Former Minister VC Kabeer Master
Former minister V C Kabeer Master and Vaikom Abdul Khadar
വിസി കബീർ മാസ്റ്ററുടെ ഓർമ്മയിൽ നിന്നും...
മലയാളമനോരമയുടെ ബാലജനസഖ്യവും തലയോലപ്പറമ്പിലെ ക്യാമ്പും...
പനമ്പിള്ളി...ഉമ്മൻചാണ്ടി... കെആർ നാരായണൻ എംഎൽഎ.. ഏസി ജോസ്.. കാർട്ടൂണിസ്റ്റ് ടോം (ബോബനും മോളീം) തുടങ്ങി.. ഒന്നൊന്നായി ഓർമ്മയിൽ നിന്നും പിറക്കിയെടുത്തു...
ഡോക്ടർ കെ എം ചെറിയാൻ ക്ലാസ് എടുത്തുതും.. ഇന്നത്തെ പോലെ മാഷ് അയവിറക്കി...
ഉമ്മൻചാണ്ടി മലയാളമനോരമ ബാലസഖ്യം പ്രസിഡന്റ് ആയിരുന്ന കാലം... വിസി കബീർ മാസ്റ്റർ മലബാർ റീജിണൽ സെക്രട്ടറി ആയിരുന്നു... പിസി. ജോസഫ് പ്രസിഡന്റും
മനോരമ അന്ന് ഒരു എഡിഷൻ... അത് കോട്ടയത്ത് നിന്നും...
അന്നാണ് മാഷ് പനമ്പിള്ളി എസി ജോസ് കാർട്ടൂണിസ്റ്റ് അനു (ടോം)തുടങ്ങിയവരെ നേരിട്ട് കാണുന്നത്...
സ്വാഗതസംഘം കെആർ നാരായണൻ എംഎൽഎ യുടെ നേതൃത്വത്തിൽ ആയിരുന്നു..
മാഷ് മനോരമയുടെ പത്രവണ്ടിയിൽ ആണ് വടക്കാഞ്ചേരിയിൽ നിന്നും തലയോലപ്പറമ്പിൽ എത്തിയത്...
ആ ക്യാമ്പിൻ്റെ എല്ലാ ആഹ്ലാദവും തല്ലികെടുത്തികൊണ്ടാണ് പിറ്റേ ദിവസത്തെ പ്രഭാതം വരവേറ്റത്...
മുവ്വാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ ക്യാമ്പിലെ ഒരു സഹോദരൻ നഷ്ടപ്പെട്ട നടുക്കം വിട്ടുമാറാൻ കാലം കുറെ എടുത്തു എന്ന് മഷ് പറഞ്ഞു...
അന്ന് ക്യാമ്പ് പിരിച്ചു വിട്ടു...
ദീർഘകാലം എംഎൽഎയും നയനാർ മന്ത്രി സഭയിൽ മന്ത്രിയായും പ്രവർത്തിച്ച മാസ്റ്റർ ഗാന്ധിയനാണ്...
അദ്ദേഹം അദ്യാപകൻ.. എഴുത്തുകാരൻ... എന്നതിലുപരി ആദർശങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്ത നേതാവാണ്....
#ഞാൻ ദീപിക ബാലസഖ്യം വൈക്കം ലീഡർ ആയിരുന്നതും.. എൻ്റെ സഹപാഠിയായിരുന്ന സണ്ണിചെറിയാൻ മനോരമ ബാലജന സഖ്യം സംസ്ഥാന സെക്രട്ടറിയായിരുന്നതും മാഷുമായി പങ്കുവച്ചു..



മുൻ മന്ത്രി വിസി കബീർ മാസ്റ്ററുടെ ഓർമ്മയിൽ നിന്നും...
മറുപടിഇല്ലാതാക്കൂമലയാളമനോരമ ബാലജന സഖ്യം...