ദീനം

 


"ദീനം"

(മിനികഥ)



വൈക്കം അബ്ദുൾ ഖാദർ


ആനന്ദിൻ്റെ അമ്മയ്ക്ക് ദീനം വന്നാണ് പറമ്പിൽ കൊച്ചു പുരയിലേക്ക് മാറ്റിയത്... ആരും അങ്ങോട്ടേക്ക് പോവില്ല... ഇലയിൽ ആഹാരം വച്ച് ഓടിപ്പോരും... ദീനം പിടിച്ചാൽ ആളേയും കൊണ്ടേപോവൂ....

 അതിനൊരു അപവാദം പോലെ കരകയറുക വിരളം... അവരുടെ മുഖം മുഴുവൻ വസൂരി കലകൾ പേടിവേണം ജീവിതം...

ആനന്ദിൻ്റെ അമ്മയുടെ ജീവനുവേണ്ടി ദൈവത്തിൻ്റെ മുന്നിൽ കരഞ്ഞു അപേക്ഷിച്ചൂ... ദൈവത്തിൻറെ കരുണയിൽ സംശയം ജനിച്ച ആനന്ദ് നിരീശ്വരവാദിയായതിൽ എന്താണ് തെറ്റ്..?

അവിടെ നിന്നും ആദ്യ വിപ്ലവ പ്രഖ്യാപനം ദൈവത്തോടായിരുന്നു...!!!

ആ വിപ്ലവ ചിന്തകൾ ആനന്ദിൻ്റെ രാഷ്ട്രീയ ചിന്തകൾക്ക് ആക്കം കൂട്ടി... ഒന്നിൽ ദൈവവിശ്വാസം ഇല്ലാത്തവർ ഉണ്ടെങ്കിലും ഭൂരിപക്ഷം ദൈവ വിശ്വാസം ഉള്ളവർ തന്നെയാണ്... മുസ്ലീംലീഗിൻ്റെ വാതിൽ പടിയിൽ നൂറു കോൾ അകലെ തുടങ്ങും വിശ്വാസം... ദൈവ വിശ്വാസം.... അവിടെയും പറ്റാതെ... ആർ എസ് എസ് പടിയിൽ നിന്നും അകത്തേക്ക് നോക്കി... .മുഴുവനും ചിട്ടയായ കുറുവടികളും ഏന്തി ദൈവത്തിൻ്റെ പടയാളികൾ... തികച്ചും ദൈവം വിശ്വാസം ഇല്ലാത്ത പാർട്ടി കമ്മ്യൂണിസ്റ്റ് മാത്രം... ആ പാർട്ടിയെ വാരിപുണർന്ന ആനന്ദിൻ്റെ മനസ്സിൽ ഇപ്പോഴും ഒരു പെടപെടപ്പ്... ദൈവത്തോട് അമ്മയുടെ അപേക്ഷിച്ചു... ദൈവം അറിഞ്ഞു തന്നു 'ആയസ്..!' അത് അമ്മയ്ക്ക് അല്ല..!! ആനന്ദിനു നൽകിയെന്നു മനസിലാക്കാൻ എട്ടര ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നു... ദൈവം നമ്മുടെ ശൂന്യവേളയല്ല... ചോദ്യോത്തര വേളയ്ക്കും അപ്പുറമാകുമായിരുന്നു...!

എത്ര ദീർഘദൃഷ്ടി... അമ്മയ്ക്ക് ആയസ്... കൊടുത്താൽ ഒരു അടുക്കളയിൽ അവസാനിക്കുന്നു... ഇന്ന് ആനന്ദിൻ്റെ അമ്മയ്ക്ക് അച്ഛനും ഒരു സ്ഥാനം ചരിത്രത്തിലുണ്ട്...!

ആനന്ദിൻ്റെ "അച്ഛൻ അമ്മ" എന്ന സ്ഥാനം... മാറ്റുരക്കാൻ കഴിയാത്ത ഇരുപത്തിനാലു ക്യാരറ്റ് തങ്ക തിളക്കം... ദൈവത്തിന് ദയ ഇല്ലെങ്കിൽ അമ്മയുടെ ആയുസിന് പകരം മകൻ്റെ ആയുസായി തിരിച്ചു നൽകുമായിരുന്നോ.. ദീർഘ നിരീക്ഷണത്തിന് സാഷ്ടാംഗം ചൊല്ലി....! അമ്മയെക്കാളും കൂടുതൽ പ്രവൃത്തികൾ മകന് തന്നെയാണെന്ന് മനസ്സിലാക്കിയ ദൈവം മഹാത്ഭുതം... ദൈവമേ...!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും