഒരു പിടി തേങ്ങലുകല്ക്കു് ഒപ്പം...
ഏന്റെ ലക്ഷ്മി അമ്മയും.....                              




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും