വിഷു.... ഓർമ്മകൾ

V.K.Ramesan

പഴയകാലത്തിലേക്ക് ഓർമ്മകളെ 
പറിച്ചു നടുന്നു.ഈ മതേതര മാർക്കറ്റിൽ ജനിച്ചു വളർന്നതാണ് എന്റെ സൗഭാഗ്യം.സോദരത്വേന വാഴുന്ന ഈ മാർക്കറ്റിലെ നെടും തൂണുകൾ,ഹിന്ദു,മുസ്ലീം,ക്രിസ്ത്യാനികളാണ്.കച്ചവടക്കാരും തൊഴിലാളികളും എല്ലാം അവർ തന്നെ.അവർക്ക് മാർഗ്ഗദീപമായി കെയാറും എം.എ.മുഹമ്മദും.പിൽക്കാലത്ത് ഏ.കെ.സോമനും.ഇവരെ കൂടാതെ ജാതക കഥയിലെ ബോധിസത്വനെപ്പോലെ വൈക്കം മുഹമ്മദ് ബഷീർ എന്ന ഉമ്മിണി ബല്ല്യ എഴുത്തുകാരനും.ബഷീറിന്റെ ഗുളികച്ചെപ്പേന്താൻ കാലം അനുവദിച്ച വൈക്കം ചിത്രഭാനു എന്ന പിൻമുറക്കാരനും എ.ജെ ജോൺ എന്ന ഗാന്ധിയനും ഒക്കെ ഈ മാർക്കറ്റിന്റെ മതേതര സംസ്കാരത്തിന് ആന്തരികമായി പ്രചോദനം നൽകിയവരാണ്.ഇങ്ങനെയുള്ള മാർക്കറ്റിന്റെ മതേതര സ്വഭാവത്തെ അടയാളപ്പെടുത്തിയ രണ്ട് സ്ഥാപനങ്ങളാണ് വെടിക്കെട്ട് പുരയും എം.എ യുടെ സോപ്പ് കമ്പനിയും.
ഹംസ ഇക്കായേയും താഹ ഇക്കായേയും ഓർത്തെടുക്കാൻ അബ്ദുൽ ഖാദറിന്റെ ഗൃഹാതരത്വം തുളുമ്പുന്ന ഈ കുറിപ്പിന് കഴിഞ്ഞു എന്നു പറയട്ടെ.
@വി.കെ രമേശൻ


"വിഷു"

തലയോലപ്പറമ്പു്‌ കാരായ ഞങ്ങൾക്ക് പടക്കങ്ങളുടെ മേളയാണ്.... വിഷു
തലയോലപ്പറമ്പു്‌ ചന്തയിൽ പച്ചക്കറികൾ പോലെ പടക്ക ചന്തയും ഒരു മേളം ആണ്...  പ്രമുഖ വെടിക്കെട്ട് പുരയെന്ന് അറിയപ്പെടുന്ന താഹാ ഹംസ എന്ന സഹോദരങ്ങൾ ആയിരുന്നു പ്രമുഖ വെടിക്കെട്ട് കാർ....
ക്ഷേത്രം ആവട്ടെ പള്ളിയാവട്ടെ ദർഗ്ഗ ആവട്ടെ ആകാശം വർണ്ണങ്ങൾ കൊണ്ട് കവിത എഴുതുന്നവർ താഹയും ഹംസയും ആണ്... ആകാശത്ത് നിന്ന് കോഴിയും പ്രാവും കുടകളും ഇറക്കി അത്ഭുതം സൃഷ്ടിക്കുകയായിരുന്നു ഹംസ താഹ സഹോദരങ്ങൾ..  ഇവരുടെ ആധിപത്യത്തിലാണ് ചന്തയിൽ പടക്കങ്ങൾ വിറ്റിരുന്നത്.... ഇവർ എൻ്റെ മാതാവിന്റെ അമ്മാവന്മാരാണ്... എനിക്ക് രണ്ടോ മൂന്നോ വയസ്സ്... എൻ്റെ ഉമ്മ (അമ്മ) നെഞ്ചിൽ അടിച്ച് പൊട്ടിക്കരഞ്ഞു... എൻ്റെ "മക്കട ഉമ്മാ"
ആകാശം അമിട്ടുകൾ പൊട്ടി കരിമേഘങ്ങൽ ആയി....
വെടിക്കെട്ട് പുരക്ക് തീപിടിച്ചു... വെടിക്കെട്ട് പുരയിൽ കുടുങ്ങിയ മക്കളെ രക്ഷിക്കാൻ കത്തുന്ന പുരയിലേക്ക് ഓടികയറുകയാരുന്നു... ഉമ്മയുടെ വല്ലേമാമ...
അവരുടെ സഹോദരൻ ന്മാരാണ് താഹയും ഹംസയും... ഇവരുടെ ഉമ്മയെ എൻ്റെ ഉമ്മ വിളിക്കുന്നത് "മക്കടഉമ്മ" എന്നാണ്... (എൻെറ ഉമ്മയുടെ മുത്തശ്ശി)  ജാതി മതം നിറം ഇല്ലാത്ത വിഷുവിൻ്റെ ഓർമ്മകൾ... ഉത്സവം... പള്ളിപെരുന്നാൽ...
ബക്രീദ് എല്ലാം തലയോലപ്പറമ്പു്‌ കാർക്ക് ഉത്സവം ആണ്....
വിഷു... കമ്പിത്തിരി നിലാത്തരി ചക്രം കുരവപൂ ഓലപടക്കം പാളിപടക്കം വാണം എന്നിവ കൊണ്ട് ആകാശ കണി ഒരുക്കുന്നതിൽ മത്സരമാണ്... ആകാശത്ത് വർണ്ണങ്ങൾ വിടരുന്ന വിഷു എല്ലാവർക്കും ഒരു മേളം ആണ്....
"വിഷു" ആശംസകൾ
@വൈക്കം അബ്ദുൽ ഖാദർ

അഭിപ്രായങ്ങള്‍

  1. പഴയകാലത്തിലേക്ക് ഓർമ്മകളെ പറിച്ചു നടുന്നു.ഈ മതേതര മാർക്കറ്റിൽ ജനിച്ചു വളർന്നതാണ് എന്റെ സൗഭാഗ്യം.സോദരത്വേന വാഴുന്ന ഈ മാർക്കറ്റിലെ നെടും തൂണുകൾ,ഹിന്ദു,മുസ്ലീം,ക്രിസ്ത്യാനികളാണ്.കച്ചവടക്കാരും തൊഴിലാളികളും എല്ലാം അവർ തന്നെ.അവർക്ക് മാർഗ്ഗദീപമായി കെയാറും എം.എ.മുഹമ്മദും.പിൽക്കാലത്ത് ഏ.കെ.സോമനും.ഇവരെ കൂടാതെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും