മുത്തുമാല (MUTHUMAALA)Abdul Khadar VAIKOM


വൈക്കം അബ്ദുൾ ഖാദർ







മുത്തുമാല


മഞ്ചാടിയും കുന്നികുരുവും രാശിവട്ടവും രണ്ട് ചെപ്പു നിറയെ ശേഖരിച്ചു വെച്ചിരുന്നു.... അതിലെണ്ണം കുറവുണ്ടോയെന്നറിയാം ദിവസവും എണ്ണിനോക്കുക പതിവായിരുന്നു.....എണ്ണാൻ അറിയില്ലാത്തത് കൊണ്ട് ഉമ്മയെക്കൊണ്ടാണ് എണ്ണി ച്ചിരിക്കുന്നത്. 

എന്റെ നേരെ മൂത്ത ഇക്ക(ജേഷ്ഠൻ) ഇസ്മയിൽ അടിച്ചു മാറ്റിയോ എന്നറിയാനാണെണ്ണുന്നത്.
                  എന്റെ ബാപ്പ എളീമ്മ എന്ന് വിളിക്കുന്ന ഒരു ഉമ്മുമ്മ(മുത്തശ്ശി) ഉണ്ടായിരുന്നു.  ഞാ൯ അഞ്ചാം ക്ലാസിൽ  പഠിക്കുമ്പോൾ ഉമ്മുമ്മ മരി ച്ചുപോയി. ആ ഉമ്മുമ്മയുടെ മരണം എന്നെ  വല്ലാതെ വിഷമിപ്പിച്ചു. ഞാനാദ്യമായി കരയുന്ന മരണ വാ൪ത്തയും അതായിരുന്നു. എനിക്ക് ഉമ്മുമ്മയോട് അത്രയ്ക്ക് വാത്സല്യം ആയിരുന്നു ഞങ്ങളുടെ എല്ലാവരുടെയും സ്നേഹനിറകുടമായിരുന്നുമുവ്വാറ്റുപുഴയാറ് രണ്ടായി വഴിപിരിഞ്ഞ് വൈക്കം കായലിൽ ചേരുന്നു....ഈ രണ്ട് ആറിനും  അപ്പുറത്തെ കരിപ്പാടം എന്ന സ്ഥലത്താണ് ഉമ്മുമ്മയുടെ വീട്. കടത്തു വള്ളത്തിൽ രണ്ട് കടത്ത് കടന്നു വേണം ഉമ്മുമ്മയുടെ വീട്ടിൽ പോകുവാൻ...
    ഉമ്മുമ്മയെ വിലയിരുത്തുകയാണെങ്കിൾ  താളുകൾ കുറേവേണം ചുരിക്കി പറയാം. പൊക്കംകുറവ്... കൈപ്പണികളാലലങ്കരിച്ച കുപ്പായം. കഴ്‌ത്തിൽ  ചെറിയമുത്തുകൾ കൊരുത്ത മാല.. അതുപോലെ നിരവതിയെണ്ണം 
കൂട്ടിപിരിച്ച്... നടുവീലായി ബിസ്‌ക്കറ്റോളം വലുപ്പമുള്ള കട്ടിയുള്ള ഒരു സ്വർണ  ബിസ്കറ്റ്,
 കാതിലലിക്കത്ത്,
തലയിൽ മടക്കി ഒതുക്കിയ കശവ്നേരിയത്. 'ആകമാനം' ഒപ്പനയ്ക്ക് ഒരുക്കുന്ന മണവാട്ടിയുടെ ചന്തം.  
ഉമ്മുമ്മ, വീട്ടിൽ വന്നാൽ, ഞാ൯ ആദ്യം ചെയ്യുന്നത് തലയിലിടുന്ന കശവുനേരിയത് ഒളപ്പിച്ചു വെക്കും. 
ഉമ്മുമ്മ തിരികെ പോകാതിരിക്കാനാണ് ഒളിപ്പിച്ചു വെക്കുന്നത്.  
തലയിൽ നേരിയതോ തട്ടമോ ഇല്ലാതെ ഉമ്മൂമ്മ പുറത്തിറങ്ങില്ല.... .
                        ഉമ്മുമ്മ വീട്ടിൽ കുറച്ചു ദിവസമെങ്കിലും തങ്ങുന്നത് ഞങ്ങളെ പോലതന്നെ ബാപ്പക്കും ഉമ്മക്കും ഇഷ്ടമാണ്.  ഉമ്മുമ്മയുടെ കഴുത്തിൽ കിടക്കുന്ന മുത്തു മാലകളുടെ കൂട്ടത്തിന്  താലിപൂട്ട് എന്നാണ് പറയുന്നത്.
 താലിപൂട്ട് എനിക്ക് തന്നാൽ തട്ടം തിരികെ തരാമെന്ന് ഞാ൯ പറയും. നിനക്ക് എന്തിനാ നിന്റെ കെട്ടിയോൾക്ക് കൊടുക്കുവാനാണോ? മുത്തശ്ശി ചോദിക്കും. 

' പറഞ്ഞാൽ തരുമോ എന് ചോദിക്കും. '
                     ഓടി പോയി മഞ്ചാടി കുരുവി ചെപ്പു് എടുത്തു കൊണ്ടുവരും...
ചെപ്പു തുറന്ന് കാണിച്ചുട്ടു പറയും ....ഉമ്മുമ്മയുടെ താലിപൂട്ടു ഞാ൯ പൊട്ടിക്കും അപ്പോഴെനിക്കു കുറെ മുത്തുകൾ കിട്ടും...
 ...അത് പോലെ ചെപ്പിലിട്ടു സൂഷിച്ചു വെക്കും... ഞാ൯ പറയും ...മുത്തുകളെ സ്നേഹിക്കുന്ന എനിക്ക് ബാപ്പ പഴയമാല മാറ്റി സ്വ ഇറക്കത്തിന്റെ മുത്തുമാല വാങ്ങിതന്നിരുന്നു.... കഴുത്തിൽ കിടക്കുന്ന മുത്തമാലയിൽ പിടിച്ചു് ഉമ്മുമ്മപറയും..... ഈ മാലപൊട്ടിച്ചു മുത്തുകളാക്കി ചെപ്പിലിടാം.... ,  എന്നിട്ട് എന്റെ താലിപൂട്ട് പൊട്ടിക്കാം.... അപ്പോളെന്റെ മറുപടി ഇതായിരിക്കും.... അയ്യോടി ഇച്ചിരി പുളിക്കും ... ..എന്നുപറഞ്ഞ് ഞാൻ ഓടും.. ..

                     ഉമ്മുമ്മയുടെ മരണവിരം ഞങ്ങളുടെ കുടുമ്പത്തെ ആകമാനം തളർത്തി....അങ്ങോട്ടു് അഞ്ചാറുകിലോമീറ്റ ദൂരവും രണ്ട് കടത്തും കടന്നു വേണം പോകാ.........വാഹനത്തിൽ പോകണമെങ്കിൽ കുറെ കറങ്ങിപോവണം.....ഞങ്ങളുടെ ജീപ്പിൽ ആണ് പോയത്.....ദുരന്തം റോഡിലൂടെ ചെരിഞ്ഞും താണും പൊങ്ങിയുമുള്ളയാത്ര....ആരും ഒന്നും സംസാരിക്കുന്നില്ല....ഒരുവിതം കരിപ്പാടത്ത് വണ്ടി ഉമ്മുമ്മയുടെ വീടിനടുത്തെത്തി... ഞങ്ങളിറങ്ങി....ബാപ്പയുടെ കണ്ണുകളിൽ ഈറനണിയുന്നത് ഞാൻ കണ്ടു ...ഉമ്മുമ്മയുടെ മയ്യത്തിനടുത്തെത്തിയപ്പോൾ ഞാ൯ തേങ്ങി.....
ബാപ്പ എന്നെ ചേറുത്ത്പിടിച്ചു......ഉമ്മുമ്മ ബാപ്പക്കു ഉമ്മയെ പോലയായീരുന്നു എന്ന് ഉമ്മ പല പ്രാവശ്യവും പറഞ്ഞ് കേട്ടിട്ടുണ്ട്...
    ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ , ഞങ്ങൾ ഓണം വെക്കുമ്പോൾ കുടുമ്പ സഹിതം തിരുവനന്തപുരത്തുപോയപ്പോൾ   കൊണ്ടുപോയിരുന്നു ..... അന്നാണ്
ആദ്യമായി കടുവ കളികാണുന്നത്... യാത്രയിൽ വഴിയോരങ്ങളിൽ പല സ്ഥലത്തും ഓണമായി വേഷമിട്ടു കളിക്കുന്നത് വണ്ടി നിർവ്വഹിച്ചു.... ..
                          രണ്ട് നില ബസ്സ്... സിഹം... കടുവാ.. നീ രണ്ട് കുതിര...  മാവ് പേടകളുടെ മനംമയക്കുന്ന കുറ്റം .... ജിറാഫ്..സീബ്രാ..വിവിധ തരം കുരങ്ങുകൾ.. പാമ്പു... കീരി... മയിൽ... തത്ത.. .. മേത്ത മണി തുടങ്ങിയ അവിസ്മരണീയ കാഴ്ചകളാണ് യാത്ര സമ്മാനിച്ചത്.... നെയ്യാറ്റികരയിലെ അമ്മച്ചി പ്ലാവും.....അവിടെ ഒരു മസ്ജിദിൽ ഈത്തപ്പഴമരവും ആദ്യമയികണ്ടത് മധുരിക്കുന്ന ഓർമ്മകളാണ്... 
     ഇന്നും എന്റെ മനസിനെവല്ലാതെ ത്രസിപ്പിക്കുന്ന ഒരു കാഴ്ചയുണ്ടായിരു ന്നു... അത് ശംഖുമുഖം  വഴി കടന്നു പോകുമ്പോൾ ഓർമ്മവരും....പക്ഷെ ഇന്നതവിടെയില്ല..  മനോഹരമായ മത്സ്യങ്ങളുടെ നിലവറ.... അലങ്കാരമത്സ്യങ്ങൾ.... ജീവനോടെ കാണാ൯ കഴിയാതിരുന്ന ജല വിസ്മയങ്ങളായിരുന്നു.  ആ ഓ൪മ്മയിൽ അക്വേറിയം  എവിടെ കണ്ടാലും കയറികാണും... പക്ഷെ, മധുരിക്കുന്ന ആ പുളകചാ൪ത്ത് അനുഭവപെടാറില്ല......പോയകാലം തിരിച്ചുവരാ൯  കൊതിക്കാറുണ്ട്..... അവസാനം ഒരു നെടുവീ൪പ്പിലൊതുങ്ങും..

                  തലയോലപ്പറമ്പ്
  ചന്തയിലെ ’പാത്തുമ്മയുടെ ആടിന്റെ' വക കെട്ടിടത്തിലാണ് ബാപ്പയുടെ ഓഫീസ്... അവിടെ വൈകുന്നരങ്ങളിലെന്നും എന്നെ എ൯റെ ഇക്ക ഇസ്മയിൽ കെണ്ടുപോകും... ഈ യത്രയുടെ ഉദ്ദേശം...വാഴക്കാപ്പം...സുഖിയ൯....പഴംമാങ്ങ
തുടങ്ങി വിവിത ഉദ്ദേശ പരിപാടികളാണ്.... എന്നെ എ൯റെ ബാപ്പ വിളിക്കുന്ന ഓമനപേര് അദ്ദപ്പ൯ എന്നാണ്....വാപ്പയുടെ അദ്ദപ്പന് വാഴക്കാപ്പം സുഖിയ൯ മാമ്പഴം തുടങ്ങിയവ കാഴ്ചവെക്കുവാ൯ ഇക്കക്ക് അമിത താല്പര്യമാണ്..എന്ത് ചെയ്താലും കൂലി മുങ്കൂർ ചോദിച്ചുവാങ്ങും... വാഴക്കാപ്പത്തിന് വാഴക്കാപ്പം കൂലി.....കൂലി ഇല്ലത്ത ഒരു ഏ൪പ്പാടും ഇക്കക്കില്ല....പുല്ലു് മേടിച്ചാൽ മീ൯ മേടിച്ചാലും  കൂലി.....ഇസ്മയിലെന്ന പേര് എനിക്ക് വഴങ്ങില്ലായിരുന്നു....ഞാ൯ മുതൽ എൻ്റെ പിന്തുട൪ച്ചക്കാരും വിളിച്ചിരുന്നതും ശാലിക്കാക്ക എന്നാണ്...    ഓഫീസിനു പിറകിലെ റുമിൽ ഇത്തക്കും ഇക്കാക്കമാ൪ക്കും ട്യൂഷ൯ എടുക്കുവാനൊരു അദ്ധ്യാപക൯ വരുമായിരുന്നു.... ട്യൂഷനും കഴിഞ്ഞ് ഒന്നിച്ചാണ് ഞങ്ങളുടെ മടക്കയാത്ര.... ഓഫീസിൽ ബാപ്പയില്ല.. ബാപ്പ ഇല്ലാത്ത സ്വാതന്ത്ര്യം ഉപയോഗിച്ച് ചന്തയിലൂടെ ഓടികളിക്കികയും... ഇശാലുക്കയുമായി വഴക്കു കൂടുകയും ചെയ്തു.... വീടു് അടുക്കാറായപ്പോൾ വീട്ടിലേക്ക് ഞ൯ ഓടി പോയി.. ഇശാല് ഇക്കാക്കയുടെ കൈയ്യിൽ 
വീട്ടിലേക്ക് വാങ്ങിയ സാധനങ്ങളുണ്ടായിരുന്നു.. അത് കൊണ്ട്, എന്നെ ഓടി തോല്പിക്കാ൯ കഴിയാതിരുന്ന ദേഷ്യം മുഖത്തു കാണാമായിരുന്നു.... ദേഷ്യം തീ൪ക്കാനായി അവസരം വീണുകിട്ടിയത് പെട്ടന്നായിരുന്നു........
                        പതിവു പോലെ എ൯്‌റെ മേലു കഴുകാ൯ ഉടുപ്പും  നിക്കറും അഴിച്ചു മാറ്റിയപ്പോഴാണ് അറിയുന്നത്...  
എ൯റെ കഴുത്തിൽ കിടന്നിരുന്ന മുത്ത്മാല കാണാനില്ല...
                ഈ വാ൪ത്ത എല്ലാവരെയും വേദനിപ്പിച്ചപ്പോൾ  ഇശാലിക്കാക്കയ്ക്ക് സന്തോഷമായിരുന്നു.....അതിരുകളില്ലാത്ത സന്തോഷം....... ഇന്ന് ബാപ്പ വരുമ്പോൾ ബാപ്പയുടെ അടികിട്ടും... ഉറപ്പു്..... എങ്കിലും മാല നോക്കി ഇശാല് ഇക്ക്ക്കയും, കുറെനടന്നു...... ചന്തയിലും....ഓഫീസ്സിലും..ഓടികളിച്ചിടെത്തല്ലാം തിരഞ്ഞു....മാലകിട്ടിയില്ല
എനിക്ക് സങ്കടം സഹിക്കാ൯ പറ്റുന്നില്ല....തേങ്ങി തേങ്ങി കരയാ൯ തുടങ്ങി....ചോറുപോലും കഴിക്കാതെ തേങ്ങി കരഞ്ഞുകൊണ്ടു ഉറങ്ങാ൯കിടന്നു... ഉറക്കംവരുന്നില്ല.... ഉമ്മ വിളിച്ചു ഭക്ഷണം കഴിക്കാ൯....എഴുന്നേറ്റില്ല... ബാപ്പ വന്നാലടി ഉറപ്പു്....ബാപ്പയുടെ അടി അവകാശം പോലെ സാധാരണ വാങ്ങുന്ന ഇശാല് ഇക്കാക്ക കാത്ത് ഇരിക്കുകയാണു്....ബാപ്പയുടെ പ്രിയ അദ്ദപ്പ൯ അടിവാങ്ങുന്നതു കാണാ൯.... ബാപ്പ വീട്ടിലേക്ക് കയറിയതും ഇശാല് ഇക്കാക്കാ പറഞ്ഞു അബ്ദുൾ ഖാദ൪ മാലകളഞ്ഞു.....ഉമ്മ പറഞ്ഞു ഒത്തിരി കരഞ്ഞു... ഒന്നുംകഴിച്ചുട്ടുമില്ല....
              കണ്ണ് മുറിക്കി അടച്ചു ഉറക്കം നടിച്ചു കിടക്കകയാണ്,,, ബാപ്പയുടെ കേട്ടോ(ഉമ്മയെ ബാപ്പ വിളിക്കുന്നത്) വിശദമായി തന്നെ മാല നഷ്ടപ്പെട്ടതും... അന്വേഷിച്ചു കണ്ടെത്താ൯ കഴിയാത്തതും ബാപ്പയോടു പറയുന്നത്   ഞാ൯ കേട്ടു്കിടക്കുകയണു്....
                        ബാപ്പ ഞാ൯ കിടക്കുന്ന കട്ടിലിനടുക്കലേക്കു വന്നു... ഞാൻ വീണ്ടും കണ്ണ് മുറിക്കി അടച്ചു... പിറകിൽ ഇശൽ ഇക്കയുണ്ട്... ഉറങ്ങി കാണില്ല 
വെറുതെ കിടക്കുവായിരിക്കും എന്ന്  ഇക്ക പറയുന്നതു ഞാ൯ കേട്ടു.... ബാപ്പ മെല്ലെ കട്ടിലിൽ ഇരുന്നതായി മനസ്സിലായി... വീണ്ടും ഇക്ക മൊഴിഞ്ഞു.... സ്വ൪ണ മാല കളഞ്ഞിട്ടവന്റെ കിടപ്പു കണ്ടില്ലെ.....
       ബാപ്പ എന്റെ തലയിലുടെ മെല്ലെ തലോടി കൊണ്ടു "മോനെ അദ്ദപ്പാ എഴുന്നേറ്റു ഭക്ഷണം കഴിച്ചു് കിടക്കൂ...." ഇക്ക പിറുപിറുക്കുന്നതു് ഞാ൯കേട്ടു ബാക്കി ഉള്ളവരാണെങ്കിൽ തല്ലി കൊന്നേനെ....ഒരദ്ദപ്പ൯....
             ഞാ൯ എഴുന്നേറ്റു ബാപ്പയെ കെട്ടിപിടിച്ചുകരഞ്ഞു..
കരച്ചിനിടയിലു് പറഞ്ഞു... ബാപ്പിച്ചി എന്റെ മുത്തുമാല പോയി.... വീണ്ടും ഞാ൯ കരഞ്ഞു... ബാപ്പ എന്നോടു പറഞ്ഞു... അത് കിട്ടി... റോഡിൽ പൊട്ടികിടന്നിട്ടു് തട്ടാ൯ കൊച്ചിനെ ഏല്പിച്ചു... നന്നാക്കി തരും...... ഒരു മാസം കഴിഞ്ഞു.. ബാപ്പ പുതിയൊരു മുത്തു് മാല കൊണ്ടുവന്നുതന്നു.... ഒരുശാസനയും... ഇതും കളയരുത്....
             ആ മുത്തു മാല കുറെ വഷളായി എന്റെ കഴുത്തിൽ കിടന്നു..... അത് ഞാണൂജത്തി ജനിച്ചപ്പോഴാണ്..... അത് ഊരി കൊടുത്തിട്ട് പൊന്നരഞ്ഞാണം പണിയിച്ചു കൊടുക്കാ൯ പറഞ്ഞു..... ഐഷ എന്ന പേര് നിദ്ദേശിച്ചത് ഞാനാണ്...  ... " മഹ ഇറക്കിയത് അമ്പത്തിയൊന്ന് ഗ്രാം മുത്തു മാലയാണ്... 

എയുടെ കുഞ്ഞനുജത്തിരാജി തോമസ്സിൻ്റെ
കവിതയിലെ വരികൾ കടമെടുക്കുന്നു ....

   ചിപ്പിതൻ ഉള്ളിൽകടന്നൊരാമാണൽ തരി...
  വേദനിപ്പിച്ചെന്നുമാ ചിപ്പിയെ...
      സാധകമാക്കി പോൽ ചിപ്പിയാവേദന, 
നൽകിതൊരു പൊൻമുത്തിനെ... 
 


          .

അഭിപ്രായങ്ങള്‍

  1. ഹ്യദ്യമായ എഴുത്ത്... ഉമ്മുമ്മയുമായുള്ള ആത്മബന്ധവും, ആ മുത്തുമാലയുടെ കഥയും മനോഹരമായി

    മറുപടിഇല്ലാതാക്കൂ
  2. ohoo... njee evidayada .... oorummayudo ninta rajane... njaan gujarathilaanu... randu makkal... ninakko...?

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഉമ്മുമയും മുത്തുമാലയും നൊമ്പരവും ഗ്രിഹാതുരവും ചേര്‍ത്തു വെച്ച എഴുത്ത് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഈ മുത്തുമാല ഇഷ്ടമായി..നല്ല ശൈലി.

    മറുപടിഇല്ലാതാക്കൂ
  6. എല്ലാവര്‍ക്കും എന്‍റെ ഹ്രദയംനിറഞ്ഞ നന്ദി......

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും