കൂജ water pot

കൂജ...
ബാല്യം... അതുമാത്രമാണ്
മനസ്സിന് സാന്ത്വനം തരുന്ന കൊച്ചു കൊച്ച് മരീചിക... ബാല്യകാലം ഒരുപാട് ഡോക്ടർമാർ കരസ്പർശം നടത്തിയ ശരീരമാണ്... എൻ്റേത്... ഇപ്പോഴും അതിനൊരു കുറവില്ല.. പതിനെട്ട് ഭാഗങ്ങളിൽ പന്ത്രണ്ട് ഓപ്പറേഷൻ... തിയ്യറ്ററിൽ കീറിമുറിച്ചു... പത്ത് വയസ്സിൽ എറണാകുളം മാർക്കറ്റിൽ തല ഉയർത്തി നിന്ന ബാവാ മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന ഓപ്പറേഷൻ പെടില്ല... അതായിരുന്നു ആദ്യ കൈനീട്ടം...
"സുന" കട്ടിങായിരുന്നു... ട്രോളിയിൽ കിടത്തി.... മനോഹരമായി പുതപ്പിച്ച്... പൂർണമായും നഗ്ന ശരീരം... കുറെ മുഖം മൂടിധാരികൾ... തിയ്യറ്ററിൽ കയറ്റും മുൻപേ ബാപ്പയെ ഒന്ന് ദയനീയ നോക്കി...
മുടി വെട്ടാൻ വരുന്ന മമ്മാലി ഇക്കയും പണി പഠിക്കാൻ വരുന്ന മകൻ പരീതിനും മുന്നിൽ... മുസ്ലിയാക്കന്മാരും തലേക്കെട്ട് കാർന്നവന്മാരും നീട്ടി ഉച്ചത്തിൽ ചെല്ലുന്ന റാത്തീബിൻ്റ ശബ്ദത്തിൽ അല മുറയിട്ട് കരയാതെ... കഴിച്ചിലായ ഓപ്പറേഷൻ, നറുക്ക് എനിക്ക് വീണതിന് കാരണം... ഇക്കാക്ക ഇസ്മായിൽ ആണ്... അല്ലാഹുവിന് സുതുതി...
എൻ്റെ ഇക്കയുടെ "സുന" ജനിച്ചപ്പോൾ തന്നെ സുന്നത്ത് ചെയ്ത ഗമയിൽ ആയിരുന്നു... ഞാൻ ഇത്തിരി ബല്യ ആളെന്ന നിലയിൽ ആയിരുന്നു സുന ....
സുന പരിവത്തിൽ മുറിക്കാൻ മമ്മാലിക്ക തയ്യാറല്ല... പടച്ചവൻ ചെയ്ത സുന്നത്ത് വീണ്ടും ചെയ്യാൻ മമ്മാലി ഇക്ക തയ്യാറല്ല...
അത്കൊണ്ട് ആശുപത്രിയിൽ ചെയ്യാൻ തീരുമാനിച്ചു... പിന്നെ എന്നേയും ആ വിഐപി കാറ്റഗറിയിൽ പെടുത്തി... Z അല്ല കേട്ടോ...? ഞാൻ ആ മൊട്ടതല നിർമ്മാതാവ് ഒസ്സാൻ മമ്മാലി ഇക്കയിൽ നിന്നും രക്ഷ പ്പെട്ടു.... ഇക്കയുടെ സുനക്ക് നന്ദി...
ഞാൻ കൂജ പറഞ്ഞ് സുനയിൽ എത്തിയത് അറിഞ്ഞില്ല...
ഡോക്ടർമാർ മാത്യു മാണിക്കകത്ത്... കുര്യാക്കോസ് (കുര്യപ്പ്) പുരുഷോത്തമൻ തുടങ്ങി ഒട്ടനവധി ഡോക്ടർമാർ കഴുത്തിലെ കുഴലും കയ്യിലെ കത്തിയും പ്രയോഗിച്ച ശരീരമാണിത്...
ഡോക്ടർ... ഫ്രിഡ്ജ് വിഷയമായത് ആദ്യമായി ഒരു വീട്ടിൽ ഫ്രിഡ്ജ് കാണുന്നത് മാണിക്കകത്ത് സാറിന്റെ വീട്ടിൽ ആണ്... ഫ്രിഡ്ജ് ഉള്ള ഒരു വീട്... ഇതെൻറെ ബാല്യകാലം...
അന്ന് എൻ്റെ വീട്ടിലെ ഫ്രിഡ്ജ്.... ഉമ്മ ഒരു കൂജ വങ്ങും... അതായിരുന്നു ഞങ്ങളുടെ ഫ്രിഡ്ജ്..... ഈ കൂജയിലെ വെള്ളം ആണ് അന്നത്തെ ഫ്രിഡ്ജിൽ വെച്ച വെള്ളം...
അത് ഉമ്മ തയ്യാർ ചയ്യുന്നത് കൂജക്കകത്ത് രാമച്ചം എന്ന പുല്ലിൻ്റെ വേരുകൾ കഴുകി നിഷേപിച്ച് വെള്ളം നിറച്ച് വക്കും... പിറ്റേന്ന് നോമ്പ് തുറക്കുന്ന സമയത്ത് അതിന്റെ തണുപ്പ്... മണം... രുചി... ഉമ്മയുടെ ഓർമ്മകക്കൊപ്പം... മായാതെ....
മറുപടിഇല്ലാതാക്കൂ"സുന" കട്ടിങായിരുന്നു... ട്രോളിയിൽ കിടത്തി.... മനോഹരമായി പുതപ്പിച്ച്... പൂർണമായും നഗ്ന ശരീരം... കുറെ മുഖം മൂടിധാരികൾ... തിയ്യറ്ററിൽ കയറ്റും മുൻപേ ബാപ്പയെ ഒന്ന് ദയനീയ നോക്കി..
Posted 56 minutes ago by www.thalayolaparambupo.blogspot.com