ചക്ക ചില്ലറക്കാരനല്ല...
ചക്ക ചില്ലറക്കാരനല്ല... അത് മനസിസ്സിലാക്കാൻ ദുബായ് ലുലു മാളിൽ പോവണ്ട... എം.ഏ.യൂസഫലി സാർ... തലയോലപ്പറമ്പിൽ മാള് പണിയുമ്പോൾ ജനിച്ചിട്ടുണ്ടോ.. ആവോ...അറിയില്ല... അന്നത്തെ കാലത്ത് തന്നെ തലയോലപ്പറമ്പിൽ മാളുണ്ടായിരുന്നു... മാള് നിർമ്മിച്ച വേലുത്തമ്പി ദളവയെ സ്മരിച്ചു മുന്നോട്ടു പോകാം...!
ശീതീകരിച്ച ദുബായ് ലുലു മാളിൽ രാജകീയ പ്രൗഢിയിൽ മുറിച്ച് കഷണങ്ങൾ ആക്കി ചുളകളുടെ ഒരു പൗണ്ട് കാണും അതായത് അരക്കിലോ... അമ്പതു ദിർഹം... അതായത് ആയിരം ഇന്ത്യൻ രൂപ..
ഏകദേശം പതിനെട്ട് ലിബ്ബ് കാണും ഒരു ചക്ക... അഥവാ ഏകദേശം എട്ടിനും ഒമ്പതിനും ഇടയിൽ കിലോഗ്രാം തൂക്കം വരുന്ന ചക്ക... ഒന്നിന് 875ദിർഹം അഥവാ ശരാശരി 875×19₹=16625₹എങ്ങനെ ഉണ്ട് ചക്കയുടെ തലയെടുപ്പ്...?
ഞങ്ങളുടെ തലയോലപ്പറമ്പ് ചന്തയും ചങ്ങനാശേരി ചന്തയും വേലുത്തമ്പി ദളവയുടെ ദീർഘ ദൃഷ്ടി ആയിരുന്നു...
തലയോലപ്പറമ്പ് ചന്തയുടെ നടുവിൽ അഥായത് മൂലേ പീഡികയുടെ മുമ്പിൽ തുടങ്ങി കൃഷ്ണമല്ലൻ മുതലാളിയുടെ മാളികയുടെ നീളം തീരുന്നിടം വരെ ഉണ്ടായിരുന്നു... രണ്ട് ഷട്ടർ കടയുടെ എകദേശം വീതീ മാളിനുണ്ട്... രണ്ട് നില മാളികയുടെ തുല്യമായ ഏകദേശ ഉയരവും...
ഇന്നവിടെ അത് ഇല്ലാത്തതിനാൽ ആണ് വിശദീകരണം... ഈ മാൽ അന്ന് ഉപ്പു ചന്ത എന്നാണ് അറിയപ്പെട്ടത്...
ഇവിടെ വെറ്റില... മുറുക്കാൻ ...തേങ്ങാ കൊത്ത്.... മുതൽ കപ്പ... ചട്ടിയും കലവും... ഉപ്പ് കൂട്ടിയിട്ടു വിറ്റിരുന്നു... ഇതിന് ചിറ്റും പ്ലാവില പുല്ല് അരി മുറുക്ക് കുഴലപ്പം ഓടിച്ചിട്ട് പിടിക്കുന്ന ഉടുമ്പ് വരെ കിട്ടും...
കെകെ സിദ്ദീഖ് തൻമയത്തത്തോടെ അവതരിപ്പിച്ച കയർ പുല്ലു വ്യാപാരികളുടെ മഴക്കാല ഷെൽട്ടർ കൂടിയാണ് ഈ മാൽ...
അതു പറഞ്ഞപ്പോൾ ഓർമ്മ വരുന്നു.. വിസിറ്റിങ് വിസ എടുത്ത് ദുബായ് ചെന്നു മാർക്കറ്റിങ്ങിൽ ജോലി ചെയിതിരുന്ന കാലം... ചൂടത്ത് നടന്നു വിഷമിക്കുമ്പോൾ മാളിൽ വായി നോക്കി നടക്കും.... അപ്പോൾ ശീതീകരിച്ച മുറിയുടെ മഹത്വം... അനുഭവിക്കുമ്പോളുള്ള അനുഭൂതി.... മാളുടമകല്ക്ക് നന്ദി...
പറഞ്ഞു വന്നത് ചക്ക മാഹാത്മ്യം... സഞ്ചാരം വഴിതെറ്റി... പൊറുക്കണം...
തലയോലപ്പറമ്പിൽ ശനി ചൊവ്വാഴ്ച ദിവസങ്ങളിൽ കിഴക്കെ ചന്തയിൽ ചക്ക കൂട്ടി ഇട്ടു വിറ്റിരുന്നു...
എന്നാൽ സീസണിൽ ചക്ക മുറിച്ചു കഷണങ്ങൾ ആക്കി പത്തു പൈസ മുതൽ ആവശ്യം പോലെ ചക്ക മുറിച്ചു വിറ്റിരുന്ന മാമ്പഴത്തിൽ ഇബ്രാഹിം ആയിരുന്നു... ചക്ക കഷണങ്ങൾ കിട്ടിയിരുന്ന ആദ്യ മാള്
തലയോലപ്പറമ്പിലോ..?
ചക്ക ദേശീയ ഫലമാക്കിയ രാജ്യം ബംഗ്ലാദേശ് ആണ്... ചക്ക പുരാതന കാലം മുതൽ നിലനിന്നിരുന്ന രാജ്യം ഇന്ത്യയാണ്...
കേരളത്തിൻ്റെ സംസ്ഥാന പഴത്തിന്റെ മാതള മധുരം നുകരാൻ കിട്ടുന്ന ഭാഗ്യം...
ഓരുപാടു ഓർമ്മകൾ ഉണരുന്നു.. ചക്ക ചുളകൾ പോലെ....
![]() |
| Vaikom Abdul Khadar |
താഴെയുള്ള വിവരണങ്ങൾ കടപ്പാട് ഗൂഗിൾ..
ചക്കകൾ പലതരം
ചക്കയിലെ മാംസളമായ ചുളകളെ അടിസ്ഥാനമാക്കിയാണ് വിവിധയിനം പ്ലാവുകളെ തരംതിരിച്ചിരിക്കുന്നത്. കേരളത്തിൽ പ്രധാനമായി രണ്ടു തരം പ്ലാവുകളാണുള്ളത്– വരിക്കയും കൂഴയും. ഇതുകൂടാതെ ഇവയുടെ ഉപവിഭാഗങ്ങളായി മറ്റുതരം ചക്കകളുമുണ്ട്. ചുവന്ന ചുളയൻ വരിക്ക, വെള്ള ചുളയൻ വരിക്ക, സിംഗപ്പൂർ വരിക്ക, രുദ്രാക്ഷി, താമരച്ചക്ക, നീളൻ താമരച്ചക്ക, മൂവാണ്ടൻചക്ക, തേൻവരിയ്ക്ക ചക്ക, മുട്ടംവരിയ്ക്ക ചക്ക, വാകത്താനം വരിക്ക, കുട്ടനാടൻ വരിക്ക, പഴച്ചക്ക, വെള്ളാരൻചക്ക, സിന്ദൂരവരിക്ക, പശയില്ലാച്ചക്ക തുടങ്ങിയ പേരുകളിലെല്ലാം വൈവിധ്യങ്ങളായ ചക്കകളുണ്ട്.
ചക്കയിലെ മാംസളമായ ചുളകളെ അടിസ്ഥാനമാക്കിയാണ് വിവിധയിനം പ്ലാവുകളെ തരംതിരിച്ചിരിക്കുന്നത്. കേരളത്തിൽ പ്രധാനമായി രണ്ടു തരം പ്ലാവുകളാണുള്ളത്– വരിക്കയും കൂഴയും. ഇതുകൂടാതെ ഇവയുടെ ഉപവിഭാഗങ്ങളായി മറ്റുതരം ചക്കകളുമുണ്ട്. ചുവന്ന ചുളയൻ വരിക്ക, വെള്ള ചുളയൻ വരിക്ക, സിംഗപ്പൂർ വരിക്ക, രുദ്രാക്ഷി, താമരച്ചക്ക, നീളൻ താമരച്ചക്ക, മൂവാണ്ടൻചക്ക, തേൻവരിയ്ക്ക ചക്ക, മുട്ടംവരിയ്ക്ക ചക്ക, വാകത്താനം വരിക്ക, കുട്ടനാടൻ വരിക്ക, പഴച്ചക്ക, വെള്ളാരൻചക്ക, സിന്ദൂരവരിക്ക, പശയില്ലാച്ചക്ക തുടങ്ങിയ പേരുകളിലെല്ലാം വൈവിധ്യങ്ങളായ ചക്കകളുണ്ട്.
പേരു നൽകിയ കേരളം
ചക്കയുമായി കേരളത്തിന് അഭേദ്യമായൊരു ബന്ധമുണ്ട്. പുരാതന സങ്കൽപങ്ങളിലെ ഉത്തമവൃക്ഷമായി മലയാളികൾ കണ്ടിരുന്ന ഒന്നാണ് പ്ലാവ്. ഇംഗ്ലിഷിലെ ജാക്ക്ഫ്രൂട്ട് എന്ന പേരു ചക്കയ്ക്ക് സമ്മാനിച്ചതുപോലും മലയാളമാണ്. പോർച്ചുഗീസുകാരുടെ വരവോടെ ഇവിടെ സുലഭമായിരുന്ന ചക്ക, അവർക്ക് ‘ജാക്ക്’ ആയി. അങ്ങനെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന അമൂല്യഗ്രന്ഥത്തിൽ സ്ഥാനം നേടി. ജാക്ക് പിന്നീട് ഇംഗ്ലീഷുകാർ ഏറ്റുപിടിച്ചു– ജാക്ക്ഫ്രൂട്ട്.
ചക്കയുമായി കേരളത്തിന് അഭേദ്യമായൊരു ബന്ധമുണ്ട്. പുരാതന സങ്കൽപങ്ങളിലെ ഉത്തമവൃക്ഷമായി മലയാളികൾ കണ്ടിരുന്ന ഒന്നാണ് പ്ലാവ്. ഇംഗ്ലിഷിലെ ജാക്ക്ഫ്രൂട്ട് എന്ന പേരു ചക്കയ്ക്ക് സമ്മാനിച്ചതുപോലും മലയാളമാണ്. പോർച്ചുഗീസുകാരുടെ വരവോടെ ഇവിടെ സുലഭമായിരുന്ന ചക്ക, അവർക്ക് ‘ജാക്ക്’ ആയി. അങ്ങനെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന അമൂല്യഗ്രന്ഥത്തിൽ സ്ഥാനം നേടി. ജാക്ക് പിന്നീട് ഇംഗ്ലീഷുകാർ ഏറ്റുപിടിച്ചു– ജാക്ക്ഫ്രൂട്ട്.
1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത് എന്നും പറയപ്പെടുന്നു. ബംഗാളിലും മലേഷ്യയിലുമൊക്കെ ഇൗസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും ഒരു വാദമുണ്ട്. നമുക്ക് ചക്കയാണെങ്കിൽ ഇന്തൊനീഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുമാർക്ക് ലങ്‍ക്കയും. ശാസ്ത്രീയ നാമം അർട്ടോകാർപസ് ഹെട്രോഫില്ലസ്.
ചക്ക സമ്മാനിക്കുന്ന ആരോഗ്യം വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കയ്ക്കുള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതിൽ ഒളിഞ്ഞിരിക്കുന്ന പോഷകഘടകങ്ങൾക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടൻ വിഭവമാണ് ചക്ക. ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീൻ, ഒരു ശതമാനം കൊഴുപ്പും. 100 ഗ്രാം ചക്ക ഏതാണ്ട് 95 കിലോകലോറി ഉൗർജം സമ്മാനിക്കും. ഇതുകൂടാതെ വിറ്റാമിനുകൾ (ഫോളേറ്റുകൾ, നയാസിൻ, പീരിഡോക്സിൻ, റൈബോഫ്‍ളാവിൻ, തയാമിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി), സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ,കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ എന്നിവയുടെയും സാന്നിധ്യമുണ്ട്.
ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ചക്ക. ചക്കയിലെ എ, സി ജീവകങ്ങൾ ആന്റി ഓക്സിഡന്റുകളായും വർത്തിക്കുന്നു. ഇതുമൂലം കാൻസറിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ ചക്കയ്ക്കാവും. രക്തധമനിയുടെ നശീകരണത്തെയും അതുമൂലം വാർധക്യത്തെപ്പോലും തടയാൻ ഇവയ്ക്കു കഴിവുണ്ട്. പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചച്ചക്കയിലെ നാരുകൾക്ക് ആരോഗ്യ നിയന്ത്രണത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഈ നാരുകളിൽ 60 ശതമാനവും വെള്ളത്തിൽ ലയിക്കാത്തവയാണ്. ഈ നാരുകൾ കൊഴുപ്പിന്റെ ആഗിരണത്തെ തടയുന്നു. ഇതുമൂലം കൊളസ്ട്രോൾ നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നിലാണ്. വൻകുടലിലെ അർബുദത്തിന് കാരണമാകുന്ന കാർസിനോജനുകളെ പുറന്തള്ളാനും ഈ നാരുകൾ സഹായിക്കും. അതുപോലെ ശോധനയെ സഹായിക്കുകയും ചെയ്യും.
ചക്ക പ്രമേഹം കുറയ്ക്കുമോ? ചക്കയുടെ സാധ്യതകൾ ഉയരുമ്പോൾ ആരോഗ്യകേരളത്തിന്റെ മുന്നിലെത്തുന്ന ഒരു ചോദ്യമുണ്ട്: ചക്ക കഴിച്ചാൽ പ്രമേഹം ഇല്ലാതാകുമോ? ചക്കയുടെ ഔഷധ ഗുണങ്ങൾ കേട്ടറിഞ്ഞ പലരുടെയും സംശയം ഇപ്പോൾ ഈ വഴിക്കാണ്. പ്രമേഹം കുറയ്ക്കാൻ ചക്കയ്ക്ക് കഴിവുണ്ട്. പക്ഷേ ഇത് പഴുത്ത ചക്കയെ ഉദ്ദേശിച്ചല്ല. പച്ചച്ചക്ക പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമായോ കഴിച്ചാൽ പ്രമേഹം കുറയുമെന്നു പഠനങ്ങൾ പറയുന്നു. 2016ൽ സിഡ്നി സർവകലാശാലയുടെ പഠനങ്ങൾ ഈ വഴിക്കായിരുന്നു. പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയിൽ പഞ്ചസാരയുടെ അളവ് പതിൻമടങ്ങാണ്. അതായത് പഴുത്ത ചക്കയിൽ ഗ്ളൈസിമിക് ലോഡ് വളരെ കൂടുതലാണ്. എന്നാൽ പച്ചച്ചക്കയിൽ അന്നജത്തിന്റെ അളവ് കുറവായിരിക്കും. ധാന്യങ്ങളെക്കാൾ ഇതിൽ അന്നജം 40% കുറവാണ്. കാലറിയും ഏതാണ്ട് 35–40% കുറവ്. പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകവും പച്ചച്ചക്കയിലുണ്ട്– നാരുകൾ. നാരുകളാവട്ടെ (ഡയറ്ററി ഫൈബർ) ധാന്യങ്ങളിലേതിന്റെ മൂന്നിരട്ടിയാണുതാനും. ഈ നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗിരണത്തെ തടയും. പച്ചച്ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് ഇടിച്ചക്ക, പച്ചച്ചക്കയുടെ പുഴുക്ക് എന്നിവ പ്രമേഹ രോഗികൾക്ക് കഴിക്കാം. നാരുകൾമൂലം വയറു നിറയുന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പ്രമേഹ സങ്കീർണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്സിഡന്റുകൾ തടയും. പ്രമേഹ രോഗികൾ പഴുത്ത ചക്ക കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. പഴുത്ത ചക്കയിൽ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായിരിക്കും. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പ്രമേഹം കൂടുകയും ചെയ്യും.
വൈദ്യശാസ്ത്രവിവരങ്ങൾക്ക് കടപ്പാട്
ഡോ. ബി. പത്മകുമാർ,
മെഡിസിൻ വിഭാഗം തലവൻ
ഗവ. മെഡിക്കൽ കോളജ്, കൊല്ലം
മെഡിസിൻ വിഭാഗം തലവൻ
ഗവ. മെഡിക്കൽ കോളജ്, കൊല്ലം



ഇഷ്ട്ടമായി കേട്ടോ ഈ ചക്കപുരാണം
മറുപടിഇല്ലാതാക്കൂ